വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

ത്വരീഖത്തുകള്‍

സരണി, രീതി എന്നൊക്കെ ഭാഷാര്‍ഥങ്ങളുള്ള പദമാണ് ത്വരീഖത്ത്. സ്വൂഫിസത്തിന്റെ കര്‍മരീതി എന്ന നിലക്കാണ് ത്വരീഖത്തുകള്‍ നിലകൊള്ളുന്നത്. സാങ്കേതികാര്‍ഥത്തില്‍, മതം വിരോധിച്ച കാര്യങ്ങള്‍ ബാഹ്യമായും ആന്തരികമായും പരിത്യജിച്ച്, ദൈവസ്മരണയില്‍ ആണ്ടു കഴിയലാണ് ത്വരീഖത്ത്. ശരീഅത്തിലൂടെ ആത്യന്തിക സത്യമായ ഹഖീഖത്ത് പ്രാപിക്കാനുളള മാധ്യമം കൂടിയാണിതെന്ന് സ്വൂഫികള്‍ അവകാശപ്പെടുന്നു.

മതജീവിതത്തെ സമ്പൂര്‍ണവും സമ്പന്നവുമാക്കലാണ് തസ്വവ്വുഫെന്ന് സ്വൂഫികള്‍ പറയുന്നു. തസ്വവ്വുഫിന് ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിങ്ങനെ മൂന്ന് തലങ്ങളാണുള്ളത്. ഇതില്‍ ശരീഅത്ത് മതനിയമങ്ങളാണ്. അഥവാ നമസ്‌കാരം, നോമ്പ്, ഹജ്ജ് ആദിയായവ. ശാരീരിക തലങ്ങളെ നിയന്ത്രിക്കാനുള്ള ഭാവമാണിത്. ആധ്യാത്മികത അതിന്റെ പരമോന്നതി പ്രാപിച്ച് ആത്മ ദൃഷ്ടിയിലൂടെ ഉള്‍ക്കാഴ്ച നേടും. ഇതാണ് ഹഖീഖത്ത്. ഇതിനെ ഇഹ്‌സാനികതലം എന്നും പറയാറുണ്ട്. അഥവാ അല്ലാഹുവിനെ കാണുന്നു എന്ന അവസ്ഥയിലേക്ക് അടിമയെത്തുന്നു. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നു എന്ന നിലക്ക് ആരാധനകളര്‍പ്പിക്കാന്‍ സാധിക്കലാണല്ലോ ഇഹ്‌സാന്‍. ശരീഅത്തില്‍ നിന്നും ഹഖീഖത്തിലേക്കുള്ള വഴിദൂരമാണത്രെ ത്വരീഖത്ത്. അഥവാ ദുര്‍ഗുണങ്ങളില്‍ നിന്നും മനസ്സിനെ കഴുകിത്തുടച്ചെടുത്ത് സദ്ഗുണങ്ങളാല്‍ പൊതിയുന്ന ഈമാനികതലം.

ശരീഅത്തില്‍ നിന്ന് ഒരിക്കലും ഒറ്റയടിക്ക് ഹഖീഖത്തിലേക്ക് ചാടിക്കടക്കാനാവില്ലത്രെ. ത്വരീഖത്തെന്ന പാലത്തിലൂടെയല്ലാതെ അങ്ങോട്ട് എത്തിപ്പെടാന്‍ ആവില്ലെന്നാണ് സ്വൂഫിപക്ഷം. സൈനുദ്ദീന്‍ മഖ്ദൂം, തന്റെ അദ്കിയാഅ് എന്ന പേരുള്ള സ്വൂഫി കാവ്യ ഗ്രന്ഥത്തില്‍ പറയുന്നു. ‘അല്ലാഹുവിനെ മാത്രം കാംക്ഷിച്ച് രിയാദ്വപോലെയുള്ള കര്‍മങ്ങളും തഖ്‌വയും മുറുകെ പിടിക്കലാണ് ത്വരീഖത്ത്.

ത്വരീഖത്തില്‍ ഒരു ശൈഖ് അനിവാര്യമാണ്. ശൈഖിന് കീഴില്‍ പ്രാദേശിക ഖലീഫമാരുണ്ടാവും. ശൈഖിനെ ഉദ്ദേശിച്ചെത്തുന്നവരാണ് മുരീദുമാര്‍. ശൈഖും മുരീദൂം തമ്മിലുള്ള ആത്മബന്ധം അഗാധമാണ്. മുരീദിന്റെ സര്‍വ്വനിയന്ത്രണങ്ങളും ശൈഖിലാണെന്നതിന് ചിലര്‍ പറഞ്ഞുവച്ചത് ‘കുളിപ്പിക്കുന്നവന്റെ മുമ്പില്‍ കിടക്കുന്ന മയ്യിത്തിന് സമാനമാണ് ശൈഖിന്റെ മുമ്പില്‍ മുരീദിന്റെ അവസ്ഥ’ എന്നത്രേ.

എന്നാല്‍ അല്ലാഹു, അന്തിമദൂതന്‍ മുഖേന പഠിപ്പിച്ച ഇസ്‌ലാം എന്ന ജീവിത സരണിയെ സങ്കീര്‍ണവും പുരോഹിതപ്രഹനവുമായ ഒരു ആശയമാക്കിമാറ്റുകയാണ് ത്വരീഖത്തുകള്‍ ചെയ്തത്.

ശൈഖ്-മുരീദ് ബന്ധം

ശൈഖാണ് ത്വരീഖത്തിന്റെ കേന്ദ്ര ബിന്ദു. ത്വരീഖത്തിന്റെ തലവനാണിദ്ദേഹം. മറ്റൊരു ശൈഖില്‍ നിന്നാണ് പുതിയ ശൈഖിന് ഇജാസത്ത് (അനുമതിപത്രം) ലഭിക്കുക. ശൈഖായി വാഴിക്കുമ്പോള്‍ പ്രത്യേക സ്ഥാനവസ്ത്രവും (ഖിര്‍ഖ) അണിയിക്കും

ഏതൊരു ശൈഖിന്റെയും അവസാന കണ്ണി നബി(സ്വ)യിലാണെത്തുകയെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇത് ശീഈ വിഭാഗത്തിലെ ഇസ്‌നാ അശരിയ്യയുടെ പന്ത്രണ്ട് ഇമാമുകളിലൂടെയും കടന്നുപോയി അലി(റ)യിലും പിന്നീട് നബി(സ്വ)യിലുമെത്തുന്നുവെന്ന് ഒരു വിഭാഗം ശിയാക്കള്‍ പറയുന്നു. നബി(സ്വ) അലി(റ)ക്ക് നല്‍കിയ ഇജാസത്താണത്രെ അലി(റ)യില്‍ നിന്ന് പിന്‍മുറക്കാരായ ശൈഖുമാരും കൈമാറി വരുന്നത്.

ശൈഖിനെ തേടിയെത്തുന്നവരാണ് മുരീദുമാര്‍. ഇവര്‍ക്കിടയില്‍ ശക്തമായ ആത്മബന്ധമാണ് നിലനില്‍ക്കുക. ശൈഖിന്റെ മുമ്പില്‍ മുരീദ്, കുളിപ്പിക്കുന്നവന്റെ മുമ്പിലെ മയ്യിത്തു പോലെയാണെന്നാണ് സ്വൂഫീ വിശ്വാസം. ചില ത്വരീഖത്തുകളില്‍, ബൈഅത്തിലൂടെയാണ് ശൈഖ് ഈ ആധിപത്യം നേടുന്നത്.

മുരീദിന്റെ ആത്മാവിനെ കഴുകിയെടുക്കുന്നവനാണത്രെ ശൈഖ്. അതുകൊണ്ടു തന്നെ മുരീദ് ശൈഖിന് ബൈഅത്ത് ചെയ്യണം. ബൈഅത്തോടെ ശൈഖ് മഖ്ദൂമായി. അഥവാ സേവിക്കപ്പെടേണ്ടവന്‍. മുരീദ് സേവകനും.

ശൈഖില്‍ പ്രത്യക്ഷമായ തെറ്റുകള്‍ കണ്ടാല്‍ പോലും ചോദ്യം ചെയ്യാന്‍ മുരീദിന് അനുവാദമില്ലത്രെ. അത് അനുസരണക്കേടാണ്. ചില ത്വരീഖത്തുകളില്‍ മുരീദ് ശൈഖിനു മുന്നില്‍ തന്റെ പാപങ്ങള്‍ ഏറ്റുപറയണമെന്ന് നിഷ്‌കര്‍ഷയുണ്ട്. ക്രൈസ്തവ മതത്തിലെ കുമ്പസാരം പോലെ. ശൈഖിന് ദൈവിക പദവി പോലും കല്പിച്ചു കൊടുക്കുന്ന ത്വരീഖത്തുമുണ്ട്. ബായസീദ് എന്ന ശൈഖിനെ അല്ലാഹുവിന് തുല്യനാക്കിയിരുന്ന മുരീദുമാരെക്കുറിച്ച് ജലാലുദ്ദീന്‍ റൂമിയുടെ പുത്രന്‍ സുല്‍ത്താനുല്‍ ഔലിയ വലിദ് ബഹാഉദ്ദീന്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം ശൈഖുമാര്‍ വ്യാജ ത്വരീഖത്തിന്റെ ഭാഗമാണെന്നാണ് സ്വൂഫിസത്തെയും ത്വരീഖത്തിനെയും ന്യായികരിക്കുന്നവരുടെ വാദം.

മുസ്‌ലിം ലോകം പൊതുവില്‍ തള്ളിക്കളഞ്ഞ വിശ്വാസമാണ് ത്വരീഖത്തുകാര്‍ വച്ചുപുലര്‍ത്തുന്നത്. ശൈഖുമാരുടെ മതനിരാസവും അത്ഭുത പ്രകടനങ്ങളും ജനങ്ങളെ വഞ്ചിതരാക്കാന്‍ വേണ്ടി മാത്രമാണെന്ന് പല മഹാന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

‘അമാനുഷികവും അസാധാരണവുമായ വിധത്തില്‍ ഒരു വ്യക്തി വായു മണ്ഡലത്തിലൂടെ പറവകളെപ്പോലെ പറന്നാലും അയാള്‍ക്കു നിങ്ങള്‍ സ്ഥാനവും മതിപ്പും കല്പിക്കരുത്. അയാള്‍ ശരീഅത്തിന്റെ നിയമങ്ങളും ശാസനകളും യഥാവിധി പാലിക്കുന്നുവെന്ന ഉറച്ച വിശ്വാസം നിങ്ങള്‍ക്കുണ്ടാകുന്നതുവരെ’ (രിസാലത്തല്‍ ഖുശൈരി ).

പ്രധാന ത്വരീഖത്തുകള്‍

ലോകത്ത് സ്വൂഫി ചിന്താധാരയില്‍ എണ്ണമറ്റ ത്വരീഖത്തുകള്‍ ഇന്നു നിലവിലുണ്ട്. യഥാര്‍ഥ ത്വരീഖത്ത്, വ്യാജ ത്വരീഖത്ത് എന്നിങ്ങനെ ചിലര്‍ ഹിതാനുസാരം വിഭജിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമില്‍ സ്വൂഫിസത്തിന്റെയും അതിന്റെ ഭാഗമായ ത്വരീഖത്തിന്റെയും ആവശ്യം തന്നെയില്ല. ആയതിനാല്‍ മുസ്‌ലിംകള്‍ മുഴുവന്‍ ത്വരീഖത്തുകളെയും വ്യാജമായി കാണുന്നു.

ത്വരീഖത്ത് പ്രസ്ഥാനം ആദ്യമായി തുടങ്ങിയത് ആരാണെന്നത് അവ്യക്തമാണ്. എന്നാല്‍ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദില്‍ ഖാദിര്‍ ജീലാനിയുടെ നാമധേയത്തിലാണ് ആദ്യ ത്വരീഖത്ത് രംഗപ്രവേശം ചെയ്തത്. അദ്ദേഹത്തിന്റെ മരണാനന്തരം പിന്‍മുറക്കാര്‍ ഉണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ പേരുപയോഗിച്ചു കൊണ്ടുള്ള ഖാദിരിയ്യ ത്വരീഖത്ത്.

ഹമ്പലീ മദ്ഹബുകാരനായിരുന്ന ജീലാനി, മഹാനായ പണ്ഡിതനും, ഭക്തിയും ഭൗതിക വിരക്തിയും നന്നായി ഉണ്ടായിരുന്ന അത്യപൂര്‍വ്വ വ്യക്തിയായിരുന്നു. ബഗ്ദാദില്‍ അദ്ദേഹത്തിന്റെ സദസ്സിലേക്ക് മുസ്‌ലിംകളും ഇതര മതസ്ഥരും ഒഴുകിയെത്തി. മത-രാഷ്ട്രീയ രംഗങ്ങള്‍ മലീമസമായിക്കഴിഞ്ഞ, ദുസ്സഹമായ സാമൂഹികാവസ്ഥയില്‍ നിന്ന് മോചനം നേടിയെത്തിയ അവര്‍ക്ക് ശൈഖ് ജീലാനി സ്‌നേഹവും ഭക്തിയും പകര്‍ന്നു നല്‍കി. എന്നാല്‍ ശൈഖ് ജീലാനിയുടെ മരണത്തോടെ ആ സമൂഹവും പിന്‍ഗാമികളും പ്രത്യേക ത്വരീഖത്തായി മാറി. അതാണ് ഖാദിരിയ്യ ത്വരീഖത്ത്.

ശൈഖ് അഹ്‌മദുല്‍കബീര്‍ രിഫാഈ യുടെ പേരിലുള്ള രിഫാഇയ്യ ത്വരീഖത്ത്, ജലാലുദ്ദീന്‍ റൂമിയുടെ പേരിലുള്ള മൗലവിയ്യ ത്വരീഖത്ത്, അബുല്‍ ഹസന്‍ അലി ശാദുലിയുടെ പേരിലുള്ള ശാദുലിയ്യ ത്വരീഖത്ത്, അഹ്‌മദ് ബദവിയുടെ ബദവിയ്യ ത്വരീഖത്ത്, ബഹാഉദ്ദീന്‍ നഖ്ശബന്ദിയുടെ നഖ്ശബന്ദിയ്യ ത്വരീഖത്ത്, ഇബ്‌നുബശീശിന്റെ ബക്ശാത്തിയ്യ ത്വരീഖത്ത്, ശത്താറിന്റെ ശതാരിച്ച ത്വരീഖത്ത്, അജ്മീറിലെ ഖാജാമുഈനുദ്ദീന്‍ ചിശ്തിയുടെ നാമത്തില്‍ അദ്ദേഹത്തിന്റെ മുരീദ് സ്ഥാപിച്ച ചിശ്ത്തിയ്യ ത്വരീഖത്ത്, സനൂസിയുടെ സനൂസിയ്യ ത്വരീഖത്ത്, ഇമാം സുഹ്‌റവര്‍ദിയുടെ സുഹ്‌റവര്‍ദിയ്യ തുടങ്ങിയവയാണ് അറിയപ്പെടുന്ന ത്വരീഖത്തുകള്‍. ഇവയ്‌ക്കെല്ലാം പിന്നീട് അനേകം ഉള്‍പിരിവുകളുണ്ടായി.

ത്വരീഖത്തുകള്‍ കേരളത്തില്‍

ഖാജാ മുഈനുദ്ദീന്‍ ചിശ്തി, ഖുതുബുദ്ദീന്‍ ബക്തിയാര്‍ കഅ്കി, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയ സ്വൂഫിമാരുടെ ത്വരീഖത്താണ് ഉത്തരേന്ത്യയില്‍ വേരുപിടിച്ചത്. എന്നാല്‍ കേരളത്തിലെത്തിയത് ബഗ്ദാദില്‍ നിന്നുള്ള ഖാദിരിയ്യ ത്വരീഖത്താണ്. മുഹ്‌യിദ്ദീന്‍ മാലയും മുഹ്‌യിദ്ദീന്‍ മൗലീദ്, റാതീബ്, എന്നിവയും കേരളത്തിലാണല്ലോ പിറന്നത്. സയ്യിദ്, സ്വൂഫി, ഉലമ വിഭാഗങ്ങളാണ് ഈ ത്വരീഖത്തുകളുടെ പ്രചാരകരായത്.

മറ്റു പല ത്വരീഖത്തുകളുടെയും മറ പിടിച്ച് കേരളത്തില്‍ നിരവധി ശാഖകള്‍ വേറെയും വന്നെങ്കിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയ പ്രചാരണത്തിന്റെ ഫലമമെന്നോണം അവ നിഷ്പ്രഭമായി. അവയില്‍ പെട്ടതാണ് 1910 കാലത്ത് കൊടുവള്ളി കേന്ദ്രീകരിച്ച് വന്ന കോരൂര്‍ ത്വരീഖത്ത്, 1930 കാലത്ത് തിരൂര്‍ കേന്ദ്രീകരിച്ചുള്ള ചോറ്റൂര്‍ ത്വരീഖത്ത്, 1962 കാലത്ത് പ്രത്യേക്ഷപ്പെട്ട ചെമ്പാട്ടിമാട ശംസിയ്യ ത്വരീഖത്ത്, വേങ്ങാട് കൈക്കാര്‍ തുടങ്ങിയവ മിക്കതും ഇന്ന് നാമമാത്രമാണ്.

എന്നാല്‍ സമസ്തയുടെ എതിര്‍പ്പ് അവഗണിച്ച് ഇന്നും രണ്ട് ത്വരീഖത്തുകള്‍ ഇവിടെ സജീവമായി നിലനില്‍ക്കുന്നുണ്ട്. ചിശ്തി-ഖാദിരി ത്വരീഖത്തുകളുടെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന നൂരിഷ, ആലുവ ത്വരീഖത്തുകള്‍. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ 22-ാമത്തെ പൗത്രനായറിയപ്പെടുന്ന സയ്യിദ് അഹ്‌മദ് മുഹ്‌യിദ്ദീന്‍ നൂരിഷ ഹൈദരാബാദിയാണ് നൂരിഷ ത്വരീഖത്ത് സ്ഥാപകന്‍. കേരളത്തില്‍ ഇതിന് നിരവധി കേന്ദ്രങ്ങളുണ്ട്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഔപചാരികമായി അംഗീകരിച്ചതായിരുന്നു നൂരിശ ത്വരീഖത്ത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള ജാമിഅ നൂരിയ്യ എന്ന സ്ഥാപനം ആ പേരിലുള്ളതാണ്. എന്നാല്‍ 1974ല്‍ സമസ്ത നൂരിശ ത്വരീഖത്ത് ഉപേക്ഷിക്കുക മാത്രമല്ല, അത് പിഴച്ച വിഭാഗമാണെന്ന് വിധി പറയുകയും ചെയ്തു.

ആലുവയിലെ യൂസുഫ് സുല്‍ത്ത്വാനാണ് ഖാദിരീ ആലുവ ത്വരീഖത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തെയും 2006-ല്‍ സമസ്ത തള്ളിപ്പറഞ്ഞു.

മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങള്‍ കേരളത്തില്‍ സജീവമാകുകയും, കേരളീയ മുസ്‌ലിംകള്‍, വിഭ്യാഭ്യാസ മേഖലയിലും മത പ്രചാരണ പ്രവര്‍ത്തന രംഗത്തും നിലവാരം നേടുകയും ചെയ്തത് സ്വൂഫീ-ത്വരീഖത്ത് പ്രസ്ഥാനങ്ങളെ ഉള്‍വലിയാന്‍ പ്രേരിപ്പിച്ചു.

മുൻപത്തെ ലേഖനം മദ്ഹബുകള്‍
അടുത്ത ലേഖനം ബോറകള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI