വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > മുസ്‌ലിംകള്‍ കേരളത്തില്‍ > നവോത്ഥാനം: സ്ത്രീ ശാക്തീകരണത്തിലൂടെ

നവോത്ഥാനം: സ്ത്രീ ശാക്തീകരണത്തിലൂടെ

സമൂഹത്തിലെ യഥാര്‍ഥ നവോത്ഥാനം സാധ്യമാകുന്നത് സ്ത്രീകള്‍ക്ക് അവകാശങ്ങളും അവസരങ്ങളും ലഭിക്കുമ്പോഴാണ്. സ്ത്രീ ശാക്തീകരണം നവോത്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയത് വിദ്യാഭ്യാസം, സാമൂഹിക ബോധവല്‍ക്കരണം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ സ്ത്രീകളിലേക്ക് വ്യാപിച്ചപ്പോഴാണ്. സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചതോടെ കുടുംബവും സമൂഹവും ഒരുപോലെ പുരോഗതിയുടെ വഴിയിലേക്ക് നീങ്ങി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീകളെ പരമ്പരാഗത ചങ്ങലകളില്‍ നിന്ന് മോചിപ്പിച്ച് ആത്മവിശ്വാസത്തോടെയും സ്വയംബോധത്തോടെയും മുന്നേറാന്‍ പ്രചോദനം നല്‍കി. അതിനാല്‍ തന്നെ നവോത്ഥാനം: സ്ത്രീ ശാക്തീകരണത്തിലൂടെ എന്ന ആശയം സാമൂഹിക പരിഷ്‌കരണത്തിന്റെ ഏറ്റവും ശക്തമായ വഴികളിലൊന്നായി കണക്കാക്കപ്പെടുന്നു.

പുരുഷനും സ്ത്രീയും ചേര്‍ന്നതാണ് സമൂഹം. എന്നാല്‍ ചരിത്രത്തിന്റെ ഏതു ദശാസന്ധിയിലും സ്ത്രീകള്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് അകറ്റപ്പെടുകയോ അരികു വത്കരിക്കപ്പെടുകയോ ചെയ്തതായി കാണാം. ഒരു സമുദായവും ഇതിന്നപവാദമല്ല. കേരളത്തിന്റെ സാമൂഹികതലം നവോത്ഥാനത്തിലേക്ക് കാലെടുത്തു വെച്ച പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങള്‍ സ്ത്രീകളുടെ പിന്നാക്കാവസ്ഥയ്ക്ക് ഉത്തമോദാഹരണമാണ്. മാറു മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ല, അക്ഷരാഭ്യാസം വിലക്കപ്പെട്ടു, ക്ഷേത്രപ്രവേശനം പാടില്ല, മറക്കുടയ്ക്കു പിന്നില്‍ സൂര്യപ്രകാശം പോലും കാണാതെ നടക്കണം, വിധവകള്‍ പുനര്‍വിവാഹം ചെയ്യപ്പെട്ടു കൂടാ, സതി സമ്പ്രദായം ആചരിക്കണം തുടങ്ങിയവയായിരുന്നു അക്കാലത്തെ ഹൈന്ദവ സമൂഹങ്ങളിലെ സ്ത്രീകളുടെ അവസ്ഥ. ആ ദുരവസ്ഥയ്‌ക്കെതിരെ അവരില്‍ നിന്നു തന്നെ നവോത്ഥാന ചിന്തകള്‍ ഉയര്‍ന്നു വരികയും ദീര്‍ഘകാലത്തെ ശ്രമഫലമായി സാമൂഹിക വിപ്ലവം തന്നെ നടക്കുകയും ചെയ്തു.

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഏറെ പരിഗണന നല്കിയ മതമാണ് ഇസ്‌ലാം. സ്‌ത്രൈണതയുടെ ശക്തിദൗര്‍ബല്യങ്ങള്‍ കൃത്യമായി പരിഗണിച്ചു കൊണ്ടു തന്നെ ഇസ്‌ലാം സ്ത്രീകള്‍ക്ക് സമൂഹ നിര്‍മാണ പ്രക്രിയയില്‍ പുരുഷനു തുല്യം അവകാശം നല്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളാതെ പില്ക്കാലത്ത് മുസ്‌ലിം സമുദായത്തില്‍ സംജാതമായ സ്ത്രീകളുടെ സാമൂഹിക സ്ഥിതി അതി ദയനീയമായിത്തീര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരള മുസ്‌ലിംകള്‍ക്കിടയിലും ഇതായിരുന്നു സ്ഥിതി. പെണ്ണ് പള്ളിയിലോ പള്ളിക്കൂടത്തിലോ പോയിക്കൂടാ. ഓത്തു പഠിക്കാം, എഴുത്ത് പഠിച്ചു കൂടാ. ജീവിത പങ്കാളിയെ സ്വീകരിക്കുമ്പോള്‍ സ്ത്രീയുടെ അനുവാദം പോലും പരിഗണിക്കപ്പെട്ടിരുന്നില്ല. വിവാഹ സമയത്ത് സ്ത്രീക്കുള്ള അവകാശമായി ഇസ്‌ലാം നിര്‍ബ്ബന്ധമാക്കിയ മഹ്‌റ് വാക്കുകളിലൊതുക്കി. വിവാഹ മോചനവും മോചനാനന്തര ജീവിതവും അതീവ ദുസ്സഹമായിരുന്നു സ്ത്രീകള്‍ക്ക്. അടുക്കളയില്‍ മാത്രം ജീവിതം തളയ്ക്കപ്പെട്ട മുസ്‌ലിം സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് ആരും കണ്ടില്ല.

കേരള മുസ്‌ലിംകള്‍ക്കിടയില്‍ മക്തി തങ്ങളിലൂടെയും (1847-1912) വക്കം മൗലവിയിലൂടെയും (1873-1932) നവോത്ഥാനത്തിന്റെ കാറ്റു വീശിത്തുടങ്ങി. മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ-അനുഷ്ഠാന-ആചാരങ്ങളിലെല്ലാം ജീര്‍ണത കടന്നു കൂടിയിരുന്നു. ഭൗതിക വിദ്യാഭ്യാസത്തിലൂടെയും വിശുദ്ധ ഖുര്‍ആന്‍ പഠനങ്ങളിലൂടെയുമാണ് മുസ്‌ലിംകളെ നവോത്ഥാന നായകര്‍ ഉണര്‍ത്തിയതും ഉയര്‍ത്തിക്കൊണ്ടു വന്നതും. അതിന്റെ കൂടെത്തന്നെ സ്ത്രീ സമുദ്ധാരണവും അവര്‍ ലക്ഷ്യമിട്ടു. കാരണം, സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സമൂഹ സമുദ്ധാരണം നടക്കൂ എന്ന് അവര്‍ തിരിച്ചറിഞ്ഞു. കാരണം നബി(സ്വ) സമൂഹ സമുദ്ധാരണത്തോടൊപ്പം സ്ത്രീകളുടെ അവകാശ സംരക്ഷണവും ഉറപ്പു വരുത്തിയിരുന്നു.

‘ഇസ്‌ലാം സ്ത്രീകള്‍ക്ക് അനുവദിച്ച സ്വാതന്ത്ര്യവും വക വെച്ചുകൊടുത്ത അവകാശങ്ങളും സ്ത്രീകള്‍ക്ക് ലഭ്യമാക്കണം’ എന്ന് മക്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയവര്‍ പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നിരന്തരം സമൂഹത്തെ ബോധവത്കരിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ക്ക് മത-ഭൗതിക വിദ്യാഭ്യാസം നല്‍കല്‍ നിര്‍ബ്ബന്ധമാണെന്ന് അവര്‍ സമൂഹത്തെ ബോധ്യപ്പെടുത്തി. വക്കം മൗലവി തന്റെ ‘അല്‍ ഇസ്‌ലാം’ മാസികയില്‍ (1918) സ്ത്രീ ശാക്തീകരണത്തിനു വേണ്ടി നിരന്തരം ലേഖനങ്ങളെഴുതി. വളരെ പതുക്കെയാണെങ്കിലും സമുദായം ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു. മദ്‌റസകളിലും പൊതുവിദ്യാലയങ്ങളിലും മുസ്‌ലിം പെണ്‍കുട്ടികള്‍ വന്നു തുടങ്ങി. സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ അതിന് ആക്കം കൂട്ടി. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മുസ്‌ലിം സമുദായം വിദ്യാഭ്യാസം നേടാന്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. പെണ്‍ പള്ളിക്കൂടങ്ങള്‍ നിലവില്‍ വന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പൊതു സമൂഹത്തോടൊപ്പം വിദ്യാഭ്യാസ രംഗത്ത് മികച്ചു നില്ക്കുന്ന ചിത്രമാണുള്ളത്.

സംഘടിത വനിതാ മുന്നേറ്റങ്ങള്‍

സ്ത്രീകളുടെ പുരോഗമനത്തിനായി ഇസ്വ്‌ലാഹീ പ്രസ്ഥാനം ചെയ്ത നവോത്ഥാന സേവനങ്ങള്‍ക്ക് കണക്കില്ല. നിരവധി സ്ത്രീരത്‌നങ്ങള്‍ തന്നെ ഈ രംഗത്ത് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. പണ്ഡിതയും പ്രസംഗകയും എഴുത്തുകാരിയുമായ എം.ഹലീമാ ബീവി (1918-2000), ആയിശ ബീവി, മായന്‍ റഊഫ് തുടങ്ങിയവര്‍ നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ സ്ത്രീ ശാക്തീകരണത്തിനു വേണ്ടി വലിയ സേവനങ്ങള്‍ ചെയ്തു. പി.കെ.സുബൈദ, പി.എന്‍. ഫാത്തിമക്കുട്ടി തുടങ്ങിയവര്‍ മധ്യകാലത്തെ വനിതാ എഴുത്തുകാരായിരുന്നു. പഴയ കാല മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ കാണുന്ന ചില മുസ്‌ലിം വനിതാ എഴുത്തുകാരികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൈതീന്‍ ബീവി, വി.എസ്.കാസിം ബി മിസ്ത്രസ്, നസിയാബി, ബി.എസ്.സൈദ, മര്‍യം ബീവി മരക്കാര്‍, ഡോ: പികെ. റാബിയ മുതലായവര്‍ ഉദാഹരണം.

കേരള മുസ്‌ലിം ഐക്യസംഘം മുതല്‍ മുസ്‌ലിം സമൂഹത്തില്‍ ഉരുത്തിരിഞ്ഞ നവോത്ഥാന സംഘങ്ങളൊക്കെ സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചു. ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) എന്നീ സംഘടനകളും ഈ രംഗത്ത് സംഭാവനകള്‍ നല്‍കി. എന്നാല്‍ ചരിത്രം അറിയാതെ പോയ ചില സംരംഭങ്ങളുണ്ട്. 1930 കളില്‍ ടി.സി.കുഞ്ഞാച്ചുമ്മയുടെ നേതൃത്വത്തില്‍ തലശ്ശേരിയിലും എം.ഹലീമാ ബീവിയുടെ നേതൃത്വത്തില്‍ തിരുവല്ലയിലും ഉണ്ടായ വനിതാ സംഘടനകള്‍ക്ക് പക്ഷേ തുടര്‍ച്ചയുണ്ടായില്ല. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ കീഴില്‍ മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് (എം.ജി.എം) രൂപീകരിക്കപ്പെട്ടതോടെയാണ് (1987) വ്യവസ്ഥാപിതമായ മുസ്‌ലിം വനിതാ മുന്നേറ്റം കേരളത്തിലുണ്ടായത്. എം.ജി.എമ്മിന് മുസ്‌ലിം സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതോടെ സ്ത്രീകള്‍ കൂടുതല്‍ സജീവമായി മതരംഗത്തും പൊതുരംഗത്തും എത്തിത്തുടങ്ങി. 1984 ല്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ സംഘടന (ജി.ഐ.ഒ) രൂപീകരിച്ചിരുന്നു. പിന്നീട് എം.ഇ.എസ്, മുസ്‌ലിം ലീഗ് തുടങ്ങിയ സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ക്കു കീഴിലും വനിതാ കൂട്ടായ്മകള്‍ ഉണ്ടായി. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ വലിയ ജാഗരണത്തിനു കരണമായത് ഈ സ്ത്രീ ശാക്തീകരണമായിരുന്നു.

മുസ്‌ലിംകള്‍ പൊതുവിലും സ്ത്രീകള്‍ വിശേഷിച്ചും അക്ഷരാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ പിറകിലായിരുന്നുവെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി മാത്രം പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങള്‍ നവോത്ഥാനത്തിനു മാറ്റു കൂട്ടി. 1923 ല്‍ പി.കെ മൂസക്കുട്ടി സാഹിബ് നടത്തിയ ‘മുസ്‌ലിം മഹിള’ , 1926 ല്‍ കെ.സി.കോമുക്കുട്ടി മൗലവി പുറത്തിറക്കിയ ‘നിസാഉല്‍ ഇസ്‌ലാം’ എന്നീ വനിതാ മാസികകള്‍ ശ്രദ്ധയര്‍ഹിക്കുന്നു. വക്കം മൗലവിയുടെ ‘അല്‍ ഇസ്‌ലാം’ എന്ന അറബി മലയാള മാസിക സ്ത്രീകളെ ഉന്നം വെച്ചു കൊണ്ടുള്ളതായിരുന്നു. എന്നാല്‍ ഇവയൊന്നും ദീര്‍ഘകാലം മുന്നോട്ടു പോയില്ല. എം.ജി.എം 1990 ല്‍ ആരംഭിച്ച വനിതാ മാസിക ‘പുടവ’ സജീവമായി നിലനില്ക്കുന്നു. ജി.ഐ.ഒ യുടെ ‘ആരാമം’ വനിതാ മാസിക 1985 ല്‍ പുറത്തിറങ്ങി. അവയുടെ പിന്നാലെ മഹിളാ ചന്ദ്രിക, പൂങ്കാവനം(1987), സന്തുഷ്ട കുടുംബം (2002) തുടങ്ങിയ വനിതാ പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവയെല്ലാം ഇപ്പോള്‍ നിലവിലുണ്ട്. അക്ഷരജ്ഞാനമില്ലാത്ത ഒരു ഭൂതകാലത്തില്‍ നിന്ന് അക്ഷരക്കേളികളുടെ രംഗത്തേക്ക് മുസ്‌ലിം സമൂഹത്തെ എത്തിച്ചത് നവോത്ഥാന പ്രസ്ഥാനമായിരുന്നു.

വനിതാ സമ്മേളനങ്ങളുടെ പങ്ക്

അടുക്കളയ്ക്കപ്പുറം കാണാത്ത മുസ്‌ലിം സ്ത്രീകളെ പൊതു സമൂഹത്തിന്റെ അരംഗത്തേക്കാനയിച്ചതില്‍ വനിതാ സമ്മേളനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 1936 ല്‍ തിരുവല്ലയില്‍ ഹലീമ ബീവി സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ 200 സ്ത്രീകള്‍ പങ്കെടുത്തു എന്നത് അന്ന് ചിന്തിക്കാനാവാത്ത വിപ്ലവമായിരുന്നു. അതിലവര്‍ നടത്തിയ സ്വാഗത ഭാഷണം ചരിത്ര പ്രസിദ്ധമാണ്. നവോത്ഥാന പാതയില്‍ ഈടുറ്റ സംഭാവന കാഴ്ച്ച വെച്ച ഐക്യസംഘം സ്ത്രീകളെ പ്രത്യേകം സംഘടിപ്പിച്ചതായി കാണുന്നില്ല. പിന്നീട് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിച്ച ശേഷം 1958 ല്‍ ഏറണാകുളത്തും 1959 ല്‍ കോഴിക്കോട്ടും വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറത്തും കുറ്റിപ്പുറത്തും വലിയ വനിതാ സമ്മേളനങ്ങള്‍ നടത്തി. 1982 ല്‍ ഫറോക്കില്‍ നടന്ന മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കു മാത്രമായി സംഘടിപ്പിച്ച സമ്മേളനം കേരളത്തിലെ പ്രഥമ മുസ്‌ലിം വിദ്യാര്‍ഥിനി സമ്മേളനമായിരുന്നു. 1979, 82, 87, 92, 97, 2002, 2007, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന മുജാഹിദ് സമ്മേളനങ്ങളിലെ പതിനായിരക്കണക്കിനുള്ള മുസ്‌ലിം വനിതാ പങ്കാളിത്തം ലോക മുസ്‌ലിം നേതാക്കളെപ്പോലും വിസ്മയിപ്പിച്ചതായിരുന്നു.

വര്‍ത്തമാന കാല മുസ്‌ലിം സ്ത്രീയവസ്ഥയിലേക്ക് കാലം കാലെടുത്തു വെച്ചത് അവാച്യമായ കഠിന പ്രയത്‌നങ്ങളിലൂടെയാണ്. അതിനു മുന്നില്‍ നിന്നത് മുസ്‌ലിം നവോത്ഥാനത്തിന്റെ നേര്‍ പിന്‍ഗാമികളായ മുജാഹിദ് പ്രസ്ഥാനമാണ്. ആദ്യമൊക്കെ സ്ത്രീ വിദ്യാഭ്യാസത്തോടും സ്ത്രീ ശാക്തീകരണത്തോടും പുറം തിരിഞ്ഞു നിന്ന മുസ്‌ലിം സമൂഹം വമ്പിച്ച മാറ്റങ്ങള്‍ക്കു വിധേയമായി. ഇന്ന് പള്ളികളും പള്ളിക്കൂടങ്ങളും സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കലാലയങ്ങളും സര്‍വകലാശാലകളും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെക്കൊണ്ട് അഭിമാനം കൊള്ളുന്നു. പെണ്‍കുട്ടികള്‍ക്കു മാത്രമായി വിദ്യാലയങ്ങളും കലാലയങ്ങളും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. വനിതാ സംവരണ സീറ്റുകളിരുന്ന് മുസ്‌ലിം സ്ത്രീകള്‍ ഭരണ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു.

വിശുദ്ധ ഖുര്‍ആനിന്റെയും നബി ചര്യയുടെയും ചുവട് പിടിച്ച് നിഷ്‌കാമ കര്‍മ യോഗികള്‍ കഠിനാധ്വാനം ചെയ്തു കൊണ്ടാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. ‘സ്ത്രീ വിമോചന ഫെമിനിസ’ങ്ങള്‍ ക്രിയാത്മകമായി സ്ത്രീകള്‍ക്കു വേണ്ടി അധികമൊന്നും ചെയ്തിട്ടില്ല എന്നു കൂടി ഓര്‍ത്തു വെക്കേണ്ടതുണ്ട്.

 

മുൻപത്തെ ലേഖനം നവോത്ഥാനവും പത്രപ്രസിദ്ധീകരണങ്ങളും
അടുത്ത ലേഖനം നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI