വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

മൗലവി പി.എം. എടശ്ശേരി

ഉള്ളടക്കം

മതപണ്ഡിതന്‍, രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്‍, ചിന്തകന്‍, ഖുര്‍ആന്‍ പരിഭാഷകന്‍, ശാസ്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം തന്‍േറതായ സംഭാവകനളര്‍പ്പിച്ചയാളാണ് എടശ്ശേരി മൗലവി. ദാരിദ്ര്യപൂര്‍ണമായ ബാല്യത്തെ ഇച്ഛാശക്തികൊണ്ട് മാറ്റിയെടുത്ത് ജീവിത വിജയം കൈവരിച്ചു അദ്ദേഹം.

1912 ജൂലൈ ഒന്നിന് തളിക്കുളം എടശേരിയില്‍ അറക്കവീട്ടില്‍ അബ്ദുല്‍ ഖാദറിന്റെയും പോക്കാക്കില്ലത്ത് ഉമ്മാച്ചു കുട്ടിയുടെയും മകനായാണ് എടശ്ശേരി പി. മുഹമ്മദ് മൗലവിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം തളിക്കുളം പത്താം കല്ല് സി എം എസ് സ്‌കൂളില്‍. ആറു വര്‍ഷത്തെ ദര്‍സ് പഠനം. അതോടൊപ്പം മലയാളം, സംസ്‌കൃത ഭാഷകള്‍ കൂടി പഠിച്ചു. ഇക്കാലത്താണ് ‘പൂത്തിങ്കള്‍’ എന്ന സംസ്‌കൃത വൃത്തത്തിലുള്ള ലഘുകാവ്യം പ്രസിദ്ധീകരിച്ചത്. 1938ല്‍ ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജില്‍ ചേര്‍ന്നു. നാലു വര്‍ഷത്തിന് ശേഷം മൗലവി ഫാസില്‍ ബാഖവി ബിരുദം നേടി. 1943ല്‍ അഫ്‌സലുല്‍ ഉലമ പരീക്ഷയില്‍ മദിരാശി സംസ്ഥാനത്തില്‍ ഉന്നതവിജയം.

ഉറുദു ഭാഷയില്‍ മദ്രാസ് സര്‍വകലാശാലയുടെ അദീബെ ഫാസില്‍ പരീക്ഷയും ഒന്നാം റാങ്കോടെ വിജയിച്ചു. ആ വര്‍ഷം തന്നെ മട്ടാഞ്ചേരിയില്‍ ഹാജി ഈസ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ഉര്‍ദു അധ്യാപകനായി ചേര്‍ന്നു. ഒരു വര്‍ഷത്തിന് ശേഷം അവിടെ തന്നെ അറബി അധ്യാപകനായി. ഇതിനിടയില്‍ ഇന്റര്‍മീഡിയറ്റ് ഗ്രൂപ്പ് ഡി എഴുതിയെടുത്തു. ഈ കാലത്താണ് ‘ഭാഗാര്‍ച്ചന’ ‘രഹസ്യ രേഖ’ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 1950ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അറബിക് ലക്ചററായി ചേര്‍ന്നുവെങ്കിലും പോസ്റ്റിംഗ് അനുവദിക്കാത്തത് കാരണം ഏതാനും മാസങ്ങള്‍ക്കു ശേഷം ജോലിയില്‍ നിന്ന് പുറത്തു വന്നു.

1946ല്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ നേരിട്ടുള്ള മലയാള ഭാഷാന്തരമെന്നത് വിട്ട് ലളിതമായ ഗദ്യഭാഷയും വിസ്താരമുള്ള വ്യാഖ്യാനക്കുറിപ്പുകളുമാണ് വന്നു ചേര്‍ന്നതെന്ന് മൗലവി ഖുര്‍ആന്‍ പരിഭാഷയുടെ സുദീര്‍ഘമായ മുഖവുരയില്‍ എഴുതുന്നു. ഇതിന്റെ ഒന്നാം ഭാഗം 1954ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ബാംഗളൂര്‍ ആസ്ഥാനമായ ഇസ്‌ലാമി സാഹിത്യ പ്രസിദ്ധീകരണ ശാലയാണ് പ്രസാധകര്‍. രണ്ടോ മൂന്നോ ഭാഗങ്ങള്‍ ഒഴികെ ബാക്കി ഭാഗങ്ങള്‍ ഇന്നും അപ്രകാശിതമായി നില്‍ക്കുന്നുവെന്നത് ഖേദകരമാണ്. ഖുര്‍ആന്‍ പരിഭാഷയുടെ പ്രസിദ്ധീകരണാര്‍ഥം ഹൈദരാബാദ് നൈസാമില്‍ നിന്ന് ഒരു ലക്ഷം രൂപ ഗ്രാന്റായി അനുവദിച്ചിരുന്നുവെങ്കിലും ആദ്യ ഗഡുവായ 20,000 രൂപ മാത്രമാണ് ലഭ്യമായത്. ഇക്കാലത്ത് സൂറത് യാസീന് ഒരു ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഖുര്‍ആനിക സാങ്കേതിക പദങ്ങള്‍ക്ക് മലയാള ഭാഷാന്തരണം നല്‍കാനുള്ള ശ്രമം ഈ പരിഭാഷയില്‍ കാണാം. സൂറത്തിന് ‘സംഹിത’യെന്നും ആയത്തുകള്‍ക്ക് ‘രേഖകള്‍’ എന്നുമാണ് പരിഭാഷ നല്‍കിയിരിക്കുന്നത്. അപ്രകാരം അല്‍ഫാത്തിഹ എന്നതിനെ ‘ഉദ്ഘാടനം’ എന്നും മലയാളീകരിച്ചിട്ടുണ്ട്.

ശാസ്ത്രീയ നിരീക്ഷണ രംഗങ്ങളില്‍ തത്പരനായിരുന്ന മൗലവി ബാംഗ്‌ളൂരിലെ താമസക്കാലത്ത് ഡോ. സി.വി. രാമനുമായി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം പ്രകാശ വികിരണത്തില്‍ അറബ് ശാസ്ത്രജ്ന്‍മാര്‍ ചെയ്തിരുന്ന പഠനങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. ജൈവ ശാസ്ത്ര രംഗത്ത് തത്പരനായിരുന്ന അദ്ദേഹം റോസാപ്പൂക്കളുടെ ഇഷ്ടതോഴനായിരുന്നു. റോസാപ്പൂക്കളെ പഴച്ചാറുകളാക്കി മാറ്റി അവയിലെ പോഷക മൂല്യങ്ങള്‍ ഉപയോഗിച്ച് പലതരം മധുര പാനീയങ്ങളും ജാമും മിഠായിയും ഉത്പാദിപ്പിച്ച് വിതരണം നടത്തുവാന്‍ ശ്രമം നടത്തിയിരുന്നു. നൂതനമായി ഇത്തരം കണ്ടുപിടിത്തങ്ങളില്‍ അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് ഉന്നതരായ പല ശാസ്ത്രജ്ഞരും അദ്ദേഹത്തിന് എഴുതിയിരുന്നു. പ്രമുഖ പത്രങ്ങള്‍ കുറിപ്പുകളുമെഴുതി.
ബഹുഭാഷാ പണ്ഡിതനായിരുന്ന മൗലവി നല്ലൊരു പ്രസംഗകനും നര്‍മത്തോടെ സംസാരിക്കുന്നയാളുമായിരുന്നു. അക്കാദമിക യോഗ്യതകളില്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് യോഗ്യതയില്‍ സര്‍ക്കാര്‍ ഇളവനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ 1965ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ അറബിക് ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളെജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പാലക്കാട് വിക്‌ടോറിയ കോളെജിന്നടുത്തേക്ക് താമസം മാറ്റിയ അദ്ദേഹം മരണം വരെ അവിടെ തുടര്‍ന്നു.

ഇടതുപക്ഷ സഹയാത്രികനായിരുന്ന മൗലവി കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ കൈയെടുത്ത് രൂപീകരിച്ച പ്രോഗസീവ് മുസ്‌ലിം ലീഗിന്റെ സംഘാടകനും പ്രഥമ സാരഥിയുമായിരുന്നു. ഉജ്വല വാഗ്മിയായിരുന്ന അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിച്ചു. പക്ഷേ, രാഷ്ട്രീയ പരീക്ഷണം തികഞ്ഞ പരാജയമായിരുന്നു. ഇടതുപക്ഷ ചായ്‌വും പാര്‍ട്ടി രൂപീകരണവും അദ്ദേഹത്തിനു മലബാറില്‍ നിരവധി ശത്രുക്കളെ സൃഷ്ടിച്ചു. പള്ളിയില്‍ നമസ്‌കാരത്തിനു പോലും അദ്ദേഹത്തിനു വിലക്കുകളുണ്ടായി. 1975ല്‍ അധ്യാപന രംഗത്ത് നിന്ന് വിരമിച്ച അദ്ദേഹം ഗവേഷണ രംഗത്ത് ഒതുങ്ങിക്കൂടുകയാണുണ്ടായത്.

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിര്‍വാഹക സമിതി അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989 ജനുവരി 25ന് പാലക്കാട് വെച്ച് നമസ്‌കാരത്തിനു പള്ളിയില്‍ പ്രവേശിച്ച അദ്ദേഹം അവിടെ വെച്ച് അന്ത്യ ശ്വാസം വലിച്ചു.

മുൻപത്തെ ലേഖനം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍
അടുത്ത ലേഖനം മുട്ടാണിശ്ശേരി എം കോയക്കുട്ടി മൗലവി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI