വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > അലിയ്യുത്ത്വന്‍ത്വാവി

അലിയ്യുത്ത്വന്‍ത്വാവി

ഉള്ളടക്കം

കൃതഹസ്തനായ പത്രപ്രവര്‍ത്തകന്‍, കര്‍മനിരതനായ പണ്ഡിതന്‍, ചരിത്രകാരന്‍, ന്യായാധിപന്‍ എന്നീ നിലകളിലെല്ലാം അസാമാന്യപ്രതിഭയായ വ്യക്തിത്വമാണ് ശൈഖ് ത്വന്‍ത്വാവി.

Ali Al-Tantawi

1909 ജൂണ്‍ 12ന് ഡമസ്‌കസിലെ ഒരു പണ്ഡിത കുടുംബത്തിലാണ് ത്വന്‍ത്വാവി ജനിച്ചത്. ഈജിപ്തിലെ ത്വന്‍തയിലാണ് കുടുംബവേര്. പിതാമഹന്‍ ശൈഖ് അഹ്‌മദ് ത്വന്‍ത്വാവി പണ്ഡിതനും ഉസ്മാനിയ സേനയിലെ നായകനുമായിരുന്നു. പിതാവ് ശൈഖ് മുസ്തഫ ഒരു പള്ളിയിലെ ഇമാമായിരുന്നു. ശൈഖ് ത്വന്‍ത്വാവിയുടെ മുതിര്‍ന്ന പിതൃവ്യന്‍ പ്രമുഖ ഇസ്‌ലാമിക ഗോളശാസ്ത്രജ്ഞനും അമ്മാവന്‍ മുഹിബ്ബുദ്ദീനുല്‍ ഖത്വീബ്, അസ്സഹ്‌റാഅ്, അല്‍ഫതഹ് എന്നീ മാസികകളുടെ ഉടമയുമായിരുന്നു. ജനങ്ങളില്‍ ഇസ്‌ലാമിക ബോധം ഉണര്‍ത്തുന്നതിലും മുസ്‌ലിംകളെ ഇസ്‌ലാമിക കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ച ആനുകാലികങ്ങളാണ് ഇവ രണ്ടും. ഗുരുമുഖത്ത് നിന്നുള്ള പഠനവും വ്യവസ്ഥാപിത രീതിയിലുള്ള പാഠശാലകളിലെ പഠനവും സംയോജിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം മുന്നോട്ടുപോയത്. 1918വരെ തന്റെ പിതാവ് ഡയറക്ടറായിരുന്ന പ്രാഥമിക പാഠശാലയില്‍ പഠിച്ചു. 1928ല്‍ സിറിയയില്‍ നിന്ന് ബിരുദം നേടിയശേഷം ഈജിപ്തിലേക്ക് പോയി. അവിടെ മദ്‌റസതു ദാരില്‍ ഉലൂമില്‍ ഉല്‍യായില്‍ ചേര്‍ന്നു.

ത്വന്‍ത്വാവി അവിടെ സയ്യിദ് ഖുതുബിന്റെ സതീര്‍ഥ്യനായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പേ ഡമസ്‌കസിലേക്ക് മടങ്ങി. 1929ല്‍ അവിടെ ലോ കോളെജില്‍ ചേര്‍ന്നു. വിഖ്യാതപണ്ഡിതന്‍ മുസ്തഫസ്സര്‍ഖാഅ് അവിടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. 1933ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.

തന്റെ ഹ്രസ്വമായ ഈജിപത് ജീവിതത്തിന്നിടയില്‍ വിദ്യാര്‍ഥി സംഘടനകളെക്കുറിച്ചും അവര്‍ ജനകീയ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനെക്കുറിച്ചും ത്വന്‍ത്വാവി സൂക്ഷ്മമായി മനസ്സിലാക്കിയിരുന്നു. സിറിയയില്‍ മടങ്ങിയെത്തിയ അദ്ദേഹം വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു. ജംഇയ്യത്തുത്വുലബയുടെ അധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് അധിനിവേശത്തിന്നെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ അദ്ദേഹംവും സംഘടനയും സജീവമായി രംഗത്തുവന്നു. റാലികളും പണിമുടക്കുകളും സംഘടിപ്പിച്ചു. 1931ല്‍ കൃത്രിമമായി നടത്തിയ തെരഞ്ഞെടുപ്പുകള്‍ ദുര്‍ബലപ്പെടുത്താന്‍ കാരണമായത് ഈ പ്രക്ഷോഭങ്ങളാണ്. ജനങ്ങളെ ഇളക്കിമറിക്കുന്ന അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ ഭരണകൂടത്തിന് അലോസരം സൃഷ്ടിച്ചു. അതിന്റെ പേരില്‍ അധികാരികള്‍ അറസ്റ്റു ചെയ്ത് അദ്ദേഹത്തെ ജയിലിലടച്ചു. കടുത്ത പീഡനങ്ങള്‍ക്ക് വിധേയമാക്കി.

പത്തു വയസ്സുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടു. ഉമ്മയും അഞ്ച് സഹോദരീ സഹോദരന്മാരുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തില്‍ അര്‍പ്പിതമായി. അദ്ദേഹമായിരുന്നു മൂത്തമകന്‍. ഇതേത്തുടര്‍ന്നു പഠനം നിര്‍ത്തി കച്ചവടത്തിലേക്ക് തിരിഞ്ഞുവെങ്കിലും അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു. തുടര്‍ന്ന് പഠനത്തിലേക്ക് മടങ്ങി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. തന്റെ 24-ാം വയസ്സില്‍ പ്രിയപ്പെട്ട മതാവും മരണമടഞ്ഞത് ജീവിതത്തിലെ വലിയ പ്രതിസന്ധിയായിരുന്നു.

അറബ് ലോകത്തെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതിയിരുന്ന അദ്ദേഹത്തിന്റെ തുടക്കം 1926ല്‍ അല്‍മുഖ്തബസ് പത്രത്തില്‍ എഴുതിക്കൊണ്ടായിരുന്നു. അന്ന് പ്രായം ഇരുപത്തിയേഴ്. പത്രാധിപര്‍ ഉസ്താദ് മുഹമ്മദ് കര്‍ദ് അലി. പിന്നീട് തന്റെ തൂലിക താഴെ വെച്ച അവസരമുണ്ടായിട്ടില്ല. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് വിവിധ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ ആയിരക്കണക്കിനുവരും. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ അവതരിപ്പിച്ച വിജ്ഞാനപ്രദവും ആകര്‍ഷകവുമായ പരിപാടികള്‍ നിരവധിയാണ്.

ഫതല്‍അറബ്, അലിഫ്ബാഅ്, അല്‍അസ്സാം എന്നിവയുടെ പത്രാധിപസമിതിയില്‍ ജോലി ചെയ്തു. 1933 അഹ്‌മദ് ഹസന്‍ സയ്യാത് തന്റെ പ്രസിദ്ധമായ അര്‍റിസാല മാസിക ആരംഭിച്ചപ്പോള്‍ അതിന്റെ പ്രമുഖ എഴുത്തുകാരില്‍ ത്വന്‍ത്വാവിയുമുണ്ടായിരുന്നു. ഇരുപത് വര്‍ഷം അതില്‍ പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ അല്‍മുസ്‌ലിമൂന്‍, അല്‍അസ്വാം, അന്നുസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം നിരന്തരമെഴുതിയിരുന്നു. സുഊദി അറേബ്യയില്‍ സ്ഥിരതാമസമാക്കിയശേഷം അല്‍ഹജ്ജ്, അല്‍മദീന എന്നിവയില്‍ സ്ഥിരം കോളങ്ങള്‍ ചെയ്തു. എട്ടു വാള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ഓര്‍മക്കുറിപ്പുകള്‍ അശ്ശര്‍ഖുല്‍ ഔസത് മാസികയിലാണ് ആദ്യം വെളിച്ചം കണ്ടത്.

അറബ് ദേശീയത, സോഷ്യലിസം എന്നിവയെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ഓര്‍മക്കുറിപ്പുകളില്‍ അദ്ദേഹം എഴുതുന്നു.’കുട്ടിക്കാലത്ത് ഫലസ്തീന്‍, ടൂണീഷ്യ, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ തങ്ങളെ പഠിപ്പിച്ചിരുന്നു. മറ്റു ചിലര്‍ കുര്‍ദുകളും തുര്‍ക്കികളുമായിരുന്നു. പക്ഷേ അവരുടെ ദേശത്തെക്കുറിച്ചോ വംശത്തെക്കുറിച്ചോ ഞങ്ങളാരും ചോദിച്ചിരുന്നില്ല. അത്തരം ചിന്തപോലും ഞങ്ങള്‍ക്ക് അന്യമായിരുന്നു. അവരെല്ലാം മുസ്‌ലിംകളായിരുന്നു. അതിലുപരിയായി ഒന്നും ഞങ്ങള്‍ക്കറിയേണ്ടിയിരുന്നില്ല. അതിനിടെയാണ് നിഷേധാത്മക ദേശീയത വളരാന്‍ തുടങ്ങിയത്. അതോടെ അറബികളും തുര്‍ക്കികളും കുര്‍ദുമെല്ലാം വംശീയതയുടെ സങ്കുചിത ഭാഷയില്‍ സംസാരിച്ചുതുടങ്ങി. പരസ്പര കൂട്ടായ്മ നഷ്ടമായി. ഏകസമുദായം അനേകസമുദായങ്ങളായി ചിന്നിച്ചിതറി’.

അദ്ദേഹത്തിന് ഇഷ്ടപ്പെട്ട തൊഴില്‍ പത്രപ്രവര്‍ത്തനമായിരുന്നെങ്കിലും മികച്ചൊരു അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം പ്രശസ്തമായിരുന്നു. ഹി.1345ല്‍ അദ്ദേഹംപ്രാഥമിക സ്‌കൂളില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. അന്ന് പതിനെട്ടുവയസ്സായിരുന്നു പ്രായം. നേഷണല്‍ കോളെജില്‍ അറബ് സാഹിത്യത്തെക്കുറിച്ച് ചെയ്ത പ്രഭാഷണം തന്റെ 21-ാം വയസ്സില്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഫ്രഞ്ച് അധിനിവേശത്തിന്നെതിരെ പോരാടുന്നത് നിമിത്തം ഇക്കാലയളവില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ വിവിധ രീതിയില്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമങ്ങള്‍തോറും അദ്ദേഹത്തെ സ്ഥലം മാറ്റി.

1936ല്‍ ഇറാഖിലേക്ക് പോയി. അവിടെ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായി ചേര്‍ന്നു. 1939വരെ അവിടെ തുടര്‍ന്നു. അതിന്നിടയില്‍ ഒരു വര്‍ഷം 1937ല്‍ ബൈറൂതിലെ ശരീഅ കോളെജില്‍ അധ്യാപനം നടത്തി.

1940ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അധ്യാപന ജോലിയില്‍ നിന്ന് മാറി ന്യായാധിപസ്ഥാനത്ത് അവരോധിക്കപ്പെട്ടു. യൗവന യുക്തമായി ജീവിതത്തിന്റെ നല്ല നാളുകള്‍ ഏതാണ്ട് 25 വര്‍ഷക്കാലം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്ത അദ്ദേഹം റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിലും നിര്‍ണായകമായ പങ്കുവഹിച്ചു.

1963ല്‍ കുടുംബസമേതം സുഊദി അറേബ്യയിലേക്ക് താമസം മാറ്റിയ ത്വന്‍ത്വാവിക്ക് താമസിയാതെ തന്നെ സുഊദി പൗരത്വം ലഭിച്ചു. റിയാദിലെ അറബിക് കോളെജിലും ശരീഅ കോളെജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1964 മുതല്‍ 1985 വരെ മക്ക ഹറമിനു തൊട്ടടുത്തുള്ള അജ്‌യാദിലായിരുന്നു താമസം. പിന്നീട് മിനായുടെ സമീപം അസീസിയയിലേക്ക് താമസം മാറ്റി. ഏഴുവര്‍ഷം അവിടെ താമസിച്ചു. അനന്തരം ജിദ്ദയിലേക്ക് താമസം മാറ്റിയ അദ്ദേഹം 1999ല്‍ മരിക്കുന്നതുവരെ അവിടെയായിരുന്നു.

ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ വിജ്ഞാനപ്രദവും ആകര്‍ഷണീയവുമായ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂന്നി മറുപടി നല്‍കുന്ന ശൈഖിന്റെ മസാഇല്‍ വ മുശ്കിലാത് (റേഡിയോ) നൂറുന്‍ വ ഹിദായ(ടിവി) എന്നീ പരിപാടികള്‍ ലോകത്തിന്റെ നാനാഭാഗത്തുള്ള ജനങ്ങളെയും ഹഠാദാകര്‍ഷിച്ചവയായിരുന്നു. മുസ്‌ലിം ലോകത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാറുള്ള നിരവധി സെമിനാറുകളിലും സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായി നിറഞ്ഞുനിന്നിരുന്ന ശൈഖിന്റെ പ്രബോധനരംഗത്തെ സേവനങ്ങള്‍ മാനിച്ചുകൊണ്ട് 1990ല്‍ അദ്ദേഹത്തിന് കിംഗ് ഫൈസല്‍ അവാര്‍ഡ് സമ്മാനിക്കപ്പെട്ടു.

ശൈഖിന്റെ തഅ്‌രീഫുന്‍ ആമ്മുന്‍ ബിദീനില്‍ ഇസ്‌ലാം എന്ന കൃതിക്ക് ഇസ്‌ലാമിക വിശ്വാസം എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്രന്ഥകാരനെന്ന നിലക്ക് അറിയപ്പെടുന്ന ശൈഖ് ത്വന്‍ത്വാവിക്ക് അമ്പതില്‍ അധികം ഗ്രന്ഥങ്ങളുണ്ട്. റസാഇലുല്‍ ഇസ്വ്‌ലാഹ് (ഹി.1348), ബശ്ശാറുബ്‌നു ബുര്‍ദ് (ഹി.1348), റസാഇലുസൈഫില്‍ ഇസ്‌ലാം (ഹി.1349), ഫിത്തഹ് ലീലില്‍ അദബ്(ഹി.1352), ഉമറുബ്‌നുല്‍ഖത്താബ് (1355), ഫി ബിലാദില്‍ അറബ് (ഹി.1339), മിനത്താരീഖില്‍ ഇസ്‌ലാമി (1339), അബൂബക്‌റുസ്സിദ്ദീഖ് (1886), ഖിസസുന്‍ മിനത്താരീഖ് (1986), രിജാലുന്‍ മിനത്താരീഖ് (1983), സ്വുവറുന്‍ വ ഖവാത്വിര്‍ (1982), ഖിസസുന്‍ മിനല്‍ ഹയാത് (1980), ഫീ സബീലില്‍ ഇസ്വ്‌ലാഹ് (1959), ദിമശ്ഖ് (1959), ഫുസ്വൂലുന്‍ ഇസ്‌ലാമിയ്യ (1960), മഅന്നാസ് (1960), സില്‍സിലതുഹികായാതിന്‍ മിനത്താരീഖ് (1960) തുടങ്ങിയവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ചിലതു മാത്രമാണ്.

അഞ്ചുവര്‍ഷക്കാലം ഇരുന്നൂറ് ലക്കങ്ങളിലായി അശ്ശര്‍ഖുല്‍ ഔസത്വ് വാരികയില്‍ പ്രസിദ്ധീകരിച്ച ഓര്‍മക്കുറിപ്പുകളാണ്. ദിക്‌റയാത് അലിയ്യുത്വന്‍ത്വാവി. എട്ടുവാള്യങ്ങളായി അവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ശൈഖ് അലിത്വന്‍ത്വാവി 1999 ജൂണ്‍ 18ന് 1420 റബീഉല്‍ അവ്വലില്‍ നിര്യാതനായി. ആധുനിക ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലൊന്നായ തഫ്‌സീറുല്‍ ജവാഹിറിന്റെ കര്‍ത്താവ് ശൈഖ് ത്വന്‍ത്വാവി ജൗഹരിയും (ഈജിപ്ത്) ത്വന്‍ത്വാവി എന്ന പേരില്‍ പ്രസിദ്ധനായ വ്യക്തിത്വമാണ്.

 

മുൻപത്തെ ലേഖനം അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി
അടുത്ത ലേഖനം അലിബ്‌നു അബ്ബാസ് അല്‍മജൂസി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI