വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > മുസ്‌ലിംകള്‍ കേരളത്തില്‍ > കേരളമുസ്‌ലിം ഐക്യസംഘം

കേരളമുസ്‌ലിം ഐക്യസംഘം

കേരള മുസ്‌ലിം സമൂഹം സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ നേരിട്ടിരുന്ന കാലഘട്ടത്തിലാണ് കേരളമുസ്‌ലിം ഐക്യസംഘം രൂപം കൊണ്ടത്. സമൂഹത്തിനകത്തെ വിഭജനങ്ങള്‍ മറികടന്ന് ഐക്യവും സഹകരണവും വളര്‍ത്തുക, വിദ്യാഭ്യാസ പുരോഗതി സാധ്യമാക്കുക, സാമൂഹിക അവബോധം സൃഷ്ടിക്കുക എന്നിവയായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍. മുസ്‌ലിം സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കാന്‍ ഐക്യസംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ സാമൂഹിക ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് നേടുന്നത്. മതപരമായ ബോധവത്കരണത്തിനൊപ്പം ആധുനിക വിദ്യാഭ്യാസത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും ആവശ്യകതയെ ഈ സംഘടന ശക്തമായി മുന്നോട്ട് വെച്ചു.
മുസ്‌ലിം സമൂഹത്തിനിടയില്‍ ഇസ്‌ലാമിക ചിന്ത വളര്‍ന്നു വരികയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചെറുകൂട്ടായ്മകള്‍ രൂപപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെത്തന്നെ ആരംഭിച്ച ഈ ജാഗരണശ്രമം ഒന്നുരണ്ടു ദശകങ്ങള്‍ കൊണ്ട് ശക്തി പ്രാപിച്ചു. തിരുവിതാംകൂര്‍, തിരുകൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായിക്കിടന്നിരുന്ന മലയാളക്കരയെ ഒറ്റ ഏകകമായി കണ്ടുകൊണ്ടാണ് 1922 ല്‍ കേരള മുസ്‌ലിം ഐക്യസംഘം രൂപപ്പെട്ടത്. സനാഉല്ലാ മഖ്തി തങ്ങളില്‍ നിന്ന് തൗഹീദും ഇസ്‌ലാമികാവേശവും ഖുര്‍ആനിക സന്ദേശവും ഉള്‍കൊണ്ട നിരവധി പേര്‍ ജീവിച്ചിരുന്ന കൊടുങ്ങല്ലൂരിലാണ് ഐക്യസംഘം രൂപപ്പെട്ടത്. കോട്ടപ്പുറത്ത് സീതിമുഹമ്മദ് സാഹിബ് പ്രസിഡണ്ടും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറിയുമായിരുന്നു. കെ.എം.മൗലവി, ഇ.കെ.മൗലവി, എം.സി.സി. അബ്ദുറഹിമാന്‍ മൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കെ.എം.സീതി സാഹിബ് തുടങ്ങിയവര്‍ സഹപ്രവര്‍ത്തകരുമായിരുന്നു. പൗരപ്രമുഖരും മതപണ്ഡിതരും യുവ രാഷ്ട്രീയപ്രവര്‍ത്തകരും ഒത്തുചേര്‍ന്നപ്പോള്‍ ഐക്യസംഘത്തിന്റെ തുടക്കം ചൈതന്യവത്തായി.
ഐക്യസംഘത്തിന് അസൂയാര്‍ഹമായ വളര്‍ച്ചയുണ്ടായി. ദ മുസ്‌ലിം ഐക്യസംഘം റൂള്‍സ് എന്ന് ഇംഗ്ലീഷിലും ‘മുസ്‌ലിം ഐക്യസംഘം നിയമബുക്ക്’ എന്ന് മലയാളത്തിലും രേഖപ്പെടുത്തിയ ഒരു ഭരണഘടനയും സുശക്തമായ ഒരു വളണ്ടിയര്‍ കോറും അതിനുണ്ടായിരുന്നു. സമുദായ ഐക്യം, അന്ധവിശ്വാസാനാചരങ്ങള്‍ക്കെതിരെ ബോധവത്ക്കരണം, വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രമാണമാക്കി ജീവിക്കല്‍, പൊതുസമാധാനം, പരസ്പര സ്‌നേഹം തുടങ്ങിയ കാര്യങ്ങള്‍ സംഘത്തിന്റെ ലക്ഷ്യമായി ഭരണഘടനയില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. സുസജ്ജമായ ഒരു മസ്‌ലഹത്ത് സമിതിയും അതിന് ഖ്വാദിയും (ന്യായാധിപന്‍) റജിസ്ട്രാറുമുണ്ടായിരുന്നു. സമുദായത്തിനകത്തുണ്ടാവുന്ന അന്തഃഛിദ്രങ്ങള്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസൃതമായി തീര്‍പ്പു കല്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.
മത-ഭൗതിക വിദ്യാഭ്യസത്തിന് പ്രാമുഖ്യം നല്‍കാന്‍ സംഘം പരമാവധി യത്‌നിച്ചു. തികച്ചും ഇസ്‌ലാമികവും പുരോഗമനാത്മകവും ബഹുസ്വര സമൂഹത്തിനനുഗുണവുമായി കര്‍മ രംഗത്തിറങ്ങിയ ഐക്യസംഘം പന്ത്രണ്ടു വര്‍ഷമാണ് പ്രവര്‍ത്തിച്ചത്. ഒരോ വര്‍ഷവും കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ നടത്തിയ ഐക്യസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങള്‍ കേരള മുസ്‌ലിംകളുടെ മതകീയവും ധൈഷണികവുമായ ഉയിര്‍ത്തെഴുന്നേല്പിന് നിദാനമായി വര്‍ത്തിച്ചു. ജനപങ്കാളിത്തം, ചര്‍ച്ച ചെയ്ത വിഷയങ്ങള്‍, പങ്കെടുത്ത വ്യക്തികള്‍, സമൂഹത്തിന് നല്‍കിയ സന്ദേശം, അംഗീകരിച്ച പ്രമേയങ്ങള്‍ എന്നിവ കൊണ്ട് ആ സമ്മേളനങ്ങള്‍ ശ്രദ്ധേയമായിരുന്നു. വളരെ പ്രമുഖരായ വ്യക്തിത്വങ്ങളായിരുന്നു സമ്മേളനങ്ങളുടെ നിയന്ത്രണം (അദ്ധ്യക്ഷത) ഏറ്റെടുത്തത് എന്നതായിരുന്നു ഐക്യസംഘം വാര്‍ഷിക സമ്മേളനങ്ങളുടെ എറ്റവും വലിയ ആകര്‍ഷകത്വം. കാര്‍ഷിക പ്രദര്‍ശനവും കാര്‍ഷിക സമ്മേളനവും പോലും ഐക്യസംഘത്തിന്റെ വാര്‍ഷികത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. പുരോഗമനാത്മകമായിരുന്നു അവരുടെ കാഴ്ച്ചപ്പാട്.
1923 ല്‍ ഒന്നാം വാര്‍ഷികം ജന്‍മനാട്ടില്‍ (ഏറിയാട്) വക്കം മൗലവിയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. തുടര്‍ന്നുള്ള ഓരോ വര്‍ഷവും സമ്മേളനങ്ങള്‍ നടന്നു.
സമ്മേളന സ്ഥലവും വാര്‍ഷിക വര്‍ഷവും അധ്യക്ഷത വഹിച്ചവരും
1923 ഏറിയാട് വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി
1924 ആലുവ(ഏറണാകുളം) മൗലാനാ അബ്ദുല്‍ ജബ്ബാര്‍ (വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് പ്രിന്‍സിപ്പല്‍)
1925 ഹിമായത്തുല്‍ ഇസ്‌ലാം, കോഴിക്കോട് മഹ്‌മൂദ്, ചെമനാട്
1926 തലശ്ശേരി (കണ്ണൂര്‍ ജില്ല) മുഹമ്മദ് മര്‍മഡ്യൂക് പിക്താള്‍
1927 കണ്ണൂര്‍ മുഹമ്മദ് ഖസൂരി (എം.എ), പഞ്ചാബ്
1928 തിരൂര്‍ (മലപ്പുറം ജില്ല) ഡോ: അബ്ദുല്‍ ഹഖ്, മദിരാശി
1929 ഏറണാകുളം ഖാന്‍ബഹദൂര്‍ ടി.എം.മൊയ്തു സാഹിബ് (മലബാര്‍ ഡിസ്ട്രികറ്റ് ബോര്‍ഡ് പ്രസിഡണ്ട്)
1930 തിരുവനന്തപുരം കേണല്‍ അബ്ദുല്‍ ഹമീദ് (മദിരാശി ജോയന്റ് ഡയരക്ടര്‍)
1931മലപ്പുറം ഹൈസ്‌കൂള്‍ ഗ്രൗണ്ട്ഖാന്‍ ബഹദൂര്‍ സൈനുദ്ദീന്‍ സാഹിബ് (ഡിസ്ട്രിക്റ്റ് സെവിന്‍ഡ് ജഡ്ജ്)
1932 കാസര്‍ഗോഡ് സയ്യിദ് അബ്ദുല്‍ വഹ്ഹാബ് ബുഖാരി, മദിരാശി
1933 കൊടുങ്ങല്ലൂര്‍ ബി.പോക്കര്‍ സാഹിബ്
1934 കണ്ണൂര്‍ (അറക്കല്‍ കെട്ട്) അബ്ദുല്‍ ഹമീദ് ഖാന്‍, മദിരാശി
പന്ത്രണ്ടാം സമ്മേളന ശേഷം ‘മുസ്‌ലിം മജ്‌ലിസ്’ എന്ന സംഘടനയുമായി ധാരണയിലെത്തി മുസ്‌ലിം ഐക്യസംഘം പ്രവര്‍ത്തനം നിര്‍ത്തല്‍ ചെയ്യുകയും മുസ്‌ലിം മജ്‌ലിസ് രംഗത്തു വരികയും ചെയ്തു.

കേരളമുസ്‌ലിം മജ്‌ലിസ്

കേരള മുസ്‌ലിം ഐക്യസംഘം കര്‍മഭൂമിയില്‍ സജീവമായി നിലകൊള്ളുമ്പോള്‍ തന്നെ മറ്റൊരു മുസ്‌ലിം കൂട്ടായ്മ രൂപമെടുത്തു. 1931 ല്‍ തലശ്ശേരിയില്‍ രൂപം നല്‍കപ്പെട്ട കേരള മുസ്‌ലിം മജ്‌ലിസ് ആയിരുന്നു അത്. ഐക്യസംഘത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് മജ്‌ലിസ് കണക്കുകൂട്ടി. സ്വാതന്ത്ര്യസമരം സജീവമായ കാലമായിരുന്നുവല്ലോ അത്. ഇന്ത്യയില്‍ ഭരണമാറ്റം വരികയാണെങ്കില്‍ മുസ്‌ലിംകളുടെ അവകാശ സംരക്ഷണത്തിന് ഒരു കൂട്ടായ്മ ആവശ്യമാണ് എന്ന കാഴ്ചപ്പാടാണ് മജ്‌ലിസിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. കേന്ദ്ര അസംബ്ലി മെമ്പറായിരുന്ന ജമാല്‍ മുഹമ്മദ് സാഹിബ്, ഖാന്‍ സാഹിബ്, കെ.കുഞ്ഞമ്മദ് കോയ, സി.കെ.പി, സൂപ്പിക്കുട്ടി കേയി, കെ.ഉപ്പി സാഹിബ്, സത്താര്‍ സേട്ട്, മുഹമ്മദ് അബ്ദുറഹിമാന്‍, സീതി സാഹിബ്, ഇ.മൊയ്തു മൗലവി, ബി. പോക്കര്‍ സാഹിബ്, എ.കെ.കുഞ്ഞിമായന്‍ ഹാജി തുടങ്ങിയവരാണ് മജ്‌ലിസിന് തുടക്കം കുറിച്ചവര്‍.
ഐക്യസംഘത്തിന്റെ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു മജ്‌ലിസിന്റെയും മുന്നിലുണ്ടായിരുന്നത്. 1934 ല്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ അത് ഏറ്റെടുത്ത് ആ പാതയില്‍ നീങ്ങാന്‍ മജ്‌ലിസിന് ഒട്ടൊക്കെ സാധിച്ചു. പക്ഷേ, 1936 വരെ മാത്രമേ മജ്‌ലിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിലനിന്നുള്ളൂ. എന്നിരുന്നാലും കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഒരു രാഷ്ട്രീയ ബോധം അങ്കുരിപ്പിക്കാന്‍ മജ്‌ലിസിനു കഴിഞ്ഞു. മാത്രമല്ല, പില്കാലത്ത് മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിനും തുടര്‍പ്രവര്‍ത്തത്തനങ്ങള്‍ക്കും ഐക്യസംഘത്തിന്റെയും മുസ്‌ലിം മജ്‌ലിസിന്റെയും പ്രവര്‍ത്തനങ്ങള്‍ പശ്ചാത്തലമേകി.
മുസ്‌ലിം മജ്‌ലിസ് രൂപീകരിക്കപ്പെട്ട അതേ സ്ഥലത്ത്-തലശ്ശേരി-തന്നെയാണ് മലബാറിലെ ആദ്യത്തെ മുസ്‌ലിം ലീഗ് ശാഖ 1937 ല്‍ രൂപം കൊള്ളുന്നത്. ഇതേ സമയത്തു തന്നെ തിരൂരങ്ങാടിയില്‍ കെ.എം.മൗലവിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് ശാഖ രൂപീകരിക്കപ്പെട്ടു.

കേരള ജംഇയ്യത്തുല്‍ ഉലമാ

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ സമാരംഭം കുറിച്ച കേരള മുസ്‌ലിംകള്‍ ക്കിടയിലെ നവോത്ഥാന സംരംഭത്തിന്റെ നാള്‍വഴിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഒരു സംവിധാനമാണ് പണ്ഡിതരുടെ കൂട്ടായ്മ അഥവാ ജംഇയ്യത്തുല്‍ ഉലമാ. മക്തി തങ്ങള്‍, ഹമദാനി തങ്ങള്‍, വക്കം മൗലവി മുതലായവര്‍ തുടങ്ങിവെച്ച ഒറ്റയാള്‍ പോരാട്ടങ്ങള്‍ 1922 ല്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തോടെയാണ് ശക്തി പ്രാപിച്ചതും വ്യാപിച്ചതും. ഐക്യസംഘത്തിന്റെ അജണ്ടകളിലൊന്നായിരുന്നു പണ്ഡിതരുടെ സേവനങ്ങള്‍  സമുദായത്തിന് കൃത്യമായി ലഭ്യമാക്കുക എന്നത്. നാട്ടിലെ പ്രമുഖ ദര്‍സുകളില്‍ നിന്നും തമിഴ്‌നാട്ടിലെ ബാഖിയാത്തുസ്വാലിഹാത്ത്(വെല്ലൂര്‍), ജാമിഅ ദാറുസ്സലാം(ഉമറാബാദ്), ഉത്തര്‍ പ്രദേശിലെ ജാമിഅ ദാറുല്‍ ഉലൂം(ദയൂബന്ദ്) തുടങ്ങിയ ഉന്നത ദര്‍സുകളില്‍ നിന്നും പഠനം നടത്തിയ അനേകം പണ്ഡിതന്‍മാര്‍ മലയാളക്കരയില്‍ ഉണ്ടായിരുന്നുവെങ്കിലും അവരുടെ കൂട്ടായ്മയോ കൂടിച്ചേരാനുള്ള അവസരമോ ഇല്ലാതെ ഓരോരുത്തരും അവനവന്റെ തട്ടകങ്ങളില്‍ ഒരു പള്ളിയും അതിലൊരു ദര്‍സുമായി കഴിയുകയായിരുന്നു. ഇവരുടെ അറിവുകളും കഴിവുകളും സദുദായത്തിന് ഉപയോഗപ്പെടുത്താന്‍ സക്രിയമായ നടപടികളിലൊന്ന് എന്ന നിലയില്‍ നിലവില്‍ വന്നതാണ് ജംഇയ്യത്തുല്‍ ഉലമാ.
1924 ല്‍ ആലുവായില്‍ നടന്ന കേരള മുസ്‌ലിം ഐക്യസംഘ വാര്‍ഷികത്തിന്റെ പ്രധാന അജണ്ട പണ്ഡിതരെ സംഘടിപ്പിക്കുക എന്നതായിരുന്നു. ഉസ്താദുമാരുടെ ഉസ്താദായ വെല്ലൂര്‍ ബാഖിയാത്തിലെ പ്രിന്‍സിപ്പല്‍ മൗലാനാ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് ആയിരുന്നു ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷികത്തിലെ അധ്യക്ഷന്‍. മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയും ഇ.കെ.മൗലവിയും കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച് പ്രമുഖ പണ്ഡിതന്‍മാരെയെല്ലാം ക്ഷണിച്ചു വരുത്തി. 500ലേറെ പണ്ഡിതന്‍മാരുടെ നിറഞ്ഞ സഭയില്‍ ഹസ്രത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെച്ച് (1924 മെയ് 10,11,12) കേരള ജംഇയ്യത്തുല്‍ ഉലമാ നിലവില്‍ വന്നു. അതാണ് കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടന. 1933 ല്‍ പ്രസ്തുത സംഘടന കേരള ജംഇയ്യത്തുല്‍ ഉലമ (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ) എന്ന പേരില്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
പണ്ഡിതന്‍മാര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക, മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവുന്ന വഴക്കുകള്‍ തീരുമാനമാക്കുക, മതവിധികള്‍ (ഫത്‌വാ) നല്‍കാന്‍ ദാറുല്‍ ഇഫ്താഅ് സ്ഥാപിക്കുക, മുസ്‌ലിംകള്‍ക്കിടയിലെ അന്ധവിശ്വാസാനാചാരങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുക, ഇസ്‌ലാമിക ദഅ്‌വത്തിന് ഉചിതമായ മാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് യോഗം അവസാനിച്ചത്.
എം.അബ്ദുല്‍ ഖാദിര്‍ മൗലവി, സി.അബ്ദുല്ലക്കോയ തങ്ങള്‍, കെ.കെ.മുഹമ്മദ് കുട്ടി മൗലവി, സി.കെ.മൊയ്തീന്‍ കുട്ടി മുസല്യാര്‍, ഇ.കെ.മൗലവി, പി.എന്‍.മുഹമ്മദ് മൗലവി, പി.പി.ഉണ്ണീന്‍ കുട്ടി മൗലവി (പുളിക്കല്‍), ചാലോട് മൂസക്കുട്ടി മൗലവി (കണ്ണൂര്‍), കെ.എം.മൗലവി (തിക്കോടി), പി.എ.അബ്ദുല്‍ ഖാദിര്‍ മൗലവി (കോട്ടയം), ബി.വി.കോയക്കുട്ടി തങ്ങള്‍ (ചാവക്കാട്), എം.അബ്ദുല്ലക്കുട്ടി മൗലവി (കുറ്റ്യാടി), പാലശ്ശേരി കമ്മുക്കുട്ടി മൗലവി (കുറ്റൂര്‍) എന്നിവരായിരുന്നു കെ.ജെ.യുവിന്റെ പ്രഥമ ഭാരവാഹികള്‍.
മുസ്‌ലിം ഐക്യസംഘവും കേരള ജംഇയ്യത്തുല്‍ ഉലമായും ഇസ്‌ലാമിക നവജാഗരണ രംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിച്ചു. 1934 ല്‍ ഐക്യസംഘവും 1936 ല്‍ മുസ്‌ലിം മജ്‌ലിസും തിരോഭവിച്ചതോടെ നവോത്ഥാന വീഥിയില്‍ കെ.ജെ.യു മാത്രം അവശേഷിച്ചു; 1950 വരെ.

ആദ്യത്തെ മതകീയ കൂട്ടായ്മ

1947 ഏപ്രില്‍ 12ന് കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്നു. പ്രസിഡണ്ട് കെ എം മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന ആ പണ്ഡിത ചര്‍ച്ച പ്രധാനമായും ഒരു പുതിയ സംഘടനയെ കുറിച്ചായിരുന്നു. പണ്ഡിതനും സാധാരണക്കാരനും പണക്കാരനുമൊക്കെ ഉള്‍പ്പെടുന്ന, ഖുര്‍ആനും സുന്നത്തും പ്രബോധനം ചെയ്യാന്‍ മുന്നോട്ടു വരുന്ന ഒരു ബഹുജന സംഘടനയെക്കുറിച്ച്. തീരുമാനം മിനുട്‌സ് രേഖയില്‍ ഇങ്ങനെ കുറിക്കപ്പെട്ടു.
‘ഖുര്‍ആനും ഹദീസുമനുസരിച്ച് ജീവിക്കുക എന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശം സ്വീകരിക്കുകയും അത് പ്രചരിപ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന ഉലമാക്കളും അല്ലാത്തവരുമായ എല്ലാവര്‍ക്കും സംഘടിക്കാവുന്ന ഒരു അഖില കേരള സംഘടന ഉണ്ടായിരിക്കേണ്ടതാണെന്ന് ഈ യോഗം അഭിപ്രായപ്പെടുകയും അതിന് വ്യക്തമായ മാര്‍ഗങ്ങളില്‍ കൂടി പരിശ്രമിച്ച് കഴിയുന്ന വേഗത്തില്‍ അങ്ങനെയുള്ള ഒരു സംഘടന രൂപീകരിക്കാന്‍ ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നു”.
കോഴിക്കോട്ടെ അല്‍മനാര്‍ ഓഫീസില്‍ 1950 ഏപ്രില്‍ 20ന് 24 പേര്‍ യോഗം ചേര്‍ന്ന് അവര്‍ തീരുമാനം നടപ്പാക്കി. വന്നവരെല്ലാം അംഗത്വം സ്വീകരിച്ചു. കെ എം മൗലവി പ്രസിഡണ്ടും, എന്‍ വി അബ്ദുസ്സലാം മൗലവി (അരീക്കോട്) ജനറല്‍ സെക്രട്ടറിയുമായി 13 അംഗ കമ്മിറ്റി നിലവില്‍ വന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ അവിടെ പിറവി കൊള്ളുകയായിരുന്നു.
നൂറ്റാണ്ടിനപ്പുറം വെളിയങ്കോട് ഉമര്‍ ഖാദിയും മമ്പുറം തങ്ങളും കൊളുത്തി വെച്ച നവോത്ഥാന ശിഖ, ഹമദാനി തങ്ങളും മക്തി തങ്ങളും ഊതിക്കത്തിച്ച തിരിനാളം, വക്കം മൗലവി കൈമാറിയ കൈത്തിരി ഐക്യസംഘത്തിലൂടെ കേരള ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുത്തു. അതാണ് കേരള നദ്‌വത്തുല്‍ മുജാഹിദീനിലൂടെ കേരളക്കരയില്‍ ആരംഭിച്ചത്.

എല്ലാം പ്രഥമം

കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്പിന്റെ സന്ദേശവുമായി നവോത്ഥാന നേതാക്കള്‍ രംഗത്തു വന്നപ്പോള്‍ അവര്‍ വെച്ച ഓരോ ചുവടും ഒരോ വിപ്ലവമായിരുന്നു. നവോത്ഥാനത്തിന് സംഘടിത രൂപം കൈവന്നത് 1922 ലെ ഐക്യസംഘം രൂപീകരണത്തോടെയാണ്. കേരളാടിസ്ഥാനത്തില്‍ ഒരു സംഘടിത മുന്നേറ്റം കേരള ചരിത്രത്തില്‍ ഇദം പ്രഥമമായിരുന്നു. 1924 ല്‍ കേരളത്തിലെ പ്രഥമ പണ്ഡിത സംഘടന, കേരള ജംഇയ്യത്തുല്‍ ഉലമ ഉണ്ടായി. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു മതകീയ കൂട്ടായ്മ 1950 ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനിലൂടെയായിരുന്നു ആരംഭം കുറിച്ചത്. കെ.എന്‍.എമ്മിന്റെ കീഴ്ഘടകമായി 1967 ല്‍ ഐ.എസ്.എം രൂപീകരിക്കുമ്പോള്‍ കേരളത്തില്‍ മത രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു യുവജന സംഘടന ഇല്ലായിരുന്നു.
ഇന്ന് കേരളത്തില്‍ നിരവധി മത സംഘടനകള്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട്. അവയ്‌ക്കെല്ലാം യുവജന-വിദ്യാര്‍ഥി-വനിതാ സംഘടനകള്‍ ഉണ്ടുതാനും.

പണ്ഡിതസഭയില്‍ ധ്രുവീകരണം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ പല തലങ്ങളിലും ഉണര്‍വുകള്‍ കണ്ടുതുടങ്ങി. അതില്‍ ഒരു വലിയ നാഴികക്കല്ലായിരുന്നു മുസ്‌ലിം പണ്ഡിതന്‍മാര്‍ ഒരു കുടക്കീഴില്‍ വന്ന് സമൂഹത്തിന് നേതൃത്വം നല്‍കാവുന്ന തരത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരിക്കപ്പെടുന്നത്. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രമാണങ്ങളാക്കിക്കൊണ്ടുള്ള ആ മുന്നേറ്റം ചരിത്രഗതിയെ മുന്നോട്ടു നയിച്ചു. എന്നാല്‍ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കിക്കൊണ്ട് ആ പണ്ഡിത മുന്നേറ്റത്തില്‍ വിള്ളല്‍ വീണു.
ജംഇയ്യത്തുല്‍ ഉലമാ രൂപീകരണ വേളയില്‍ (1924 ആലുവ) അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിന്റെ മുന്നില്‍ മറുത്തൊന്നും പറയാന്‍ സാധിക്കാതെ നിശ്ശബ്ദരായിരുന്ന ചില പണ്ഡിതന്‍മാര്‍ പിന്നീട് പണ്ഡിത കൂട്ടായ്മയില്‍ നിന്ന് കൂറുമാറി. ശിഹാബുദ്ദീന്‍ അഹ്‌മദ് കോയ ശാലിയാത്തിയായിരുന്നു മുന്‍പന്തിയില്‍. ആദ്യമായി ഉണ്ടായ പണ്ഡിത കൂട്ടായ്മയില്‍ നിന്ന് മാറി നിന്ന ഇവര്‍ 1926 ല്‍ കോഴിക്കോട്ടു വെച്ച് മറ്റൊരു പണ്ഡിതസഭയ്ക്ക് രൂപം നല്‍കി. 1934 ല്‍ രജിസ്റ്റര്‍ ചെയ്ത ആ സംഘടനയാണ് ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ’.
ഈ കൂറുമാറ്റത്തിന് പല കാരണങ്ങളുണ്ട്. (ഒന്ന്) സമുദായത്തിന്റെ അജ്ഞത നിറഞ്ഞ ആത്മാര്‍ഥത. ഖുര്‍ആനും സുന്നത്തും ജീവിതപ്രമാണമാക്കുക എന്നത് പുത്തന്‍ വാദമായി കണ്ടു. (രണ്ട്) നിലവിലുള്ള ഖാദി പട്ടങ്ങളും പ്രദേശിക നേതൃത്വങ്ങളും നഷ്ടമായേക്കുമോ എന്ന ആശങ്ക. (മൂന്ന്) കേവലം ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പാണ്ഡിത്യത്തിന്റെ പാരമ്യമായി കണ്ടിരുന്ന ചിലര്‍ക്കെങ്കിലും മത-ഭൗതിക വിദ്യാഭ്യാസവും ആധുനിക ചിന്തയും കൈമുതലാക്കി സമുദായത്തെ നയിക്കാന്‍ തുടങ്ങിയ നവോത്ഥാന പ്രവര്‍ത്തകരോട് തോന്നിയ ഈഗോ.
സാഹചര്യപരമായ മറ്റു പല കാരണങ്ങള്‍ കൊണ്ടും അവര്‍ സമാന്തരമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നിരക്ഷരായ സമുദായം തങ്ങള്‍ സമാദരണീയരായി കരുതുന്ന മുസ്‌ല്യാക്കളുടെ പിന്നില്‍ അണി നിരക്കുക സ്വാഭാവികമായിരുന്നു. പലപ്പോഴും സമസ്തയുടെ നിലപാടുകള്‍ നവോത്ഥാന സംരംഭങ്ങള്‍ക്കു മുന്നില്‍ വിലങ്ങുതടിയായി. ഇത് നാട്ടില്‍ നടക്കുന്ന അന്ധവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിന് കാരണമായി. എങ്കിലും നവോത്ഥാന പ്രസ്ഥാനം മുന്നോട്ടു നീങ്ങി. എന്നാല്‍ 1947 ല്‍ വീണ്ടുമൊരു വിഭാഗം പണ്ഡിതര്‍ ജംഇയ്യത്തുല്‍ ഉലമ വിട്ടുപോയി. കെ.സി.അബ്ദുല്ല മൗലവി, ഇസ്സുദ്ദീന്‍ മൗലവി എന്നിവര്‍ ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍വാഹക സമിതിയില്‍ നിന്ന് രാജിവെച്ചു.  അവര്‍ 1945 ല്‍ രൂപീകരിക്കപ്പെട്ട അബുല്‍ അഅ്‌ലാ മൗദൂദിയുടെ ‘ജമാഅത്തെ ഇസ്‌ലാമി’യില്‍ ചേരുകയും പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു.
കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ക്ക് ദ്വിമുഖ എതിര്‍പ്പുകള്‍ സമുദായത്തിനകത്തു നിന്നുതന്നെ അഭിമുഖീകരിക്കേണ്ടി വന്നു. എങ്കിലും വിശുദ്ധ ഖുര്‍ആനിലേക്കും നബിചര്യയിലേക്കും ക്ഷണിക്കുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് അഭൂതപൂര്‍വമായ അംഗീകാരവും സ്വീകാരവും സമൂഹത്തില്‍ നിന്നും പുറത്തുനിന്നും കിട്ടിക്കൊണ്ടിരുന്നു. പ്രത്യേകിച്ചും അക്ഷരാഭ്യാസമുള്ള ആളുകളില്‍ നിന്ന്.

എം.ഇ.എസ്സും എം.എസ്സ് എസ്സും

കേരള മുസ്‌ലിം ഐക്യസംഘം ഉയര്‍ത്തിവിട്ട മുസ്‌ലിം നവോത്ഥാന മുന്നേറ്റം ബഹുമുഖ പ്രവര്‍ത്തനങ്ങളോടെയായിരുന്നു. മത-രാഷ്ട്രീയ മേഖലകള്‍ പോലെ വിദ്യാഭ്യാസ മേഖലകളിലും സംഘം ഏറെ ശ്രദ്ധ ചെലുത്തി. ചിലര്‍ ചില മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചു. ഏതു രംഗത്തായിരുന്നാലും ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കണമെങ്കില്‍ കൂട്ടായ്മ അനിവാര്യമാണ്. മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് 1964 ല്‍ രൂപീകരിക്കപ്പെട്ട മുസ്‌ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. വക്കം മൗലവി മുതല്‍ ആറു പതിറ്റാണ്ടിലേറെ കാലം വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി സമൂഹത്തില്‍ ബോധവത്കരണം നടത്തിയ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരില്‍ നിന്നു തന്നെയാണ് എം.ഇ.എസ് രൂപം കൊണ്ടത്. ബോധവത്കരണത്തില്‍ നിന്ന് മുന്നോട്ട് നീങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുക എന്ന വിതാനത്തിലേക്ക് ഉയര്‍ന്നു ചിന്തിച്ചു കൊണ്ടാണ് എഡ്യുക്കേഷനല്‍ സൊസൈറ്റി രൂപം കൊള്ളുന്നത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മധ്യപൗരസ്ത്യ ദേശങ്ങളിലും മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളുള്‍പ്പടെ നിരവധി വിദ്യാഭാ്യസ സ്ഥാപനങ്ങളുള്ള വലിയ സംവിധാനമായി എം.ഇ.എസ് ഇന്നു മാറിയിട്ടുണ്ട്.

ഐക്യസംഘത്തിന്റെ സ്ഥാപക നേതാവായ മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുടെ സഹോദര പുത്രനായ ഡോ:പികെ. അബ്ദുല്‍ ഗഫൂര്‍ (1929-84) ആണ് എം.ഇ.എസ്സിന്റെ സ്ഥാപകന്‍. കൊടുങ്ങല്ലൂരില്‍ നിന്ന് വന്ന് കോഴിക്കോട്ട് താമസമാക്കിയ ഡോ: അബ്ദുല്‍ ഗഫൂര്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ന്യൂറോളജി വിഭാഗത്തിന്റെ അസോസിയേറ്റ് പ്രൊഫസറായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഡോ: ഫസല്‍ ഗഫൂറാണ് 1984 മുതല്‍ എം.ഇ.എസ്സിനെ നയിക്കുന്നത് (2019).

1980 ല്‍ രൂപീകരിക്കപ്പെട്ട മുസ്‌ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്)യും മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നുണ്ട്.

മുൻപത്തെ ലേഖനം ക്യാപ്റ്റന്‍ അബ്ബാസ് അലി
അടുത്ത ലേഖനം കേരളത്തിലെ പ്രധാന മുസ്‌ലിം കുടുംബങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI