വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > വീക്ഷണം > ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഉള്ളടക്കം

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ്

പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത, സാംസ്‌കാരിക പശ്ചാത്തലത്തലമുള്ള സംഘടനകള്‍ ദുരിതാശ്വാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ വ്യാപകമായി മാറിയിരിക്കുന്നു.

മുമ്പ് പാശ്ചാത്യര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ആഗോള ജീവകാരുണ്യ മേഖലയില്‍, സമീപകാല ദശകങ്ങളില്‍ മുസ്‌ലിംകള്‍ അതിവേഗം വളര്‍ന്നു വന്നതായി കാണാം. ഒരുപാടു മുസ്‌ലിം എന്‍.ജി.ഒ കള്‍(സന്നദ്ധ സംഘടനകള്‍), അന്താരാഷ്ട്ര സഹായ സംരംഭങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സുപ്രധാനമായ പങ്കു വഹിക്കുകയും ആഗോള ജീവകാരുണ്യ മേഖലയില്‍ നിര്‍ണായകമായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം, വികസനം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ആഗോളതലത്തില്‍ മുസ്‌ലിം എന്‍.ജി.ഒകള്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ധനസമാഹരണത്തിലൂടെയും ഇസ്‌ലാമിക ലോകത്തെ ബാധിക്കുന്ന പ്രതിസന്ധികളോടുള്ള പ്രതികണത്തിലൂടെയും ഒരുപാടു മുസ്‌ലിം എന്‍.ജി.ഒകള്‍ സമീപകാലത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാശ്ചാത്യ സന്നദ്ധ സംഘടനകള്‍ ഫണ്ടിംഗ് വെല്ലുവിളി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍, അന്താരാഷ്ട്ര തലത്തില്‍ മുസ്‌ലിം സന്നദ്ധ സംഘടനകള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും വര്‍ധിക്കുകയാണ്.

വിശ്വാസാധിഷ്ഠിതമായ സംഘടനാ സംവിധാനമെന്ന നിലയില്‍ ഇസ്‌ലാമിക ദര്‍ശനങ്ങളില്‍ നിന്ന് പ്രചോദനവും മാര്‍ഗനിര്‍ദേശവും സ്വീകരിക്കുന്നവയാണ് മുസ്‌ലിം എന്‍.ജി.ഒകള്‍. തങ്ങളുടെ ദൗത്യനിര്‍വഹണത്തിലും സേവനങ്ങളിലുമൊക്കെ ആത്മീയ തത്വങ്ങള്‍ സമന്വയിപ്പിച്ചാണ് മുസ്‌ലിം എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസമാണ് ഇത്തരം സംഘടനകളുടെ ധാര്‍മിക കാഴ്ച്ചപ്പാടുകളുടെ ഉറവിടം. പ്രസ്തുത വിശ്വാസം അവരുടെ പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. തങ്ങള്‍ ചെയ്യുന്ന ദാനധര്‍മങ്ങളെല്ലാം, മരണാനന്തര ജീവിതത്തില്‍ ആത്മാവിന്റെ മോക്ഷത്തിനു വേണ്ടി നിര്‍വ്വഹിക്കപ്പെടുന്ന പുണ്യപ്രവര്‍ത്തികളായാണ് മുസ്‌ലിംകള്‍ വിശ്വസിച്ചു പോരുന്നത്.

സല്‍കര്‍മ്മങ്ങള്‍ അനുവര്‍ത്തിക്കുന്നതിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാമെന്നും സ്വര്‍ഗീയാനുഗ്രഹങ്ങള്‍ നേടാമെന്നുമുള്ള വിശ്വാസത്തില്‍ പ്രചോദിതരായാണ് മുസ്‌ലിംകള്‍ തങ്ങളുടെ സമ്പത്തിന്റെ വലിയൊരു ഭാഗവും ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുന്നത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സല്‍കര്‍മങ്ങള്‍ രണ്ട് തരമാണ്: ഒന്ന്: ദൈവത്തെ സേവിക്കുക. അല്ലാഹുവിന്റെ കല്‍പ്പനകളെ അനുസരിക്കുന്നതിലൂടെയാണ് അതു സാധ്യമാകുന്നത്. രണ്ട്: അല്ലാഹുവിന്റെ സൃഷ്ടികളോട് കരുണ കാണിക്കുക.

ഈ രണ്ടു കാര്യങ്ങളും നിര്‍ധനരോടും അധഃസ്ഥിതരോടും ഉദാരമനോഭാവം പുലര്‍ത്തുന്നതിനും സഹജീവികളോടു സൗമ്യമായി സഹവര്‍ത്തിക്കുന്നതിനും പ്രേരിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ‘നന്മ ചെയ്യുക, തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരെ ഇഷ്ടപ്പെടുന്നവനാകുന്നു.’ ഇസ്‌ലാമിക കാഴ്ച്ചപ്പാടിലെ ജീവകാരുണ്യ സങ്കല്‍പ്പത്തെ നിര്‍വചിക്കുന്ന ഈ സൂക്തം, കേവലം ഒരാചാരം എന്നതിലുപരിയായി പരോപകാര കര്‍മ്മങ്ങളെ വിശാലമായ അര്‍ഥത്തില്‍ കാണാന്‍ പ്രേരിപ്പിക്കുന്നതായി കാണാം. വിശ്വാസം, ധാര്‍മികത, സമൂഹിക ക്ഷേമം എന്നിവ തമ്മിലെ ബന്ധത്തിലേക്കും അതു വിരല്‍ ചൂണ്ടുന്നു.

മതപരമായ കല്‍പ്പനകളെ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് സമന്വയിപ്പിക്കുന്ന മുസ്‌ലിം എന്‍.ജി.ഒകളുടെ പ്രത്യയശാസ്ത്രം ഇസ്‌ലാമിക തത്വങ്ങളെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. റഹ്‌മഃ (അനുകമ്പ), ബിര്‍റ് (നീതി), അദ്ല്‍ (നീതി), അമാനഃ (വിശ്വാസ്യത, സത്യസന്ധത), സഹായസന്നദ്ധത തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ സമീപനമാണ് മുസ്‌ലിം എന്‍.ജി.ഒകളുടേത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലും അതില്‍ പങ്കാളികളാകുന്ന എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും നീതിയും ന്യായവും ഉറപ്പാക്കുന്നതിലും മേല്‍പറഞ്ഞ മൂല്യങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ.

മുസ്‌ലിം എന്‍.ജി.ഒകള്‍ നടത്തുന്ന ധനസമാഹരണവും ഇസ്‌ലാമിക സാമൂഹ്യ സാമ്പത്തിക തത്വങ്ങളില്‍ വേരൂന്നിയാണ് നിലനില്‍ക്കുന്നത്. ദാനധര്‍മങ്ങള്‍ ചെയ്യുന്നതും അവ സ്വീകരിക്കുന്നതും ഐഹിക ലോകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും, പാരത്രിക ജീവിതത്തെ അതു ഓര്‍മിപ്പിക്കുന്നുവെന്നും വിശ്വസിക്കുന്ന മതവിശ്വാസികളാണ് ധനസമാഹരണത്തിലേക്ക് സംഭാവന നല്‍കുന്നവരില്‍ ഭൂരിഭാഗവും. ഇസ്‌ലാമിക കാഴ്ച്ചപ്പാടിലെ ദാനധര്‍മം രണ്ട് തരമുണ്ട്. നിര്‍ബന്ധിത ദാനവും ഐച്ഛിക ദാനവും. സ്വദഖഃ, വഖ്ഫ് തുടങ്ങി ദൈവിക പ്രതിഫലം കാംക്ഷിച്ചു ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഐച്ഛിക ദാനത്തില്‍ ഉള്‍പ്പെടുന്നു. ഇസ്‌ലാമിക വിശ്വാസത്തിലെ പ്രധാന കര്‍മങ്ങളിലൊന്നായ സകാത്ത് നിര്‍ബന്ധിത ദാനത്തിന്റെ ഉദാഹരണമാണ്. സമ്പത്ത് ശുദ്ധീകരിക്കാനായി മതപരമായ കടമയെന്ന നിലക്ക് ദാനം ചെയ്യുക എന്നതാണ് സകാത്തിന്റെ വിവക്ഷ.

ഐച്ഛികവും നിര്‍ബന്ധിതവുമായ ധര്‍മങ്ങളില്‍ നിന്ന് ദാനധര്‍മങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനം വ്യക്തമാണ്. ദാനധര്‍മം ചെയ്യുന്നവര്‍ക്ക് മഹത്തായ പ്രതിഫലവും അതു ചെയ്യാത്തവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്ന ദൈവിക പ്രസ്താവനകള്‍ സുവിദിതമാണല്ലോ. ഇസ്‌ലാമിക കാഴ്ച്ചപ്പാടില്‍ ധനസമാഹരണത്തിനുള്ള പ്രധാന സ്രോതസ്സാണ് സകാത്ത്. ഏറ്റവും ആവശ്യമുള്ളവരിലേക്ക് സമ്പത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്ന സകാത്ത് ശരീഅഃ നിയമ പ്രകാരം ആത്യന്തികമായി മുസ്‌ലിം സമുദായ പുരോഗതിയെയാണ് ലക്ഷ്യം വെക്കുന്നത്. വികസനപരമായ ശ്രമങ്ങള്‍ക്ക് സമഗ്രമായ അര്‍ത്ഥത്തില്‍ പിന്തുണ നല്‍കുക എന്നതാണ് ഐച്ഛിക കര്‍മമായ സ്വദഖഃയുടെ ദൗത്യം. സ്വദഖഃയുടെ കീഴില്‍ വരുന്ന വഖ്ഫ് മുസ്‌ലിം സാമൂഹിക പുരോഗതിയില്‍ പ്രധാന പങ്കുവഹിക്കുന്നു. വാടക സ്വത്തിലൂടെയും ബിസിനസിലൂടെയുമെല്ലാം സ്ഥായിയായ വരുമാനം ലഭിക്കുന്നതിന് വഖ്ഫ് കാരണമാകുന്നു.

വഖ്ഫ് സംവിധാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ സാമ്പത്തിക അസ്തിവാരം ഉറപ്പു നല്‍കുന്നു. ഒറ്റത്തവണകളായി ലഭിക്കുന്ന സംഭാവനകളെയോ ഗ്രാന്റുകളെയോ ആശ്രയിക്കുന്നതിനു പകരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫണ്ട് ലഭ്യത ഉറപ്പു വരുത്താന്‍ വഖ്ഫിലൂടെ സാധിക്കുന്നു. വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സഹായം എത്തിക്കുന്നതിനും മുസ്‌ലിം എന്‍.ജി.ഒകള്‍ ആശ്രയിക്കുന്ന ഒരു രീതി കൂടിയാണിത്. ഇസ്‌ലാമിക തത്വങ്ങളോടുള്ള മുസ്‌ലിം എന്‍.ജി.ഒകളുടെ പ്രതിബദ്ധത, തങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കി മാറ്റുകയും, ദാതാക്കള്‍ക്കും ഗുണഭോക്താക്കള്‍ക്കും ആത്മീയമായ സംതൃപ്തി നല്‍കുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
ഇസ്‌ലാമിക സാമ്പത്തിക തത്വങ്ങള്‍ സമന്വയിപ്പിക്കുന്നതിലൂടെ ആഗോള ജീവകാരുണ്യ മേഖലയില്‍ സവിശേഷവും ശ്രദ്ധേയവുമായ പങ്കുവഹിക്കുന്ന സംഘടനകളാണ് മുസ്‌ലിം എന്‍.ജി.ഒകള്‍. അസാധാരണമായ കാര്യക്ഷമത ഉള്‍വഹിക്കുന്ന ഇസ്‌ലാമിക സാമൂഹിക സാമ്പത്തിക തത്വങ്ങള്‍ ഇക്കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നുവെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.

ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഹൈക്കമ്മീഷണര്‍ (യു.എന്‍.എച്ച്.സി.ആര്‍) പോലുള്ള പ്രമുഖ ആഗോള സ്ഥാപനങ്ങളില്‍ നിന്ന് ഇസ്‌ലാമിക് സോഷ്യല്‍ ഫൈനാന്‍സ് അംഗീകാരം നേടിയത് ഇവിടെ എടുത്തു പറയേണ്ടതാണ്. മതപണ്ഡിതരുമായി നടത്തിയ സമഗ്രമായ കൂടിയാലോചനകള്‍ക്ക് ശേഷം യു.എന്‍.എച്ച്.സി.ആര്‍ അഭയാര്‍ഥി സകാത്ത് ഫണ്ടിന് രൂപം നല്‍കിയത് ഇസ്‌ലാമിക തത്വങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം തന്നെയാണ്.

മുസ്‌ലിം എന്‍.ജി.ഒകളുടെ വ്യത്യസ്തമായ സമീപനങ്ങള്‍ മനസ്സിലാക്കുന്നത്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന്യവും ആഗോള തലത്തില്‍ അവ ചെലുത്തുന്ന സ്വാധീനവും തിരിച്ചറിയുന്നതിന് സഹായിക്കുന്നു. ഫലപ്രദവും സമഗ്രവുമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍.ജി.ഒകള്‍ തമ്മിലുള്ള സഹകരണവും സഹവര്‍ത്തിത്വവും മെച്ചപ്പെടുത്തുവാനും അതു വഴിവെക്കുകയും ചെയ്യുന്നു.

മുൻപത്തെ ലേഖനം വൈകല്യമല്ല, ഭിന്നശേഷി
അടുത്ത ലേഖനം രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI