വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഫതാവ > സുആല്‍ വ ജവാബ്/ചോദ്യോത്തരങ്ങള്‍ > അനുഷ്ഠാനങ്ങള്‍-നമസ്കാരം

അനുഷ്ഠാനങ്ങള്‍-നമസ്കാരം

ഉള്ളടക്കം

അനുഷ്ഠാനങ്ങള്‍-നമസ്കാരം: വിശ്വാസമെന്ന പോലെ അനുഷ്ഠാനവും ഇസ്‌ലാമിന്റെ മൗലികഘടകമാണ്. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണ് പ്രധാന അനുഷ്ഠാനങ്ങള്‍. അവയോരോന്നിന്റെയും വിശദാംശങ്ങള്‍ വേറെയുമുണ്ട്. ജീവിതത്തില്‍ ഇവ പഠിച്ചു പോരുമ്പോള്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ പ്രമാണങ്ങള്‍ ഉദ്ദരിച്ചു കൊണ്ട് നല്കിയ മറുപടികളും വിശദീകരണങ്ങളുമാണ് ഇവിടെയുള്ളത്.

വിത്ര്‍ നമസ്‌കാരത്തിലെ റക്അത്ത് ഒറ്റയാക്കല്‍

തറാവീഹ് നമസ്‌ക്കാരത്തില്‍ അവസാന മൂന്നു റക്അത്തുകള്‍ ഒന്നിച്ച് നമസ്‌ക്കരിക്കാമോ ?

ഈ കാര്യത്തില്‍ ഒരു രീതി മാത്രമേ പാടുള്ളൂ എന്നു പറയാന്‍ ന്യായം കാണുന്നില്ല. രാത്രിയിലെ നമസ്‌കാരം എപ്രകാരമാണെന്ന് ചോദിച്ച ഒരാള്‍ക്ക് മറുപടിയായി ‘രാത്രിയിലെ നമസ്‌കാരം രണ്ടു റക്അത്തു വീതമാണ്. സുബ്ഹിന്റെ സമയമാകുന്നുവെന്ന് നിനക്ക് ആശങ്ക തോന്നിയാല്‍ ഒരു റക്അത്തു കൊണ്ട് എണ്ണം ഒറ്റയാക്കൂ’ എന്ന് റസൂല്‍(സ്വ) പറഞ്ഞതായി ഇബ്‌നു ഉമര്‍(റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും പല ഇമാമുകളും അവസാന റക്അത്ത് പ്രത്യേകമായി നമസ്‌കരിക്കുന്നത്. ഇതിനു പുറമേ അവസാനത്തെ അഞ്ചു റക്അത്ത് ഒന്നിച്ചും നബി(സ്വ) നമസ്‌കരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഖുതുബയുടെ സമയത്തുള്ള സംസാരം

ജുമുഅ ഖുതുബ ആരംഭിച്ചാല്‍ പള്ളിയില്‍ യാതൊരുവിധ സംസാരവും പാടില്ലെന്നും സംസാരിക്കുന്ന വ്യക്തിയുടെ ജുമുഅ നഷ്ടപ്പെടുമെന്നും പറയുന്നു. ഇത് ശരിയാണോ ?

ഉ: ഖുതുബ സമയത്ത് ശ്രോതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത് നിഷിദ്ധമാണെന്ന് തന്നെയാണ് പ്രബലമായ ഹദീസുകളില്‍ നിന്നു ഗ്രഹിക്കാവുന്നത്. എന്നാല്‍ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഖുതുബക്കിടയില്‍ ഖത്വീബ് ശ്രോതാക്കളോടോ അവര്‍ ഖത്വീബിനോടോ ചോദിക്കുന്നത് നിഷിദ്ധമല്ല. നബി(സ്വ) ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കേ മഴയ്ക്കുവേണ്ടി ആവശ്യപ്പെട്ടു കൊണ്ട് ഒരാള്‍ വന്നതും പ്രവാചകന്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിച്ചതുമായ ഹദീസ് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ്വ) ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കേ പള്ളിയില്‍ പ്രവേശിച്ച ഒരാളോട് രണ്ടു റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചുവെന്ന് തിര്‍മിദിയും നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിത്‌റിലെ ഖുനൂത്ത്

വിത്ര്‍ നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതേണ്ടതുണ്ടോ ?

ഉ: ഏറെ താഴ്മയോടെ നിര്‍വഹിക്കുന്ന പ്രത്യേക പ്രാര്‍ഥനയാണ് ഖുനൂത്ത്. ഏതാനും സ്വഹാബികളെ ചതിച്ചുകൊന്ന ചില ഗോത്രക്കാര്‍ക്ക് ദൈവിക ശിക്ഷയുണ്ടാകാന്‍ വേണ്ടി ഫര്‍ദ് നമസ്‌ക്കാരങ്ങളില്‍ കുറച്ച് കാലം നബി(സ്വ) ഖുനൂത്ത് നിര്‍വഹിച്ചിരുന്നുവെന്നും പിന്നീട് അത് നിര്‍ത്തിയെന്നും പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റസൂല്‍(സ്വ)വിത്ര്‍ നമസ്‌കാരത്തില്‍ റുകൂഇന് മുമ്പ് ഖുനൂത്ത് നിര്‍വഹിച്ചുവെന്ന് ഉബയ്യുബ്‌നു കഅ്ബ്(റ)ല്‍ നിന്ന് ഇബ്‌നുമാജയും നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ സനദ് (നിവേദക പരമ്പര) ദുര്‍ബലമാണെന്ന് പൂര്‍വിക പണ്ഡിതന്‍മാരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ചതായി ശൗകാനി നൈലുല്‍ ഔത്വാറില്‍ ഉദ്ധരിച്ചിട്ടുണ്ട്.

വിത്‌റിലെ ഖുനൂത്ത് സുന്നത്താണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാര്‍ തെളിവായി ചൂണ്ടിക്കാണിച്ചിട്ടുള്ളത് റസൂല്‍(സ്വ)യുടെ പേരമകന്‍ ഹസന്‍(റ)ല്‍ നിന്ന് ഇബ്‌നു ഖുസൈമയും ഇബ്‌നു ഹിബ്ബാനും ഹാകിമും ദാറുഖുത്‌നിയും ബൈഹഖീയും ഉദ്ധരിച്ചിട്ടുള്ള ഹദീസാണ്. വിത്‌റിന്റെ ഖുനൂത്തില്‍ അല്ലാഹുമ്മഹ്ദിനീ ഫീമന്‍ ഹദൈത്ത-വതആലൈത്ത എന്നീവാക്യങ്ങള്‍ ചൊല്ലാന്‍ റസൂല്‍(സ്വ) എന്നെ പഠിപ്പിച്ചുവെന്ന് ഹസന്‍(റ) പറയുന്നതായാണ് ഈ ഹദീസ്. ഇബ്‌നു ഹിബ്ബാന്‍ ഇതിനെതിരില്‍ ഉന്നയിച്ച വിമര്‍ശനം നബി(സ്വ) മരണപ്പെടുമ്പോള്‍ ഹസന് എട്ടുവയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നതാണത്. രാത്രിയിലെ സുന്നത്ത് നമസ്‌കാരത്തില്‍ ചൊല്ലാനുള്ള ഖുനൂത്ത് ആ പ്രായത്തിലുള്ള ഒരു ക.ുട്ടിയെ നബി(സ്വ) പഠിപ്പിച്ചിരിക്കാന്‍ സാധ്യത കുറവാണ്. ഈ ഖുനൂത്ത് വാക്യങ്ങള്‍ മുതിര്‍ന്ന സ്വഹാബിമാരെ ആരെയും നബി(സ്വ) പഠിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാകുന്നു. ഈ ഹദീസിന്റെ ചില പരമ്പരകളില്‍ ഖുനൂത്ത്, വിത്ര്‍ എന്നീ വാക്കുകള്‍ പറയാതെ റസൂല്‍(സ്വ) ഞങ്ങള്‍ക്ക് ഈ വാക്കുകള്‍ പഠിപ്പിച്ചു തന്നിരുന്നു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നതും ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവ്വിഷയകമായി വന്ന റിപ്പോര്‍ട്ടുകള്‍ക്ക് ചില ന്യൂനതകള്‍ ഉള്ളതായി ചൂണ്ടിക്കാണിക്ക പ്പെട്ടിട്ടുണ്ടെങ്കിലും പല പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതിനാല്‍ അവയെ പ്രമാണമാക്കാം എന്നാണ് ഈ ഖുനൂത്ത് സുന്നത്താണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുടെ നിലപാട്. എന്നാല്‍ പൂര്‍വീക പണ്ഡിതന്‍മാരില്‍ ഒരാളായ ത്വാഊസ് വിത്‌റിലെ ഖുനൂത്ത് ബിദ്അത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ), അബൂഹുറയ്‌റ(റ), ഉര്‍വ(റ) എന്നിവരില്‍ നിന്നും ഇതേ അഭിപ്രായം മുഹമ്മദ്ബ്‌നു നസ്വ്ര്‍ ഉദ്ധരിച്ചിട്ടുണ്ട്.

ചെരിപ്പിട്ടുകൊണ്ട് നമസ്‌കരിക്കല്‍

വീട്ടു മുറ്റത്തോ മറ്റോ മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിക്കുമ്പോള്‍ ചെരിപ്പിടാന്‍ പാടില്ലെന്നും കാല്‍ ചെരുപ്പില്‍ നിന്നൂരിയിട്ട് ചെരുപ്പിന് മുകളില്‍കയറി നമസ്‌കരിക്കുകയാണ് വേണ്ടതെന്നും ചില പണ്ഡിതന്‍മാര്‍ പറയുന്നു. ഇത് റസൂല്‍(സ്വ) പഠിപ്പിച്ചതാണോ?

ഉ: റസൂല്‍(സ്വ) രണ്ട് കാലിലും ചെരിപ്പിട്ടു കൊണ്ട് നമസ്‌കരിക്കാറുണ്ടായിരുന്നെന്ന് അനസ്(റ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രാര്‍ഥനാ വേളയില്‍ ചെരിപ്പോ സോക്‌സോ ധരിക്കാത്ത യഹൂദരില്‍ നിന്ന് നിങ്ങള്‍ വ്യത്യസ്തരാകണം എന്ന് റസൂല്‍(സ്വ) പറഞ്ഞതായി ശദ്ദാദ് ബ്‌നു ഔസ്(റ)ല്‍ നിന്ന് അബൂദാവൂദ്, ഇബ്‌നുഹിബ്ബാന്‍ എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. പൂര്‍വികരായ മുസ്‌ലിംകളില്‍ ചിലര്‍ ചെരുപ്പിട്ടു കൊണ്ട് നമസ്‌കരിക്കല്‍ അനുവദനീയമാണെന്ന് മാത്രമല്ല, സുന്നത്താണെന്ന് കൂടി അഭിപ്രായപ്പെട്ടിട്ടുണ്ട്.

തറാവീഹ് ജമാഅത്തായി നമസ്‌കരിക്കല്‍

റമദാനില്‍ തറാവീഹ് നമസ്‌കാരം പള്ളിയില്‍ നിന്ന് ജമാഅത്തായി നമസ്‌കരിക്കുന്നതാണോ വീട്ടില്‍ നിന്ന് ഒറ്റയ്ക്കു നമസ്‌കരിക്കുന്നതാണോ കൂടുതല്‍ പുണ്യകരം?

ഉ: റമദാനിലെ ഏതാനും രാത്രികളില്‍ നബി(സ്വ)യും സ്വഹാബികളും ജമാഅത്തായി സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ളപ്പോള്‍ നബി (സ്വ) തനിച്ചാണ് നമസ്‌കരിച്ചത്. അങ്ങനെ നമസ്‌കരിക്കുമ്പോള്‍ ഒരു സ്വഹാബി അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌കരിച്ച സംഭവവും പ്രാമാണികമായ ഹദീസീകളിലുണ്ട്. നബി(സ്വ) അദ്ദേഹത്തെ വിലക്കുകയോ നിരുത്‌സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ ജമാഅത്തായി തറാവീഹ് നമസ്‌കരിക്കുന്നത് തന്നെയാണ് ഒറ്റയ്ക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യകരം.

പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തല്‍

ഫര്‍ദ് നമസ്‌കാര ശേഷം ദുആ ചെയ്യുമ്പോള്‍ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കാന്‍ പാടില്ലേ?

ഉ: നമസ്‌കാര ശേഷം നബി(സ്വ) പ്രാര്‍ഥിച്ചതായും പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചതായും പ്രമാണികമായ ഹദീസുകളില്‍ കാണാം. പക്ഷേ ഈ സമയത്ത് കൈകള്‍ ഉയര്‍ത്തണമെന്നോ ഉയര്‍ത്തരുതെന്നോ അദ്ദേഹം വ്യക്തമാക്കിയതായി ഹദീസുകളില്‍ കാണുന്നില്ല. നബി(സ്വ) വിവിധ സന്ദര്‍ഭങ്ങളില്‍ കൈകള്‍ പൊക്കിക്കൊണ്ട് പ്രാര്‍ഥിച്ചതായി വ്യക്തമാക്കുന്ന മുപ്പതോളം പ്രാമാണികമായ ഹദീസുകളുണ്ടെന്ന് ചില പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അനസ്(റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ”മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോഴല്ലാതെ മറ്റു പ്രാര്‍ഥനാ വേളകളിലൊന്നും നബി(സ്വ) കൈകള്‍ പൊക്കാറുണ്ടാ യിരുന്നില്ല. ആ സമയത്ത് കക്ഷങ്ങളുടെ വെളുപ്പ് കാണപ്പെടുവോളം അദ്ദേഹം കൈകള്‍ പൊക്കുമായിരുന്നു”. ദീര്‍ഘകാലം നബി(സ്വ)യുടെ സേവകനായിരുന്ന അനസ്(റ) ഇപ്രകാരം പറഞ്ഞതിനാല്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ മാത്രമേ കൈകള്‍ പൊക്കാവൂ എന്നും മറ്റു പ്രാര്‍ഥനാ വേളകളില്‍ കൈകള്‍ പൊക്കുന്നത് അനാചാരമാണെന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അനസ്(റ) കണ്ടില്ല എന്നതിന്റെ പേരില്‍ നബി(സ്വ) പലപ്പോഴും കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുന്നത് കണ്ട സ്വഹാബികളില്‍ നിന്നുള്ള പ്രബലമായ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നത് ശരിയല്ല. അനസ്(റ)ന്റെ ഹദീസ് കൂടി പരിഗണിച്ചു കൊണ്ട് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടത്, കക്ഷത്തെ വെളുപ്പ് കാണുമാറ് നബി(സ്വ) കൈകള്‍ പൊക്കുക എന്നത് മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നായിരിക്കാം ഉദ്ദേശിച്ചത് എന്നാണ്. അതായത് മറ്റുസന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥിക്കുമ്പോള്‍ മിതമായ അളവിലേ നബി(സ്വ) കൈകള്‍ ഉയര്‍ത്താറുണ്ടായിരുന്നുള്ളൂ എന്ന്. ഏതെങ്കിലും പ്രാര്‍ഥനാ വേളകളില്‍ കൈകള്‍ പൊക്കുന്നത് നബി(സ്വ) വിലക്കിയതായി പ്രാമാണികമായ യാതൊരു ഹദീസുകളിലും പറഞ്ഞിട്ടില്ല.

ഖസ്ര്‍ നമസ്‌കാരത്തിന്റെ ദൂരപരിധി

ദീര്‍ഘദൂര യാത്രകളില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കൃത്യമായി നമസ്‌കരിക്കാന്‍ സൗകര്യമുള്ള സ്ഥലം കിട്ടാറില്ല. എത്ര ദൂരത്തേക്കാണ് ജംഉം ഖസ്‌റും ആക്കാന്‍ പറ്റുക?

ഉ: ഖസ്ര്‍ (ചുരുക്കി നമസ്‌കരിക്കല്‍) യാത്രക്കാര്‍ക്ക് മാത്രമുള്ള ഇളവാണെന്ന് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമാകുന്നുണ്ട്. പക്ഷെ അതിനുള്ള കുറഞ്ഞ യാത്രാദൂരം അല്ലാഹുവോ റസൂല്‍(സ്വ)യോ നിര്‍ണയിച്ചിട്ടില്ല. വിവിധ മദ്ഹബുകള്‍ ചില ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ദൂരപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന് അനിഷേധ്യമായ പ്രമാണത്തിന്റെയൊന്നും പിന്‍ബലമില്ല. സ്വാഭാവികമായ യാത്രയാണെങ്കില്‍ ഖസ്ര്‍ ചെയ്യാം എന്നേ പറയാനൊക്കൂ. യാത്രക്കാര്‍ക്ക് ഇതോടൊപ്പം ജംഉം ചെയ്യാം. യാത്രക്കാരല്ലാത്ത വര്‍ക്കും മഴ, രോഗം, വലിയ അസൗകര്യങ്ങള്‍ എന്നിവ നിമിത്തം ജംഅ് ചെയ്യാമെന്നാണ് പ്രാമാണികമായ ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്.

ആദ്യത്തെ തശഹ്ഹുദില്‍ സ്വലാത്ത് ചൊല്ലല്‍

മൂന്നോ നാലോ റക്അത്തുള്ള നമസ്‌കാരങ്ങളിലെ ആദ്യത്തെ തശഹ്ഹുദില്‍ നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്തുണ്ടോ? ‘വഅശ്ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാഹ്’വരെ ചൊല്ലിയാല്‍ മതിയാകുമോ?

ഉ: ഒന്നാമത്തെ തശഹ്ഹുദിന്റെ ശേഷം സ്വലാത്ത് ചൊല്ലാന്‍ നബി(സ്വ) കല്പിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല.

ഒരു റക്അത്ത് കുറഞ്ഞുപോയാല്‍

ളുഹര്‍ നമസ്‌കാരത്തിലെ രണ്ടാമത്തെ റക്അത്തില്‍ ഞാന്‍ ഇമാമിനെ തുടര്‍ന്നു. ഇമാം സലാം വീട്ടിയപ്പോള്‍ ഓര്‍മയില്ലാതെ ഞാനും സലാം വീട്ടി. മറ്റൊരാള്‍ ഓര്‍മിപ്പിച്ചപ്പോഴാണ് ഞാന്‍ മൂന്ന് റക്അത്തേ നമസ്‌കരിച്ചിട്ടുള്ളൂവെന്ന് ഓര്‍മവന്നത്. അപ്പോള്‍ ഞാന്‍ എന്ത്‌ചെയ്യണം? പുതുതായി നാല് റക്അത്ത് നമസ്‌കരിക്കണമോ അതല്ല, ഒരു റക്അത്ത്കൂടി നമസ്‌കരിച്ചാല്‍ മതിയാകുമോ ?

ഉ: ബാക്കിയുള്ള ഒരു റക്അത്ത് നമസ്‌കരിച്ചാല്‍ മതി. എന്നാല്‍ സലാം വീട്ടുന്നതിനു മുമ്പായി മറവിയുടെ പേരില്‍ രണ്ടു സുജൂദ് ചെയ്യണം. ഇതാണ് പ്രബലമായ ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്.

മൂത്രത്തിന് ട്യൂബിട്ട ആളുടെ നമസ്‌കാരം

മൂത്രം അറിയാതെ പോയിക്കൊണ്ടിരിക്കുന്നതിനാല്‍ മൂത്രത്തിന് ട്യൂബിട്ട ആളുകള്‍ എങ്ങിനെയാണ് നമസ്‌കരിക്കേണ്ടത്?

ഉ: ബോധമുള്ള വിശ്വാസികളെല്ലാം അവരുടെ കഴിവനുസരിച്ച് നമസ്‌കാരം യഥാസമയം നിര്‍വഹിക്കണം. നില്‍ക്കാന്‍ കഴിവുള്ളവന്‍ നിന്നുകൊണ്ട്. അതിന് കഴിയാത്തവര്‍ ഇരുന്നു കൊണ്ടോ കിടന്നുകൊണ്ടോ. വുദ്വു ചെയ്യാന്‍ തടസ്സമുള്ളവര്‍ തയമ്മും ചെയ്ത് നമസ്‌കരിക്കണം. മൂത്രമോ രക്തമോ പോയിക്കൊണ്ടിരിക്കുന്നവര്‍ അത് നിലനില്‍ക്കേ തന്നെ കഴിയുന്നതും ശുദ്ധിവരുത്തി നമസ്‌കരിക്കണം. നമസ്‌കാരസമയം ആയിക്കഴിഞ്ഞ ശേഷം വുദ്വുചെയ്‌തോ തയമ്മും ചെയ്‌തോ നമസ്‌കരിക്കാം. രണ്ട് നമസ്‌കാരങ്ങള്‍ ഒരുമിച്ചു നിര്‍വഹിക്കുകയും ചെയ്യാം. മലിനമായ ട്യൂബ് ശരീരത്തില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടോ ശരീരത്തില്‍ നിന്നും മൂത്രം ഉറ്റിക്കൊണ്ടിരിക്കുന്നു എന്നതുകൊണ്ടോ നമസ്‌കാരം സ്വീകരിക്കപ്പെടാതെ പോകുകയില്ല. ‘നിങ്ങള്‍ക്ക് സാധിക്കുന്നത്ര അള്ളാഹുവെ സൂക്ഷിക്കുക’എന്നാണ് ഖുര്‍ആനിലെ (64:16) കല്പന. കഴിവിനപ്പുറം ചെയ്യാന്‍ അള്ളാഹു ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല (2:286).

സുബ്ഹിന്റെ സുന്നത്ത് ഖളാഅ് വീട്ടല്‍

സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്ത് നഷ്ടപ്പെട്ടാല്‍ അത് സുബഹി നമസ്‌കാരാനന്തരം നമസ്‌കരിക്കാമെന്ന് ചിലര്‍ പറയുന്നു. എന്താണ് വസ്തുത?

ഉ: ഇവ്വിഷയകമായി നബി(സ്വ)യില്‍ നിന്ന് പല ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചിലതിന്റെ സനദ് (നിവേദക പരമ്പര) ന്യൂനതയുള്ളതാണ്. ചിലതിന്റെ സനദ് പ്രബലമാണ്. സുബ്ഹിന്റെ സമയത്ത് ഉറങ്ങിപ്പോയതിനാല്‍ സൂര്യോദയത്തിനു ശേഷം നബി(സ്വ) സുബ്ഹ് നമസ്‌കരിച്ചപ്പോള്‍ അതിന് മുമ്പ് തന്നെ രണ്ട് റക്അത്ത് സുന്നത്തും നമസ്‌കരിച്ചതായി പ്രബലമായ ഹദീസില്‍ കാണാം. ”വല്ലവനും പ്രഭാതത്തിലെ രണ്ടു റക്അത്ത് (സുന്നത്ത്) നമസ്‌കരിച്ചിട്ടില്ലെങ്കില്‍ അവന്‍ അത് സൂര്യന്‍ ഉദിച്ച ശേഷം നമസ്‌കരിച്ചു കൊള്ളട്ടെ”എന്ന് നബി(സ്വ) പറഞ്ഞതായി അബൂഹുറയ്‌റയില്‍ നിന്ന് തിര്‍മിദീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട റിപ്പോര്‍ട്ട് ആണെന്ന് തിര്‍മിദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ഹദീസ് തന്നെ ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുകയും പ്രബലമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ”വല്ലവനും സൂര്യോദയം വരെ പ്രഭാതത്തിലെ രണ്ടു റക്അത്ത് (സുന്നത്ത്) നമസ്‌കരിച്ചിട്ടില്ലെങ്കില്‍ അപ്പോള്‍ അവനത് നമസ്‌കരിച്ചു കൊള്ളട്ടെ”എന്നാണ് ദാറുഖുത്‌നിയുടെയും ഹാകിമിന്റെയും ബൈഹഖിയുടെയും ഹദീസുകളിലുള്ളത്. പള്ളിയിലെത്തിയപ്പോള്‍ സുബ്ഹ് ജമാഅത്ത് തുടങ്ങിയതിനാല്‍ സുന്നത്ത് നമസ്‌കരിക്കാന്‍ അവസരം ലഭിക്കാത്ത ചില സ്വഹാബികള്‍ ജമാഅത്തിന് ശേഷം (സൂര്യോദയ ത്തിന് മുമ്പു തന്നെ) സുന്നത്ത് നമസ്‌കരിച്ചപ്പോള്‍ നബി(സ്വ) അത് അംഗീകരിച്ചതായും ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ളുഹ്‌റിന്റെയും അസറിന്റെയും മുമ്പുള്ള സുന്നത്ത് നമസ്‌കാരങ്ങളും ഫര്‍ദ്വ് നമസ്‌കരിച്ച ശേഷം നബി(സ്വ) ഖളാഅ് വീട്ടിയതായി പ്രബലമായ ഹദീസുകളില്‍ കാണാം.

തറാവീഹിന് എത്ര റക്അത്തും ആവാമോ?

തറാവീഹ് പതിനൊന്നോ ഇരുപത്തിമൂന്നോ, മുപ്പത്തിമൂന്നോ നമസ്‌ക്കരിക്കാമെന്ന് ചിലര്‍ പറയുന്നു. ഇതു ശരിയാണോ?
ഉ: സുബ്ഹിന്നു മുമ്പ് രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരമാണല്ലോ പ്രവാചക മാതൃക. എന്നാല്‍ അത് മൂന്നോ നാലോ അഞ്ചോ റക്അത്താക്കുകയാണെങ്കില്‍ ‘അധികം ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ’എന്ന് കണക്കാക്കുകയാണോ വേണ്ടത്? ‘അധികം ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ’ എന്ന തത്ത്വം ഫര്‍ദ് നമസ്‌കാരങ്ങള്‍ക്കും ബാധകമാക്കാന്‍ പറ്റുമോ? നോമ്പ് കൂടുതല്‍ സമയത്തേക്ക് ആക്കുകയാണെങ്കില്‍ പുണ്യം അധികമാവുകയില്ലേ എന്ന് ചോദിച്ചു കൊണ്ട് ഒരാള്‍ സൂര്യാസ്തമനത്തിന് ശേഷവും നോമ്പ് തുറക്കാതെ ഒന്നോ രണ്ടോ മണിക്കൂറും കൂടെ നോമ്പ് നീട്ടുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റുമോ? ഒരു നോമ്പിന് പ്രായശ്ചിത്തമായി ഒരു അഗതിക്ക് വേണ്ട ഭക്ഷണം നല്‍കണമെന്ന് പറഞ്ഞതിന് ശേഷമാണ് ‘ആരെങ്കിലും സ്വയം സന്നദ്ധമായി കൂടുതല്‍ നല്‍കുകയാണെങ്കില്‍ അത് അവന് ഉത്തമമാകുന്നു’ എന്ന് ഖുര്‍ആനില്‍ (2:185) പറഞ്ഞത്. കൂടുതല്‍ അഗതികള്‍ക്ക് നല്‍കുന്നതോ കൂടുതല്‍ ഭക്ഷണം നല്‍കുകയോ ചെയ്യുന്നതും നബി(സ്വ) മാതൃക കാണിച്ചതിനേക്കാള്‍ കൂടുതല്‍ റക്അത്ത് നമസ്‌കരിക്കുന്നതും ഒരുപോലെയല്ല.
”നബി(സ്വ) റമദാനിലോ അല്ലാത്ത കാലത്തോ രാത്രി നമസ്‌കാരം (ഖിയാമുല്ലൈല്‍) പതിനൊന്നു റക്അത്തില്‍ കൂടുതല്‍ നിര്‍വഹിച്ചിട്ടില്ല” എന്നു വരെ പ്രബലമായ ഹദീസ് ഉണ്ടായിരിക്കെ എത്രയും നമസ്‌കരിക്കാമെന്ന നിലപാട് ശരിയാണെന്ന് തോന്നുന്നില്ല.

ഖുനൂതും ജമാഅത്ത് നമസ്‌കാരവും

സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത് ഓതുന്നത് നബിചര്യയല്ല എന്നറിയാം. ഖുനൂത് ഓതുന്ന ഇമാമിനെ തുടര്‍ന്ന് സുബ്ഹ് നമസ്‌കരിക്കുകയാണോ ഒറ്റയ്ക്ക് നമസ്‌കരിക്കുകയാണോ ഉത്തമം ?

ഉ: സുബഹില്‍ ഖുനൂത് സുന്നത്താണെന്നതിന് പ്രബലമായ തെളിവില്ല. അതിനാല്‍ അത് ഒഴിവാക്കുകയാണ് വേണ്ടത്. എന്നാലും ഖുനൂത് ഓതുന്ന ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കുന്നത് നിഷിദ്ധമല്ല. അയാളുടെ നേതൃത്വത്തില്‍ നടക്കുന്ന ജമാഅത്തില്‍ പങ്കെടുക്കുക തന്നെയാണ് ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ നല്ലത്. ഇമാം ഖുനൂത് ഓതുന്ന സമയത്ത് നിശ്ശബ്ദത പാലിച്ചാല്‍ മതി. ഖുനൂത് സംബന്ധിച്ച ഹദീസില്‍ കൈ ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ ഇമാം അല്ലാഹു അല്ലാത്ത ആരോടെങ്കിലും പ്രാര്‍ഥിക്കുന്ന ആളാണെങ്കില്‍ അയാളെ തുടരാതിരിക്കുകയാണ് വേണ്ടത്. അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കുന്ന ആളുടെ നേതൃത്വത്തിലുള്ള ജമാഅത്തിനേ ഇസ്‌ലാമില്‍ സാധുതയുള്ളൂ.

സമയമാകാതെ നമസ്‌കരിച്ചാല്‍

സമയമായി എന്ന് വിചാരിച്ച് നമസ്‌കാരം തുടങ്ങുകയും നമസ്‌കാരം തുടരുന്നതിനിടെ ബാങ്ക് വിളിക്കുകയും ചെയ്താല്‍ ആ നമസ്‌കാരം വീണ്ടും നിര്‍വഹിക്കേണമോ?
ഉ: നമസ്‌കാരം സമയം നിര്‍ണിതമായ നിര്‍ബ്ബന്ധ ബാധ്യതയാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ (4: 103) വ്യക്തമാക്കിയിട്ടുള്ളതിനാല്‍ അല്ലാഹുവോ റസൂലോ(സ്വ) പ്രത്യേകം ഇളവ് നല്‍കിയ സാഹചര്യങ്ങളൊഴികെ നിശ്ചിത സമയത്തിന് മുമ്പോ ശേഷമോ അത് സാധുവാകുകയില്ലെന്ന് ഉറപ്പാണ്. ഓര്‍മ്മത്തെറ്റോ ധാരണപ്പിശകോ നിമിത്തം ഒരാള്‍ ഏതെങ്കിലും നമസ്‌കാരം നിശ്ചിത സമയത്തിന് മുമ്പ് നമസ്‌കരിക്കാനിടയായാല്‍ അതില്‍ കുറ്റമില്ല. എന്നാല്‍ തെറ്റ് ബോധ്യപ്പെടുമ്പോള്‍ അത് തിരുത്തേണ്ടതാണ്. ഇത്തരം പല തെറ്റുകളും നബി(സ്വ) തിരുത്തുകയും അനുചരന്‍മാരെക്കൊണ്ട് തിരുത്തിക്കുകയും ചെയ്തിട്ടുണ്ട്. സമയത്തിന് മുമ്പ് നമസ്‌കരിക്കുക എന്ന തെറ്റ് തിരുത്തേണ്ടത് ആ നമസ്‌കാരം വീണ്ടും യഥാസമയം നിര്‍വഹിച്ചു കൊണ്ടാണ്. നമസ്‌കാരത്തിന്റെ കാര്യത്തില്‍ പ്രകടമായ തെറ്റു വരുത്തിയവരോട് നമസ്‌കാരം ആവര്‍ത്തിക്കാന്‍ നബി(സ്വ) കല്പിച്ചതായി പ്രമാണികമായ ഹദീസുകളില്‍ കാണാം.

ഇഅ്തിദാലില്‍ മഅ്മൂം ‘സമിഅല്ലാഹു..’പറയല്‍

ജമാഅത്ത് നമസ്‌കാരങ്ങളില്‍ ഇമാം സമിഅല്ലാഹുലിമന്‍ഹമിദഹൂ എന്ന് പറയുമ്പോള്‍ മഅ്മൂം അത് പറയേണ്ടതുണ്ടോ?

ഉ: റസൂല്‍(സ്വ) പറഞ്ഞതായി അബൂഹുറയ്‌റ(റ)ല്‍ നിന്ന് പ്രമുഖ ഹദീസ് ഗ്രന്ഥകാരന്‍മാര്‍ ഉദ്ധരിച്ച പ്രമാണികമായ ഒരു ഹദീസ് ഇപ്രകാരമാകുന്നു. ”ഒരാളെ ഇമാമായി നിശ്ചയിക്കുന്നത് അയാളെ പിന്തുടരാന്‍ വേണ്ടിയാണ്. അതിനാല്‍ ഇമാം തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്ബീര്‍ ചൊല്ലുക. അതുവരെ നിങ്ങള്‍ തക്ബീര്‍ ചൊല്ലരുത്. അദ്ദേഹം റുകൂഅ് ചെയ്താല്‍ നിങ്ങളും റകൂഅ് ചെയ്യുക. അതുവരെ നിങ്ങള്‍ റുകൂഅ് ചെയ്യരുത്. അദ്ദേഹം സമിഅല്ലാഹുലിമന്‍ഹമിദഹൂ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ‘അല്ലാഹുമ്മ റബ്ബനാ ലകല്‍ഹംദ്’ എന്ന് പറയുക..”. ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത് സമിഅല്ലാഹുലിമന്‍ഹമിദഹൂ എന്ന വാക്ക് ഇമാമിനോടൊപ്പം മഅ്മൂകള്‍ ചൊല്ലേണ്ടതി ല്ലെന്നാകുന്നു.

നമസ്‌കാരത്തിനിടെ മൊബൈല്‍ ശബ്ദിച്ചാല്‍

നമസ്‌കാരത്തിനിടയില്‍ ഫോണ്‍ ശബ്ദിച്ചാല്‍ അത് എല്ലാവര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫോണ്‍ ഓഫ് ചെയ്യുന്നത് നമസ്‌കാരം അസാധുവാക്കുമോ?

ഉ: നമസ്‌കാരത്തിനിടയില്‍ ശ്രദ്ധ തിരിച്ചുകളയുന്ന വസ്തുക്കളും പ്രവൃത്തികളും ഒഴിവാക്കേണ്ടത് ഭക്തിക്കും മനഃസാന്നിധ്യത്തിനും അനുപേക്ഷ്യമാകുന്നു. ഭക്തിയോടെ നമസ്‌കരിക്കണമെന്നും ആലസ്യം ഒഴിവാക്കണമെന്നും 2:238, 4:142 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും വ്യക്തമാകുന്നു. ഭക്തിക്ക് വിഘ്‌നമുണ്ടാക്കുന്ന ഒരു കാര്യം അബദ്ധവശാല്‍ സംഭവിച്ചാല്‍ അത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നതും ഈ ആയത്തുകളുടെ താത്പര്യമാകുന്നു. മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തു കൊണ്ടിരിക്കുന്നത് നമസ്‌കാരത്തിലെ മനഃസാന്നിധ്യം നഷ്ടപ്പെടുമെന്നതിനാല്‍ അത് കഴിയും വേഗം ഓഫാക്കുകയാണ് വേണ്ടത്. നമസ്‌കാരത്തിനിടയില്‍ നബി(സ്വ) ചെറിയ കുട്ടിയെ എടുക്കുകയും താഴെ വെയ്ക്കുകയും ചെയ്തതായി പ്രബലമായ ഹദീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഫോണ്‍ കൈയിലെടുത്ത് ഓഫാക്കുന്നത് നമസ്‌കാരത്തിന്റെ സാധുതയെ ബാധിക്കില്ലെന്ന് മനസ്സിലാക്കാം. മറവി നിമിത്തമോ അബദ്ധവശാലോ സംഭവിക്കുന്ന വീഴ്ചകളുടെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ് വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രമാണികമായ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നത്.

 

 

മുൻപത്തെ ലേഖനം വിശ്വാസ കാര്യങ്ങള്‍
അടുത്ത ലേഖനം അനുഷ്ഠാനങ്ങള്‍-നോമ്പ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI