വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > പ്രസ്ഥാനം > കക്ഷികളും പ്രസ്ഥാനങ്ങളും > കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (1950)

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (1950)

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമാണ്. ഖുര്‍ആനും സുന്നത്തും പ്രമാണമായി സ്വീകരിച്ച് മതാചാരങ്ങളില്‍ ബോധവത്കരണവും ശുദ്ധീകരണവും ലക്ഷ്യമിടുന്ന സമീപനമാണ് സംഘടന പിന്തുടരുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ദഅ്‌വാ പ്രവര്‍ത്തനം, സാമൂഹ്യ പരിഷ്‌കരണം, പ്രസാധന മേഖലകള്‍ എന്നിവയിലൂടെ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സമൂഹത്തില്‍ സജീവ സാന്നിധ്യം പുലര്‍ത്തുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുകയും ആധുനിക സാഹചര്യങ്ങളില്‍ ഇസ്‌ലാമിക പഠനങ്ങളെ പ്രസക്തമാക്കുകയും ചെയ്യുന്നതില്‍ ഈ പ്രസ്ഥാനത്തിന് പ്രധാന പങ്കുണ്ട്. കേരളത്തിലെ മത–സാമൂഹിക രംഗങ്ങളില്‍ ഈ സംഘടന നിര്‍ണായകമായ സ്വാധീനം ചെലുത്തിവരുന്നു.

1924ല്‍ രൂപീകൃതമായ കേരളജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) 1947 ഏപ്രില്‍ 12ന് അതിന്റെ പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്നു. പ്രസിഡണ്ട് കെ എം മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന ആ പണ്ഡിത ചര്‍ച്ച പ്രധാനമായും ഒരു പുതിയ സംഘടന രൂപീകരിക്കുന്നതിനെ കുറിച്ചായിരുന്നു. പണ്ഡിതന്‍മാരും സാധാരണക്കാരും ഉള്‍പ്പെടുന്ന, ഖുര്‍ആനും സുന്നത്തും പ്രബോധനം ചെയ്യാന്‍ മുന്നോട്ടു വരുന്ന ഒരു ബഹുജന സംഘടനയെക്കുറിച്ച്. ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനം മിനുട്‌സ് രേഖയില്‍ ഇങ്ങനെ കുറിക്കപ്പെട്ടു.

‘ഖുര്‍ആനും ഹദീസുമനുസരിച്ച് ജീവിക്കുക എന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശം സ്വീകരിക്കുകയും അത് പ്രചരിപ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന ഉലമാക്കളും അല്ലാത്തവരുമായ എല്ലാവര്‍ക്കും സംഘടിക്കാവുന്ന ഒരു അഖില കേരള സംഘടന ഉണ്ടായിരിക്കേണ്ടതാണെന്ന് ഈ യോഗം അഭിപ്രായപ്പെടുകയും അതിന് വ്യക്തമായ മാര്‍ഗങ്ങളില്‍ കൂടി പരിശ്രമിച്ച് കഴിയുന്ന വേഗത്തില്‍ അങ്ങനെയുള്ള ഒരു സംഘടന രൂപീകരിക്കാന്‍ ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നു”.

മൂന്നു വര്‍ഷം കഴിഞ്ഞ് കോഴിക്കോട് അല്‍മനാര്‍ ഓഫീസില്‍ 1950 ഏപ്രില്‍ 20ന് 24 പേര്‍ യോഗം ചേര്‍ന്നു. അവര്‍ കെ.ജെ.യു തീരുമാനമനുസരിച്ച് പുതിയ സംഘടനയ്ക്ക് രൂപം നല്കി. വന്നവരെല്ലാം അംഗത്വം സ്വീകരിച്ചു. കെ എം മൗലവി പ്രസിഡണ്ടും, എന്‍ വി അബ്ദുസ്സലാം മൗലവി (അരീക്കോട്) ജനറല്‍ സെക്രട്ടറിയുമായി 13 അംഗ കമ്മിറ്റി നിലവില്‍ വന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ അവിടെ പിറവി കൊള്ളുകയായിരുന്നു.

നൂറ്റാണ്ടിനപ്പുറം വെളിയങ്കോട് ഉമര്‍ ഖാദിയും മമ്പുറം തങ്ങളും കൊളുത്തി വെച്ച നവോത്ഥാന ശിഖ, ഹമദാനി തങ്ങളും മക്തി തങ്ങളും ഊതിക്കത്തിച്ച തിരിനാളം വക്കം മൗലവി കൈമാറിയ കൈത്തിരി ഐക്യസംഘത്തിലൂടെ കേരള ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുത്തു. അതാണ് ആയിരം ജ്വാലകളായി കേരള നദ്‌വത്തുല്‍ മുജാഹിദീനിലൂടെ എരിയാന്‍ ആരംഭിച്ചത്.

പണ്ഡിതന്മാരുടെ പരിശ്രമത്തില്‍ സംശുദ്ധ വിശ്വാസത്തിന്റെ പ്രഭയുള്‍ക്കൊണ്ട ആയിരങ്ങള്‍ അണിനിരന്ന് പ്രബോധന പാതയില്‍ വീരഗാഥകള്‍ രചിക്കാനും അന്ധവിശ്വാസങ്ങളും ജീര്‍ണതകളുമില്ലാത്ത ഒരു സമൂഹത്തെ കേരളീയ പശ്ചാത്തലത്തില്‍ യാഥാര്‍ഥ്യമാക്കാനും കെ എന്‍ എം പ്രതിജ്ഞയെടുത്തു. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ മത-വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നവജാഗരണം സൃഷ്ടിക്കാനും സമുദായത്തെ പുരോഗതിയുടെ പാതയിലേക്കെത്തിക്കാനും ആ മുന്നേറ്റത്തിന് സാധിച്ചു.

മുജാഹിദ് പ്രസ്ഥാനത്തിന്റെ ഈ ജൈത്രയാത്രക്ക് വിഘാതം സൃഷ്ടിച്ചു കൊണ്ട് 2002ല്‍ സംഘടന ഒരു പിളര്‍പ്പിന് വിധേയമായി. ഇതിന്റെ ഭാഗമായി കെ.എന്‍.എം മര്‍കസുദ്ദഅ്‌വ എന്ന സംഘടന നിലവില്‍ വന്നു.

സംഘടനക്ക് അകത്തും പുറത്തും നിന്നുള്ള പല ഐക്യശ്രമങ്ങളും നടന്നെങ്കിലും സമുദായത്തിനും പ്രസ്ഥാനത്തിനും ഏറെ നഷ്ടങ്ങളുണ്ടാക്കിയ ഈ അകല്‍ച്ച പരിഹാരിക്കാന്‍ പിന്നീട് പ്രസ്ഥാനത്തിന് കഴിഞ്ഞില്ല.

കെ.എന്‍.എമ്മില്‍ പിന്നെയും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പല പണ്ഡിതരും നേതാക്കളും പലവഴിക്ക് നീങ്ങുകയും ചെയ്തു. ഇതില്‍ ഒരു വിഭാഗം ‘വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍’ എന്ന പേരില്‍, സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാനും തുടങ്ങി.

2016ല്‍ കെ.എന്‍.എമ്മും മര്‍കസുദ്ദഅ്‌വയും പോഷകഘടങ്ങളും തമ്മില്‍ ഐക്യം രൂപപ്പെട്ടെങ്കിലും അത് വേണ്ടവിധത്തില്‍ വിജയിച്ചില്ല. അതിനാല്‍ കെ.എന്‍.എം എന്ന രജിസ്‌ട്രേഡ് സംഘടനക്കു പുറമെ കെ.എന്‍.എം മര്‍കസുദ്ദഅ്‌വ എന്ന പേരില്‍ മറ്റൊരു സംഘടനയും എല്ലാ പോഷകഘടകങ്ങളോടുമൊപ്പം ഇസ്വ്‌ലാഹീ നവോത്ഥാന വീഥിയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്നു.

ആശയ സംവാദങ്ങള്‍, സമ്മേളനങ്ങള്‍

കെ ജെ യുവിന്റെ പരിശ്രമങ്ങളാല്‍ നാടിന്റെ നാനാഭാഗങ്ങളില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങളുടെ കൂട്ടായ്മയാണ് കേരള നദ്‌വത്തുല്‍ മുജാഹിദിന്‍ ആയി രൂപം കൊണ്ടത്. അരീക്കോട്ട് എന്‍ വി അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജംഇയ്യത്തുല്‍ മുജാഹിദീനില്‍ നിന്നാണ് ഈ പേര് ഉത്ഭവം കൊണ്ടത്.

മുജാഹിദുകള്‍ പ്രവര്‍ത്തനം സജീവമാക്കിയപ്പോള്‍ പിതാക്കളുടെ പാരമ്പര്യത്തിന് പ്രാധാന്യം കല്‍പിച്ചു കൊണ്ടു മാത്രം ദീനിനെ സ്വീകരിച്ചുപോന്നവര്‍ വെല്ലുവിളികള്‍ മുഴക്കി. ഖണ്ഡന മണ്ഡന പ്രസംഗങ്ങള്‍ പലപ്പോഴും അരങ്ങേറി. സംവാദങ്ങള്‍ നടന്നു. പൊതു വേദികളില്‍ വാദപ്രതിവാദങ്ങള്‍ പോലും നടത്തേണ്ടി വന്നു അങ്ങനെയാണ് വാദപ്രതിവാദ വേദികള്‍ ഉയരാന്‍ തുടങ്ങിയത്. 1951ല്‍ പൂനൂരിലാണ് ആദ്യ സുന്നി-മുജാഹിദ് വാദപ്രതിവാദം കേരളത്തില്‍ നടക്കുന്നത്. എടവണ്ണ അലവി മൗലവിയും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും ആയിരുന്നു ഇരു ഭാഗത്തുമായി അതിനെ നയിച്ചത്.

1974ല്‍ കുറ്റിച്ചിറയിലും, 1983ല്‍ പുളിക്കല്‍ കൊട്ടപ്പുറത്തും ദിവസങ്ങള്‍ നീണ്ടുനിന്ന സംവാദം ചരിത്രത്തിന്റെ ഭാഗമായി. ഇതുകൂടാതെ ചെറുതും വലുതുമായ പത്തിലധികം സംവാദങ്ങള്‍ വേറെയും നടന്നു. തൗഹീദും ശിര്‍ക്കും തവസ്സുലും ഇസ്തിഗാഥയും സ്ത്രീകളുടെ പള്ളി പ്രവേശവും മറ്റു പല വിഷയങ്ങളും സംബന്ധിച്ചുള്ള തെളിവുകളുടെ ബലാബലം ഒരേ സമയം ഇരു വേദികളില്‍ നിന്നുമായി കേട്ടപ്പോള്‍ സത്യം പലര്‍ക്കും ബോധ്യപ്പെട്ടു. മുജാഹിദ് പ്രസ്ഥാന വളര്‍ച്ചയിലെ നാഴികകല്ലുകളായിരുന്നു വാദപ്രതിവാദങ്ങള്‍.

കെ സി അബൂബക്കര്‍ മൗലവി, എ പി അബ്ദുല്‍ ഖാദിര്‍ മൗലവി, സി പി ഉമര്‍ സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, അലി അബ്ദുല്‍റസാഖ് മദനി തുടങ്ങിയവരുടെ സംഭാവനകള്‍ ഇതില്‍ ഗണനീയമായിരുന്നു.

പ്രസ്ഥാന വളര്‍ച്ചയിലെ മറ്റൊരു ഘടകമായിരുന്നു സമ്മേളനങ്ങള്‍. പ്രബോധന മാര്‍ഗത്തിലെ സമ്മേളനങ്ങള്‍ ഐക്യസംഘവും പിന്നീട് കേരള ജംഇയ്യത്തുല്‍ ഉലമയും തുടര്‍ന്ന് കെ എന്‍ എമ്മുമാണ് കേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. 1968 വരെ കെ എന്‍ എമ്മും വാര്‍ഷിക സമ്മേളനങ്ങള്‍ നടത്തി.

1972ല്‍ കോഴിക്കോട്ടാണ് ആദ്യമായി ഒരു സംസ്ഥാനതല സമ്മേളനം നടന്നത്. പിന്നീട് വിപുലമായ രീതിയിലുള്ളതും വന്‍ജന പങ്കാളിത്തത്തോടെയുള്ളതുമായ സമ്മേളനം 1979ല്‍ മലപ്പുറം ജില്ലയിലെ പുളിക്കല്‍ വച്ചു നടന്നു. മൂന്നു വര്‍ഷത്തിനുശേഷം 1982ല്‍ ഫറോക്കിലും സമ്മേളനം നടന്നു. സമ്മേളനങ്ങള്‍ക്കിടയിലുള്ള കാലാവധി അഞ്ചു വര്‍ഷമാക്കിയതിനെത്തുടര്‍ന്ന് 1987ല്‍ കുറ്റിപ്പുറവും 1992ല്‍ പാലക്കാടും 1997 ല്‍ കണ്ണൂരിലെ പിലാത്തറയിലും നടന്നു. 2002 മുതല്‍ രണ്ട് വീതം സമ്മേളനങ്ങളായാണ് നടന്നത്. 2002ല്‍ കോഴിക്കോട്ടും എറണാകുളത്തും, 2007ല്‍ ചങ്ങരംകുളത്തും വയനാട്ടില്‍ പനമരത്തും, 2013ല്‍ കോഴിക്കോട്ടും 2014ല്‍ കോട്ടക്കലിനടുത്തെ എടരിക്കോടും ‘മുജാഹിദ് സമ്മേളനം’ എന്ന ബാനറില്‍ ചതുര്‍ദിന സമ്മേളനങ്ങള്‍ നടന്നു. 2017 ഡിസംബറില്‍ മലപ്പുറം ജില്ലയിലെ കൂരിയാട്ട നടന്ന ഒന്‍പതാം മുജാഹിദ് സമ്മേളനമാണ് ഏറ്റവും ഒടുവിലത്തേത്.

നദ്‌വത്ത്: ഘടനയും ഘടകങ്ങളും

കേരള ജംഇയ്യത്തുല്‍ ഉലമയെ പണ്ഡിത സംഘടനയായംഗീകരിച്ചുകൊണ്ടാണ് കെ എന്‍ എം പ്രവര്‍ത്തിക്കുന്നത്. പണ്ഡിതര്‍ മുതല്‍ വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, യുവാക്കള്‍ തുടങ്ങി ആര്‍ക്കും ഇതില്‍ അംഗങ്ങളാകാം. ഖുര്‍ആനും സുന്നത്തും അനുസരിച്ച് വിശുദ്ധ ജീവിതം നയിക്കുമെന്നും സംഘടനാ അച്ചടക്കം പാലിക്കുമെന്നുമുള്ള പ്രതിജ്ഞയോടെ അംഗത്വമെടുക്കാം. സംസ്ഥാന സമിതിക്കു പുറമെ, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ശാഖ കമ്മിറ്റികളും നിലവിലുണ്ട്. സംസ്ഥാന കൗണ്‍സിലിനാണ് കാര്യ നിര്‍വഹണ സമിതിയെയും ഭാരവാഹികളെയും തീരുമാനിക്കാനുള്ള അധികാരം.

നദ്‌വത്തിന് കീഴില്‍ സമൂഹത്തിന്നാവശ്യമായ എല്ലാ പ്രവര്‍ത്തന മേഖലകളിലും പ്രത്യേകം വിംഗുകളുണ്ട്. യുവാക്കള്‍ക്കായി ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) 1967ലും, വിദ്യാര്‍ഥികള്‍ക്കായി മുജാഹിദ് സ്റ്റൂഡന്‍സ് മൂവ്‌മെന്റ് (എം എസ് എം) 1971 ലും, വനിതകള്‍ക്കായി മുസ്‌ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്‌മെന്റ് (എം. ജി എം) 1987 ലും നിലവില്‍ വന്നു. പില്ക്കാലത്ത് എം ജി എം സ്റ്റൂഡന്റ്‌സ് വിംഗും രൂപീകരിച്ചിരുന്നു. യുവ-കൗമാര-വനിതാ വിഭാഗങ്ങളില്‍ ഇസ്‌ലാമിക ചിന്തയുണര്‍ത്തുന്നതില്‍ അനല്‍പമായ പങ്കാണ് ഈ ഘടകങ്ങള്‍ വഹിച്ചത്.

പ്രസിദ്ധീകരണ രംഗത്തും കെ എന്‍ എം വിപ്ലവമുണ്ടാക്കി. അല്‍മുര്‍ശിദിന്റെ പിന്‍മുറക്കാര്‍ പിന്നീട് അല്‍മനാര്‍ (കെ എന്‍ എം മുഖപത്രം), ശബാബ് (ഐ എസ് എം മുഖപത്രം) പുടവ (എം ജി എം), ഇഖ്‌റഅ് (എം എസ് എം) എന്നിങ്ങനെ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കി. ഇഖ്‌റഅ്, പിന്നീട് വന്ന സര്‍ഗവിചാരം, ബാലകൗതുകം എന്നിവ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല. ‘വിശുദ്ധ ഖുര്‍ആന്‍ വിവരണ’മെന്ന പേരില്‍ മലയാളത്തില്‍ സമാനതകളില്ലാത്തതും കെ.എം.മൗലവി, അലവി മൗലവി, പി കെ മൂസ മൗലവി, മുഹമ്മദ് അമാനി മൗലവി എന്നിവര്‍ തുടക്കം കുറിക്കുകയും അമാനി മൗലവിയുടെ തൂലികയിലൂടെ പൂര്‍ത്തീകരിക്കുകയും ചെയ്ത രചന വിശുദ്ധ ഖുര്‍ആന്‍ പ്രചാരണ രംഗത്ത് വലിയ മുതല്‍ക്കൂട്ടാണ്. കെ.എന്‍.എം. പബ്ലിഷിംഗ് വിംഗ് ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഐ.എസ്.എം ന്റെ കീഴില്‍ 1987 ല്‍ ആരംഭിച്ച യുവത ബുക്ക് ഹൗസ് ഇതിനകം മുന്നൂറിലധികം കനപ്പെട്ട ഗ്രന്ഥങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

കേരളക്കരയില്‍ വ്യവസ്ഥാപിതമായ മദ്‌റസാ പഠനത്തിന് തുടക്കം കുറിച്ച മുജാഹിദ് പ്രസ്ഥാനത്തിനു കീഴില്‍ വിദ്യാഭ്യാസ ബോര്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത മതപഠന കേന്ദ്രങ്ങളായ എടവണ്ണ ജാമിഅ നദ്‌വിയ്യ, പുളിക്കല്‍ ജാമിഅ സലഫിയ്യ, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം എന്നിവ സംഘടന നേരിട്ടു നടത്തുന്ന സ്ഥാപനങ്ങളാണ്. അരീക്കോട് സുല്ലമുസ്സലാം, വളവന്നൂര്‍ അന്‍സാര്‍, ഫറൂഖ് റൗദത്തുല്‍ ഉലും, കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം, പാറാല്‍ ദാറുല്‍ ഇര്‍ശാദ്, തിരൂരങ്ങാടി കെ എം എ ഒ, എടക്കര ഗൈഡന്‍സ്, കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം, വാഴക്കാട് ദാറുല്‍ഉലൂം, മേപ്പയൂര്‍ സലഫിയ്യ തുടങ്ങിയവയും പറളി, എടത്തനാട്ടുകര, ചുങ്കത്തറ തുടങ്ങിയ മൂപ്പതിലധികം കോളേജുകള്‍ ഈ പ്രസ്ഥാനത്തിന്റെ വെളിച്ചം ഊര്‍ജ്ജമാക്കി പ്രവര്‍ത്തിക്കുന്നു. നൂറുക്കണക്കിന് പള്ളികള്‍, പ്രബോധന സ്ഥാപനങ്ങള്‍, ഹിലാല്‍ കമ്മിറ്റി, ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്‌ലാഹി സെന്ററുകള്‍ എന്നിവയും നദ്‌വത്തുമായി കൈകോര്‍ത്തു നീങ്ങുന്നു.

 

മുൻപത്തെ ലേഖനം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി(1941)
അടുത്ത ലേഖനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ (1993)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI