വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > നിലപാട് > ഭരണഘടനയുടെ കാവലാളാവുക

ഭരണഘടനയുടെ കാവലാളാവുക

ഉള്ളടക്കം

സ്വതന്ത്ര ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നാഴികക്കല്ലായി ഗണിക്കപ്പെട്ട ഒരു ദിനമാണ് 1950 ജനുവരി 26. ഇന്ത്യ പരമാധികാര ജനാധിപത്യരാജ്യമായി പ്രഖ്യാപിക്കുകയും അതിനനുസൃതമായി ലിഖിതഭരണഘടന പ്രാബല്യത്തില്‍ വരികയും ചെയ്ത ദിനമായിരുന്നു അത്. തുടര്‍ന്ന് ഓരോ വര്‍ഷവും റിപ്പബ്‌ളിക് ദിനം ദേശീയപ്രാധാന്യത്തോടെ ആഘോഷിച്ചു വരികയാണ്. WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens എന്ന ഭരണഘടനയുടെ ആമുഖത്തിലെ പ്രഥമവാക്യത്തില്‍ നവഭാരത ശില്പികളായ മഹാമനീഷികളുടെ ദീര്‍ഘവീക്ഷണവും ഉത്തമ കാഴ്ചപ്പാടും ഉയര്‍ന്ന ചിന്തയും പ്രകടമാണ്.

ഇന്ത്യ അതിന്റെ 72ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തലസ്ഥാന നഗരിയില്‍ ജീവിക്കാനും ഭക്ഷിക്കുവാനും കൃഷിക്കുമുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പതിനായിരങ്ങള്‍ സമരമുഖത്താണ്. മാസങ്ങളായി അവര്‍ പൊരുതുകയാണ്. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാതെ ഈ അഭിമാന സുദിനത്തെ സ്മരിക്കാന്‍ കഴിയില്ല. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുമ്പോള്‍ രാഷ്ട്ര, ഭരണഘടന ശില്പ്പികള്‍ നിര്‍വഹിച്ചതും നിര്‍വചിച്ചതുമായ രാഷ്ട്ര മൂല്യങ്ങളെല്ലാം കടുത്ത വെല്ലുവിളി നേരിടുകയാണ്.

ഭരണഘടനയുടെ ആമുഖത്തില്‍ ‘നാം ഭാരതത്തിലെ ജനങ്ങള്‍’ എന്ന് ഓരോ പൗരനും പ്രഖ്യാപിക്കുമ്പോള്‍, എന്റെ രാജ്യത്തിലെ പൗരനാണെന്ന നിര്‍വൃതിയുയരുന്നുണ്ട്. പക്ഷേ ഈ പ്രഖ്യാപനം ചിലരെങ്കിലും ഇനിമേല്‍ ഉരുവിടേണ്ടതില്ലെന്ന് ചില ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്ന് പോലും കേള്‍ക്കേണ്ടി വരുന്നു. പൗരത്വ പ്രക്ഷോഭങ്ങളുടെ ചരിത്രവും വര്‍ത്തമാനവും ഇതാണല്ലോ നമ്മെ ബോധ്യപ്പെടുത്തുന്നത്.

ജനാധിപത്യം, ജനങ്ങളുടെ മേലുള്ള ആധിപത്യമായും മതേതരത്വം, മതം തരം പോലെ ഇടപെടുന്നത് എന്നുമുള്ള തകിടം മറിയലുകളാണ് വര്‍ത്തമാന ഇന്ത്യയില്‍ കാണുന്നത്. ഏറെ പവിത്രമായി പരിഗണിക്കേണ്ട ഭരണഘടനാമൂല്യങ്ങളെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് മുന്നില്‍ അടിയറ വെച്ച് പ്രജാക്ഷേമവും രാജ്യ വികസനവും ഉപരി വര്‍ഗങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്ന കാഴ്ചകള്‍. സാധാരണ പൗരന്റെ കണ്ണുനീരിനും കിതപ്പിനും ഒട്ടും പ്രാധാന്യമില്ലാത്ത ഭരണക്രമം. ഇന്ത്യയെന്നത്, സാധാരണക്കാരന്റെയും കര്‍ഷകന്റെയുമാണെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ശിലാഫലകങ്ങളില്‍ വിശ്രമിക്കുകയാണ്.

”വെയില്‍ കൊണ്ടവര്‍ക്കേ തണലിന്റെ മഹത്വമറിയൂ’‘ എന്ന വാക്യം പ്രസക്തമാണ്. ബ്രിട്ടീഷുകാരോട് പടപൊരുതി ജീവാര്‍പ്പണം നടത്തി നേടിയ ഇന്ത്യന്‍ സ്വാതന്ത്ര്യം. അതിന്റെ വിലയറിയുമ്പോഴേ സ്വാതന്ത്ര്യ-റിപ്പബ്‌ളിക് ദിനാചരണങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. എന്നാല്‍ സ്വാതന്ത്ര്യ സമരങ്ങളോടും പോരാട്ടങ്ങളോടും എതിരു നിന്ന് ബ്രിട്ടീ്ഷ് സാമ്രാജ്യത്വത്തിന്റെ പാദസേവകരായി ചരിത്രത്തില്‍ അറിയപ്പെട്ടവരുടെ തുടര്‍ച്ചയാണ് വര്‍ത്തമാനകാല ഇന്ത്യയെ നയിക്കുന്നത്. സമകാല ഇന്ത്യയുടെ ദുരന്തങ്ങളുടെ മൂലകാരണം ഇതാണ്.

ഇന്ത്യയുടെ വൈവിധ്യമാണ് ലോകത്ത് ഉജ്ജ്വലമായി നില്‍ക്കുന്നത്. വൈവിധ്യങ്ങളിലും ഏകമാനവികതയും പൗരസമത്വവും അടിസ്ഥാനമാക്കിയാണ് ഭരണഘടന രൂപപ്പെടുത്തിയിട്ടുള്ളത്. ന്യൂനപക്ഷ പിന്നാക്ക അവശജനവിഭാഗങ്ങളുടെ ഉന്നമനവും അവകാശ സംരക്ഷണവും അത് ഊര്‍ജ്ജമായി പരിഗണിക്കുന്നു. അതാണ് ഇന്ത്യന്‍ ദേശീയത.

വര്‍ഗീയതയുടെ, മതഭ്രാന്തിന്റെ, വംശവെറിയുടെ അടിവേരറുക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. നീതിയും സമത്വവും മതനിരപേക്ഷതയും പവിത്രമായി സംരക്ഷിക്കുകയാണ് ഡോ. അംബേദ്കര്‍ നേതൃത്വം നല്‍കിയ ഭരണഘടനയില്‍ കാണുന്നത്. പ്രസ്തുത ഭരണഘടനയനുസരിച്ച് രാജ്യം ഭരിക്കുമ്പോഴാണ് ഇന്ത്യന്‍ റിപ്പബ്ലിക് അനുസ്മരണങ്ങള്‍ക്ക് ചൂടും ചൂരും ലഭ്യമാവുന്നത്.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അപരവല്‍ക്കരണത്തെയും സങ്കുചിത ദേശീയതയെയും ഉദാത്തമായി കാണുന്നു. മതവൈരവും വിരോധവും വ്യത്യസ്ത കളറുകളില്‍ പകര്‍ന്ന് രാജ്യത്തെ പൗരന്മാരെ ഭിന്നതയുടെ പാളയത്തിലേക്ക് നയിക്കുകയാണ്.

രാജ്യം ഇത്രമേല്‍ ഭീതിതമായി മുന്നോട്ട് പോവുമ്പോഴും പ്രതീക്ഷയുടെ നിലക്കാത്ത പ്രവാഹമാണ് ഇന്ത്യന്‍ ഭരണഘടന. ഫാസിസ്റ്റ് വര്‍ഗീയ വിരുദ്ധമനസ്സാണ് ഇന്ത്യയുടെ ആത്മാവും പൗരന്മാരുടെ ഹൃദയങ്ങളും. മതത്തെ ശരിയായി തിരിച്ചറിഞ്ഞവരുടെ മതമൈത്രിയും ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്ന ദേശീയബോധവും കൈമോശം വന്നിട്ടില്ല. ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ ഫാസിസ്റ്റ് കോര്‍പ്പറേറ്റ് വല്‍കൃത ഭരണക്രമത്തെ ഉള്‍ക്കൊള്ളുന്നവരുമല്ല. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്ന് പച്ചയായി പ്രഖ്യാപിക്കുന്ന മനുഷ്യര്‍ ഇവിടെയും പ്രതീക്ഷയുടെ പറുദീസകള്‍ നല്‍കുന്നു.

ഒരു മതമെന്ന നിലക്ക് ഇസ്‌ലാം, പിറന്ന നാടിനോടും ജീവിക്കുന്ന രാജ്യത്തോടും അടര്‍ത്തി മാറ്റാനാവാത്ത കടപ്പാടും ബാധ്യതയും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യസ്‌നേഹത്തെ വിശ്വാസത്തിന്റെ താത്പര്യമായി വീക്ഷിക്കുന്നു. രാജ്യനിയമങ്ങളോട് ബഹുമാനവും ആദരവും പുലര്‍ത്തേണ്ടത് മതപരമായ ബാധ്യതയാണ്.
പൗരന്‍ എന്ന നിലയ്ക്ക് ഓരോ വ്യക്തിയും രാജ്യസുരക്ഷയും സ്‌നേഹവും അടങ്ങാത്ത കരുത്തായി സ്വീകരിക്കേണ്ടതുണ്ട്. നിയമം കൈയിലെടുക്കാനോ അഭ്യന്തര ശൈഥില്യങ്ങള്‍ക്ക് പിന്തുണയേകാനോ പാടില്ല. വര്‍ഗീയ തീവ്രവാദ പ്രവണതകളെ മൗനം കൊണ്ട് പോലും പിന്തുണക്കാന്‍ പാടില്ലാത്തതാണ്. മതമൈത്രിയും നീതിനിര്‍വ്വഹണവും വിശ്വാസത്തിന്റെ സദ്ഫലമായി പിന്തുടരണം.

പ്രതിഷേധങ്ങള്‍ക്ക് മതവികാരത്തിന്റെ ഛായ നല്‍കി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെ മതം അപലപിക്കുന്നു. എരിതീയില്‍ എണ്ണയൊഴിക്കലാണ് വര്‍ഗീയതയെ പ്രതിവര്‍ഗീയത കൊണ്ട് നേരിടുന്നത്.

നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്ന മൗലികമായ ആശയത്തെ മുറുകെ പിടിച്ച് മനസ്ഥിതിയുടെ പരിവര്‍ത്തനത്തിലൂടെ സാമൂഹ്യവിപ്ലവം സാര്‍ത്ഥകമാക്കാനാവുമെന്നാണ് ഇസ്ലാമും പഠിപ്പിക്കുന്നത്. ചരിത്രത്തില്‍ നാം ദര്‍ശിച്ചതും അതാണ് (ഖുര്‍ആന്‍ 8:53, 13:11). റിപ്പബ്ലിക് ദിന ചിന്തയില്‍ പൗരാവകാശത്തെ പവിത്രമായി കണ്ട്, ഈ സമൂഹ്യവിപ്ലവത്തിന് ഇമചിമ്മാതെ നാം കാവലാളാവുക.

മുൻപത്തെ ലേഖനം ജനപ്രതിനിധികളോട് സ്‌നേഹപൂര്‍വം
അടുത്ത ലേഖനം പ്രണയം: അഴകും അതിര്‍ത്തികളും

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI