വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

സ്വര്‍ഗം ഖുർആനിൽ

ഐഹിക ജീവിതത്തിലെ കർമ്മങ്ങൾക്ക് പൂർണ്ണമായ പ്രതിഫലം നൽകുന്ന പരലോക ജീവിതത്തിലെ അന്തിമ ഇടങ്ങളാണ് സ്വർഗ്ഗവും നരകവും. സ്വര്‍ഗം ഖുർആനിൽ എന്ന ഈ ലേഖനം വിശ്വസിക്കുകയും സത്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കായി ഒരുക്കപ്പെട്ട സ്വർഗ്ഗത്തിൻ്റെ വലുപ്പവും അവിടുത്തെ നിത്യമായ അനുഗ്രഹങ്ങളായ നദികൾ, തണലുകൾ, കട്ടിലുകൾ, പരിശുദ്ധ ഇണകൾ എന്നിവയെക്കുറിച്ച്‌ വിശുദ്ധ ഖുർആൻ നൽകുന്ന മനോഹരമായ വിവരണങ്ങൾ ക്രോഡീകരിക്കുന്നു. കൂടാതെ, ഈ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ സത്യവിശ്വാസികൾ പ്രകടിപ്പിക്കുന്ന സന്തോഷവും പ്രതികരണങ്ങളും ലേഖനത്തിൽ വായിക്കാം.

അതോടൊപ്പം സത്യനിഷേധികൾക്കും ധിക്കാരികൾക്കുമായി ഒരുക്കപ്പെട്ട നരകത്തിലെ ഭീകരമായ ശിക്ഷകളെക്കുറിച്ചും ഈ ലേഖനത്തിൽ വായിക്കാം. നരകത്തിൻ്റെ ചൂട്, അതിൻ്റെ ഏഴ് വാതിലുകൾ, മേൽനോട്ടം വഹിക്കുന്ന മലക്കുകൾ, നരകവാസികൾക്ക് ലഭിക്കുന്ന അഗ്നികൊണ്ടുള്ള വസ്ത്രങ്ങൾ, ചങ്ങലകൾ, വിലങ്ങുകൾ അവിടുത്തെ ആഹാരപാനീയങ്ങളായ സഖൂം വൃക്ഷഫലങ്ങളും ചലവും ചോരയും കലർന്ന നീര്‌ എന്നിവയെപ്പറ്റിയെല്ലാമുള്ള ഖുർആനിക വചനനങ്ങൾ ലേഖനത്തിൽ ക്രമീകരിച്ചിട്ടുണ്ട്‌.

സ്വര്‍ഗം

  • വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തു കൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോട്ടങ്ങളില്‍ നാം പ്രവേശിപ്പിക്കുന്നതാണ്. (4:57)
  • സത്യവിശ്വാസികളോട് പറയപ്പെടും: നിങ്ങള്‍ സമാധാനത്തോടെ അതില്‍ പ്രവേശിച്ചു കൊള്ളുക. നിങ്ങളവിടെ ശ്വാശ്വതരാണ്. (50:34)
  • അവര്‍ക്കു വേണ്ടതും അതില്‍ കൂടുതലും സ്വര്‍ഗത്തിലുണ്ട്. (50:35)
  • അതിന്റെ വലുപ്പം ആകാശഭൂമികളുടേതാണ്. (3:133)
  • അല്ലാഹുവിനെ ഭയപ്പെട്ടവന്ന് രണ്ടു തോട്ടങ്ങളുണ്ടാകും. (55:46)
  • അവ രണ്ടിനും പുറമേ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ടാവും. (55:62)
  • കടും പച്ചയണിഞ്ഞ രണ്ടു സ്വര്‍ഗത്തോപ്പുകള്‍. (55:64)
  • എപ്പോഴുമുള്ള ഇടതൂര്‍ന്ന തണലുകളവര്‍ക്കുണ്ടാവും. (4:57)
  • ആ തണലുകള്‍ അവര്‍ക്കു വേണ്ടി ചാഞ്ഞു നില്ക്കുന്നതായിരിക്കും. (76:14)
  • അവരും ഇണകളും തണലുകള്‍ക്കു താഴെയായി അലങ്കരിച്ച കസേരകളിലായി ചാരിയിരിക്കും. (36:56)

സ്വര്‍ഗത്തിലെ പഴങ്ങള്‍

  • എല്ലാതരം പഴങ്ങളും അവര്‍ക്കവിടെയുണ്ട.് (47:15)
  • അവരിഷ്ടപ്പെടുന്ന പഴങ്ങളെല്ലാമുണ്ട്. (77:42)
  • അവ ധാരളമുണ്ട്. (56:32)
  • ഒരു പഴത്തിന്റെ തന്നെ ഇനങ്ങളുണ്ട്. (55:52)
  • അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പാകത്തില്‍. (56:20)
  • അവ ഒരിക്കലും ലഭിക്കാതിരിക്കുകയോ തടയപ്പെടുകയോ ചെയ്യുകയില്ല. (56:32,33)
  • പറിച്ചെടുക്കാന്‍ സൗകര്യമുള്ള രൂപത്തിലാണവ. (76:14)
  • തികഞ്ഞ സമാധനത്തോടെ അതവര്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കും. (44:55)
  • പഴങ്ങള്‍ ഭക്ഷിച്ച ശേഷം വിശ്വാസികള്‍ പറയും: ഇതിനു മുമ്പ് ഞങ്ങളിതു രുചിച്ചിട്ടുണ്ടല്ലോ. സാദൃശ്യമുള്ളതാണ് അവര്‍ക്ക് നല്‍കപ്പെട്ടത്. (2:25)

വിവിധ തരം ഭക്ഷ്യ വിഭവങ്ങള്‍

  • പൂതി തോന്നുന്ന പക്ഷി മാംസവും അവര്‍ക്കവിടെയുണ്ട.് (56:21)
  • അവരാഗ്രഹിക്കുന്ന പഴവും മാംസവും അവര്‍ക്ക് നാം അധികം നല്കും. (52:22)

സ്വര്‍ഗത്തിലെ പാനീയങ്ങള്‍

  • കുതിച്ചൊഴുകുന്ന അരുവികളുള്ള തോട്ടമുണ്ടവിടെ. (55:66)
  • സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തില്‍ മലിനമാവാത്ത വെള്ളത്തിന്റെ അരുവികളും, രുചിഭേദം വരാത്ത പാലിന്റെ അരുവികളും, ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളും അവര്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടിട്ടുണ്ട്. (47:15)
  • അതു കൊണ്ട് വല്ല ദോഷമോ ലഹരിയോ ബാധിക്കുകയില്ല. (37:47)
  • പുണ്യവാന്മാര്‍ സ്വര്‍ഗത്തിലെ പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. കര്‍പ്പൂരമായിരിക്കും അതിന്റെ ചേരുവ. (76:5)
  • ഇഞ്ചിനീരിന്റെ ചേരുവയുള്ള സല്‍സബീല്‍ എന്ന ഉറവു വെള്ളവും അവര്‍ക്കു നല്കപ്പെടും. (76:17,18)
  • കസ്തൂരിയാല്‍ മുദ്രവെക്കപ്പെട്ട ‘തസ്‌നീം’ ചേരുവയുള്ള ശുദ്ധമായ മദ്യത്തില്‍ നിന്നും അവര്‍ക്ക് കുടിക്കാന്‍ നലകപ്പെടും. (83:26-27)
  • ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കോപ്പകളും കൂജകളും കൊണ്ട് ബാലന്മാര്‍ അവര്‍ക്കു ചുറ്റും നടക്കും. (56:17,18)
  • അളവു നിശ്ചയിച്ച വെള്ളിയുടെയും സ്ഫടികത്തിന്റെയും കോപ്പകളുമായും അവര്‍ നടക്കും. (76:15,16)
  • സ്വര്‍ണത്തിന്റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. (43:71)

സ്വര്‍ഗത്തിലെ അലങ്കാരങ്ങള്‍

സ്വര്‍ഗത്തിലെ കട്ടിലുകള്‍

  • അവര്‍ അലങ്കരിക്കപ്പെട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. (36:56)
  • സ്വര്‍ണ നൂലു കൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളില്‍. (36:15)
  • ഉയര്‍ത്തിവെക്കപ്പെട്ടവ. (88:13)
  • പരസ്പരം അഭിമുഖമായി ചാരിയാണവരിരിക്കുക. (56:16)
  • അണിയണിയായി വെക്കപ്പെട്ട തലയണകളും വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ടവിടെ. (88:15,16)
  • പച്ച നിറമുള്ള തലയണകളും അലങ്കരിക്കപ്പെട്ട പരവതാനികളുമാണവ. (55:76)

സ്വര്‍ഗത്തിലെ ബാലന്മാര്‍

  • അനശ്വര ജീവിതം നല്കപ്പെട്ട ബാലന്മാര്‍ അവര്‍ക്കു ചുറ്റും നടന്നു കൊണ്ടിരിക്കും. (76:19)
  • സൂക്ഷിച്ചു വെക്കപ്പെട്ട മുത്തുകള്‍ പോലെയാണവര്‍. (52:24)
  • അവരെ കണ്ടാല്‍ വിതറിയ മുത്തുകളാണെന്ന് തോന്നിപ്പോകും. (76:19)

സ്വര്‍ഗത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളും

  • സ്വര്‍ഗവാസികളുടെ വസ്ത്രം പട്ടായിരിക്കും. സ്വര്‍ണം കൊണ്ടുള്ള വളകളും മുത്തുകളും അവര്‍ക്കണിയിക്കപ്പെടും. (35:33)
  • പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ക്കണിയിക്കപ്പെടും. (18:31)
  • വെള്ളിവളകള്‍ അവര്‍ക്കണിയിക്കപ്പെടും. (76:21)

സ്വര്‍ഗത്തിലെ ഇണകള്‍

  • പരിശുദ്ധരായ ഇണകളവര്‍ക്കുണ്ടാവും. (2:25)
  • ഹൂറുല്‍ ഈന്‍കളെ അവര്‍ക്ക് നാം ഇണകളായി നല്കുകയും ചെയ്യും. (44:54)
  • അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്. (55:70)
  • കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍. (55:72)
  • മനുഷ്യരോ ജിന്നോ മുമ്പ് അവരെ സ്പര്‍ശിച്ചിട്ടില്ല. (55:74)
  • സൂക്ഷിക്കപ്പെട്ട മുത്തുകള്‍ പോലെ. (56:23)
  • സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെ. (37:49)
  • മാണിക്യവും പവിഴവും പോലെ. (55:58)

വിശ്വാസികള്‍ സ്വര്‍ഗത്തിലേക്ക്

  • സത്കര്‍മങ്ങളാല്‍ മുന്നേറിയവര്‍. അവരാകുന്നു സ്വര്‍ഗത്തിലേക്ക് സാമീപ്യം നല്കപ്പെട്ടവര്‍. (56:10-13)
  • അല്ലാഹുവിനെ സൂക്ഷിച്ചവര്‍ കൂട്ടം കൂട്ടമായി സ്വര്‍ഗത്തിലേക്കു നയിക്കപ്പെടും. അതിന്റെ കവാടങ്ങള്‍ അവര്‍ക്കു വേണ്ടി തുറക്കപ്പെടും. (39:73)
  • സ്വര്‍ഗത്തിന്റെ കാവല്‍ക്കാരായ മലക്കുകള്‍ അവരോടു പറയും: നിങ്ങള്‍ക്കു സമാധാനം. നിങ്ങള്‍ സംശുദ്ധരാണ്.അതിനാല്‍ നിത്യവാസികളായി നിങ്ങള്‍ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചു കൊള്ളുക. (39:73)
  • നിര്‍ഭയരായി ശാന്തിയോടെ പ്രവേശിച്ചു കൊള്ളുക എന്നവര്‍ ആശംസിക്കപ്പെടും. (15:46)
  • അന്ന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും. (33:44)
  • അവര്‍ പറയും: നമ്മോട് വാഗ്ദാനം നിറവേറ്റുകയും സ്വര്‍ഗത്തില്‍ നാമുദ്ദേശിക്കുന്ന സ്ഥലത്ത് താമസിക്കാവുന്നവിധത്തില്‍ സ്വര്‍ഗത്തെ സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. (39:74)
  • അവര്‍ പറയും: ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ച നാഥാ നിനക്ക് സ്തുതി, നീ ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ഈ സന്മാര്‍ഗം പ്രാപിക്കില്ലായിരുന്നു. (7:43)
  • അല്ലാഹു പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ സ്വര്‍ഗം നിങ്ങള്‍ക്ക് നാം അവകാശപ്പെടുത്തിത്തന്നിരിക്കുന്നു. (7:43)
  • അവര്‍ പറയും: അല്ലാഹുവേ നിനക്ക് സ്തുതി. (10:10)

നരകം

അല്ലാഹു അക്രമികളോട് പറയും: നിങ്ങള്‍ നിഷേധിച്ചിരുന്ന നരക ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. (32:20)

  • അതെന്താണെന്ന് നിനക്കറിയുമോ?. (101:10)
  • ചൂടേറിയ നരകാഗ്നിയത്രേ അത്. (101:11)
  • നരകാഗ്നി ചൂടിന്മേല്‍ ചൂടുള്ളതാണ്. (9:81)
  • ആളിക്കത്തുന്ന തീ. (92:14)
  • ജ്വലിപ്പിക്കപ്പെടുന്ന അഗ്നിയാണത്. (104:6)
  • ഏഴു വാതിലുകളുണ്ടതിന്. (15:44)
  • ശക്തമായ ഭിത്തികളും, പടികളും. (18:29)(4:145)
  • അതിന്റെ മേല്‍നോട്ടത്തിന് പത്തൊന്‍പത് പേരുണ്ട്. (74:30)
  • കെട്ടിടം കണക്കെ ഉയരമുള്ള തീപ്പൊരി അതില്‍ നിന്നു തെറിച്ചു കൊണ്ടിരിക്കും. (77:32)
  • മഞ്ഞ ഒട്ടകക്കൂട്ടങ്ങളെപ്പോലെയുള്ള തീപ്പൊരി. (77:33)
  • തണുപ്പോ സുഖമോ ഇല്ലാത്ത കരിമ്പുകയുടെ തണലിനു കീഴിലാണു നരകം. (56:43,44)
  • അത് തണല്‍ നല്കുന്നതോ തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്കുന്നതോ അല്ല. (77:31)
  • കുറ്റവാളികള്‍ നരകം നേരില്‍ കാണും. തങ്ങള്‍ അതില്‍ അകപ്പെടാന്‍ പോവുകയാണെന്ന് അവര്‍ മനസ്സിലാക്കും. രക്ഷപ്പെടുവാന്‍ ഒരു മാര്‍ഗവും അവര്‍ക്കന്നുണ്ടാവില്ല. (18:53)
  • അവര്‍ അവിശ്വസിക്കുകയും ദൃഷ്ടാന്തങ്ങളെയും ദൂതന്മാരെയും പരിഹസിക്കുകയും ചെയ്തതിനുള്ള പ്രതിഫലമത്രെ ഈ നരകം. (18:106)
  • നരകം ചീത്തയായ താവളവും പാര്‍പ്പിടവും തന്നെയാണ്. (25:62).
  • നാണക്കേടിനാല്‍ തലകുനിച്ചവരായി അവര്‍ നരകത്തിനു മുന്നില്‍ ഹാജരാക്കപ്പെടും. ഭയത്താല്‍ ഒളികണ്ണിട്ടു കൊണ്ട് അവര്‍ നരകത്തെ നോക്കും. (42:45)
  • അങ്ങനെ അതവര്‍ക്ക് തുറന്നു കാണിക്കപ്പെടും. (26:91)
  • ഇതാ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്കപ്പെട്ടിരുന്ന നരകം!. (36:63)
  • സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്കു നയിക്കപ്പെടും. നരകത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നു കൊണ്ട് കാവല്‍ക്കാരായ മലക്കുകള്‍ അവരോട് ചോദിക്കും: അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന, ഈ ദിവസത്തെപ്പറ്റി താക്കീതു നല്കുന്ന ദൂതന്മാര്‍ നിങ്ങള്‍ക്കു വന്നിരുന്നില്ലേ?. (39:71)
  • അവര്‍ പറയും: അതേ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. പക്ഷേ ഞങ്ങളവരെ നിഷേധിച്ചു തള്ളി. (67:9)
  • അല്ലാഹു കല്പിക്കും: സത്യനിഷേധികളെയും ധിക്കാരികളെയും നരകത്തിലിട്ടേക്കുക. (50:24)
  • എന്നിട്ട് കുറ്റവാളികളുടെ കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും. (55:41)
  • അങ്ങനെ അവര്‍ മുഖം കുത്തി നരകത്തിലേക്കു് എറിയപ്പെടും. (27:90)
  • നരകത്തിലേക്ക് എറിയപ്പെട്ടാല്‍ അതിന്നവര്‍ ഒരു ഗര്‍ജനം കേള്‍ക്കുന്നതാണ്. (67:8)
  • അത് തിളച്ചു മറിയുകയും കോപം നിമിത്തം പൊട്ടിപ്പിളര്‍ന്ന് പോകുമാറാവുകയും ചെയ്യും. (67:8)
  • അല്ലാഹു നരകത്തോട് ചോദിക്കും: ഹേ നരകമേ നീ നിറഞ്ഞുവോ? നരകം മറുപടി പറയും: ഇനിയുമുണ്ടായിരുന്നെങ്കില്‍!. (50:30)
  • ജിന്നുകളെയും മനുഷ്യരെയും കൊണ്ട് നാം നരകം നിറക്കുക തന്നെ ചെയ്യും. (32:13)
  • കുറ്റവാളികളുടെ മേല്‍ നരകം അടച്ചു മൂടപ്പെടും. (104:8)

നരകത്തിലെ ശിക്ഷകള്‍

നരകത്തിലെ ആഹാരപാനീയങ്ങള്‍

  • ആമാശയത്തെ ഉരുക്കിക്കളയുന്ന കൊടും ചൂടൂവെള്ളം അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. (47:15)
  • അതവരുടെ തലക്കു മീതെ ഒഴിക്കപ്പെടും.അങ്ങനെ അവരുടെ ചര്‍മങ്ങളും വയറുകളിലുള്ളതും ഉരുകിപ്പോകും. (22:19,20)
  • ചലവും ചോരയും കലര്‍ന്ന നീരില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. അവനത് കുടിക്കാന്‍ ശ്രമിക്കുമെങ്കിലും തൊണ്ടയില്‍ നിന്നത് താഴേക്കിറക്കാന്‍ കഴിയില്ല. (14:16,17)
  • മരണപ്പെടുകയാണെന്നവനു തോന്നും. എന്നാല്‍ മരണപ്പെടുകയില്ല തന്നെ. (14:17)
  • നരകവാസികള്‍ വെള്ളത്തിനു വേണ്ടി കേഴും. അപ്പോള്‍ ഉരുക്കിയ ലോഹം പോലെയുള്ള വെള്ളം അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. അതവരുടെ മുഖങ്ങളെ എരിച്ചു കളയും. (18:29)
  • നരകത്തില്‍ കുറ്റവാളികളുടെ ആഹാരം ഉരുകിയ ലോഹം പോലെയുള്ള സഖൂം വൃക്ഷത്തിന്റെ ഫലമായിരിക്കും. (44:42-44)
  • നരകത്തിന്റെ അടിത്തട്ടില്‍ നിന്ന് മുളച്ചുപൊന്തുന്ന ഒരു വൃക്ഷമാണത്. അതിന്റെ കുലകള്‍ പിശാചുക്കളുടെ തലകള്‍ പോലെയാണ്. ആ കനി കൊണ്ട് അവര്‍ വയര്‍ നിറക്കും. (37:64-66)
  • ചൂടുവെള്ളം തിളയ്ക്കുന്നതു പോലെ അത് വയറുകളില്‍ തിളച്ചു മറിയും. (44:44-46)
  • ശേഷം ചുട്ടു തിളക്കുന്ന വെള്ളം അവര്‍ക്കു നലകപ്പെടും. (37:67)
  • ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നതു പോലെ അവരത് കുടിക്കും. (56:55)
  • പോഷണം നല്‍കാത്ത, വിശപ്പിന് ശമനം നല്കാത്ത മുള്‍ച്ചെടിയില്‍ നിന്ന് അവര്‍ ഭക്ഷിക്കും. (88:6,7)
  • പ്രതിഫല നാളില്‍ അവര്‍ക്കുള്ള സത്കാരമത്രേ അത്!. (56:56)

നരകത്തിലെ വസ്ത്രം

  • അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ അവര്‍ക്കണിയിക്കപ്പെടൂം. (22:19)
  • ടാറു കൊണ്ടുള്ള കുപ്പായങ്ങളും. (14:50)
  • അവര്‍ക്കുള്ള മെത്തകളും പുതപ്പുകളും നരകാഗ്നിയാലുള്ളതാണ.് (7:41)
  • അവരുടെ മുകള്‍ ഭാഗത്തും താഴ്ഭാഗത്തും തീയിന്റെ തട്ടുകളായിരിക്കും. (39:16)

നരകത്തിലെ ശിക്ഷകള്‍

  • സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. (2:104)
  • ഇളവ് നല്കപ്പെടാത്ത, ഇട നല്കപ്പെടാത്ത ശാശ്വതമായ ശിക്ഷ. (2:162)
  • അപമാനകരമായ ശിക്ഷയാണത്. (3:178)
  • സഹായികളായി അവര്‍ക്കാരും തന്നെ ഉണ്ടാവുകയില്ല. (3:91)
  • സഹ്യത കെട്ട് പുറത്തു പോകാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അവര്‍ അതിലേക്കു തന്നെ മടക്കപ്പെടുന്നതാണ്. (22:22)
  • കുറ്റവാളികള്‍ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്തു ബന്ധിക്കപ്പെടും. (14:49)
  • എഴുപതു മുഴം നീളം വരുന്ന ചങ്ങലകള്‍. (69:32)
  • അവര്‍ക്കു വിലങ്ങു വെക്കപ്പെടും. (76:4)
  • കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടും. (40:71)
  • ശിക്ഷയ്ക്കു മേല്‍ ശിക്ഷ നല്കപ്പെടുകയും ചെയ്യും. (16:88)
  • സത്യനിഷേധികള്‍ നരകത്തില്‍ കരിക്കപ്പെടും. (4:56)
  • അവരുടെ തൊലികള്‍ വെന്തു പോവുമ്പോഴെല്ലാം അവര്‍ക്കു വേറെ തൊലികള്‍ നല്കപ്പെടും, ശിക്ഷ അവര്‍ അനുഭവിക്കുവാന്‍ വേണ്ടി. (4:56)
  • മറ്റു പല ഇനം ശിക്ഷകളുമുണ്ടവിടെ.(38:58)

നരകവാസികളുടെ സംസാരങ്ങള്‍

  •  നരകവാസികള്‍ തമ്മില്‍ ശണ്ഠകൂടുന്നതാണ് (38:64)
  • അവര്‍ പറയും: കുഴപ്പക്കാരായി നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുവാനില്ലല്ലോ?. (38:62)
  • നമ്മളവരെ അബദ്ധത്തില്‍ കളിയാക്കിയതാണോ? അതോ ഇനിയവരെ നാം കാണാഞ്ഞിട്ടാണോ?. (38:63)
  • അവര്‍ പറയും: അല്ലാഹുവേ ഞങ്ങള്‍ ഞങ്ങളിലെ നേതാക്കന്മാരെയും പ്രമുഖരെയുമാണ് അനുസരിച്ചിരുന്നത്. അവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. (33:67)
  • ഞങ്ങള്‍ക്കെങ്ങാനും ഭൂമിയിലേക്ക് തിരിച്ചു പോകാനൊരവസരം ലഭിച്ചാല്‍ നേതാക്കള്‍ ഇന്നുഞങ്ങളെ കൈ വെടിഞ്ഞ പോലെ ഞങ്ങളവരെയും കൈ വെടിഞ്ഞേനെ. (2:167)
  • അതുകൊണ്ട് നാഥാ നീ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‌കേണമേ. (33:68)
  • അവര്‍ നേതാക്കന്മാരോടു പറയും: ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്നു ജീവിക്കുകയായിരുന്നു. അതുകൊണ്ട് നരകശിക്ഷ ലഘൂകരിക്കുവാന്‍ നിങ്ങള്ക്കു സാധിക്കുമോ?. (40:47)
  • അവര്‍ മറുപടി നല്കും: അല്ലാഹു ദാസന്മാര്‍ക്കിടയില്‍ വിധി കല്പിച്ചു കഴിഞ്ഞു. അതിനാല്‍ നാമിനി ഇതില്‍ തന്നെയാകുന്നു. (40:48)
  • അങ്ങനെ തര്‍ക്കത്തിനിടെ അവര്‍ പറയും: അല്ലാഹുവാണ, നമ്മള്‍ വഴികേടില്‍ തന്നെയായിരുന്നു. (26:96,97)
  • സത്യനിഷേധികള്‍ പറയും: നാഥാ ഞങ്ങളെ സത്യത്തില്‍ നിന്നു തെറ്റിച്ച ജിന്നുകളെയും മനുഷ്യരെയും നീ കാണിച്ചു തരേണമേ, അവരെ നിന്ദ്യരാക്കാന്‍ വേണ്ടി ഞങ്ങളവരെ കാലുകൊണ്ട് ചവിട്ടട്ടെ. (41:29)
  • അവര്‍ നരകത്തിന്റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച് ഒരു ദിവസത്തെ ഞങ്ങളുടെ ശിക്ഷയെങ്കിലും കുറച്ചു തരുമോ?. (40:49)
  • സത്യനിഷേധികള്‍ പരസ്പരം കുറ്റമാരോപിക്കും. അവര്‍ പറയും: നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ. (34:31)
  • സത്യനിഷേധികള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, നീ ഈ നരകത്തില്‍ നിന്ന് ഞങ്ങളെയൊന്ന് പുറത്തു കൊണ്ടു വരണേ, ഇനി ഞങ്ങള്‍ ദുര്‍മാര്‍ഗത്തിലേക്ക് മടങ്ങുകയില്ല. (23:107)
  • അപ്പോള്‍ അല്ലാഹു പറയും: നിങ്ങള്‍ അവിടെത്തന്നെ നിന്ദ്യരായി കഴിയുക. എന്നോട് മിണ്ടിപ്പോകരുത്. (23:108)

നരകവാസികളും സ്വര്‍ഗവാസികളും തമ്മിലുള്ള സംഭാഷണം

  • നരകാവകാശികള്‍ വിളിച്ചു പറയും: ഞങ്ങള്‍ക്ക് അല്പം വെള്ളം തരുമോ? നിങ്ങള്‍ക്ക് നല്കിയതില്‍ നിന്ന് കുറച്ച് തരുമോ?. (7:50)
  • സ്വര്‍ഗവാസികള്‍ പറയും: അവയെല്ലാം അല്ലാഹു സത്യ നിഷേധികള്‍ക്ക് തീര്‍ത്തും വിലക്കിയിരിക്കുകയാണ്. (7:50)
  • സ്വര്‍ഗവാസികള്‍ ചോദിക്കും: എന്തുകൊണ്ടാണ് നിങ്ങള്‍ നരകത്തിലായത്?. (74:42)
  • നരകത്തിലുള്ളവര്‍ പറയും: ഞങ്ങള്‍ നമസ്‌കരിക്കാറില്ലായിരുന്നു, അഗതികള്‍ക്ക് ഭക്ഷണം നല്കാറില്ലായിരുന്നു. (74:43,44)

അഅ്‌റാഫുകാര്‍

  • സ്വര്‍ഗത്തിനും നരകത്തിനും ഇടയിലുള്ള ഉന്നത സ്ഥലങ്ങളില്‍ ചിലരുണ്ട്. സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്ത, അതിനു വേണ്ടി ആശിച്ചിരിക്കുന്ന ആളുകള്‍. അവര്‍ സ്വര്‍ഗവാസികളോട് വിളിച്ചു പറയും: നിങ്ങള്‍ക്ക് സമാധാനം!. (7:46)
  • നരകവാസികളെ കാണുമ്പോള്‍ അവര്‍ അല്ലാഹുവിനോട് പറയും: നാഥാ ഞങ്ങളെ നീ അക്രമികളുടെ കൂട്ടത്തിലാക്കരുതേ. (7:47)

 

മുൻപത്തെ ലേഖനം സ്വാലിഹ് നബി(അ)
അടുത്ത ലേഖനം സ്വഫിയ്യ ബിന്‍ത് ഹുയയ്യ്(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI