വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > മൗലാനാ അബുല്‍ കലാം ആസാദ്

മൗലാനാ അബുല്‍ കലാം ആസാദ്

ഉള്ളടക്കം

2008 മുതല്‍ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു വരികയാണ്. ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുല്‍ കലാം ആസാദിനോടുള്ള ആദരസൂചകമായിട്ടാണ് ഈ വിദ്യാഭ്യാസ ദിനാചരണം. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, മൗലാനാ മുഹമ്മദലി, ഡോ. അംബേദ്കര്‍ തുടങ്ങിയവരുടെ സമശീര്‍ഷനായ അബുല്‍ കലാം ആസാദ് സ്വതന്ത്രഭാരത ശില്പികളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ ജന്‍മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു കൊ് ഇന്ത്യന്‍ സമൂഹം ആസാദിനെ ആദരിച്ചത് തികച്ചും ഔചിത്യബോധത്തോടു കൂടിത്തന്നെയാണ്.

maulana abdul kalam azad

മതവും രാഷ്ട്രീയവും സംഗീതവും പത്രപ്രവര്‍ത്തനവുമെല്ലാം സമഞ്ജസമായി സമ്മേളിച്ചിരുന്ന മൗലാനാ അബുല്‍ കലാം ആസാദ്, മുഗള്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ ആധ്യാത്മിക-ഭൗതിക തലങ്ങളില്‍ സേവനം ചെയ്തിരുന്ന പണ്ഡിത കുടുംബത്തിലാണ് ജനിച്ചത്. ബാബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പേര്‍ഷ്യയിലെ ഹറാതില്‍ നിന്ന് വന്ന് ആദ്യം ആഗ്രയിലും പിന്നീട് ഡല്‍ഹിയിലും കല്‍ക്കത്തയിലും താമസമാക്കി.

അബുല്‍ കലാം ഗുലാം മുഹ്‌യുദ്ദീന്‍ അഹ്‌മദ്, അബുല്‍ കലാം ആസാദ് എന്ന പേരിലാണ് ലോകം മുഴുക്കെ അറിയപ്പെട്ടത്. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അഗാധജ്ഞാനമുള്ള പണ്ഡിതന്‍, ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥകാരന്‍, വാഗ്മി, എഴുത്തുകാരന്‍, ഇന്ത്യന്‍ ദേശീയ നേതാവ്, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി, സ്വാതന്ത്ര്യസമരനായകന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, പത്രപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ ഒരു വ്യക്തിക്ക് തന്റെ ചുരുങ്ങിയ ആയുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ പറ്റുന്നതിലുമെത്രയോ അപ്പുറം കര്‍മ മണ്ഡലം വിസ്തൃതമാക്കിയ മഹാനായിരുന്നു അബുല്‍ കലാം ആസാദ്.

മക്കയില്‍ നിന്ന് ഇന്ത്യയിലേക്ക്

10 വാല്യമുള്ള മുസ്‌ലിം ചരിത്രമെന്ന ബൃഹദ്ഗ്രന്ഥത്തിന്റെ കര്‍ത്താവായിരുന്ന മൗലാനാ ഖൈറുദ്ദീന്‍(1831-1908) ആണ് പിതാവ്. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ അസ്വസ്ഥരായി 1857നു മുമ്പ് ധാരളം കുടുംബങ്ങള്‍ മക്കയിലേക്ക് കുടിയേറിയിരുന്നു. അക്കൂട്ടത്തില്‍പെട്ട മൗലാനാ മുനവ്വിറുദ്ദീന്റെ മകനായ ഖൈറുദ്ദീന്‍ മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സ്വഗീറിന്റെ മകള്‍ അലിയ്യയെ വിവാഹം ചെയ്തു. അവരുടെ അഞ്ചു മക്കളില്‍ ഇളയവനായി 1888 നവംബര്‍ 11നാണ് ആസാദ് ജനിക്കുന്നത്. 1898ല്‍ ഖൈറുദ്ദീന്‍ ചികിത്സാര്‍ഥം ഇന്ത്യയിലേക്ക് വന്നു. ശിഷ്യഗണങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യയില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കല്‍ക്കത്തയിലായിരുന്നു താമസം.ആസാദിന് മൂന്ന് വയസ്സുള്ളപ്പോള്‍ ഉമ്മ മരിച്ചു.

ആസാദിന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. മുഖ്യഗുരു പണ്ഡിതനായ പിതാവുതന്നെ. മക്കയില്‍ ജനിച്ചതിനാല്‍ അറബി ഭാഷ വശമായിരുന്നു. ഹദീസ്, തഫ്‌സീര്‍, ഫിഖ്ഫ്, തസ്വവ്വുഫ് തുടങ്ങിയവ പിതാവില്‍ നിന്നും മറ്റു പണ്ഡിതന്മാരില്‍ നിന്നുമായി പഠിച്ചു. സംഗീതവും പഠിച്ചു. ഗണിതശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയവയില്‍ പിതാവിന്റെ ശിഷ്യന്മാര്‍ക്ക് ക്ലാസ്സെടുത്തിരുന്നു. നവീന വിജ്ഞാനങ്ങള്‍ക്കായി കെയ്‌റോ, ബെയ്‌റൂത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഗ്രന്ഥങ്ങള്‍ വരുത്തി വായിച്ചു. 1901ല്‍ കുടുംബസമേതം ബോംബെയിലേക്ക് താമസം മാറ്റിയത് പുസ്തക ലഭ്യത സുഗമമാക്കുകയും സര്‍ സയ്യിദ് അഹ്‌മദ് ഖാന്റെയും ഈജിപ്ഷ്യന്‍ പരിഷ്‌കര്‍ത്താവായ ശൈഖ് മുഹമ്മദ് അബ്ദുവിന്റെയും കൃതികള്‍ പരിചയപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സര്‍ സയ്യിദിന്റെ വാദഗതികള്‍ ഇംഗ്ലീഷ് പഠിക്കാന്‍ ആസാദിനെ പ്രേരിപ്പിച്ചു. അങ്ങനെ ഇംഗ്ലീഷിലുള്ള തത്വശാസ്ത്ര ചരിത്രഗ്രന്ഥങ്ങള്‍ പഠിച്ചു. വൈജ്ഞാനികവും ചിന്താപരവുമായ വളര്‍ച്ചയില്‍ ആസാദിനെ ഏറെ സ്വാധീനിച്ച വ്യക്തി സര്‍ സയ്യിദാണ്.

പത്രപ്രവര്‍ത്തന രംഗത്തെ ആസാദ്

ആസാദിന്റെ കുട്ടിക്കാലത്തെ അഭിലാഷം ഒരു പത്രപ്രവര്‍ത്തകനാകുക എന്നതായിരുന്നു. പതിനൊന്നാം വയസ്സില്‍ കവിതാ രചന ആരംഭിച്ചു. കൗമാരം പിന്നിടുന്നതിനു മുമ്പുതന്നെ പത്രങ്ങളിലും മറ്റു ആനുകാലികങ്ങളിലും എഴുതിത്തുടങ്ങി. ‘അര്‍മഗാനെ ഫര്‍റൂഖ്’ (മനോഹരോപഹാരം) എന്ന ആദ്യകവിത ബോംബെയില്‍ നിന്നും, ലഖ്‌നൗവില്‍ നിന്നും പ്രസിദ്ധീകരിച്ചു. അതേ വര്‍ഷം തന്നെ’നയീ രംഗെ ആലം’ എന്ന ഒരു പത്രം പ്രസിദ്ധീകരണമാരംഭിച്ചു. ഏതാനും മാസങ്ങള്‍ക്കകം അതു നിലച്ചു. 1900ല്‍ ‘മിസ്വ്ബാഹ്’ എന്ന വാരിക തുടങ്ങി. മൂന്ന് മാസം പ്രസിദ്ധീകരിച്ചു. ലഖ്‌നൗവിലെ ‘ഖദന്‍ഗെ നസ്വ്ര്‍’, ഉര്‍ദു സാഹിത്യമാസികയായ ‘മഖ്‌സന്‍’, മൗലവിഅഹ്‌മദ് ഹുസൈന്‍ ഫതഹ്പൂരി കല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രങ്ങളായ ‘തുഹ്ഫയെ അഹ്‌മദിയ്യ’, ‘അഹ്‌സനുല്‍ അഖ്ബാര്‍’ എന്നിവയിലെല്ലാം ആസാദ് ലേഖനങ്ങളും കവിതകളുമെഴുതി. കെയ്‌റോയില്‍ നിന്നിറങ്ങുന്ന ‘അല്‍ ഹിലാല്‍’, ‘അല്‍ മുഖ്തത്വഫ്’, രശീദ് രിദായുടെ ‘അല്‍മനാര്‍’ എന്നീ അറബി പത്രങ്ങള്‍ ആസാദ് സ്ഥിരമായി വായിച്ചിരുന്നു.

പതിനഞ്ചാം വയസ്സില്‍ ‘ലിസാനുസ്സ്വിദിഖ്’ എന്ന ഉര്‍ദു ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു. 1903 നവംബറിനും 1904 ജൂലൈക്കുമിടക്ക് ഏഴ് ലക്കങ്ങള്‍ പുറത്തിറക്കി. 1904ല്‍ സഹോദരനോടൊപ്പം ആസാദ് ഇറാഖിലേക്ക് പോയതോടെ പ്രസിദ്ധീകരണം നിലച്ചു.

ഇറാഖില്‍ നിന്ന് രോഗബാധിതനായി തിരിച്ചെത്തിയ ആസാദ് ബോംബെയില്‍ വെച്ച് അന്‍ജുമന്‍ തറഖ്ഖീ ഉര്‍ദു സെക്രട്ടറിയായ ശിബ്‌ലി നുഅ്മാനിയെ നേരില്‍ കാണുകയും അദ്ദേഹത്തിന്റെ നിര്‍ബന്ധ പ്രകാരം 1905ല്‍ ലഖ്‌നൗ നദ്‌വതുല്‍ ഉലമായില്‍ നിന്നിറങ്ങുന്ന ‘അന്നദ്‌വ’യുടെ പത്രാധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1906ല്‍ സര്‍ സയ്യിദിന്റെ അനുയായികളിലൊരാളായ ശൈഖ് ഗുലാം മുഹമ്മദിന്റെ ഉടമസ്ഥതയില്‍ അമൃത്‌സറില്‍ നിന്നിറങ്ങിയ ‘വകീല്‍’ന്റെ പത്രാധിപരായി. വീണ്ടും ‘അന്നദ്‌വ’ പത്രാധിപരായി തുടരുന്നതിനിടെയാണ് ആസാദില്‍ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടു തുടങ്ങിയത്. 1906ല്‍ കല്‍ക്കത്തയിലേക്ക് മടങ്ങിയ ആസാദ് ‘ദാറുസ്സല്‍ത്വനത്’ എന്ന പത്രത്തിന്റെ പത്രാധിപരായി. പിന്നീടൊരിക്കല്‍ കൂടി ‘വകീലി’ലേക്ക് മടങ്ങി. 1907ല്‍ ആസാദ് സുലൈഖാ ബീഗത്തെ വിവാഹം ചെയ്തു. 1908 ആഗസ്തില്‍ ആസാദിന്റെ പിതാവ് മരിച്ചു.

രാഷ്ട്രീയപ്രവേശവും ‘അല്‍ഹിലാലും’

വിജ്ഞാനാര്‍ജനത്തിന്റെ വഴിയില്‍ രാഷ്ട്രീയ ചിന്തകളിലേക്ക് താല്പര്യം കൊടുത്തിരു ന്നില്ലെങ്കിലും 1905ല്‍ കഴ്‌സണ്‍ പ്രഭു ബംഗാള്‍ വിഭജിച്ചത് ആസാദില്‍ ദേശീയ ബോധം ജ്വലിപ്പിച്ചു. ഏറ്റവും പ്രബുദ്ധമായിരുന്ന ബംഗാളിനെവിഭജിക്കുക വഴി ഹിന്ദു-മുസ്‌ലിം സ്പര്‍ധ വളര്‍ത്തി മുതലെടുക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിക്കുന്നതെന്ന് ആസാദിന് ബോധ്യപ്പെട്ടു. അരവിന്ദഘോഷ്, ശ്യാമസുന്ദര ചക്രവര്‍ത്തി എന്നിവര്‍ നേതൃത്വം നല്‍കിയ വിപ്ലവപ്രസ്ഥാനത്തില്‍ ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ സമരത്തില്‍ലേര്‍പ്പെട്ടു. അരവിന്ദഘോഷിന്റെ ‘കര്‍മയോഗിന്‍’ പത്രവുമായി ആസാദ് സഹകരിച്ചിരുന്നു.

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പ്രചാരണത്തിനായി 1912ല്‍ ആസാദ് കല്‍ക്കത്തയില്‍ നിന്ന് ‘അല്‍ഹിലാല്‍’ ഉറുദു വാരിക പ്രസിദ്ധീകരിച്ചു. ദേശീയബോധം, സ്വാതന്ത്ര്യബോധം, രാഷ്ട്രീയ പ്രബുദ്ധത, മതവിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയ മാനം എന്നിവയായിരുന്നു ‘അല്‍ഹിലാലി’ന്റെ ലക്ഷ്യം. പാശ്ചാത്യ സംസ്‌കാരത്തിനടിമകളായ മുസ്‌ലിം ബുദ്ധി ജീവികളെ തന്റെ വാരികയിലൂടെ ആസാദ് വിമര്‍ശിച്ചു.

അലിഗഡ് പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്ന ബ്രിട്ടീഷ് വിധേയത്വത്തെയും പണ്ഡിതന്മാ രുടെ നിസ്സംഗതയെയും തുറന്നെതിര്‍ക്കാന്‍ ആസാദ് തയ്യാറായി. സയ്യിദ് സുലൈമാന്‍ നദ്‌വി, ദയൂബന്ദ് ദാറുല്‍ഉലൂം പ്രിന്‍സിപ്പല്‍ ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്‌മൂദുല്‍ ഹസന്‍, അലിഗഡ് പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന ഹാലിയെപ്പോലുള്ള നേതാക്കള്‍ തുടങ്ങിയവര്‍ ആസാദിനെ പ്രശംസിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യവും രാഷ്ടീയ-മത-സാമൂഹിക രംഗങ്ങളിലെ പരിഷ്‌കരണവും ലക്ഷ്യമിട്ട് ‘അല്‍ഹിലാലി’ല്‍ ആസാദ് എഴുതിയ ലേഖനങ്ങള്‍ ഇന്ത്യന്‍ ജനതയെ ആവേശഭരിതരാക്കി. ഇതിന്റെ അലയൊലിയാണ് കേരളത്തില്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍സാഹിബില്‍ സന്നിവേശിച്ചിരുന്നത്. ‘ഖിലാഫതും ജസീറതുല്‍ അറബും’ എന്ന ലേഖനമാണ് മദ്രാസ് മുഹമ്മദന്‍സ് കോളെജിലെ പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യസമര രംഗത്തേക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ എത്തിച്ചത്. ‘അല്‍ഹിലാല്‍’ ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചു. പത്രം മുടക്കാന്‍ എല്ലാ ശ്രമവും നടത്തി. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെപത്രം തുടര്‍ന്നു. 1915ല്‍ പത്രം നിരോധിച്ചു പ്രസ്സ് കണ്ടുകെട്ടി.

രാജ്യത്തിനു സമര്‍പ്പിക്കാന്‍ ഹിസ്ബുല്ല

ഈജിപ്തിലെ ഹിസ്ബുല്‍ ഉമ്മ, ഹിസ്ബുല്‍ വത്വന്‍ തുടങ്ങിയ സംഘടനകളുടെ പ്രേരണയാല്‍ ആസാദ് ഹിസ്ബുല്ലാ എന്ന സംഘടനക്ക് രൂപം നല്‍കി. തികഞ്ഞ മതഭക്തിയോടെ രാജ്യത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ യുവാക്കളെയായിരുന്നു ആസാദ് ലക്ഷ്യമിട്ടത്. 1913 ഏപ്രില്‍ 23ന് ‘അല്‍ബലാഗ്’ എന്ന തലക്കെട്ടില്‍ ‘അല്‍ഹിലാലി’ലെഴുതിയ ലേഖനത്തിലാണ് ഈ സംഘടനയുടെ പ്രഖ്യാപനമുണ്ടായത്. ഹിസ്ബുല്ലയില്‍ ചേര്‍ന്ന യുവാക്കള്‍ക്ക് ഖുര്‍ആന്‍ പഠിക്കാന്‍ ദാറുല്‍ ഇര്‍ശാദ് എന്ന ഒരു കേന്ദ്രം കല്‍ക്കത്തയില്‍ സ്ഥാപിച്ചിരുന്നു.

1915 നവംബര്‍ 12ന് കല്‍ക്കത്തയില്‍ നിന്ന് ‘അല്‍ബലാഗ്’ വാരിക പ്രസിദ്ധീകരിച്ചു. 1916 മാര്‍ച്ച് 31ന് വാരിക ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിച്ചു. തുടര്‍ന്ന് മൂന്നര വര്‍ഷം ബീഹാറിലെ റാഞ്ചിയില്‍ ആസാദിനെ കരുതല്‍ തടങ്കലിലാക്കി. അല്‍ ബലാഗ്, ഹിസ്ബുല്ല, ദാറുല്‍ ഇര്‍ശാദ് എന്നിവക്ക് അതോടെ വിരാമമായി.

ഒന്നാം ലോക മഹായുദ്ധത്തില്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായ തുര്‍ക്കി ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നതിനാല്‍ ഇന്ത്യയിലെ മുസ്‌ലിം നേതാക്കളും ബ്രിട്ടീഷുകാരുടെ സംശയത്തിന്റെ നിഴലില്‍ വന്നു. 1916 മാര്‍ച്ച് 18ന് ബംഗാള്‍ വിട്ടുപോകാന്‍ ആസാദിന് കല്പന കിട്ടി. പഞ്ചാബ്, ദല്‍ഹി, ഉത്തര്‍പ്രദേശ്, ബോംബെ പ്രവിശ്യകളില്‍ കാലുകുത്തരുതെന്നും വിലക്കുണ്ടായി. പോലീസിന്റെ പ്രത്യേക നിരീക്ഷണം, റെയ്ഡ് എന്നിവക്ക് റാഞ്ചിയിലെ വീട് നിരവധി തവണ വേദിയായി.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക അടിത്തറ

പ്രബോധന-സംസ്‌കരണ രംഗത്ത് ആസാദ് സജീവമായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അന്ന് സ്ഥാപിച്ച ഒരു മദ്‌റസ ഇന്ന് ഇന്റര്‍മീഡിയറ്റ് കോളെജാണ്. മുസ്‌ലിംകള്‍ക്ക് ഒരു നേതൃത്വമുണ്ടാകണമെന്ന ആലോചന ആസാദില്‍ ശക്തമായിരുന്നു. ആസാദിന്റെ പ്രവര്‍ത്തനത്തിന് ചിലയിടങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാവുകയും മൗലാനാ മുഹമ്മദ് അലിയുടെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ അത് നിമിത്തമാകുകയും ചെയ്തു. അലി സഹോദരന്‍മാരുടെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക അടിത്തറ ആസാദായിരുന്നു. ഇതിനിടയില്‍ 1920ല്‍ ഒരു ഹിജ്‌റ പ്രസ്ഥാനം ആരംഭിച്ചെങ്കിലും അഫ്ഗാന്‍ അമീറിന്റെയും ഗോത്രവര്‍ഗക്കാരുടെയും എതിര്‍പ്പുമൂലം അത് പരാജയപ്പെട്ടു.

1920 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ടു. അതില്‍ ‘ഖിലാഫത്ത് പ്രശ്‌നവും അറേബ്യന്‍ ഉപദ്വീപും’ എന്ന ശീര്‍ഷകത്തില്‍ ആസാദ് നടത്തിയപ്രസംഗം ഖിലാഫത്ത് പ്രസ്ഥാനത്തിന് അദ്ദേഹം ചെയ്ത ഏറ്റവും വലിയ സംഭാവനയായിരുന്നു. ഖിലാഫത്തിനോടനുബന്ധിച്ച് ‘ജംഇയ്യത്തുല്‍ ഉലമായെഹിന്ദ്’ സംഘടിപ്പിച്ചതിലും ആസാദ് പങ്കുവഹിച്ചു. 1921ലെ ലാഹോര്‍ സമ്മേളനത്തിലെ അധ്യക്ഷന്‍ ആസാദായിരുന്നു. 1921 സെപ്തംബറില്‍ കല്‍ക്കത്തയില്‍ നിന്ന് സ്‌നേഹിതന്‍ അബ്ദുര്‍റസ്സാഖ് മലീഹാബാദിയുടെ സഹായത്തോടെ ‘പൈഗാം’ എന്ന പ്രസിദ്ധീകരണം തുടങ്ങി.

തര്‍കുല്‍ മുവാലാത്തും ‘നിസ്സഹകരണ പ്രസ്ഥാനവും’

മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായകത്വം ഏറ്റെടുത്തതു മുതല്‍ ആസാദ് അദ്ദേഹവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തി. ‘തര്‍കുല്‍ മുവാലാത്ത്’ എന്ന പേരില്‍ ആസാദ് മുന്നോട്ടുവെച്ച കര്‍മപരിപാടിയാണ് ഗാന്ധിജിയുടെനിസ്സഹകരണ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടത്. നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആദ്യം അറസ്റ്റു ചെയ്യപ്പെട്ട ദേശീയ നേതാവും ആസാദായിരുന്നു. 1921 നവംബര്‍ 10നായിരുന്നു അറസ്റ്റ്. പ്രസ്തുത കേസില്‍ ആസാദ് രേഖാമൂലം നല്കിയ വിശദീകരണം ‘ഖൗലെ ഫൈസ്വല്‍’ എന്ന പേരില്‍ പ്രസിദ്ധമാണ്. 1927ല്‍ ‘അല്‍ഹിലാല്‍’ പുനഃരാരംഭിച്ചെങ്കിലും ഉടന്‍ നിലച്ചുപോയി. 1942ല്‍ ക്വിറ്റ്ഇന്ത്യാ സമരത്തോടനുബന്ധിച്ച് അറസ്റ്റിലായ ആസാദ് മൂന്ന് വര്‍ഷം ജയിലിലാ യിരുന്നു.

1923ല്‍ 35ാം വയസ്സില്‍ ആസാദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രറയം കുറഞ്ഞ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1936, 40 വര്‍ഷങ്ങളിലും പിന്നീട് 1946 വരെയും തല്‍സ്ഥാനത്തു തുടര്‍ന്നു. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കുന്നതിന് ഹിന്ദു-മുസ്‌ലിം ഐക്യം അനിവാര്യമാണെന്ന് ഉറച്ചു വിശ്വസിച്ച ആസാദ് വിഭജനത്തെശക്തമായി എതിര്‍ത്തു. ഇന്ത്യാ വിഭജനത്തില്‍ ഏറ്റവുമധികം ദുഃഖിച്ച നേതാവായിരുന്നു അദ്ദേഹം.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെനേതൃത്വത്തില്‍ 1946ല്‍ നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി. ആസാദ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം മരണം വരെയും തല്‍സ്ഥാനത്ത് തുടര്‍ന്നു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്‌കരണ ങ്ങള്‍ക്ക് അദ്ദേഹം നാന്ദി കുറിച്ചു. 1948ല്‍ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ കമ്മീഷന്‍, 1952ല്‍ സെക്കന്ററി എഡ്യുക്കേഷന്‍ കമ്മീഷന്‍ എന്നിവ നിലവില്‍ വന്നു. യു ജി സി രൂപവല്‍ക്കരിച്ചതിനു പിന്നിലും ആസാദ് തന്നെയായിരുന്നു. 1942ല്‍ രണ്ടു കോടിയായിരുന്ന കേന്ദ്ര വിദ്യാഭ്യാസ ബജറ്റ് പിന്നീട് മൂന്ന് കോടിയാക്കി ഉയര്‍ത്തി. 1951, 52, 55 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് പാര്‍ട്ടിയുടെ ഉപാധ്യക്ഷനായിരുന്നു.

1958 ഫെബ്രുവരി 22ന് ആസാദ് വിടവാങ്ങി.

 

 

മുൻപത്തെ ലേഖനം മൗലാനാ അബുസ്സബാഹ് അഹ്‌മദലി മൗലവി
അടുത്ത ലേഖനം മൗലാന റഹ്‌മത്തുല്ലാഹില്‍ കേറാനവി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI