വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > അബ്ബാസിയാ കാലഘട്ടം > അബ്ബാസീ ഭരണാധികാരികള്‍ – 2

അബ്ബാസീ ഭരണാധികാരികള്‍ – 2

കാലക്രമേണ ശക്തമായിരുന്ന ഭരണസംവിധാനങ്ങള്‍ ദുർബലതകളെയും വിഭജനങ്ങളെയും നേരിടുന്ന ഘട്ടത്തിലേക്ക് കടന്നു. ആഭ്യന്തര സംഘര്‍ഷങ്ങള്‍, സൈനിക ഇടപെടലുകള്‍, ഭരണാധികാരികളുടെ മാറിമാറിയ അധികാരമാറ്റങ്ങള്‍ എന്നിവ ഈ കാലഘട്ടത്തെ സ്വാധീനിച്ചു. ഈ പശ്ചാത്തലത്തിലാണ് അബ്ബാസീ ഭരണാധികാരികള്‍ വിവിധ വെല്ലുവിളികളോടൊപ്പം ഖിലാഫത്ത് മുന്നോട്ടു നയിച്ചത്. അല്‍ മുസ്തഈന്‍ ബില്ലാഹ് മുതല്‍ അല്‍ മുസ്തക്ഫി വരെയുള്ള ഭരണകാലങ്ങളും, ഒടുവില്‍ അബ്ബാസി ഖിലാഫത്ത് ചിതറുന്ന ചരിത്രഘട്ടവും ഈ അധ്യായം വിശദീകരിക്കുന്നു. ഭരണസ്ഥിരത നഷ്ടപ്പെട്ട ഈ കാലം ഇസ്‌ലാമിക രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായി മാറി.

അല്‍ മുസ്തഈന്‍ ബില്ലാഹ്

മുന്‍തസിറിന്റെ വധത്തിനു പിന്നാലെ അധികാരമേറ്റത് മുഅ്തസിമിന്റെ പുത്രന്‍ അഹ്‌മദായിരുന്നു. തുര്‍ക്കികളുടെ കാര്‍മികത്വത്തിലായിരുന്നു അധികാരാരോഹണം. അവര്‍ തന്നെ പേരും നല്‍കി -അല്‍ മുസ്തഈന്‍ ബില്ലാഹ്. ഹിജ്‌റ 248ലായിരുന്നു അത്.

മുതവക്കിലിന്റെ മക്കളായ മുഅ്തസ്സും മുഅല്ലദും ജീവിച്ചിരിക്കെയാണ് പ്രായം കുറഞ്ഞ മുസ്തഈനിനെ തുര്‍ക്കി സൈനികര്‍ ഖലീഫയാക്കിയത്. എന്നാല്‍ മുസ്തഈനിനെ അവരുപദേശിച്ചിടത്ത് കിട്ടിയില്ല.

ഖലീഫ തന്റെ അധികാരം പലയിടത്തും പ്രയോഗിച്ചു തുടങ്ങിയപ്പോള്‍ തുര്‍ക്കികള്‍ ആശങ്കപ്പെട്ടു തുടങ്ങി. തലസ്ഥാനം സാമര്‍റയില്‍ നിന്നും ബഗ്ദാദിലേക്ക് മാറ്റിയാണ് മുസ്തഈന്‍ തുര്‍ക്കികളെ അടിച്ചത്. അതോടെ ആശങ്കയിലായ അവര്‍ മുസ്തഈനിനെ അധികാര ഭ്രഷ്ടനാക്കി അല്‍ മുഅ്തസ്സിനെ വാഴിച്ചു.

ഇത് മുഅ്തസ്സിനും മുസ്തഈനിനുമിടയില്‍ യുദ്ധത്തിന് കാരണമാക്കി. ഒടുവില്‍ മുസ്തഈന്‍ സ്ഥാനത്യാഗം ചെയ്‌തെങ്കിലും തുര്‍ക്കികളാല്‍ അദ്ദേഹം വധിക്കപ്പെടുകയാ ണുണ്ടായത്; ഹിജ്‌റ 252ല്‍.

അല്‍ മുഅ്തസ്സുബില്ലാഹ്

അബൂഅബ്ദില്ല മുഹമ്മദുബ്‌നു ജഅ്ഫര്‍ അല്‍ മുതവക്കില്‍ എന്നാണ് അല്‍ മുഅ്തസ്സുബില്ലായുടെ പൂര്‍ണനാമം. മുതവക്കിലിന്റെ പുത്രന്‍. ക്രി.866 (ഹി. 252)ല്‍ ഖലീഫയായി തുര്‍ക്കികള്‍ വാഴിച്ചു.

തുര്‍ക്കി സൈനിക നേതൃത്വത്തെ വെറുത്ത മുഅ്തസ്സ് അവരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അവരിലെ രണ്ട് പ്രമുഖരായ വസീഫ്, ബുഗാ എന്നിവരെ സ്ഥാനഭ്രഷ്ടരാക്കി. ശമ്പളം കിട്ടാന്‍ തെരുവിലിറങ്ങിയ സൈന്യം ഇവരെ വധിക്കുകയും ചെയ്തു.

ഖജനാവ് കാലിയായിരുന്നു, എന്നാല്‍ ഖലീഫയുടെ മാതാവ് ഖബീഹ അതിസമ്പന്നയും. ശമ്പളം നല്‍കാന്‍ കടം ചേദിച്ച മകനെ നിരാശനാക്കി. ഒടുവില്‍ കൊട്ടാരത്തിലേക്ക് ഇരച്ചു കയറിയ സൈന്യം അവരുടെ ധനം കൊള്ളയടിക്കുകയും ഖലീഫ മുഅ്തസ്സിനെ വധിക്കുകയും ചെയ്തു. ഖബീഹ ജീവനും കൊണ്ട് രക്ഷപ്പെട്ടു. ക്രി. 869 (ഹി. 255) ലായിരുന്നു ഈ സംഭവം.

ഈജിപ്ത്, ബിസ്താനിയം എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ അതത് പ്രവിശ്യകളിലെ സ്വതന്ത്ര ഭരണകൂടങ്ങളായി പ്രഖ്യാപിച്ചതും മുഅ്തസ്സിന്റെ കാലത്താണ്.

അല്‍ മുഹ്തദീ ബില്ലാഹ്

അബൂഅബ്ദില്ല മുഹമ്മദ് എന്നാണ് അല്‍ മുഹ്തദിയുടെ പൂര്‍ണനാമം. അല്‍ മുഅ്തസ്സിന്റെ സഹോദരന്‍. ക്രി.869 (ഹി. 225) ലാണ് ഖിലാഫത്ത് ഏറ്റത്.

ആദര്‍ശവാദിയും ധര്‍മവിചാരം കൊണ്ടുനടന്നവനുമായ മുഹ്തദീ, ഭരണം സംശുദ്ധമാക്കാന്‍ ശ്രമം നടത്തി. മദ്യം നിരോധിക്കുകയും നര്‍ത്തകിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും തിന്മകള്‍ തുടച്ചുനീക്കുകയും ചെയ്തു. ലളിത ജീവിതത്തിലൂടെ മാതൃകയുമായി. ജുമുഅ നമസ്‌കാരത്തിന് അദ്ദേഹം തന്നെ നേതൃത്വം നല്‍കുകയും ചെയ്തു.

എന്നാല്‍ അധര്‍മത്തിലും ആഡംബരത്തിലും മുങ്ങിയ ജനം ഈ ശുദ്ധീകരണത്തിനെതിരെ രംഗത്തിറങ്ങി. ബഗ്ദാദിലും ഖുറാസാനിലും ഫലസ്തീനിലും ദമസ്‌കസിലും ജോര്‍ദാനിലും ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു.

ഇതിനിടെയാണ് പട്ടാളത്തിന്റെ ഗൂഢാലോചനക്കിരയായി അല്‍ മുഹ്തദീയുടെ അന്ത്യം. ഒരു വര്‍ഷം മാത്രം ഭരണത്തിലിരുന്ന മുഹ്തദീ ക്രി. 870 (ഹി. 256)ല്‍ വധിക്കപ്പെട്ടു.

അല്‍മുഅ്തമിദ് അലല്ലാഹ്

അല്‍ മുതവക്കിലിന്റെ മകനും അല്‍ മുഅ്തസ്സിന്റെ സഹോദരനുമാണ് അല്‍ മുഅ്തമിദ്. അഹ്‌മദ് എന്നാണ് യഥാര്‍ഥ നാമം. ജനസേവകനും നീതിമാനുമായിരുന്നു. ക്രി.870 (ഹി.256) ലാണ് ഖിലാഫത്ത് ഏറ്റെടുത്തത്.

ഖിലാഫത്ത് കയ്യേറ്റതിനു പിന്നാലെ രാജ്യത്തെ രണ്ടു മേഖലകളായി തിരിച്ചു. ആഫ്രിക്ക, ഈജിപ്ത്, സിറിയ, ജസീറ, അര്‍മീനിയ എന്നിവയടങ്ങുന്ന പശ്ചിമ മേഖല സഹോദരന്‍ അബൂ അഹമ്മദ് ത്വല്‍ഹ (അല്‍ മുവഫ്ഫഖ്)യെ ഏല്‍പ്പിച്ചു.

വിവിധ പ്രവിശ്യകള്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി പിരിഞ്ഞുപോകുന്ന പ്രവണതയെ ഇരുവരും ചേര്‍ന്ന് അടിച്ചൊതുക്കി. ഇക്കാര്യത്തില്‍ മുവഫ്ഫഖ് അസാമാന്യ മെയ്‌വഴക്കം കാട്ടി. ഇത് മുഅ്തമിദിനെ നിഷ്പ്രഭനാക്കുകയായിരുന്നു.

ബസ്വറയിലുണ്ടായ നീഗ്രോകളുടെ കലാപവും പേര്‍ഷ്യയിലെ ഗവര്‍ണറായിരുന്ന യഅ്ഖൂബുബ്‌നു ലൈസിന്റെ ബാഗ്ദാദ് പിടിക്കാനുള്ള ശ്രമവും മുവഫ്ഫഖും സൈന്യാധിപനായ മൂസാ, ബുഗാ എന്നിവരും ചേര്‍ന്ന് പരാജയപ്പെടുത്തി.

ഇതിനിടെ അധികാരം നഷ്ടപ്പെട്ട മുഅ്തമിദ് ഈജിപ്തിലേക്ക് പലായനം ചെയ്ത് അവിടുത്തെ ഗവര്‍ണര്‍ ഇബ്‌നു തുലൂനുമായി ചേര്‍ന്ന് മുവഫ്ഫഖിനെതിരെ നീങ്ങാന്‍ ശ്രമം നടത്തി. എന്നാല്‍ ശ്രമം പൊളിഞ്ഞു. ഇതിനിടെ ഹിജ്‌റ 278ല്‍ മുവഫ്ഫഖ് നിര്യാതനായി.

തുടര്‍ന്ന് മുഅ്തമിദ് തന്നെ വീണ്ടും രാജ്യം ഭരിച്ചു. തന്റെ പിന്‍ഗാമിയായി മുഅ്തമിദ് മുവഫ്ഫഖിന്റെ പുത്രന്‍ മുഅ്തദിദ്വിനെയാണ് നിശ്ചയിച്ചത്. സ്വന്തം പുത്രന്‍ മുഫഖസ്സിനെ ഒഴിവാക്കിയായിരുന്നു ഇത്.

23 വര്‍ഷം ഭരിച്ച മുഅ്തമിദ് ക്രി. 870 (ഹി. 279)ല്‍ ദിവംഗതനായി. 50 വയസ്സായിരുന്നു. ഹദീസ് വിജ്ഞാന ശാഖയിലെ പ്രമാണികളും അവലംബങ്ങളുമായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇബ്‌നുമാജ, അബൂദാവൂദ്, തിര്‍മിദി എന്നിവരെല്ലാം ഇക്കാലത്താണ് ജീവിച്ചിരുന്നത്.

അല്‍ മുഅ്തദ്വിദ് ബില്ലാഹ്

പത്ത് വര്‍ഷത്തെ ഭരണംകൊണ്ട്, അബ്ബാസികളുടെ നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിച്ച ഖലീഫയാണ് അല്‍ മുഅ്തദ്വിദ് (ക്രി. 892-902). പ്രതിഭയും പ്രാപ്തിയും ഒപ്പം ഉരുക്കുമുഷ്ടിയും ഒത്തിണങ്ങിയ മുഅ്തദ്വിദ് ക്രി.892ല്‍(ഹി.279)ലാണ് ഐകകണ്‌ഠ്യേന ഖിലാഫത്തിലുപവിഷ്ടനായത്.

അഴിമതിക്കെതിരെ കണ്ണടച്ച് നടപടിയെടുത്തു. തെരുവുകളിലിരുന്ന് പ്രവചനം നടത്തിയിരുന്ന ജോത്സ്യന്മാരെ അദ്ദേഹം തുരത്തിയോടിച്ചു. തത്വശാസ്ത്ര ഗ്രന്ഥങ്ങളുടെ വില്പന നിരോധിച്ചു. നികുതി ഭാരം കുറച്ചു. അഗ്നിയാരാധനയും വിലക്കി. ഇതോടെ ജനം മുഅ്തളിദ്വിനെ അതിരറ്റ് സ്‌നേഹിച്ചു.

വിസ്മയകരമായ സാംസ്‌കാരിക-സാഹിത്യപുരോഗതിയും ഇക്കാലത്തുണ്ടായി. ഭാഷാ പരിജ്ഞാനി അബൂമുസര്‍റദ്, ചരിത്രപടു അല്‍ബലാദുരി, ഭൗമശാസ്ത്രകാരന്‍ അല്‍ യഅ്ഖൂബി, കവികളായ അല്‍ബുഹ്തുരി, ഇബ്‌നുറൂമി, വ്യാകരണ വിശാരദരന്‍ പേര്‍ഷ്യക്കാരനായ സീബവൈഹി എന്നിവര്‍ ഇക്കാലത്ത് നവോത്ഥാന ശില്പികളായി.

ക്രി. 902 (ഹി.289)ല്‍ മുഅ്തദ്വിദ് അന്തരിച്ചു.

അല്‍ മുഖ്തഫി ബില്ലാഹ്

മുഅ്തദിദ്വിന്റെ മകനാണ് അല്‍ മുഖ്തഫീബില്ലായെന്ന പേരില്‍ ക്രി. 907ല്‍ (ഹി 289) ഖിലാഫത്ത് ഏറ്റെടുത്തത്. അബൂ മുഹമ്മദ് അലി എന്ന് യഥാര്‍ഥ നാമം.

ഭരണമേറ്റതിന്റെ പിന്നാലെ രണ്ട് കാര്യങ്ങള്‍ ചെയ്തു മുഖ്തഫീ. പുതിയ കൊട്ടാരം നിര്‍മിക്കാനായി പിതാവ് ഏറ്റെടുത്ത ഭൂമി അതിന്റെ അവകാശികള്‍ക്ക് തിരിച്ചു നല്‍കി. പിതാവ് പണികഴിപ്പിച്ച ഭൂഗര്‍ഭ ജയിലറ പള്ളിയാക്കി മാറ്റി. ഈ രണ്ട് നടപടികളും ജനങ്ങളെ മുഖ്തഫിയുമായി അടുപ്പിച്ചു.

പട്ടാളത്തിലെ ചില ഉന്നതരെ ശിക്ഷിക്കുകയും ചിലര്‍ വധിക്കപ്പെടുകയും ചെയ്തത് സേനയുടെ മനോവീര്യം തകര്‍ത്തതായി ആരോപണമുയര്‍ന്നു. അതുകൊണ്ട് തന്നെ കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ സേന പരാജയപ്പെടുകയും ചെയ്തു.

സിറിയയില്‍ ഇക്കാലത്ത് രംഗപ്രവേശനം ചെയ്ത ഖര്‍മത്തുകള്‍ ഖലീഫക്ക് കടുത്ത തലവേദനയുണ്ടാക്കി. വന്‍തുകയും വമ്പിച്ച സേനയും ഉപയോഗിച്ചാണ് ഇവരെ തകര്‍ത്തത്. നീതിയധിഷ്ഠിതവും ജനക്ഷേമകരവുമായ ഖിലാഫത്ത് അഞ്ചുവര്‍ഷം നീണ്ടു.

ക്രി. 907 (ഹി.295)ല്‍ മുഖ്തഫീ നിര്യാതനായി. 31 വയസ്സായിരുന്നു.

അല്‍ മുഖ്തദിര്‍ ബില്ലാഹ്

മുഖ്തഫീയുടെ മരണത്തെ തുടര്‍ന്ന് അധികാരമേല്പിക്കപ്പെട്ടത് മുഖ്തദിര്‍ ബില്ലയിലാണ് പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ളവനായിരുന്നു മുഅ്തദ്വിദ് ബില്ലയുടെ പുത്രന്‍. അബുല്‍ ഫള്ല്‍ ജഅ്ഫര്‍ എന്നാണ് യഥാര്‍ഥ പേര്.

തുര്‍ക്കി സൈന്യമേധാവികളാണ് ഈ കൗമാരക്കാരനെ ഖലീഫയാക്കിയത്. അവരുടെ രഹസ്യങ്ങള്‍ പൊളിയാതിരിക്കാനും സ്വാഭീഷ്ട പ്രകാരം ഭരണംകൈയാളാനും അവര്‍ ആഗ്രഹിച്ചതിന്റെ ഫലം.

എന്നാല്‍ മാതാവ് ശഗ്ബയും അന്തപ്പുര സ്ത്രീകളും ഭരണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ മന്ത്രി ഹബ്ബാസുബ്‌നുഹസന്‍ ചരടു വലിച്ചു. മുഅ്തസ്സിന്റെ പുത്രന്‍ അബ്ദുല്ലയെ വാഴിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷേ, മുഖ്തദിറിന്റെ വിശ്വസ്തനായ തുര്‍ക്കുമാന്‍ ജനറല്‍ മുഅ്‌നിസ് ആ നീക്കം തകര്‍ത്തു. മുഖ്തദിര്‍ തന്നെ തുടര്‍ന്നു.

മാതാവിന്റെ ഭരണത്തിലെ ഇടപെടല്‍ സൈന്യത്തിനും മന്ത്രിമാര്‍ക്കും അസഹ്യമായി. മാത്രമല്ല അതുവരെ ഭദ്രമായിരുന്ന ഖജനാവ് ആഢംബരവും ധൂര്‍ത്തും നിമിത്തം കാലിയായി. സൈന്യത്തിന് ശമ്പളം കൊടുക്കാന്‍പോലും കഴിയാതെ വന്നു. ഇത് ഖലീഫക്കും പട്ടാള ജനറല്‍ മുഅ്‌നിസിനുമിടയില്‍ അകല്‍ച്ചയുണ്ടാക്കി.

പ്രസിദ്ധമായ രണ്ടു ആശുപത്രികള്‍ നിര്‍മിച്ചതാണ് ഇക്കാലയളവിലെ പ്രധാന സംഭവം. ഒന്ന് മുഖ്തദിരിയ്യ എന്ന പേരില്‍ ഖലീഫ തന്നെ പണിതു. മറ്റൊന്ന് ഖലീഫയുടെ മാതാവ് അവരുടെ സ്വന്തം ചെലവിലും.

ബൈസന്ത്യന്‍ ചക്രവര്‍ത്തിയുടെ അംബാസഡര്‍ ഹി. 325ല്‍ ബഗ്ദാദ് സന്ദര്‍ശിക്കാനെത്തി. അന്ന് ബഗ്ദാദും കൊട്ടാരവും അലങ്കരിക്കാന്‍ ലക്ഷക്കണക്കിന് ദീനാര്‍ വാരിക്കോരി ചെലവഴിച്ചത് വിവാദമായിരുന്നു.

ഖലീഫയില്‍ നിന്നകന്ന പട്ടാള ജനറല്‍ മുഅ്‌നിസ് പിന്നീട് ബഗ്ദാദ് അക്രമിച്ചു. ഈ അക്രമത്തിലാണ് മിഖ്തദിര്‍ ബില്ലാ കൊല്ലപ്പെട്ടത്. തന്റെ അനുമതിയില്ലാതെ മുഖ്തദിറിനെ വധിച്ചവരെ പിന്നീട് മുഅ്‌നിസ് ശിക്ഷിച്ചു.

25 വര്‍ഷം സാമ്രാജ്യം ഭരിച്ച മുഖ്തദിര്‍ ബില്ലാഹ് ക്രി. 932 (ഹി. 320)ലാണ് കൊല്ലപ്പെട്ടത്.

അല്‍ ഖാഹിര്‍

മുഖ്തദിറിന്റെ അര്‍ധ സഹോദരന്‍ അബൂ മന്‍സൂര്‍ മുഹമ്മദിനെ അല്‍ ഖാഹിര്‍ എന്ന നാമത്തോടെ അടുത്ത ഖലീഫയായി അവരോധിച്ചു. മുഅ്തദ്വിദിന്റെ മകനാണിദ്ദേഹം. ശക്തനും നിര്‍ഭയനുമായിരുന്നു.

അധികാരത്തിന്റെ ദല്ലാള്‍മാരില്‍ നിന്നവരെ അകറ്റിയ ഖാഹിര്‍ അതില്‍ അതിരുകടന്നതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. വളര്‍ത്തു മാതാവായ ശഗ്ബായെ മാനസികമായി പീഡിപ്പിച്ചു. സൈനിക ജനറല്‍ മുഅഹിസിനെതിരെ കുറ്റം ചുമത്തി.

മദ്യം നിരോധിക്കാനും നൃത്തശാലകള്‍ പൂട്ടാനും തയ്യാറായി. സൈനിക നേതൃത്വം ഖലീഫയില്‍ നിന്ന് അകന്നതിനാല്‍ അദ്ദേഹം അവര്‍ക്ക് ശത്രുവായി. ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ ഒരുസംഘം സൈനികര്‍ ഖാഹിറിനെ സ്ഥാനഭ്രഷ്ടനാക്കി. അന്ധനായി മാറിയ ഖലീഫ പില്‍കാലത്ത് യാചകനായി മാറിയെന്ന് ചരിത്രം പറയുന്നു.

50-ആമത്തെ വയസ്സിലാണ് ചരമമടഞ്ഞത്.

അര്‍റാദീ ബില്ലാഹ്

ആഭ്യന്തരവും സൈനികവുമായ അധികാരം കൈയാളുന്ന അവസാനത്തെ അബ്ബാസീ ഖലീഫയാണ് അര്‍റാദീ ബില്ലാഹ്. മുഖ്തദിറിന്റെ മകനാണ് മുഹമ്മദ് അര്‍റാദീ. അസ്തമിച്ചു കൊണ്ടിരിക്കുന്ന അബ്ബാസീ ഖിലാഫത്തിനെ പൂര്‍വപ്രതാപത്തിലേക്ക് തിരികെകൊണ്ടു വരാന്‍ തീവ്രശ്രമം നടത്തി അര്‍റാദീ. എന്നാല്‍ അതിന് കഴിയുമായിരുന്നില്ല. മുസ്‌ലിം ലോകം അബ്ബാസികളും അമവികളും ഫാത്തിമികളുമായി പിരിഞ്ഞിരുന്നു അന്ന്.

ഏഴു വര്‍ഷത്തോളം ഭരിച്ച് ഒടുവില്‍ ക്രി. 940 (ഹി. 329) ല്‍ അര്‍റാദീ നിര്യാതനായി.

അല്‍ മുത്തഖീ ബില്ലാഹ്

പേര് അന്വര്‍ഥമാക്കും വിധം ദൈവഭക്തനും നീതിമാനുമായിരുന്നു അബ്ബാസീ ഖിലാഫത്തിലെ ഇരുപത്തിഒന്നാമനായ അല്‍ മുത്തഖി ബില്ലാഹ്. യഥാര്‍ഥ പേര് അബൂഇസ്ഹാഖ് ഇബ്‌റാഹീം എന്നാണ്. മുഖ്തദിറാണ് പിതാവ്. ദൈവത്തിന് സ്തുതിയര്‍പ്പിച്ച് രണ്ടു റക്അത്ത് നമസ്‌കരിച്ച ശേഷമാണ് അധികാരാരോഹണം നടത്തിയതും ബൈഅത്ത് വാങ്ങിയതും.

രാജകീയ ദര്‍ബാറില്‍ നിന്നും കവികളെയും വിദൂഷികളെയും പുറത്താക്കി, മുത്തഖി. എന്നാല്‍ ഭരണത്തില്‍ വേണ്ടത്ര മികവ് കാട്ടാന്‍ മുത്തഖിക്കായില്ല. ആയതിനാല്‍ സൈനിക മേധാവി (അമീറുല്‍ ഉമറാഅ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്) തുര്‍ക്കിക്കാരനായ ബജ്കമിന്റെ സന്തതിയായിരുന്നു ഭരണ സിരാകേന്ദ്രം.

നാലു വര്‍ഷം രാജ്യം ഭരിച്ച അല്‍ മുത്തഖി ക്രി. 944 (ഹി. 333)ല്‍ സ്ഥാന ഭ്രഷ്ടനാക്കപ്പെടുകയായിരുന്നു. 25 വര്‍ഷത്തോളം ടൈഗ്രീസ് നദിയിലെ ഒരു ദ്വീപില്‍ തടവുകാരനായി ജീവിച്ച ശേഷമാണ് ദൈവഭക്തനായ ഈ ഭരണാധികാരി നിര്യാതനായത്.

അല്‍ മുസ്തക്ഫി

രാജ്യാധികാരം പൂര്‍ണമായും അമീറുല്‍ ഉമറാഅ് അഥവാ സൈനിക ജനറലിന്റെ കൈകളിലായ കാലമാണ് പിന്നീട് അബ്ബാസീ ഖിലാഫത്തിനുണ്ടായത്. അതിന്റെ ആരംഭം അല്‍ മുസ്തക്ഫിയുടെ അധികാരാരോഹണത്തോടെയാണ്.

അല്‍ മുസ്തഫീയുടെ മകനാണ് അല്‍ മുസ്തക്ഫീ. അബുല്‍ഖാസിം അബ്ദുല്ലയെന്ന് യഥാര്‍ഥ നാമം. ക്രി. 944ലാണ്(ഹി. 333) ഭരണത്തിലെത്തിയത്.

ശേര്‍സാദ് ആയിരുന്നു ഇക്കാലത്തെ സൈനിക മേധാവി. വാസിത്വയിലും സിറിയയിലും ഭരണാധികാരികള്‍ക്കിടയില്‍ കിടമത്സരങ്ങള്‍ അരങ്ങേറി. ബുവയ്ഹി സുല്‍ത്താന്‍ 324ല്‍ ബഗ്ദാദ് ആക്രമിക്കാനെത്തി. ഖലീഫ പക്ഷേ ഈ സൈന്യത്തെ നേരിടുന്നതിന് പകരം സുല്‍ത്താന്‍ അഹ്‌മദുബ്‌നുഹസന് സമ്മാനങ്ങള്‍ നല്‍കി പ്രീണിപ്പിച്ച് പിന്തിരിപ്പിക്കുക യായിരുന്നു. മുഇസ്സുദ്ദൗല എന്ന പേരു നല്‍കി അഹ്‌മദിനെ പട്ടാളമേധാവിയാക്കുകയും ചെയ്തു.

ഇത് പിന്നീട് മുസ്തക്ഫിക്ക് തന്നെ വിനയായി. മുഇസ്സുദ്ദൗല അധികാരം കവര്‍ന്നെടുത്തു. മുസ്തക്ഫി വെറും ഖലീഫ മാത്രമായി. ഒടുവില്‍ സ്ഥാനഭ്രഷ്ടനാവുകയും ചെയ്തു. ക്രി. 945 (ഹി. 334)ല്‍.

അബ്ബാസി ഖിലാഫത്ത് ചിതറുന്നു

അബ്ബാസീ ഖിലാഫത്ത് മൂന്നു ഘട്ടങ്ങളടങ്ങിയതാണ്. ക്രി. വ. 750 (ഹി.132)ല്‍ അബുല്‍ അബ്ബാസ് അസ്സഫ്ഫാഹ് അടിത്തറയിട്ടതു മുതല്‍ പത്താമത്തെ ഖലീഫ മുതവക്കില്‍ അലല്ലാഹ് മരിക്കുന്നതുവരെ-ക്രി.861 (ഹി.247) ഒന്നാം ഘട്ടം. ഈ ഒരു നൂറ്റാണ്ടുകാലം പ്രവിശാലമായ ഇസ്‌ലാമിക സാമ്രാജ്യം അബ്ബാസീ ഖലീഫമാര്‍ തന്നെ അടക്കി വാണു.

എന്നാല്‍ മുഅ്തസിം ബില്ലാ (ഹി. 218-227) തന്റെ ഭരണകാലത്ത് രൂപീകരിച്ച തുര്‍ക്കി സേന പിന്നീട് വന്ന ഖലീഫമാര്‍ക്ക് വിനയായി. അറബികളേയും പേര്‍ഷ്യക്കാരേയും അകറ്റി നിര്‍ത്താനായിരുന്നു പുതിയ സേനയും അവര്‍ക്കായി പുതിയ തലസ്ഥാനവും (സാമിര്‍റാ) ഉണ്ടാക്കിയത്.

വാസിഖ് ബില്ലായുടെ ഭരണാന്ത്യം-ക്രി. 847 (ഹിജ് റ. 232) മുതല്‍ 21-ാമത്തെ ഖലീഫ മുത്തഖി ബില്ലായുടെ അന്ത്യം വരെ-ക്രി.944 (ഹി. 333)യാണ് രണ്ടാം അബ്ബാസീ യുഗം. കൃത്യം ഒരു ദശകം മാത്രം. തുര്‍ക്കി സ്വാധീനമുള്ള ഈ ഘട്ടത്തില്‍ ഖലീഫമാര്‍ക്ക് അര്‍ധ സ്വാതന്ത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഖലീഫക്കുപുറമെ ആദ്യം അമീറുല്‍ ഉമറാഉം പിന്നീട് സുല്‍ത്താനും ഉണ്ടായി. മൂന്ന് അധികാരകേന്ദ്രങ്ങള്‍ വന്നതോടെ ഖലീഫ നോക്കുകുത്തിയായി. അമീറുല്‍ ഉമറാഉം സുല്‍ത്താനും ഖലീഫയെ നിശ്ചയിക്കുന്നതിലെത്തി കാര്യങ്ങള്‍.

മൂന്നാം ഘട്ടം ആരംഭിച്ചത് അല്‍ മുസ്തക്ഫീയുടെ ഖിലാഫത്തോടെ (ക്രി. 944, ഹി. 333) യാണ്. ഇക്കാലത്ത് ബുവൈഹികളാണ് ഖലീഫക്കു പുറമേ സുല്‍ത്താനായി വന്നത്. മുഇസ്സുദ്ദൗലയാണ് പ്രഥമ സുല്‍ത്താന്‍. 125ലാണ് ഈ ഘട്ടം അവസാനിച്ചത്.

ഖിലാഫത്ത് ചിന്നിചിതറുകയും പ്രവിശ്യകള്‍ സ്വതന്ത്ര രാജ്യങ്ങളായി മാറുകയും ചെയ്തു. അബ്ബാസി ഖിലാഫത്ത് ബഗ്ദാദില്‍ മാത്രം ഒതുങ്ങി. സ്‌പെയിന്‍ അമവികളുടെയും ഉത്തരാഫ്രിക്ക ഇദ്‌രീസികളുടെയും ടുണീഷ്യ അഗ്‌ലബികളുടെയും ഈജിപ്ത് ആദ്യം തൂലൂനികളുടെയും പിന്നീട് ഫാത്വിമികളുടെയും പൗരസ്ത്യ നാടുകള്‍ സഫാരിയ്യ, സമാനിയ്യ, ബുവൈഹിയ്യ, ഗസ്‌നവിയ്യ, ഹംദാനിയ്യ എന്നിവരുടെയും കൈകളിലായി.

പ്രവിശാലമായി കിടന്നിരുന്ന മുസ്‌ലിം ഖിലാഫത്ത് വിവിധ പ്രവിശ്യകളായി പിരിഞ്ഞ് മുസ്‌ലിം ലോകത്തിന് വന്‍ നഷ്ടങ്ങള്‍ വരുത്തി.

രാഷ്ട്രീയ രംഗത്ത് മുസ്‌ലിംകള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും സാംസ്‌കാരികമായി മുസ്‌ലിംകള്‍ ഉത്തേജിക്കപ്പെട്ടതായി ചരിത്രം വിലയിരുത്തുന്നു. കാരണമിതാണ്. അബ്ബാസികളുടെ കാലത്ത് ബാഗ്ദാദ് മാത്രമാണ് തിളങ്ങിയത്. എന്നാല്‍ നിരവധി സ്വതന്ത്ര ഭരണകൂടങ്ങള്‍ വന്നതോടെ അത്രയും തലസ്ഥാന നഗരികളും ഉണ്ടായി. കോര്‍ദോവ, കെയ്‌റോ, ബുഖാറ, നിസാപൂര്‍, ഗസ്‌ന, ഹലബ് എന്നിവ. ഈ നഗരങ്ങളിലെല്ലാം ഇസ്‌ലാമിക സംസ്‌കാരം പൂത്തുലഞ്ഞു.

ശാസ്ത്രവും സാഹിത്യവും വളര്‍ന്നു. ഖലീഫമാരുടെ ദര്‍ബാറുകളിലേക്ക് ലോകത്തിന്റെ വിവിധ മൂലകളില്‍ നിന്നുള്ള പണ്ഡിതരെത്തി. ബൗദ്ധിക ചര്‍ച്ചകള്‍ നടന്നു. ഗ്രന്ഥങ്ങള്‍ വിരചിതമായി. ഈ നഗരങ്ങളെല്ലാം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളുമായി.

 

 

മുൻപത്തെ ലേഖനം അബ്ബാസ് ത്വയ്യിബ്ജി
അടുത്ത ലേഖനം അബ്ബാസീ ഭരണാധികാരികള്‍ – 1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI