വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > യതീം ഖാനകള്‍ > കേരളത്തിലെ യതീം ഖാനകള്‍

കേരളത്തിലെ യതീം ഖാനകള്‍

ഉള്ളടക്കം

കേരളത്തിലെ യതീം ഖാനകള്‍ അനാഥരായ കുട്ടികള്‍ക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുന്ന പ്രധാന സാമൂഹ്യ–സേവന സ്ഥാപനങ്ങളാണ്. ഇസ്‌ലാമിക മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ താമസം, ഭക്ഷണം, പഠനം, ധാർമിക  പരിശീലനം എന്നിവ ഒരുമിച്ച് നല്‍കുന്നു. സാമൂഹ്യ ദാനങ്ങളും സമുദായ പിന്തുണയും വഴിയാണ് പല യതീം ഖാനകളും പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനവും ഭാവി ജീവിതത്തിനുള്ള തയ്യാറെടുപ്പും ലക്ഷ്യമാക്കി കേരളത്തിലെ യതീം ഖാനകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

ജെ.ഡി.റ്റി ഇസ്‌ലാം, വെള്ളിമാട്കുന്ന്

1921 ലെ മലബാര്‍ സമര പശ്ചാത്തലം. മലബാറിന്റെ തെരുവുകളില്‍ ബ്രിട്ടീഷ് സൈന്യം സംഹാര താണ്ഡവമാടി. ഒരുപാടു മുസ്‌ലിംകള്‍ പിറന്ന മണ്ണിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു. കലാപത്തേക്കാള്‍ ഭീകരമായിരുന്നു കലാപാനന്തരം മലബാറിന്റെ അവസ്ഥ. അനാഥകളും വിധവകളും വൃദ്ധന്മാരും തെരുവുകളില്‍ ഭക്ഷണം ലഭിക്കാതെ ജീവിതത്തോടു മല്ലടിച്ചു. പകര്‍ച്ച വ്യാധികള്‍ വലിയ നാശനഷ്ടങ്ങള്‍ വിതച്ചു. ഈ അവസരത്തില്‍ മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ സാഹിബ് മലബാറിന്റെ ദുരവസ്ഥ വിവരിച്ച് പരിഹാരം ആവശ്യപ്പെട്ട്മലബാര്‍ ജില്ല കലക്ടര്‍ മി. തോമസിന് ഒരു നിവേദനം സമര്‍പ്പിച്ചു. മറുപടി ലഭിക്കാത്തതിനാല്‍ പല തവണ അദ്ദേഹം ഇതാവര്‍ത്തിച്ചു. തുടര്‍ന്ന് മദിരാശിയിലെ ദ ഹിന്ദു, ബോബെയിലെ ക്രോണിക്കിള്‍ എന്നീ പത്രങ്ങളിലൂടെ അദ്ദേഹം സഹായമഭ്യര്‍ഥിച്ചു. കൂടാതെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പല്‍ പ്രമുഖരെയും നേരില്‍ സമീപിച്ചു. പത്രക്കുറിപ്പ് വായിക്കാനിടയായ മൗലാന ഖുസൂരിയെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ സാഹിബിന്റെ പത്രക്കുറിപ്പില്‍ നിന്നും സംഭാഷണത്തില്‍ നിന്നും മലബാര്‍ മുസ്‌ലിംകളുടെ ഗുരുതരാവസ്ഥ മൗലാന ഖുസൂരി മനസ്സിലാക്കി. പുത്രന്മാരായ മൗലാനാ മുഹ്‌യുദ്ദീന്‍ അഹ്‌മദിനെയും മൗലാനാ അബ്ദുല്‍ ഖാദിര്‍ ഖുസൂരിയെയും മൗലവി മുഹമ്മദ് അലിയെയും അബ്ദുര്‍റഹ്‌മാന്‍ സാഹിബിന്റെ നിര്‍ദേശ പ്രകാരം അന്നത്തെ ഒരു ലക്ഷം രൂപയുമായി മലബാറിലേക്ക് അയച്ചു. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘ജംഇയ്യത്ത് ദഅ്‌വത്ത് വ തബ്‌ലീഗേ ഇസ്‌ലാം’ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകര്‍ കൂടിയായിരുന്നു അവര്‍.

മലബാറിലെത്തിയ ഖുസൂരി പുത്രന്മാര്‍ ബ്രിട്ടീഷുകാരുടെ മര്‍ദന വാഴ്ച നടന്ന പ്രദേശങ്ങളില്‍ പര്യടനം നടത്തി. ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തുകയും നാടുകടത്തുകയും ചെയ്തവരുടെ വിധവകളെയും കുട്ടികളെയും നേരില്‍ കണ്ട് ശോചനീയാവസ്ഥ മനസ്സിലാക്കി. അവര്‍ക്ക് പല സ്ഥലങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 25000 ല്‍ പരം അഭയാര്‍ഥികള്‍ക്ക് ആറു മാസത്തിലധികം സൗജന്യമായി അരി നല്കി. 2000-ത്തോളം പേര്‍ക്ക് വസ്ത്രം വിതരണം ചെയ്തു. 285 വീടുകള്‍ പുതുക്കിപ്പണിതു. ഇവരുടെ സംരക്ഷണാര്‍ഥം ‘ജംഇയ്യത്ത് ദഅ്‌വത്ത് വ തബ്‌ലീഗേ ഇസ്‌ലാം’ എന്ന പേരില്‍ ഒരു അനാഥാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് ജെ.ഡി.റ്റി ഇസ്‌ലാം എന്ന ചുരുക്കപ്പേരില്‍ പിന്നീട് വിശ്രുതമായത്. 1922 ജൂലൈ ആയപ്പോഴേക്കും 52 ആണ്‍കുട്ടികളും 25 പെണ്‍കുട്ടികളുമായി 77 അനാഥകള്‍ ജെ.ഡി.റ്റിയില്‍ സംരക്ഷണം തേടിയെത്തി. കോഴിക്കോട് ഹിമായത്ത് സ്‌കൂളിനടുത്തായിരുന്നു സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് കോഴിക്കോടു നഗരത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ വെള്ളിമാടുകുന്നില്‍ സ്വന്തമായി സ്ഥലം വാങ്ങുകയും സ്ഥാപനം അങ്ങോട്ട് മാറ്റുകയും ചെയ്തു.

ആരംഭകാലത്തെ പ്രധാന കെട്ടിട നിര്‍മാണം 1930 ഏപ്രില്‍ 25-ാം തിയ്യതി അറക്കല്‍ രാജ്ഞി ആഇശ ബീവി അലി രാജ ആരംഭിച്ചുവെങ്കിലും 1931ല്‍ അവര്‍ നിര്യാതയായി. പിന്നീട് മാതാവിന്റെ സ്മരണക്കായി അവരുടെ മൂന്നാമത്തെ മകനായ ഹുസൈന്‍ അലിരാജ 1932 നവംബര്‍ 30 ന് ആ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിക്കൊടുത്തു. ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ 9001:2000 അംഗീകൃത യതീംഖാനയാണ് ഇത്. 2011ല്‍ ജെ.ഡി.റ്റിക്ക് ശിശുക്ഷേമ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രപതിയുടെ മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

യതീംഖാനയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കിയാണ് ജെ.ഡി.റ്റി സ്ഥാപനങ്ങളുടെ തുടക്കം. പിന്നീട് അവ വളര്‍ന്ന് പന്തലിച്ച് ഒരു നാടിനു തന്നെ വെളിച്ചമായി മാറാന്‍ തുടങ്ങി. മുഖ്താര്‍ അഹ്‌മദ് സാഹിബ്, മുഹമ്മദ് നഹ, മുഹമ്മദ് അസ്‌ലം സാഹിബ്, ഉത്താന്‍ കോയ ഹാജി, വി.അബ്ദുല്ല സാഹിബ്, കെ.പി ഹസ്സന്‍ ഹാജി, മുഹമ്മദ് അബ്ദു യമാനി തുടങ്ങിയവര്‍ പല കാലങ്ങളിലായി ജെ.ഡി.റ്റിയുടെ വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചു.

27 ല്‍ അധികം സ്ഥാപനങ്ങളിലായി 19000 ലധികം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു.

ജെ.ഡി.റ്റി സ്ഥാപനങ്ങള്‍:

1. LP School, Estd, 1932
2. High School, Estd, 1957
3. Industrial Training Institute (ITI) , Estd, 1978
4. National Institute of Open Schooling, Estd, 1989
5. IGNOU Study Centre, Estd, 1989
6. IQRAA English Medium School, Estd, 1991
7. Vocational Higher Secondary School, Estd, 1991
8. Hassan Haji memorial JDT Islam Polytechnic College, Estd, 1994
9. College of Pharmacy (D.Pharm), Estd, 1996
10. Higher Secondary School, Estd, 2000
11. Higher Secondary School (Unaided) , Estd, 2002
12. New Hope English Medium School, Estd, 2002
13. College of Pharmacy (B.Pharm), Estd, 2004
14. College of Arts and Scirnce, Estd, 2005
15. Late Sheikh Abdulla Al Nouri Memorial JDT Islam Informatics Centre, Estd, 2005
16. College of Physiotherapy, Estd, 2005
17. College of Nursing, Estd, 2005
18. School for Differently Abled, Estd, 2010
19. IQRAA Hospital and Research Centre, Estd, 2000

വിലാസം:
ജെ.ഡി.റ്റി ഇസ്‌ലാം
വെള്ളിമാടൂകുന്ന്
മേരിക്കുന്ന് പി.ഒ
കോഴിക്കോട്, കേരള
പിന്‍: 673012
ഫോണ്‍: 914952731420
ഇ-മെയില്‍: info@jdtislam.org
വെബ്‌സൈറ്റ്: www.jdtislam.org

തിരൂരങ്ങാടി യതീം ഖാന

1943 ല്‍ കേരളത്തിലുടനീളം വലിയ തോതില്‍ കോളറ പടര്‍ന്നു പിടിക്കുകയും ഒരുപാടു ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തു. രോഗത്തില്‍ നിന്ന് മുക്തി നേടിയെങ്കിലും കോളറമൂലം മാതാപിതാക്കളെയും രക്ഷിതാക്കളെയും നഷ്ടപ്പെട്ട അനാഥകളുടെ സംരക്ഷണം എല്ലാവര്‍ക്കും മുന്നില്‍ ചോദ്യ ചിഹ്നമായി മാറി. ഈ സന്ദര്‍ഭത്തില്‍ നിരാലംബരായ ബാലികാ ബാലന്മാരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ കെ എം മൗലവി, എം കെ ഹാജി, കെ എം സീതി സാഹിബ് എന്നിവര്‍ കണ്ടെത്തിയ പരിഹാരമായിരുന്നു തിരൂരങ്ങാടി യതീംഖാന. നിസ്വാര്‍ഥരായ ഈ പ്രഗത്ഭമതികളുടെ നിതാന്ത പരിശ്രമഫലമായി 1943 ഡിസംബര്‍ 11 ാം തിയ്യതി 114 അനാഥകളുടെ സംരക്ഷണം ഏറ്റെടുത്തു കൊണ്ട് യതീഖാന പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കത്തില്‍ ജെ.ഡി.റ്റി യതീംഖാനക്ക് കീഴിലായായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.

അനാഥകളെയും അഗതികളെയും എല്ലാവിധ ജീവിത സൗകര്യങ്ങളും നല്‍കി സംരക്ഷിക്കുക, അവര്‍ക്കാവശ്യമായ മതപരവും ലൗകികവും തൊഴില്‍പരവുമായ വിദ്യാഭ്യാസവും പരിശീലനവും നല്‍കുക, സ്വയംപര്യാപ്തരും സമൂഹത്തിലെ ഉത്തമ പൗരന്മാരുമാക്കി അവരെ വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 1946 ഒക്‌ടോബറില്‍ തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമിറ്റിക്ക് കീഴിലായി യതീംഖാന രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

മത, ജാതി, രാഷ്ട്രീയ ഭിന്നതകളെല്ലാം മാറ്റി വെച്ച് എല്ലാവരും യതീംഖാനയുമായി സഹായിച്ചും സഹകരിച്ചും പോന്നതാണ് യതീം ഖാന ഇന്നു കാണുന്ന രൂപത്തില്‍ വികാസം പ്രാപിക്കാന്‍ കാരണം. ഇതില്‍ പ്രധാന പങ്കു വഹിച്ച ഒരു വ്യക്തിയായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. ആദര്‍ശ തലത്തില്‍ കെ.എം മൗലവിയോടും എ.കെ ഹാജിയോടും അഭിപ്രായ ഭിന്നത നിലനില്‍ക്കെത്തന്നെ തിരൂരങ്ങാടി യതീഖാനയുമായി അദ്ദേഹം സഹകരിച്ചു.

സ്ഥാപിത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി താഴെ സൂചിപ്പിക്കുന്ന സ്ഥാപനങ്ങള്‍ കൂടി കമ്മിറ്റിക്ക് കീഴില്‍ നടന്നു വരുന്നു.

വിലാസം:

തിരൂരങ്ങാടി യതീംഖാന
സഊദാബാദ്, തിരൂരങ്ങാടി.
തിരൂരങ്ങാടി പി.ഒ
മലപ്പുറം ജില്ല, കേരളം, ഇന്ത്യ.
പിന്‍: 676306
ഫോണ്‍:
0494 2460337
0494 2460647

യതീംഖാന സ്ഥാപനങ്ങള്‍

പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ്

തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ 1968 ജൂലായില്‍ എയ്ഡഡ് ജൂനിയര്‍ കോളേജായി സ്ഥാപിതമായതാണ് പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് (PSMO). തുടക്കത്തില്‍ കേരള യൂനിവേഴ്‌സ്റ്റിക്ക് കീഴിലായിരുന്ന കോളേജ് പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലേക്ക് മാറ്റപ്പെട്ടു. 1980 ല്‍ മൂന്ന് ഡിപ്പാര്‍ട്ടുമെന്റുകള്‍ റിസര്‍ച്ച് സെന്ററായി അംഗീകരിക്കപ്പെടുകയും ബിരുദാനന്തര ബിരുദ കോളേജായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 10 ബിരുദ കോഴ്‌സുകളും 7 ബിരുദാനന്തര ബിരുദ കോഴ്‌സുകളും നിലവില്‍ കോളേജിലുണ്ട്. 2016 ല്‍ നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രിഡിറ്റേഷന്‍ കൗണ്‍സിലിന്റെ ‘എ’ ഗ്രേഡ് അംഗീകാരം കോളേജിന് ലഭിച്ചിട്ടുണ്ട്.

വിലാസം:

പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി
പി.ഒ തിരൂരങ്ങാടി
മലപ്പുറം ജില്ല, കേരളം, ഇന്ത്യ.
പിന്‍:676306
ഇ മെയില്‍: mail@psmocollege.ac.in
ഫോണ്‍: 0494 2460635
വെബ്‌സൈറ്റ്: www.psmocollege.ac.in

നൂറുല്‍ ഇസ്‌ലാം മദ്‌റസ

1939 ഫെബ്രുവരി രണ്ടിന് നൂറുല്‍ ഇസ്‌ലാം മദ്‌റസ പ്രവര്‍ത്തനമാരംഭിച്ചു. ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളാണ് മദ്‌റസയിലുള്ളത്. ചാലിലകത്ത് അബ്ദുറഹ്‌മാന്‍ ഹാജി മദ്‌റസയുടെ പ്രഥമ സദ്ര്‍ മുദരിസായിരുന്നു.

കെ എം മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളേജ്

1971 ആഗസ്റ്റ് 22 ാം തിയ്യതിയാണ് കെ എം മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളേജ് സ്ഥാപിതമാവുന്നത്. അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ കോഴ്‌സുകളാണ് കോളേജില്‍ നിലവിലുള്ളത്.

ഓര്‍ഫനേജ് അപ്പര്‍  പ്രൈമറി സ്‌കൂള്‍

1960 ജൂലൈ 2 ാം തിയ്യതി എല്‍.പി സ്‌കൂളായി ആരംഭിക്കുകയും 2000 ത്തില്‍ ഓറിയന്റല്‍ സ്‌കൂളില്‍ നിന്ന് 5, 6, 7 ക്ലാസുകള്‍ ബൈഫര്‍ക്കേറ്റു ചെയ്തു ലോവര്‍ പ്രൈമറിയോടു ചേര്‍ത്തി അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തുകയും ചെയ്തു.

ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍

1955 ജൂലൈ 2 ാം തീയ്യതി സ്ഥാപിതമായി.

സീതി സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

1961 ഒക്‌ടോബര്‍ 10 നാണ് ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്.

എം കെ ഹാജി ഓര്‍ഫനേജ് ഹോസ്പിറ്റല്‍

1996 ഫെബ്രുവരി 24 ന് ആരംഭിച്ചു. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പള്‍മനോളജി, യൂറോളജി, നെഫ്രോളജി, ന്യൂറോളജി, കാര്‍ഡിയോളജി, സൈക്യാട്രി, ഗ്യാസ്‌ട്രോ എന്റോളജി, ഓഡിയോ ഗ്രാം, ഫിസിയോതെറാപ്പി, ന്യൂബോണ്‍ സ്‌ക്രീനിംഗ്, സ്പീച്ച് & ഹിയറിംഗ് തെറാപ്പി, ഇ.എന്‍.ടി, പീട്യാട്രിക്‌സ്, ഡ്രമറ്റോളജി, ഓര്‍ത്തോപീടിക്‌സ് എന്നീ വിഭാഗങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

എം കെ എച്ച് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്

2005 ഒക്‌ടോബര്‍ 1 നാണ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയും കേരളാ നഴ്‌സിംഗ് കൗണ്‍സിലിന്റെയും അംഗീകാരം സ്ഥാപനത്തിനുണ്ട്.

അല്‍ ഫിത്വ്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍

2015 ജൂണ്‍ 8 ന് പ്രവര്‍ത്തനമാരംഭിച്ചു. മൂന്നു മുതല്‍ ആറു വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രാഥമിക ഇസ്‌ലാമിക പാഠങ്ങള്‍ പരിചയപ്പെടുത്തലും ഇസ്‌ലാമിക പെരുമാറ്റ ശിക്ഷണ മുറകളുടെ പരിശീലനവുമാണ് ലക്ഷ്യമിടുന്നത്.

ദാറുസ്സലാം മസ്ജിദ്

1970 ഏപ്രില്‍ 5 ന് സ്ഥാപിതമായി.

മുക്കം മുസ്‌ലിം യതീംഖാന

1956 ല്‍ 22 കുട്ടികളുമായാണ് മുക്കം മുസ്‌ലിം യതീംഖാന സ്ഥാപിതമാവുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കം പ്രദേശത്തെ വലിയ സമ്പന്ന കടുംബമായിരുന്ന വയലില്‍ കുടുംബം. പതിനായിരത്തിലധികം ഏക്കര്‍ സ്ഥലം ഉടമപ്പെടുത്തിയിരുന്ന ഇവര്‍ അക്കാലത്തെ പ്രശസ്ത തേക്ക് വ്യവസായികളായിരുന്നു.

വയലില്‍ കടുംബത്തിലെ കാരണവരായിരുന്ന മൊയ്തീന്‍ കോയ ഹാജി വ്യത്യസ്ത സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വേണ്ടി ഒരുപാടു സ്ഥലം അദ്ദേഹം ദാനം ചെയ്തു.

1956ല്‍ വയലില്‍ മൊയ്തീന്‍ കോയ ഹാജിയാണ് മുക്കം യതീംഖാന സ്ഥാപിക്കുന്നത്. ഇന്ന് യതീംഖാനക്ക് കീഴില്‍ 28 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യതീംഖാന 1982 ലും 2008 ലും കേന്ദ്ര ഗവണ്‍മെന്റിന്റെ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവര്‍ഡ് നേടിയിട്ടുണ്ട്.

യതീംഖാനക്ക് കീഴിലെ സ്ഥാപനങ്ങള്‍:

1. Muslim Orphanage for Boys
2. Muslim Orphanage for Girls
3. Orphanage Madrasa Mukkam
4. MMO LP School Mukkam
5. MMO High School Mukkam
6. Manassery Juma Masjid
7. Working Women Hostel Mukkam
8. Teachers Training Institute Mukkam
9. Tailoring School
10. Orphanage Madrasa Manassery
11. MMO ITC MUkkam
12. M.A.M.O. College Manassery
13. Masjid Mariyam Mukkam
14. Relief Center Mukkam
15. VKH Memorial Arts College Mukkam
16. MMO LP School Manassery
17. M.K.H.M.M. Orphanage High School Manassery
18. Hira Residential School Mukkam
19. M.K.MH.M.M.O.H.S.S. Manassery
20. M.K.MH.M.M.O.V.H.S.E for Girls Mukkam
21. Islamic Cultural Centre Mukkam
22. Un-aided Higher Secondary School for Girls

വിലാസം:

മുക്കം യതീം ഖാന
പി.ഒ മുക്കം,
പിന്‍:673602
കോഴിക്കോട്, കേരള
ഫോണ്‍: 914952297122
ഇ-മെയില്‍:
വെബ്‌സൈറ്റ്:
www.mmomukkam.org

വയനാട് മുസ്‌ലിം യതീംഖാന, മുട്ടില്‍

1962 ലെ കുടക് പ്രക്ഷോഭത്തില്‍ വയനാട്ടിലും സമീപ പ്രദേശങ്ങളിലുമുള്ള ഒരുപാടു മുസ്‌ലിംകള്‍ കൊലചെയ്യപ്പെട്ടു. അനാഥകളും വിധവകളും ദാരിദ്ര്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങി. തുടര്‍ വര്‍ഷങ്ങളില്‍ കോളറ പോലുള്ള മാരക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചതോടു കൂടി ഇവരുടെ അവസ്ഥ കൂടുതല്‍ വഷളായി. ഈ പ്രതിസന്ധികള്‍ക്ക് പരിഹാരമായി 1962 ല്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജ് (WMO) സ്ഥാപിതമായി.

ആദ്യ ഘട്ടത്തില്‍ മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ ശാഖയായി ആറു കുട്ടികളുമായിട്ടായിരുന്നു തുടക്കം. പിന്നീട് 1972 ല്‍ ഒരു സ്വതന്ത്ര സ്ഥാപനമായി ഡബ്ല്യു എം ഒമാറി. നിലവില്‍ ട്രസ്റ്റിനു കീഴിലാണ് യതീംഖാന നടക്കുന്നത്.

യതീംഖാനക്കു കീഴില്‍ സി.ബി.എസ്.ഇ സ്‌കൂള്‍, ഗ്രീന്‍ മൗണ്ട് സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇംഗ്ലീഷ് അക്കാദമി, സ്‌പെഷ്യല്‍ സ്‌കൂള്‍, ഡേ കെയര്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ്, ഇമാം ഗസ്സാലി അക്കാദമി, ദാറുല്‍ ഉലൂം അറബിക് കോളെജ്, തഹ്ഫീദുല്‍ ഖുര്‍ആന്‍ കോളെജ്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ എന്നിവയും പ്രവര്‍ത്തിക്കുന്നു.

വിലാസം:

വയനാട് മുസ്‌ലിം യതീം ഖാന
വയനാട്, കേരള.
പി.ന്‍: 673122
ഫോണ്‍: 9104936 202294
ഇ-മെയില്‍: wayanadorphanage@gmail.com
വെബ്‌സൈറ്റ്: http://www.wmomuttil.org

 

മുൻപത്തെ ലേഖനം കേരളത്തിലെ അറബിക് കോളേജുകള്‍ 3
അടുത്ത ലേഖനം കേരളത്തിലെ ഇതര സ്ഥാപനങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI