വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > പ്രസ്ഥാനം > കക്ഷികളും പ്രസ്ഥാനങ്ങളും > ജംഇയ്യത്തു അഹ്‌ലേ ഹദീസ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

ജംഇയ്യത്തു അഹ്‌ലേ ഹദീസ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ മത-സംഘടനാ ചരിത്രത്തില്‍ ജംഇയ്യത്തു അഹ്‌ലേ ഹദീസും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും വ്യത്യസ്ത ആശയധാരകള്‍ പ്രതിനിധീകരിച്ച പ്രധാന പ്രസ്ഥാനങ്ങളാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മുസ്‌ലിം സമൂഹം നേരിട്ട മതപരവും സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളില്‍ നിന്നാണ് ഈ സംഘടനകള്‍ ഉദയം കണ്ടത്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്‌ഹ് പാരമ്പര്യം, സാമൂഹിക ഉത്തരവാദിത്വം, ദേശീയ നിലപാട് എന്നിവയെക്കുറിച്ചുള്ള വ്യത്യസ്ത സമീപനങ്ങളാണ് ഇവയുടെ സവിശേഷത.

ജംഇയ്യത്തു അഹ്‌ലേ ഹദീസ് ഖുര്‍ആനും സഹീഹ് ഹദീസുകളും നേരിട്ടു ആധാരമാക്കി മതാചരണത്തില്‍ ശുദ്ധി ഉറപ്പാക്കണമെന്ന ആശയമാണ് ഉയര്‍ത്തിപ്പിടിച്ചത്. അതേസമയം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ദയൂബന്ദി പാരമ്പര്യത്തിന്റെ ഭാഗമായി മതപഠനവും ഉലമാ നേതൃത്വവും സംരക്ഷിച്ചുകൊണ്ട് തന്നെ ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിലും സജീവ സാന്നിധ്യമായിരുന്നു.

ജംഇയ്യത്തു അഹ്‌ലേ ഹദീസ്, ഹിന്ദ് (1906)

മുഗള്‍ ഭരണത്തിന്റെ പെരുമയില്‍ നിന്ന്, ഉത്തരേന്ത്യ ബ്രിട്ടീഷ് കോളനി വാഴ്ചയിലേക്ക് എടുത്തെറിയപ്പെട്ട പത്തൊമ്പതാം ശതകം. മുസ്‌ലിം സമുദായത്തെ ദാരിദ്ര്യം അതിദയനീയമായ വിധത്തില്‍ പിടികൂടിക്കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് ഭരണം അതിന് ആക്കം കൂട്ടി. വിശ്വാസ രംഗത്താവട്ടെ, കൂടുതല്‍ പരിതാപകരമായിരുന്നു സ്ഥിതി. ക്രൈസ്തവതയും ആര്യസമാജവും മുസ്‌ലിംകളെ ലക്ഷ്യമാക്കി തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിക്കൊണ്ട് അക്ഷീണം രംഗത്തുണ്ടായിരുന്നു. അതിനിടെ അഹ്‌മദിയ്യാക്കള്‍, മിര്‍സായുടെ പ്രവാചകത്വ വാദവുമായും രംഗത്തിറങ്ങി. ഖബറിടങ്ങളിലും നേര്‍ച്ചകളിലും മാത്രം സായൂജ്യമടഞ്ഞിരുന്ന മുസ്‌ലിംകളെ അതിലുറപ്പിച്ചു നിര്‍ത്താന്‍ ബറേല്‍വികളും രംഗം കൈയടക്കി.

ഖുര്‍ആനും നബിചര്യയും പിന്‍പറ്റണമെന്നും ഏകദൈവ വിശ്വാസം നേരാംവണ്ണം സ്വീകരിക്കണമെന്നുള്ള ആഹ്വാനം ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക്. പതിനെട്ടാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ് ഷാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ പിന്‍മുറക്കാരായിരുന്നു അവര്‍. ഇവര്‍ തുടങ്ങിവെച്ച ‘വഹ്ഹാബി പ്രസ്ഥാനം’ പിന്നീട് നിലച്ചുപോയെങ്കിലും അതിന്റെ സന്തതികളായിരുന്നു, മൗലാനാ അബുല്‍കലാം ആസാദും, സര്‍ സയ്യിദ് അഹ്‌മദ്ഖാനുമെല്ലാം. ഇതിനിടയിലാണ് സയ്യിദ് സനാഉല്ലാ അമൃതസരി (1868-1948) രംഗത്തെത്തുന്നത്. അമൃതസറിലും ദയൂബന്ദിലും പഠിച്ച് ഇസ്‌ലാമിക വിജഞാനീയങ്ങളില്‍ അവഗാഹം നേടിയ സനാഉല്ല ഖാദിയാനികളെയും ആര്യസമാജക്കാരെയും ഒപ്പം ബറേല്‍വികളെയും തനിച്ച് നേരിട്ടു. ഇസ്‌ലാമിന്റെ തനത് മുഖം ഉത്തരേന്ത്യക്കാര്‍ക്ക് അനാവരണം ചെയ്തു കൊടുത്ത സനാഉല്ലയുടെ പ്രബോധനം കുറേ പേരുടെ കണ്ണുതുറപ്പിച്ചു. ‘അഹ്‌ലേ ഹദീസ്’ എന്ന വാരിക തുടങ്ങിയ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും പുറത്തിറക്കി.

ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1906 ഡിസംബര്‍ 22ന് ബീഹാറിലെ മദ്‌റസത്തുല്‍ അഹ്‌മദിയ്യയില്‍ വെച്ച് ജംഇയ്യത്ത് അഹ്‌ലേ ഹദീസ്, ഹിന്ദ് രൂപീകൃതമാകുന്നത്. അല്ലാമ അബ്ദുല്ല ഗാസീപുരി അധ്യക്ഷനും, സനാഉല്ല അമൃതസരി ജനറല്‍ സെക്രട്ടറിയുമായി.

അഹ്‌ലെ ഹദീസ്: പ്രബോധന പദ്ധതികള്‍

ഇങ്ങനെയൊരു സംഘം രൂപവല്‍ക്കരിക്കുമ്പോള്‍ കുറെ ലക്ഷ്യങ്ങളുണ്ടായിരുന്നു. പണ്ഡിതര്‍ക്കായി ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുക, തൗഹീദിലേക്ക് മുസ്‌ലിംകളെ ക്ഷണിക്കുക, ഖബ്ര്‍ പൂജ ഉള്‍പ്പെടെയുള്ള അനാചാരങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുക, തഖ്‌ലീദ്, സ്വൂഫിസം പോലുള്ള അപകടങ്ങളില്‍ നിന്ന് സമുദായത്തെ രക്ഷിക്കുക, ഒപ്പം മത-ഭൗതിക വിദ്യാഭ്യാസത്തിലൂടെ അവരെ ഉദ്ബുദ്ധരാക്കുക തുടങ്ങിയവയായിരുന്നു ഇവയില്‍ പ്രധാനം.

പ്രവര്‍ത്തന പഥത്തില്‍ ഏറെ മുന്നേറിയെങ്കിലും ഇതിനിടെ ഇന്ത്യാ വിഭജനം വന്നു. ഏതാനും സ്ഥാപനങ്ങള്‍ പാക്കിസ്താനിലായി. സനാഉല്ല അമൃതസരിയുള്‍പ്പടെയുള്ള പലരും അങ്ങോട്ടുപോവുകയും ചെയ്തു. ഇത് പ്രവര്‍ത്തനത്തെ പിന്നോട്ടോടിച്ചു.

1952ലാണ് പിന്നീട് പുന:സംഘടന നടന്നത്. അബ്ദുല്‍ വഹ്ഹാബ് ആര്‍വി അധ്യക്ഷനായി വന്ന പുതിയ ജംഇയ്യത്ത് 1963ല്‍ ബനാറസില്‍ ജാമിഅ സലഫിയ്യ സ്ഥാപിച്ചു. ഇത് പിന്നീട് ഇന്ത്യയിലെ പ്രമുഖ മതവിജ്ഞാന സ്ഥാപനമായി മാറി. ഡല്‍ഹിയില്‍ കേന്ദ്ര ഓഫീസും തുറന്നു.

തര്‍ജുമാന്‍ ഉര്‍ദു പാക്ഷികം, ഇസ്‌ലാഹെ സമാജ് മാസിക, ഒരു പ്രസാധനാലയം, മക്തബ തര്‍ജുമാന്‍ എന്നിവ ജംഇയ്യത്തിനു കീഴില്‍ നടന്നുവരുന്നു. 21 സംസ്ഥാനങ്ങളി ലായി നാലായിരത്തിലധികം ശാഖകളും ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമുണ്ട്. ഇടക്ക് അഖിലേന്ത്യാ തലത്തില്‍ വാര്‍ഷിക സമ്മേളനങ്ങളും നടത്താറുണ്ട്. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉള്‍പ്പെടെയുള്ള പൊതുവേദികളിലും അഹ്‌ലെ ഹദീസ് സജീവമായി ഇടപെടുന്നു.

ഇന്ത്യയൊട്ടുക്കും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയും, ദുരിതബാധിതരെ സഹായിച്ചും ആദര്‍ശ പ്രബോധന രംഗത്ത് സജീവമായും ഇന്ത്യയില്‍ ജംഇയ്യത്ത് നിറഞ്ഞു നില്‍ക്കുന്നു.

കേരളത്തില്‍ ജംഇയ്യതിന് ഘടകങ്ങളില്ല. കേരള നദ്‌വത്തുല്‍ മുജാഹിദിനാണ് ഇവിടെ ഇസ്വ്‌ലാഹീ ആദര്‍ശം പ്രബോധനം ചെയ്യുന്നത്. 1924 മുതല്‍ കേരള ജംഇയ്യത്തുല്‍ ഉലമയും 1950 മുതല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനും (കെ എന്‍ എം) വിവിധ പോഷക ഘടകങ്ങളും മാതൃകാപരമായി പ്രബോധന പ്രവൃത്തി നടത്തിവരുന്നു.

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് (1919)

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനകളിലൊന്നാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അഥവാ ഇന്ത്യന്‍ മുസ്‌ലിം പണ്ഡിത സഭ. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഉയര്‍ന്ന തലത്തിലുള്ള ദേശീയ ബോധമുണര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യസമരാവേശമുണ്ടാക്കിയെടുത്ത ദയൂബന്ദി പ്രസ്ഥാനമാണ് ജംഇയ്യത്തിന് ബീജാവാപം നല്‍കിയത്.

ദാറുല്‍ ഉലും ദയൂബന്ദ് പ്രിന്‍സിപ്പല്‍ ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്‌മൂദ് ഹസന്‍, മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്‌മദ് മദനി, അഹ്‌മദ് സഈദ് ദഹ്‌ലവി, മുഫ്തി കിഫായത്തുല്ല ദഹ്‌ലവി, മുഫ്തി മുഹമ്മദ് നഈം ലുധിയാനവി, മൗലാനാ അഹ്‌മദലി ലാഹോരി തുടങ്ങിയവരാണ് ഈയൊരു സംഘടനക്ക് നേതൃത്വം നല്‍കിയത്. 1919 നവംബര്‍ 19ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് രൂപവല്‍ക്കരിക്കപ്പെട്ടു. മൗലാനാ ഹുസൈന്‍ അഹ്‌മദ് മദനി (1879-1957) ആയിരുന്നു പ്രഥമ അധ്യക്ഷന്‍. ദയൂബന്ദ് ദാറുല്‍ ഉലൂമിലെ ശൈഖുല്‍ ഹദീസ് കൂടിയായിരുന്ന മദനിക്ക് പിന്നീട് പരമോന്നത ദേശീയ പുരസ്‌കാരമായ പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചക്കെതിരെ ജംഇയ്യത്ത്, ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്ന് സമരം നയിച്ചു. ജംഇയ്യത്തിന്റെ നിലപാട് ഇന്ത്യന്‍ മുസ്‌ലിംളെ സ്വാധീനിച്ചു. ഹിന്ദു വിശ്വാസികളോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി രംഗത്തിറങ്ങാന്‍ പണ്ഡിതര്‍ ആഹ്വാനം നല്‍കി. ഹിന്ദുക്കളെ ‘കാഫിര്‍’ (സത്യനിഷേധി) എന്നല്ല അമുസ്‌ലിംകള്‍ എന്നാണ് വിളിക്കേണ്ടതെന്നും അവര്‍ ഫത്‌വ നല്‍കി.

ഇതിനിടെ, ഇന്ത്യാവിഭജനവാദവുമായി സര്‍വേന്ത്യാ മുസ്‌ലിം ലീഗ് രംഗത്തുവന്നു. ജിന്നയുടെ ഈ പാക്കിസ്താന്‍ വാദത്തെ ജംഇയ്യത്തിലെ ചിലരും അനുകൂലിച്ചു. ശബീര്‍ അഹ്‌മദ് നുഅ്മാനിയുടെ നേതൃത്വത്തില്‍ ചിലര്‍ 1945ല്‍ ജംഇയ്യത്തുല്‍ ഉലമായെ ഇസ്‌ലാം രൂപവല്‍ക്കരിച്ച് പിരിഞ്ഞുപോയി. എന്നാല്‍ ഹിന്ദു മുസ്‌ലിം ഐക്യത്തിലൂടെ മതേതര ഇന്ത്യയാക്കി സമര രംഗത്തിറങ്ങണമെന്ന പക്ഷക്കാരായ മഹാ ഭൂരിപക്ഷം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദില്‍ ഉറച്ചുനിന്നു. (ജംഇയ്യത്തുല്‍ ഉലമയെ ഇസ്‌ലാം ഇപ്പോള്‍ പാക്കിസ്താനിലെ രാഷ്ട്രീയ പാര്‍ട്ടിയാണ്).

സ്വാതന്ത്ര്യത്തിന് ശേഷവും ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ക്ഷേമത്തിനായി പ്രയത്‌നിച്ച ജംഇയ്യത്ത് പക്ഷേ, രാഷ്ട്രീയാതിപ്രസരത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് 2008ല്‍ വീണ്ടും പിളര്‍ന്നു. മൗലാനാ അര്‍ശദ്മദനി, മൗലാനാ മഹ്‌മൂദ് മദനി എന്നിവരുടെ നേതൃത്വങ്ങളില്‍ രണ്ട് ജംഇയ്യത്തുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ‘അല്‍ജംഇയ്യത്ത്’ എന്ന ഉര്‍ദു മുഖപത്രം പുറത്തിറക്കുന്നുണ്ട്.

മുൻപത്തെ ലേഖനം ദയൂബന്ദികള്‍, ബറേല്‍വികള്‍
അടുത്ത ലേഖനം കേരള ജംഇയ്യത്തുല്‍ ഉലമ (1924)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI