വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > മൗലാന അബ്ദുല്‍ മാജിദ് ദര്‍യാബാദി

മൗലാന അബ്ദുല്‍ മാജിദ് ദര്‍യാബാദി

ഉള്ളടക്കം

അബ്ദുല്‍ മാജിദ് ദര്‍യാബാദി. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ്, സാഹിത്യകാരന്‍. ഹിജ്‌റ 1309 ശഅ്ബാന്‍ 16ന് (1892 മാര്‍ച്ച് 16ന്) ഉത്തര്‍ പ്രദേശിലെ ബാരബജി ജില്ലയിലെ ദര്‍യാബാദില്‍ ജനിച്ചു. അബ്ദുല്‍ മാജിദ് ഇബ്‌നു അബ്ദില്‍ഖാദിര്‍ ഇബ്‌നു മദ്ഹര്‍ കരീം ദര്‍യാബാദി എന്നാണ് യഥാര്‍ത്ഥനാമം. തന്റെ പിതാമഹന്‍ മുഫ്തി മദ്ഹര്‍ കരീം പ്രമുഖ പണ്ഡിതനും കര്‍മശാസ്ത്ര വിശാരദനുമായിരുന്നു. 1857ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പോരാളികളെ സഹായിച്ചുവെന്ന കുറ്റം ചുമത്തി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അന്തമാനിലേക്കു നാടുകടത്തി. കോടതി അദ്ദേഹത്തിനു ഒമ്പത് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. പക്ഷേ ജയില്‍വാസം വൈജ്ഞാനിക സേവനത്തിനാണ് അദ്ദേഹം വിനിയോഗിച്ചത്. ശൈഖ് സ്വഹിയ്യുദ്ദീന്‍ അബ്ദുല്‍ മുഅ്മിനുല്‍ ബഗ്ദാദിലെ അറബി ഭാഷയില്‍ രചിച്ച സ്ഥലനാമ നിഘണ്ടുവായ ”മറാസ്വിദുല്‍ ഇത്ത്വിലാഅ് അലാ അസ്മാഇല്‍ അംകിനതി വല്‍ ബിഖാഅ്” എന്ന ഗ്രന്ഥം അദ്ദേഹം ജയില്‍ ജീവിതത്തിനിടയില്‍ ഉര്‍ദു ഭാഷയിലേക്കു മൊഴിമാറ്റം നടത്തി. ഇതില്‍ ആശ്ചര്യവും സംതൃപ്തിയും തോന്നിയ ഭരണകൂടം തടവ്കാലം ഏഴ്‌വര്‍ഷമാക്കി കുറച്ചു. 1865ല്‍ ദര്‍യാബാദില്‍ തിരിച്ചെത്തിയ അദ്ദേഹം ശിഷ്ടകാലം ഇബാദത്തിലും ദീനീ സേവനത്തിലുമായി കഴിഞ്ഞുകൂടി.

abdul majid daryabadi

പിതാവ് അബ്ദുല്‍ഖാദിര്‍ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വിത്യസ്ത വിഷയങ്ങളെ അധികരിച്ച് ധാരാളം ലേഖനങ്ങളും കുറിപ്പുകളും എഴുതാറുണ്ടായിരുന്നു. വലിയൊരു ഗ്രന്ഥ ശേഖരത്തിന്റെ ഉടമ കൂടിയായിരുന്നു. ഹി: 1330/ക്രി.1912ലെ ഹജ്ജ് കര്‍മ്മത്തിനു പുറപ്പെടുകയും രോഗബാധിതനായി അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു.

പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ വെച്ച് തന്നെ. അറബി ഭാഷാ പഠനത്തിലെ പ്രഥമ ഗുരു ഹകീം മുഹമ്മദ് ദകീ എന്ന പണ്ഡിതനായിരുന്നു. സീതാപൂരിലെ ഔദ്യോഗിക പാഠശാലയില്‍ നിന്ന് തുടര്‍പഠനം പൂര്‍ത്തിയാക്കിയ ദര്‍യാബാദി 1908ല്‍ ലക്‌നോവിലെ കാനിംഗ് കോളേജില്‍ ചേര്‍ന്നു. രണ്ടുവര്‍ഷം കൊണ്ട് 1910ല്‍ ബിഎ ഡിഗ്രി പൂര്‍ത്തിയാക്കി. അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ഫിലോസഫിയില്‍ ഉന്നതപഠനത്തിന് ആഗ്രഹിച്ചുവെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. വിദ്യാര്‍ത്ഥിയായിരിക്കെ മനഃശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും കിട്ടാവുന്ന പുസ്തകങ്ങള്‍ വായിച്ചുപഠിക്കുകയും മിക്ക ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും തദ്‌വിഷയകമായി നിരവധി ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു. ഏറെത്താമസിയാതെ അദ്ദേഹത്തിലെ ചിന്തകള്‍ ഒരു സന്ദേഹവാദിയുടേതായി മാറി. ഇക്കാലത്താണ് അല്ലാമഃ ശിബ്‌ലി നനുഅ്മാനിയുടെ ‘തിയോളജി’ സംബന്ധമായ ‘അല്‍ കലാം’ പ്രസിദ്ധീകരിക്കപ്പെട്ടത്. അല്‍ കലാമിനെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ട് ലക്‌നോവില്‍ നിന്നു പുറപ്പെട്ടിരുന്ന ‘അന്നാദ്വിരി’ല്‍ ശക്തമായൊരു നിരൂപണം എഴുതിയതോടെ ദര്‍യാബാദിയുടെ പേരു വൈജ്ഞാനിക വൃത്തങ്ങളില്‍ ചര്‍ച്ചാ വിഷയമായി. ഇതര നിരൂപണങ്ങളെ അപേക്ഷിച്ച് ഉദാത്തവും ഗംഭീരവുമായിരുന്നു ദര്‍യാബാദിയുടെ നിരൂപണം. അതിലെ വീക്ഷണങ്ങളോട് വിയോജിപ്പുള്ളതോടൊപ്പം ശിബ്‌ലി തന്നെയും അതിനെ പ്രശംസിക്കുകയുണ്ടായി.

ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞ് ജോലി തേടി ഹൈദരബാദിലെത്തിയ അദ്ദേഹം മൗലവി അബ്ദുല്‍ ഹഖുമായി പരിചയപ്പെടാനിടയായി. ചില ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഉത്തരവാദിത്വം അദ്ദേഹം ദര്‍യാബാദിയെ ഏല്പിച്ചു. മൗലാന ശിബ്‌ലി സീറതുന്നബിയുടെ രചന തുടങ്ങിയതും അക്കാലത്തായിരുന്നു. ഇംഗ്ലീഷില്‍ നിന്ന് പ്രസ്തുത രചനക്കാവശ്യമായ ഉദ്ധരണികള്‍ ശേഖരിക്കുന്നതിന്റെ ഭാഗിക ജോലിയും ഇതിന്നിടയില്‍ അദ്ദേഹം ഏറ്റെടുത്തു.

1918ല്‍ ഉസ്മാനിയ യൂനിവേഴ്‌സിറ്റിക്കുള്ളില്‍ തര്‍ജമ വിഭാഗം ആരംഭിച്ചപ്പോള്‍ ഡോ. അബ്ദുല്‍ഹഖ് ദരിയാബാദിയെ അവിടേക്കു ക്ഷണിച്ചു. ഇക്കാലത്താണ് ദരിയാബാദിയുടെ രണ്ടു പ്രധാന കൃതികളായ ‘ഫല്‍സഫ-എ. ജുദ്ബാതും’ ‘ഫല്‍സഫ് എ ഇജ്തിമാതും’ പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ കൃതികള്‍ വൈജ്ഞാനിക മണ്ഡലത്തില്‍ ദര്‍യാബാദിയെ ഉന്നത സ്ഥാനീയനാക്കി. 22-23 വയസ്സുമാത്രം പ്രായമുള്ള ഈ യുവസാഹിത്യകാരന്‍ അക്കാലത്തെ പ്രശസ്ത പണ്ഡിതന്മാരുടേയും എഴുത്തുകാരുടെയും സമശീര്‍ഷനായി പരിഗണിക്കപ്പെട്ടു. ഇതേകാലത്തുതന്നെ ‘മുകാലമാത്തെ ബക്‌ലെ’, ‘താഹീബ് അഖ്‌ലബ്’ എന്നീ രണ്ടു തര്‍ജമ കൃതികള്‍ യൂറോപ്പിലും പ്രസിദ്ധീകരിക്കപ്പെട്ടു. പാശ്ചാത്യ തത്വശാസ്ത്രങ്ങളെ സംബന്ധിച്ച ഉര്‍ദു കൃതികള്‍ കുറവായിരുന്ന അക്കാലത്ത് റഫറന്‍സിനായി ഉപയോഗിക്കപ്പെട്ടിരുന്നത് ദര്‍യാബാദിയുടെ ഗ്രന്ഥങ്ങളായിരുന്നു.

ഹൈദരാബാദില്‍ അധികകാലം താമസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കാരണം സാമൂഹ്യ ശാസ്ത്ര സംബന്ധമായും മറ്റും (ഫല്‍സഫെ -എ ഇജ്തിമാഅ്) രചനകളിലും അദ്ദേഹം മതത്തിനെതിരെ നടത്തിയ തീവ്രമായ അഭിപ്രായങ്ങള്‍ മതകേന്ദ്രങ്ങളില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചു. മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ ഇതേറ്റെടുത്ത് ലേഖനപരമ്പരകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ അവിടത്തെ അന്തരീക്ഷം അദ്ദേഹത്തിനു വിശാലത പോരാതെ വന്നു. അദ്ദേഹം ഹൈദരാബാദ് വിട്ടെങ്കിലും ഭരണകൂടം അദ്ദേഹത്തിന്റെ സേവനം തേടുകയുണ്ടായി. എവിടെയായിരുന്നാലും കൊല്ലത്തില്‍ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൊടുക്കുകയെന്ന നിബന്ധനയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് 125 രൂപയുടെ മാസാന്ത സ്റ്റൈപ്പന്റ് അനുവദിക്കുകയും ചെയ്തു.

ഗ്രന്ഥരചനയും പത്രപ്രവര്‍ത്തനവും

ഹൈദരാബാദിനോട് വിട ചൊല്ലിയശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റത്തിന്റെ ആരംഭം കുറിച്ചു. ദര്‍യാബാദിയുടെ ജീവിതരീതിയും ബുദ്ധിമണ്ഡലവും പുതിയ മാനം തേടുന്നത് ഇവിടെ മുതല്ക്കാണ്. ഉദ്യോഗത്തിന്റെ തടവുകാരനായി കഴിയുന്നതിനുപകരം സ്വതന്ത്രമായ ഗ്രന്ഥരചനയുടെയും പത്രപ്രവര്‍ത്തനത്തിന്റെയും മേഖല സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.

ദര്‍യാബാദി 1925ല്‍ സച് എന്ന പേരില്‍ ഒരു വാരിക പ്രസിദ്ധീകരണമാരംഭിച്ചു. 1933 വരെ ഒമ്പതു വര്‍ഷക്കാലം വാരിക മുടങ്ങാതെ പ്രസിദ്ധീകരിച്ചു. തന്റെ പ്രശസ്തമായ ഖുര്‍ആന്‍ പരിഭാഷ (ഇംഗ്ലീഷ്)യുടെ ജോലിയില്‍ വ്യാപൃതനായപ്പോള്‍ അദ്ദേഹം താല്ക്കാലികമായി വാരിക നിര്‍ത്തിവച്ചു. 1935 മേയില്‍ സ്വിദ്ഖ് എന്ന പേരില്‍ വാരിക ആരംഭിക്കുകയും 1950 ആഗസ്റ്റ് വരെ പ്രസിദ്ധീകരണം തുടരുകയും ചെയ്തു. മുന്നോട്ടു പോകാന്‍ കഴിയാതെ 1950ല്‍ പ്രസിദ്ധീകരണം നിര്‍ത്തി.

പിന്നീട് ഹൈന്ദവ തത്വശാസ്ത്രങ്ങളെക്കുറിച്ച് അവഗാഹ പഠനത്തില്‍ മുഴുകി അദ്ദേഹം. ഹിന്ദുമതത്തെ സംബന്ധിച്ച പഠനങ്ങള്‍ ദര്‍യാബാദിയിലെ സന്ദേഹവാദിയെ പിടിച്ചുകുലുക്കി. വിശ്വാസപരമായ ചിന്തകളുടെ അര്‍ത്ഥവത്തായ ആശയങ്ങളുടെയും ഒരു ലോകമുണ്ടെന്നും പാശ്ചാത്യദര്‍ശനം ഈ വിഷയത്തില്‍ അന്തിമവാക്കല്ലെന്നും അദ്ദേഹത്തിനു ബോധ്യപ്പെട്ടു. ഹിന്ദുമതത്തെക്കുറിച്ചുള്ള പഠനം ഇതര ആത്മീയ ദര്‍ശനത്തിലേക്കുള്ള പഠനത്തിനു വഴി തെളിയിച്ചു. ”പാശ്ചാത്യന്‍ ഭൗതികത്വത്തിന്റെ വിഗ്രഹം ഹൈന്ദവതയെ സംബന്ധിച്ച പഠനത്തില്‍ തകര്‍ന്നു എങ്കിലും ആത്മീയത ഒരുതരം അസ്വസ്ഥത അപ്പോഴും തുടര്‍ന്നിരുന്നു. അപ്പോഴാണ് മൗലാന മുഹമ്മദലി, അക്ബര്‍ ഇലഹാബാദി ശിബ്‌ലീ നുഅമാനി തുടങ്ങിയ മഹാരഥന്മാരുമായി ഇടപഴകാന്‍ അവസരം സിദ്ധിച്ചത്. എന്റെ ആത്മീയ രോഗത്തെ യുക്തിപൂര്‍വ്വമായി ചികിത്സിക്കാന്‍ നിപുണന്മാരായിരുന്നു ഈ മാന്യന്മാര്‍.”

ഇംഗ്ലീഷ് ഉര്‍ദു ഭാഷകളിലുള്ള ഖുര്‍ആന്‍ വ്യാഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികള്‍. ബൈബിള്‍ താതരമ്യപഠനം ഉള്‍ക്കൊള്ളുന്നതാണ് പ്രസ്തുത തഫ്‌സീര്‍.

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും ഗവേഷകനുമായ ഡോക്ടര്‍ അബ്ദുല്ല അബ്ബാസ് നദ്‌വി, ദര്‍യാബാദിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷയുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിക്കുന്നു.

1. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയ നിരര്‍ത്ഥക വാദങ്ങളെയും ശരീഅത് നിയമങ്ങളിലും ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളിലും അവര്‍ ഉയര്‍ത്തിവിട്ട സംശയങ്ങളെയും യുക്തിഭദ്രമായി പ്രതിരോധിക്കുന്നു. ഉദാ: ജിഹാദ്, അടിമത്തം, ബഹുഭാര്യത്വം തുടങ്ങിയവ.

2. ഗവേഷകന്മാരുടെ വിശ്വസീനമായ സ്രോതസ്സുകള്‍ അവലംബിച്ചുകൊണ്ട് ഖുര്‍ആനിക പദങ്ങളുടെ താല്പര്യങ്ങളെ പഠനവിധേയമാക്കുന്നു.

3. ആയതുകളില്‍നിന്ന് നാലു മദ്ഹബിന്റെ ഇമാമുകളും നിഷ്പന്നമാക്കിയ മതവിധികള്‍ കര്‍മ്മശാസ്ത്ര നിയമങ്ങളും വിശദീകരിക്കുന്നു.

4. ഖുര്‍ആനിക നിയമങ്ങളും ശരീഅതും മറ്റു മതനിയമങ്ങളും ആചാരങ്ങളുമായും താരതമ്യം ചെയ്യുന്നു.

5. ഖുര്‍ആനിക കഥകള്‍ തൗറാത്ത് ഇഞ്ചീല്‍, തല്‍മൂദ് എന്നിവയിലെ കഥകളുമായി താരതമ്യം ചെയ്തു. ഖുര്‍ആനിന്റെ സ്വീകാര്യത സ്ഥാപിക്കുന്നു.

6. പൂര്‍വ്വികരായ പ്രമുഖ മുഫസ്സിറുകളുടെ അഭിപ്രായങ്ങള്‍ എടുത്തുദ്ധരിക്കുന്നു.

7. സൃഷ്ടിപ്പ്, പ്രപഞ്ചം, പദാര്‍ത്ഥം, ആത്മാവ്, ജീവിതം, മരണം പുനരുത്ഥാനം തുടങ്ങിയ വിഷയങ്ങളിലെ ആധുനിക വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും മുഅ്തസില മുര്‍ജിഅ തുടങ്ങിയ അവാന്തര വാദങ്ങളുടെ വീക്ഷണങ്ങളെ അവഗണിക്കുകയും ചെയ്യുന്നു.

മറ്റു കൃതികള്‍: മബാദിയെ ഫല്‍സഫ (തത്വശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍), സഫറെ ഹിജാസ് (ഹിജാസ് യാത്ര), തസവ്വുഫെ ഇസ്‌ലാം (ഇസ്‌ലാമിക ആത്മവിദ്യ), ജൂഗ്‌റാഫിയെ ഖുര്‍ആന്‍ (ഖുര്‍ആനിലെ ഭൂമിശാസ്ത്രം). വൈജ്ഞാനിക മൂല്യത്തോടൊപ്പം സാഹിത്യമൂല്യവും ഭാഷ മൂല്യവുമുള്ളതാണ് അദ്ദേഹത്തിന്റെ കൃതികള്‍.

ആ ബഹുമുഖ പ്രതിഭ 1977 ജനുവരി 30ന് പരലോകം പൂകി.

 

 

 

മുൻപത്തെ ലേഖനം മൗലാന റഹ്‌മത്തുല്ലാഹില്‍ കേറാനവി
അടുത്ത ലേഖനം മൗലവി ലിയാഖത് അലി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI