വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > അറബി ഭാഷ > അറബി ഭാഷ കേരളത്തില്‍

അറബി ഭാഷ കേരളത്തില്‍

കേരളത്തിന്റെ സാംസ്കാരികവും മതപരവുമായ ചരിത്രത്തില്‍ അറബി ഭാഷയ്ക്ക് സുപ്രധാന സ്ഥാനമുണ്ട്. അറബിക്കടലിലൂടെ നടന്ന വ്യാപാരബന്ധങ്ങളാണ് അറബി ഭാഷ കേരളത്തില്‍ എത്തുന്നതിനുള്ള പ്രധാന വഴിയാകുന്നത്. ഇസ്‌ലാം കേരളത്തില്‍ പ്രചരിച്ചതോടൊപ്പം ഖുർആൻ, ഹദീസ്, ആരാധനകൾ എന്നിവയുമായി ബന്ധപ്പെട്ട് അറബി ഭാഷയും ഇവിടെ വ്യാപകമായി പ്രചാരം നേടി. പള്ളികള്‍, മദ്‌റസകള്‍ എന്നിവ അറബി ഭാഷയുടെ പഠനകേന്ദ്രങ്ങളായി മാറി.

കാലക്രമത്തില്‍ അറബി ഭാഷ മലയാളവുമായി ലയിച്ച് അറബി-മലയാളം എന്ന പ്രത്യേക സാഹിത്യശൈലി രൂപപ്പെട്ടു. മാപ്പിളപ്പാട്ടുകള്‍, മതഗ്രന്ഥങ്ങള്‍, ചരിത്രരചനകള്‍ തുടങ്ങിയവയില്‍ അറബി ഭാഷയുടെ സ്വാധീനം വ്യക്തമായി കാണാം. ഇന്നും കേരളത്തിലെ അറബിക് കോളേജുകള്‍, ദര്‍സ് സംവിധാനങ്ങള്‍, ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അറബി ഭാഷയുടെ പഠനത്തിനും ഗവേഷണത്തിനും വലിയ പങ്കുവഹിക്കുന്നു. അതിനാല്‍ അറബി ഭാഷ കേരളത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക ചരിത്രത്തിന്റെ അവിഭാജ്യഘടകമാണ്.

കേരളവും അറബികളും തമ്മിലുള്ള വ്യാപാര ബന്ധം വളരെ പഴക്കമുള്ളതാണ്. കേരളത്തില്‍ വിരിയുന്ന കുരുമുളകിനു വേണ്ടി അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പുറപ്പാടിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അറബികള്‍ കേരളത്തിലെത്തിയിരുന്നു. കേരളവുമായുള്ള അറബികളുടെ ഈ പുരാതന ബന്ധത്തിന് അറബി സാഹിത്യത്തില്‍ തന്നെ ധാരാളം തെളിവുകളുണ്ട്. ജാഹിലിയ്യാ കാലഘട്ടത്തില്‍ ജീവിച്ച അറബി കവി ഇംറുഉല്‍ ഖൈസ് തന്റെ കവിതയില്‍ മൈതാനത്തു പരന്നു കിടക്കുന്ന മാനിന്റെ കാഷ്ടത്തെ കുരുമുളകിനോട് ഉപമിച്ചത് അതിനുദാഹരണമാണ്.

പോര്‍ത്തുഗീസുകാരനായിരുന്ന വാസ്‌ഗോഡഗാമക്ക് കേരളത്തിലേക്കുള്ള വഴി പറഞ്ഞുകൊടുത്തത് അറബിപണ്ഡിതനായ ഇബ്‌നുല്‍ മാജിദ് ആയിരുന്നു. പോര്‍ത്തുഗീസ് രാജാവ് സാമൂതിരിക്കു നല്കാന്‍ ഗാമയുടെ കൈവശം കൊടുത്തയച്ച കത്തു പോലും അറബി ഭാഷയിലായിരുന്നുവത്രേ. ഇങ്ങനെ പുരാതന കാലം മുതല്ക്കു അറബി ഭാഷ കേരളത്തിലെത്തുകയും വാണിജ്യാവശ്യങ്ങള്‍ക്കും മറ്റുമായി ഒരുപാടാളുകള്‍ അറബി ഭാഷ പഠിക്കുകയും ചെയ്തിരുന്നു.

മാലികു ബ്‌നു ദീനാറും സഘവും കേരളത്തില്‍ വന്ന് ഇസ്‌ലാം പ്രബോധനം ചെയ്തതിലൂടെയാണ് ഇസ്‌ലാം കേരളക്കരയിലെത്തുന്നത്. അതോടെ അറബി ഭാഷ പഠിക്കല്‍ അവര്‍ക്ക് നിര്‍ബന്ധമാവുകയും ചെയ്തു. അറബി ഭാഷാപഠനത്തിന് ഓത്തുപള്ളികള്‍ സ്ഥാപിക്കപ്പെടുകയും പിന്നീടിങ്ങോട്ട് വിവിധ ഘട്ടങ്ങളിലായി അറബി ഭാഷാപഠന സംവിധാനങ്ങള്‍ വിപുലമാവുകയും ചെയ്തു.

കേരള പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍

അറബി ഭാഷയ്ക്ക് സംഭാവനകള്‍ നല്കിയ മുന്‍കാല പണ്ഡിത പ്രമുഖരും അവരുടെ ഗ്രന്ഥങ്ങളും വളരെ ചുരുങ്ങിയ രൂപത്തില്‍ താഴെ നല്കുന്നു.

1. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമുല്‍ കബീര്‍ (ഹിജ്‌റ 871-ഹിജ്‌റ 928)

  • മുര്‍ശിദുത്തുല്ലാബി ഇലാ കരീമില്‍ വഹ്ഹാബ്
  • സിറാജുല്‍ ഖുലൂബ്
  • സിറാജുല്‍ മുനീര്‍
  • ശംസുല്‍ ഹുദാ
  • ഇര്‍ശാദുല്‍ ഖാസിദീന്‍
  • ഹിദായത്തുല്‍ അദ്കിയാഅ്

2. ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം (ഹിജ്‌റ 914- ഹിജ്‌റ 994)

  • മസ്‌ലകുല്‍ അത്ഖിയ്യാ
  • അര്‍കാനുസ്സ്വലാത്ത്
  • മിര്‍ഖാതുല്‍ ഖുലൂബ്

3. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സ്വഗീര്‍ (ഹിജ്‌റ 938- ഹിജ്‌റ 1028)

  • തുഹ്ഫത്തുല്‍ മുജാഹിദീന്‍
  • ഖുര്‍റത്തുല്‍ ഐന്‍
  • ഫത്ഹുല്‍ മുഈന്‍
  • ഇര്‍ശാദുല്‍ ഇബാദ് ഇലാ സബീലിര്‍റശാദ്
  • അഹ്കാമുന്നികാഹ്

4. ഖാദ്വി മുഹമ്മദ് കാലിക്കൂത്തി (ഹിജ്‌റ 980- ഹിജ്‌റ 1025)

  • ഫത്ഹുല്‍ മുബീന്‍ ഫീ അഖ്ബാരില്‍ ബുര്‍ത്തുഗാലിയ്യീന്‍
  • മഖാസിദുന്നികാഹ്

5. ശൈഖ് മുഹമ്മദു ബ്‌നുല്‍ ജിഫ്‌രി (ഹിജ്‌റ 1139- ഹിജ്‌റ 1222)

  • കന്‍സുല്‍ ബറാഹീന്‍
  • അല്‍ കൗകബു ദുര്‍രിയ്യ്
  • ശര്‍ഹു ബസ്മല

6. വെളിയങ്കോട് ഉമര്‍ ഖാദി (ഹിജ്‌റ 1179- ഹിജ്‌റ 1273)

  • നഫായിസുദ്ദുറര്‍
  • മഖാസിദുന്നികാഹ്

7. അലവി ബ്‌നു മുഹമ്മദ് (മമ്പുറം തങ്ങള്‍) (ക്രി 1752-ക്രി 1844)

  • അസ്സൈഫുല്‍ ബത്താര്‍
  • ഉദ്ദത്തുല്‍ ഉമറാഅ്
  • ഇഖ്ദുല്‍ ഫറാഇദ്

8. അഹ്‌മദ് കോയ ശാലിയാത്തീ (ഹിജ്‌റ 1302- ഹിജ്‌റ 1347)

  • അല്‍ഫതാവല്‍ അസ്ഹരിയ്യ
  • തഹ്കീകുല്‍ മഖാല്‍
  • ദീവാനുല്‍ അശ്ആര്‍

9. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ഹിജ്‌റ 1283- ഹിജ്‌റ 1338)

  • കിതാബുല്‍ ഹിസാബ് ഫീ ഇല്മില്‍ മറക്കാത്ത്
  • കിത്താബുസ്സ്വര്‍ഫ്
  • കിത്താബുന്നഹ്‌വ്
  • തഅ്‌ലീമാത്തുല്‍ ബലാഗ
  • രിസാലത്തുല്‍ ഹിസാബ്

വിവര്‍ത്തന ഗ്രന്ഥങ്ങള്‍

അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ പ്രധാനപ്പെട്ട മലയാള പുസ്തകങ്ങള്‍

പുസ്തകത്തിന്റെ പേര് ഗ്രന്ഥകാരന്‍ അറബി മൊഴിമാറ്റത്തിന്റെ പേര് വിവര്‍ത്തകന്‍ വര്‍ഷം
ചെമ്മീന്‍ തകഴി ശിവശങ്കരപ്പിള്ള ശമ്മീന്‍ മുഹ്‌യുദ്ദീന്‍ ആലുവായ്

1965

വീണപൂവ് കുമാരനാശാന്‍ അസ്സഹ്‌റത്തുസ്സാകിത്വ അബൂബക്കര്‍ മൗലവി നന്മണ്ട

1989

മലബാര്‍ മാപ്പിള പൈതൃകം കെ.കെ.എന്‍ കുറുപ്പ് തുറാസു മുസ്‌ലിമി മലബാര്‍ ഡോ.സുഹ്‌റാബി മാട്ടുമ്മല്‍, പ്രൊഫ.കെ,ടി മുഹമ്മദ്

1999

യാ അള്ളാഹ് കമല സുരയ്യ യാ അള്ളാഹ് കെ മൊയ്തു മൗലവി

2003

ഒരു സങ്കീര്‍ത്തനം പോലെ പെരുമ്പടവം ശ്രീധരന്‍ മിസ്‌ല തര്‍നീമ മുഹമ്മദ് ഈദ് ഇബ്‌റാഹീം

2015

ആടു ജീവിതം ബെന്യാമിന്‍ അയ്യാമുല്‍ മാഗിസ് സുഹൈല്‍ വാഫി, അബ്ദുല്‍ കരീം ഹുദവി

2016

നാലുകെട്ട് എം.ടി വാസുദേവന്‍ നായര്‍ നാലുകെത്ത് അനസ് വാഫി, മുസ്തഫ വാഫി

2018

അറബിയില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട പ്രധാന ഗ്രന്ഥങ്ങള്‍

പുസ്തകത്തിന്റെ പേര് ഗ്രന്ഥകാരന്‍ മലയാള പരിഭാഷയുടെ പേര് വിവര്‍ത്തകന്‍ പ്രസാധകര്‍
ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍
അല്‍ ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം ഡോ.യൂസുഫുല്‍ ഖറദാവി വിധിവിലക്കുകള്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഐ.പി.എച്ച്
അല്‍ വഖ്ത്തു ഫീ ഹയാത്തില്‍ മുസ്‌ലിം ഡോ.യൂസുഫുല്‍ ഖറദാവി സമയം വിശ്വാസിയുടെ ജീവിതത്തില്‍ അബ്ദുര്‍റഹ്മാന്‍ തുറക്കല്‍ ഐ.പി.എച്ച്
ഫിഖ്ഹുസ്സുന്ന സയ്യിദ് സാബിഖ് ഫിഖ്ഹുസ്സുന്ന ടി.കെ ഉബൈദ്, കെ.അബ്ദുല്ല ഹസന്‍, ടി.ഇസ്ഹാഖലി ഐ.പി.എച്ച്
ഇസ്തംതഅ് ബി ഹയാത്തിക്ക ഡോ.മുഹമ്മദ് അരീഫി ജീവിതം ആസ്വദിക്കൂ അബ്ദുര്‍റഹ്മാന്‍ ആദൃശ്ശേരി അറേബ്യന്‍ ബുക്ക് ഹൗസ് കോട്ടക്കല്‍
ലാ തഹ്‌സന്‍ ആഇളുല്‍ ഖര്‍നി നീ ദുഃഖിക്കരുത് കെ.ടി ഹനീഫ് വിചാരം ബുക്‌സ്
നൂറുല്‍ യഖീന്‍ മുഹമ്മദ് ഖുളരി ബെക്ക് നൂറുല്‍ യഖീന്‍ എ.അബ്ദുസ്സലാം സുല്ലമി അല്‍ഹുദാ ബുക്ക് സ്റ്റാള്‍
ഫത്ഹുല്‍ മുബീന്‍ ഖാദി മുഹമ്മദു ബ്നു അബ്ദുല്‍ അസീസ് ഫത്ഹുല്‍ മുബീന്‍ പ്രൊ.മങ്കട അബ്ദുല്‍ അസീസ് അല്‍ഹുദാ ബുക്ക് സ്റ്റാള്‍
അല്‍ ഫല്‍സഫത്തുല്‍ ഖുര്‍ആനിയ്യ അബ്ബാസ് മഹ്മൂദ് അല്‍അഖാദ് ഖുര്‍ആനിക ദര്‍ശനം മുഹമ്മദ് തൃപ്പനച്ചി യുവത ബുക്ക് ഹൗസ്
ഖിസസു ന്നബിയ്യീന്‍ അബുല്‍ ഹസന്‍ അലി നദ്‌വി പ്രവാചക കഥകള്‍ സലീം അമാനി യുവത ബുക് ഹൗസ്
അല്‍ ഖാദിയാനി വല്‍ ഖാദിയാനിയ്യ അബുല്‍ ഹസന്‍ അലി നദ്‌വി ഖാദിയാനിസം സുഹൈര്‍ ചുങ്കത്തറ കെ.എന്‍.എം പബ്ലിഷിംഗ് വിംഗ്
സ്വിഫത്തു സ്വലാത്തു ന്നബിയ്യി ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി നബി(സ്വ) യുടെ നമസ്‌കാരം മുഹമ്മദ് സിയാദ് ദഅ്‌വ ബുക്‌സ്
കിതാബുത്തൗഹീദ് ശൈഖ് മുഹമ്മദു ബ്നു അബ്ദില്‍ വഹാബ് കിതാബുത്തൗഹീദ് അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല ദഅ്‌വ ബുക്‌സ്

ചരിത്ര ഗ്രന്ഥങ്ങള്‍

തുഹ്ഫത്തുല്‍ മുജാഹിദീന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീന്‍ സി.ഹംസ അല്‍ഹുദാ ബുക്ക് സ്റ്റാള്‍
അല്‍ മദ്ദു വല്‍ ജസറു ഫീ താരീഖില്‍ ഇസ്‌ലാമി അബുല്‍ ഹസന്‍ അലി നദ്‌വി ചരിത്രത്തിന്റെ വേലിയേറ്റം അബ്ദുല്‍ ഖയ്യൂം പാലത്ത് കെ.എന്‍.എം പബ്ലിഷിംഗ് വിംഗ്
മുഖ്തസറു അര്‍റഹീകുല്‍ മഖ്തൂം സ്വഫിയ്യുര്‍റഹ്മാന്‍ മുബാറക് പൂരി മുഹമ്മദ് നബി (സ്വ) ജീവചരിത്ര സംഗ്രഹം സി.മുഹമ്മദ് സലീം സുല്ലമി യുവത ബുക് ഹൗസ്
മുഖദ്ദിമ ഇബ്നു ഖല്‍ദൂന്‍ മുഖദ്ദിമ മുട്ടാണിശ്ശേരി എം കോയക്കുട്ടി ഡി.സി ബുക്‌സ്

സാഹിത്യ ഗ്രന്ഥങ്ങള്‍

അദ്ദ്വില്ലുല്‍ അസ്‌വദ് നജീബ് കീലാനി കാള രാത്രികള്‍ അശ്‌റഫ് കീഴുപറമ്പ് വചനം ബുക്‌സ്
ദുആഉല്‍ കര്‍വാന്‍ ത്വാഹാ ഹുസൈന്‍ പാതിരാക്കുയിലിന്റെ രാഗം മുഹമ്മദ് കുട്ടശ്ശേരി സമന്വയം ബുക്‌സ്


കേരളത്തിലെ അറബി പ്രസിദ്ധീകരണങ്ങള്‍

അറബികളും കേരളവുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഇസ്‌ലാമിന്റെ വരവോടെ അറബിഭാഷയുടെ വ്യാപനവും ഉണ്ടായി. കാരണം വിശുദ്ധ ഖുര്‍ആനും നബിചര്യയും ആരാധനകളിലെ സ്‌തോത്ര കീര്‍ത്തനങ്ങളും അറബി ഭാഷയിലാണ്. അതുകൊണ്ടു തന്നെ അറബിഭാഷാ പഠനത്തിന് മുസ്‌ലിംകള്‍ പ്രാധാന്യം കല്പിക്കുന്നു.

നിരവധി അറബിക്കോളേജുകള്‍ കേരളത്തില്‍ സ്ഥാപിതമായി. ആയിരക്കണക്കിന് ഭാഷാ പണ്ഡിതന്‍മാര്‍ ഇവിടെയുണ്ട്. കെ ജി മുതല്‍ ഗവേഷണതലം വരെ അറബി ഭാഷ ഔപചാരികമായി പാഠ്യവിഷയമാണിന്ന്. മലയാളികള്‍ രചിച്ച നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലുണ്ട്. മലയാള സാഹിത്യം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈജിപ്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാര്‍ മാസികയിലും ലഖ്‌നോവില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന അല്‍ ബാബുല്‍ ഇസ്‌ലാമിയയിലും മലയാളി പണ്ഡിതന്‍മാര്‍ ലേഖനങ്ങളെഴുതിയിരുന്നു. അറബിഭാഷ ഇത്ര വ്യാപകമായിട്ടും അറബിയില്‍ പ്രസിദ്ധീകരണങ്ങള്‍ വേണ്ടത്ര ഉണ്ടായില്ല എന്നതാണ് വസ്തുത.

‘അല്‍ ബുശ്‌റാ’ മാത്രമാണ് ഈ രംഗത്ത് എടുത്തു പറയാവുന്ന ഒരു കാല്‍വെയ്പ്. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറിയും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന കെ.പി മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ 1963 ജനുവരിയില്‍ ആദ്യത്തെ അല്‍ബുശ്‌റാ മാസിക പുറത്തിറങ്ങി.

അല്‍ ബുശ്‌റാ

പ്രമുഖ പണ്ഡിതനും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന കെ.പി മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ കേരളത്തിലെ പ്രഥമ അറബി ആനുകാലികമായ ‘അല്‍ ബുശ്‌റാ’ മാസിക പിറവി കൊണ്ടു. 1963 ജനുവരിയിലാണിത്. അന്നത്തെ രാഷ്ട്രപതി ഡോ: എസ്. രാധാകൃഷ്ണന്‍, ഉപരാഷ്ട്രപതി ഡോ: സാക്കിര്‍ ഹുസൈന്‍, കേരള ഗവര്‍ണര്‍ വി.വി ഗിരി, മന്ത്രി പി.പി ഉമ്മര്‍ കോയ, മദ്രാസിലെ ഡോ: അബ്ദുല്‍ വഹാബ് ബുഖാരി, കെ.എം മൗലവി, അബുസ്സബാഹ് മൗലവി, ഈജിപ്ത് എംബസിയിലെ സാംസ്‌കാരിക വിഭാഗം തലവന്‍ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ പ്രഥമ ലക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയാണ് അല്‍ ബുശ്‌റായുടെ പിറവിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വം. അന്നത്തെ പ്രമുഖരായ നിരവധി എഴുത്തുകാര്‍ അല്‍ ബുശ്‌റായുടെ താളുകള്‍ ധന്യമാക്കിയിട്ടുണ്ട്.

1967 ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (KATF) ഏറ്റെടുക്കുകയും ഒമ്പതു വര്‍ഷത്തോളം മുടങ്ങാതെ പ്രസിദ്ധീകരിക്കുകയും ചെയ്തു

അല്‍ഹാദി

ഈ രംഗത്തേക്കു കടന്നു വന്ന മറ്റൊരു സംരംഭമാണ് അല്‍ ഹാദി. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്റെ (KAMA) കീഴില്‍ തിരുവനന്തപുരത്തു നിന്ന് 1972 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘അല്‍ഹാദി’ മാസിക മൂന്നു ലക്കം മാത്രമേ തുടര്‍ന്നുള്ളൂ.

മനാറുന്നഹ്ദ്വ

അറബി ഭാഷാ സംപുഷ്ടമായ കേരളത്തില്‍ അറബി അറിയാവുന്നവര്‍ക്ക് അതുപയോഗിക്കാനുള്ള പ്രേരകമായും ഭാഷാപോഷണത്തിനും ലക്ഷ്യം വെച്ചുകൊണ്ട് കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വ കേന്ദ്രമായി കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിദ്ധീകരണം ആരംഭിച്ച ത്രൈമാസികയാണ് മനാറുന്നഹ്ദ്വ. പക്ഷേ നാലു ലക്കങ്ങള്‍ക്കു ശേഷം പ്രസിദ്ധീകരണം നിലച്ചു.

കേരളത്തില്‍ പൊതുവായി പ്രസിദ്ധീകരിക്കപ്പെടുന്ന അറബി ആനുകാലികങ്ങള്‍ കുറവെങ്കിലും സര്‍വകലാശാല അറബിക് ഡിപ്പാര്‍ട്ടുമെന്റുകളും വിവിധ അറബിക്കോളേജുകളും പ്രസിദ്ധീകരിക്കുന്ന നിലവാരമുള്ള നിരവധി അറബി പ്രസിദ്ധീകരണങ്ങള്‍ നിലവിലുണ്ട്. അവയില്‍ പ്രധാനമായവ ആരംഭിച്ച കാലക്രമത്തില്‍ താഴെ ചേര്‍ക്കുന്നു.

അസ്സഖാഫ
കാരന്തൂര്‍ (കോഴിക്കോട് ജില്ല) മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നിന്ന് 1996 ല്‍ ‘അസ്സഖാഫ’ പ്രസിദ്ധീകരണം ആരംഭിച്ചു. തുടക്കത്തില്‍ കൃത്യമായി പുറത്തിറങ്ങിയെങ്കിലും പിന്നീട് എല്ലാ മാസവും പുറത്തിറക്കാനായില്ല.

അല്‍ റൈഹാന്‍

വയനാട്ടിലെ മുട്ടില്‍ WMO കോളേജിലെ അറബി വിഭാഗം 2003 ല്‍ പ്രസിദ്ധീകരണമാരംഭിച്ച അറബി ആനുകാലികമാണ് ‘അല്‍ റൈഹാന്‍’. പ്രാഥമിക തലം മുതല്‍ സര്‍വ്വകലാശാല തലം വരെ അറബി ഭാഷാ പഠനം സജീവമായി നടക്കുന്ന കേരളത്തില്‍, ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും അരനൂറ്റാണ്ടിലധികമായി മുടങ്ങാതെ അറബി പ്രസിദ്ധീകരണങ്ങള്‍ നടത്തുന്ന ഉത്തരേന്ത്യന്‍ സ്ഥാപനങ്ങള്‍ക്കൊപ്പമെത്താനുള്ള ആലോചനയാണ് ഇതിനു മുതല്‍ക്കൂട്ടായത്. പണ്ഡിതനും അറബി ഗ്രന്ഥകാരനുമായ ഡോ: ജമാലുദ്ദീന്‍ ഫാറൂഖിയാണ് ഈ ത്രൈമാസികയുടെ മേല്‍നോട്ടം വഹിക്കുന്നത്.

അത്തദ്വാമുന്‍

ആലുവാ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് അക്കാദമിയില്‍ നിന്ന് പുറത്തിറങ്ങിയ അറബി മാസികയാണ് ‘അത്തദ്വാമുന്‍’. പ്രശസ്ത പണ്ഡിതനും അറബി ഗ്രന്ഥകാരനുമായിരുന്ന ഡോ: മുഹ്‌യിദ്ദീന്‍ ആലുവായ് ആണ് അസ്ഹറിന്റെ സ്ഥാപകന്‍. 2004 ലാണ് അത്തദ്വാമുന്‍ ഒരു വാര്‍ത്താ പത്രികയുടെ രൂപത്തില്‍ ആദ്യമായി പുറത്തിറങ്ങിയത്. മുഹമ്മദ് ഇഖ്ബാല്‍ നദ്‌വിയാണ് പത്രത്തിന്റെ അണിയറ ശില്പി. നിലവാരവും നിലപാടുകളുമുള്ള ഈ പത്രം കേരളത്തിലെ അറബി പ്രസിദ്ധീകരണ മേഖലയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്കുന്നു.

അസ്സ്വലാഹ്

കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ കീഴിലുള്ള സ്ഥാപനമായ ജാമിഅ നദ്‌വിയ്യ (എടവണ്ണ, മലപ്പുറം ജില്ല)യില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അറബി ത്രൈമാസികയാണ് ‘അസ്സ്വലാഹ്’. 2005 ലാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. മുഹമ്മദ് ഫാറൂഖിയാണ് ഇതിന്റെ അണിയറ ശില്പി.

അല്‍ ജാമിഅ

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ (പട്ടിക്കാട്, മലപ്പുറം ജില്ല)യില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയാണ് ‘അല്‍ ജാമിഅ’. 2006 മെയ് മാസത്തിലാണ് പ്രഥമ ലക്കം പ്രസിദ്ധീകരിച്ചത്. 140 ല്‍ പരം പുറങ്ങളുള്ള പ്രഥമ ലക്കം തന്നെയാണ് ഇതിന്റെ ഏറ്റവും മികച്ച ലക്കം.

അന്നഹ്ദ്വ

മലപ്പുറം ജില്ലയിലെ പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കുന്ന അറബി ദ്വൈമാസികയാണ് ‘അന്നഹ്ദ്വ’. 2006 ലാണ് ഇത് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. റഫീഖ് അഹ്‌മദ് ഹുദവി അന്നഹ്‌ളയിലെ സ്ഥിരം ലേഖകനാണ്. വിദ്യാര്‍ഥികളുടെ കഠിനശ്രമഫലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്നു.

കാലിക്കൂത്ത്

കോഴിക്കോട് സര്‍വ്വകലാശാല അറബി വിഭാഗത്തില്‍ നിന്നുള്ള സാഹിത്യപ്രധാനമായ ത്രൈമാസികയാണ് ‘കാലിക്കൂത്ത്’. 2006 ലാണ് ഇത് തുടക്കം കുറിച്ചത്. സാഹിത്യത്തോടും ജീവിതത്തോടുമുള്ള വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ എഴുത്തുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. പഠനങ്ങള്‍, കവിതകള്‍, യുണിവേഴ്‌സിറ്റി അറബി വിഭാഗം നടത്തിയ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍, യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങളുടെ അവലോകനങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഉള്ളടക്കങ്ങളാണ്.

അന്നൂര്‍

പട്ടിക്കാട് ജാമിഅ നൂരിയ അറബിക്കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍ പുറത്തിറക്കുന്ന ത്രൈമാസികയാണ് ‘അന്നൂര്‍’. 2010 ജനുവരിയിലാണ് പ്രഥമ ലക്കം പുറത്തിറങ്ങിയത്. കേരള മുസ്‌ലിംകളുടെ ശോഭനമായ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന ഈടുറ്റ ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമാണ് പ്രഥമലക്കം.

അല്‍ ആസ്വിമ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അറബി വിഭാഗം പുറത്തിറക്കിയ അറബി ജര്‍ണലാണ് ‘അല്‍ ആസ്വിമ’. വാര്‍ഷിക പ്രസിദ്ധീകരണമാണിത്. യുവ അദ്ധ്യാപകന്‍ ഡോ. ഷംനാദാണ് പത്രത്തിന്റെ അണിയറ പ്രവര്‍ത്തകന്‍. മറ്റു അറബി ആനുകാലികങ്ങളില്‍ നിന്നു വ്യത്യസ്തമായി അറബി രാഷ്ട്രങ്ങളിലെയും വിശിഷ്യാ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ അറബി പണ്ഡിതരുടെ ലേഖനങ്ങളും ഭാഷാപഠനങ്ങളും ഇതില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

1942 ല്‍ അറബി വിഭാഗം ആരംഭിച്ച യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദാനന്തര വിഭാഗവും ഗവേഷണ സൗകര്യവുമുണ്ട്.

കൈരലാ, അദ്ദീവാന്‍, അല്‍ മിദാദ്

ഒന്നോ രണ്ടോ ലക്കങ്ങള്‍ മാത്രം പുറത്തിറക്കിയ ഏതാനും അറബി പ്രസിദ്ധീകരണങ്ങളും കേരളത്തിലുണ്ട്. 2011 ല്‍ കേരള സര്‍വ്വകലാശാല അറബി വിഭാഗം പുറത്തിറക്കിയ ‘കൈരലാ’ എന്ന ത്രൈമാസിക, മലപ്പുറം ഗവണ്‍മെന്റ് കേളേജ് അറബി വിഭാഗം പുറത്തിറക്കിയ ‘അദ്ദീവാന്‍’, കണ്ണൂര്‍ ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് അക്കാദമിയുടെ ‘അല്‍ മിദാദ്’ തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നവയാണ്.

കേരളത്തിലെ അറബി കവികള്‍

അറബി ഭാഷയുടെ മതപരമായ പ്രാധാന്യം ഉള്‍ക്കൊണ്ട കേരളത്തിലെ മുസ്‌ലിംകള്‍ അറബി ഭാഷാ പഠനത്തിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അതിലൂടെ ഒരുപാട് ഭാഷാ വിദഗ്ദരും പണ്ഡിതന്മാരും അറബിക്കവികളും കേരളത്തില്‍ ജന്മം കൊണ്ടു. അറിയപ്പെട്ടവരും അല്ലാത്തവരുമായ ആയിരക്കണക്കിന് അറബിക്കവികള്‍ കേരളത്തില്‍ നിന്നുണ്ടായിട്ടുണ്ട്. അവരെല്ലാം അറബി ഭാഷയ്ക്ക് വലിയ സംഭാവനകള്‍ നല്കുകയും ചെയ്തു. കേരളത്തിലെ പ്രധാന അറബിക്കവികളുടെ പേരുകള്‍ താഴെ നല്കുന്നു.

  • അബൂബക്കര്‍ ശാലിയാത്തീ
  • ശൈഖ് സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്‍
  • ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍
  • ഖാദി മുഹമ്മദ്
  • ശൈഖ് ജിഫ്‌രി
  • ഉമര്‍ ഖാദ്വി
  • മുഹമ്മദുല്‍ ഫൈഇ
  • ഫലകി മുഹമ്മദ് മൗലവി
  • സെയ്ദുട്ടി മുസ്‌ലിയാര്‍
  • സഈദുബ്‌നു ബക്കാറുല്‍ യദ്ഫാഇ
  • ഹുസൈന്‍ ബ്‌നു മുഹമ്മദ് ശിഹാബുദ്ദീന്‍
  • അഹ്‌മദ് ശഅ്‌റാനീ
  • അബ്ദുല്‍ ഖാദര്‍ ഫദ്ഫരി
  • കണിയാത്ത് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍
  • മുഹമ്മദ് അബ്ദുല്‍ കമാല്‍ കാടേരി
  • അലിയ്യുബ്‌നു ഫരീദുല്‍ കൊച്ചനൂരി
  • കെ.കെ. ജമാലുദ്ദീന്‍ മൗലവി
  • അബ്ദുല്ലാ നൂറാനി
  • മുഹമ്മദ് ബ്‌നു കുഞ്ഞിമുഹമ്മദ്
  • ഹക്കീം അബൂബക്കര്‍ മൗലവി
  • അബ്ദുറഹിമാന്‍ ഫദ്ഫറി
  • ഇടപ്പള്ളിയില്‍ ഹക്കീം പിബി
  • കുഞ്ഞാമു മൗലവി
  • മൊയ്തു മൗലവി
  • നന്മണ്ട അബൂബക്കര്‍ മൗലവി
  • എന്‍.കെ അഹ്‌മദ് മൗലവി
മുൻപത്തെ ലേഖനം അറബി ഭാഷയുടെ പ്രാധാന്യം
അടുത്ത ലേഖനം വളപട്ടണം അബ്ദുല്ല

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI