വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > മുസ്‌ലിംകള്‍ കേരളത്തില്‍ > നവോത്ഥാനവും മതനിരപേക്ഷ രാഷ്ട്രീയവും

നവോത്ഥാനവും മതനിരപേക്ഷ രാഷ്ട്രീയവും

നവോത്ഥാനവും മതനിരപേക്ഷ രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ആധുനിക സമൂഹത്തിന്റെ രൂപീകരണത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക അസമത്വങ്ങള്‍ക്കും മതാധിപത്യത്തിനുമെതിരായ ബോധവല്‍ക്കരണത്തിലൂടെയാണ് നവോത്ഥാനം വളര്‍ന്നത്. ഈ ചിന്താപ്രസ്ഥാനത്തിന്റെ സ്വാഭാവിക തുടര്‍ച്ചയായി രാഷ്ട്രീയ രംഗത്ത് മതനിരപേക്ഷത എന്ന ആശയം ശക്തിപ്പെട്ടു. നവോത്ഥാനവും മതനിരപേക്ഷ രാഷ്ട്രീയവും വ്യക്തിയുടെ വിശ്വാസസ്വാതന്ത്ര്യം സംരക്ഷിക്കുകയും ഭരണസംവിധാനങ്ങള്‍ എല്ലാ മതങ്ങളോടും സമദൂരം പാലിക്കണം എന്ന സിദ്ധാന്തം ഉറപ്പുവരുത്തുകയും ചെയ്തു. ജനാധിപത്യം, സമത്വം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ അടിത്തറയാക്കുന്നതില്‍ നവോത്ഥാന ആശയങ്ങള്‍ നിര്‍ണായകമായി. ഇതുവഴി സമൂഹത്തെ കൂടുതല്‍ മാനവികവും ഉള്‍ക്കൊള്ളുന്നതുമായ രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് നയിക്കാന്‍ നവോത്ഥാനത്തിന് സാധിച്ചു.

ഒരു സമൂഹത്തിന്റെ നാനോന്‍മുഖമായ പരിവര്‍ത്തനത്തിനാവശ്യമായ നീണ്ട പ്രക്രിയയാണ് നവോത്ഥാനം. കേരളത്തിലെ മുസ്‌ലിംകളുടെ ഇടയില്‍ ഒരുനൂറ്റാണ്ട് നീണ്ടു നിന്ന നവോത്ഥാനത്തില്‍ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് ഏറെ പങ്കുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരള മുസ്‌ലിംകള്‍ക്ക് പൊതു സമൂഹത്തില്‍ ഇടം ലഭിക്കുന്നതില്‍ പങ്കു വഹിച്ച രണ്ടു പ്രധാന ഘടകങ്ങള്‍ വിദ്യാഭ്യാസ മുന്നേറ്റവും രാഷ്ട്രീയ പ്രബുദ്ധതയുമായിരുന്നു.

ഇവിടെ നവോത്ഥാനത്തിനു നാന്ദി കുറിച്ച ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയില്‍ ‘കേരളം’ എന്ന സങ്കല്പം ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ പെട്ട മലബാറും തിരുകൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളുമായിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളുണ്ടായിരുന്നു. വിദേശ ഭരണത്തിനെതിരെയുള്ള സ്വാതന്ത്ര്യ ചിന്തയും സ്വാതന്ത്ര്യസമരങ്ങളും അരങ്ങേറിയ കാലം. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഖിലാഫത്തു പ്രസ്ഥാനവും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി രംഗത്തു വന്ന ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.പോക്കര്‍ സാഹിബ്, കെ.എം.സീതി സാഹിബ് തുടങ്ങിയവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുമായിരുന്നു. ഖിലാഫത്തു പ്രസ്ഥാനവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കെ.എം.മൗലവിക്ക് മലബാര്‍ വിടേണ്ടി വന്നു. ഇവരെല്ലാം ഒത്തു ചേര്‍ന്നത് കൊടുങ്ങല്ലൂരിലായിരുന്നു. അവരാണ് കേരള മുസ്‌ലിം ഐക്യസംഘത്തിന് രൂപം നല്കിയത്.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ മുസ്‌ലിം പ്രാതിനിധ്യം സജീവമായത് ഇസ്വ്‌ലാഹീ നേതാക്കളിലൂടെയായിരുന്നു. ഇന്ത്യ വിഭജനാനന്തരം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ കേരള ഘടകത്തിന് രൂപം നല്കുന്നതും കരുത്തു പകരുന്നതും കെ.എം.മൗലവി, എന്‍.വി.അബ്ദുസ്സലാം മൗലവി തുടങ്ങിയവരായിരുന്നു. അതു കൊണ്ടു തന്നെ സ്വതന്ത്ര ഇന്ത്യയില്‍, വിശേഷിച്ചും ഐക്യകേരളം നിലവില്‍ വന്ന(1956) ശേഷം, രാഷ്ട്രീയ രംഗത്ത് നേരിട്ടിടപെടാനും ഭരണാധികാരത്തില്‍ പങ്കാളികളാവാനും മുസ്‌ലിംകള്‍ക്ക് സാധിച്ചു. ഈ ഭരണ പങ്കാളിത്തമാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് വേരും വ്യാപ്തിയും വര്‍ധിപ്പിച്ചത്. വിശുദ്ധ ഖുര്‍ആന്‍ അടിത്തറയാക്കി, വിദ്യാഭ്യാസം സാര്‍വത്രികമാക്കി മുന്നേറിയതോടൊപ്പം രാഷ്ട്രീയത്തിലും അവര്‍ക്ക് സംഭാവനകളര്‍പ്പിക്കാന്‍ കഴിഞ്ഞു. ജീവിക്കുന്ന സാഹചര്യത്തില്‍ നിന്നു കൊണ്ട് ആദര്‍ശ സ്വത്വം കൈവിടാതെ പൊതുസമൂഹത്തിന്റെ കൂടെ രാഷ്ട്രീയ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കു വഹിക്കുവാന്‍ ഇസ്വ്‌ലാഹീ നേതാക്കള്‍ മുന്നില്‍ നിന്നു. നേടിയ പ്രബുദ്ധത നിലനില്ക്കാന്‍ അതു നിമിത്തമായി. പില്കാലത്ത് സമുദായത്തിനുണ്ടായ നേട്ടങ്ങള്‍ക്കു നിദാനം ഈ രാഷ്ട്രീയ മുന്നേറ്റം കൂടിയായിരുന്നു.

1950 ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കുമ്പോള്‍ സ്ഥാപക പ്രസിഡണ്ട് കെ.എം.മൗലവി, ദീര്‍ഘകാലം സംസ്ഥാന മുസ്‌ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടായിരുന്നു. കെ.എന്‍.എം പ്രഥമ ജനറല്‍ സെക്രട്ടറി എന്‍.വി.അബ്ദുസ്സലാം മൗലവി മുസ്‌ലിം ലീഗിന്റെ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു. കേരള രാഷ്ട്രീയത്തിലും നവോത്ഥാന രംഗത്തും ഒരു പോലെ നേതൃ നിരയില്‍ വിരാജിച്ച നിരവധി പ്രതിഭാശാലികളുണ്ട്. മുഹമ്മദ് അബ്ദുറഹിമാന്‍, ഇ.മൊയ്തു മൗലവി, കെ.എം.മൗലവി, കെ.എം.സീതി സാഹിബ്, എന്‍.വി.അബ്ദുസ്സലാം മൗലവി, പോക്കര്‍ സാഹിബ്. എം.കെ.ഹാജി, സി.എച്ച് മുഹമ്മദ് കോയ, എന്‍.പി.അബു സാഹിബ്, അവുക്കാദര്‍ കുട്ടി നഹ, പി.സീതി ഹാജി, കെ.സി.അബൂബക്കര്‍ മൗലവി, പ്രൊഫ. മങ്കട അബ്ദുല്‍ അസീസ്, പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവി, എ.വി.അബ്ദുറഹിമാന്‍ ഹാജി, എന്‍.വി ഇബ്രാഹീം, പി.സി അഹ്‌മദ് സാഹിബ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
1920 ല്‍ നാഗ്പൂരില്‍ നടന്ന എ.ഐ.സി.സിയില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അവതരിപ്പിച്ച പ്രമേയ ഫലമാണ് കെ.പി.സി.സിയുടെ രൂപീകരണം. എ.ഐ.സി.സി അംഗവും കെ.പി.സി.സി പ്രസിഡണ്ടും ആയി സാഹിബ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു.

മുസ്‌ലിം ലീഗിനെ കേരളത്തില്‍ വേരോട്ടമുള്ള ഒരു രാഷ്ട്രീയ ശക്തിയാക്കിയതില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ് സീതി സാഹിബും കെ.എം.മൗലവിയും. സീതി സാഹിബിന്റെ നേതൃത്വത്തില്‍ 1935 ല്‍ തലശ്ശേരിയിലാണ് മുസ്‌ലിം ലീഗ് കേരള ഘടകം രൂപീകരിക്കുന്നത്. രണ്ടാമത്തെ ശാഖ തിരൂരങ്ങാടിയില്‍ കെ.എം.മൗലവിയുടെ നേതൃത്വത്തിലും നിലവില്‍ വന്നു. അവരുടെ പിന്‍ഗാമികളില്‍ ഏറ്റവും ധിഷണാശാലിയായ സി.എച്ച് മുഹമ്മദ് കോയ, കേരള സംസ്ഥാനത്തിന്റെ സ്പീക്കര്‍, മന്ത്രി, മുഖ്യമന്ത്രി (1979) എന്നീ പദവികളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു.

രണ്ടു പ്രതിസന്ധികള്‍

കേരളത്തിലെ മുസ്‌ലിംകളെ വിദ്യാഭ്യാസ പുരോഗതിയിലൂടെയും രാഷ്ട്രീയ പ്രബുദ്ധതയിലൂടെയും പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ നവോത്ഥാന പ്രസ്ഥാനം കഠിനശ്രമം നടത്തുമ്പോള്‍ രണ്ടു പ്രതിസന്ധികള്‍ മുന്നിലുണ്ടായിരുന്നു.

(ഒന്ന്) ‘പൊതു വിദ്യാഭ്യാസം മുസ്‌ലിമിനു ചേര്‍ന്നതല്ല, മലയാളം ഹിന്ദുക്കളുടെയും ഇംഗ്ലീഷ് നരകത്തിലെയും ഭാഷകളാണ്. അതിനാല്‍ വിദ്യാഭ്യാസം നിഷിദ്ധം (ഹറാം) ആണ്’ എന്ന അതി യാഥാസ്ഥിതിക സമീപനം. ഇത് ‘വിശ്വാസ’ത്തിന്റെ ഭാഗമായി കണ്ടതിനാല്‍ പൊതുജനത്തെ അതില്‍ നിന്ന് തിരിച്ചു കൊണ്ടു വരാന്‍ ഏറെ പണിപ്പെടേണ്ടി വന്നു.

(രണ്ട്) മത നിരപേക്ഷ രാഷ്ട്രീയം മുസ്‌ലിമിന് നിഷിദ്ധമാണ് (ഹറാം) എന്ന കാഴ്ചപ്പാട്. ഇസ്‌ലാമിക ഭരണ സംസ്ഥാപനമാണ് ലക്ഷ്യമെന്നും ഇസ്‌ലാമേതര ഭരണ കൂടങ്ങള്‍ ‘ത്വാഗൂത്ത്’ (ദൈവേതര ആരാധനാ മൂര്‍ത്തി) ആണെന്നുമുള്ള വിശ്വാസം ഒരു ന്യൂനപക്ഷത്തെ മുസ്‌ലിം നവോത്ഥാന പാതയില്‍ നിന്നകറ്റി. ഭരണകൂടം ത്വാഗൂത്ത് ആയതിനാല്‍ രാഷ്ട്രീയത്തിലിടപെടുന്നതും കോടതിയില്‍ നീതി തേടുന്നതും പൊതു വിദ്യാലയങ്ങളില്‍ വിദ്യ നേടുന്നതും ആ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതും സര്‍ക്കാര്‍ ജോലി ചെയ്യുന്നതുമെല്ലാം ബഹുദൈവാരാധന (ശിര്‍ക്ക്) പോലെ അവര്‍ വിലയിരുത്തി.

ഈ രണ്ട് പ്രതിലോമ ചിന്തകളെയും പ്രമാണബദ്ധമായും യുക്തിഭദ്രമായും നേരിട്ടു കൊണ്ടാണ് നവോത്ഥാന പാത വെട്ടിത്തെളിച്ചത്. ഇരുപത്തി ഒന്നാം നൂറ്റാണ്ട് പിറക്കുന്നതിന് മുന്‍പു തന്നെ അത്തരം ചിന്താഗതിക്കാര്‍ തെറ്റുകള്‍ സ്വയം തിരിച്ചറിഞ്ഞ് നവോത്ഥാന പാതയിലെത്തിച്ചേര്‍ന്നു.

മുൻപത്തെ ലേഖനം നാസിറുദ്ദീന്‍ അല്‍ ത്വൂസി
അടുത്ത ലേഖനം നവോത്ഥാനവും പത്രപ്രസിദ്ധീകരണങ്ങളും

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI