വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > ഡോ.ആഇശ അബ്ദുര്‍റഹ്‌മാന്‍

ഡോ.ആഇശ അബ്ദുര്‍റഹ്‌മാന്‍

ഉള്ളടക്കം

‘തീരത്തിന്റെ പുത്രി’ എന്നര്‍ഥമുള്ള ബിന്‍തുശ്ശാത്വിഅ് എന്ന പേരില്‍ വിശ്വപ്രസിദ്ധയായ ആഇശ അബ്ദുര്‍റഹ്‌മാന്‍ 1913ല്‍ ഒരു പണ്ഡിത കുടുംബത്തില്‍ ജനിച്ചു. കൈറോവിന് സമീപമുള്ള ദിംയാത്ത് പട്ടണത്തില്‍ നൈല്‍ നദിയുടെ തീരത്താണ് ആഇശ വളര്‍ന്നത്. ശിബ്‌റാഇഖും എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് ശൈഖ് അബ്ദുര്‍റഹ്‌മാന്‍ നൈല്‍ തീരത്തേക്ക് സകുടുംബം താമസം മാറ്റുന്നത്. നൈലിന്റെ ഓളങ്ങളും കുളിര്‍കാറ്റടിക്കുന്ന തീരവും ബാലികയായ ആഇശയില്‍ കവിത വിടര്‍ത്തുമായിരുന്നുവത്രേ. ഒഴിവുകാലം ചെലവഴിക്കാന്‍ പിതാവിന്റെ ജന്മസ്ഥലമായ ശിബ്‌റയിലേക്ക് പോയാലും നൈല്‍തീരസ്മൃതികള്‍ തന്നില്‍ ഗൃഹാതുരത്വം സൃഷ്ടിച്ചതായി ആഇശ പറയുന്നു. പില്കാലത്ത് ഒരെഴുത്തുകാരിയായി വളര്‍ന്നപ്പോള്‍ സ്വീകിച്ച തൂലികാനാമം ബിന്‍തുശ്ശാത്വിഅ്(തീര പുത്രി) ഈ ബാല്യകാല സ്മൃതികള്‍ക്കുള്ള ഉപഹാരമായിരുന്നു.

Dr Aisha Abdurahman

പിതാവ് അല്‍ അസ്ഹര്‍ സ്ഥാപനങ്ങളിലൊന്നില്‍ അധ്യാപകനും പിതാമഹന്‍ അസ്ഹര്‍ പള്ളിയിലെ ഇമാമുമായിരുന്നു. ആഇശയെ മാതാവ് ഗര്‍ഭം ധരിച്ചിരിക്കെ കുടുംബത്തിന്റെ വൈജ്ഞാനിക പൈതൃകം കാത്തുസൂക്ഷിക്കാന്‍ പ്രതിഭാശാലിയായ ഒരാണ്‍കുട്ടിയെ പ്രദാനംചെയ്യാന്‍ പ്രാര്‍ഥിച്ചിരുന്നുവത്രെ. അതിനാല്‍ ആഇശയുടെ പിറവി അദ്ദേഹത്തെ പ്രസന്നവദനനാക്കിയില്ല. എങ്കിലും ദൈവികമായ ഒരുള്‍വിളിപോലെ വിശുദ്ധ ഖുര്‍ആന് പ്രൗഢമായ ജീവിതവ്യാഖ്യാനം രചിച്ച പ്രവാചക പത്‌നി ഉമ്മുല്‍മുഅ്മിനീന്‍ ആഇശ(റ)യുടെ പേര്‍ പുത്രിക്ക് നല്‍കി. സത്യവിശ്വാസികളുടെ എക്കാലത്തെയും മാതാവിന് ഒരനന്തരഗാമിയെ സമ്മാനിക്കാന്‍ കൊതിച്ച പിതാവ് ആഇശയെ വീട്ടില്‍ വെച്ചുതന്നെ ഇസ്‌ലാമിക ബാലപാഠങ്ങള്‍ പഠിപ്പിക്കുവാന്‍ തുടങ്ങി. അഞ്ചാം വയസ്സില്‍ ശൈഖ് മുര്‍സിയില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠമാക്കി. ഖുര്‍ആന്‍ പഠനത്തിനു ശേഷം ഒഴിവു സമയങ്ങളില്‍ അറബിഭാഷയും ഇസ്‌ലാമിക പാഠങ്ങളും പിതാവില്‍ നിന്ന് പഠിച്ചു.

1920ല്‍ തന്റെ ഏഴാം വയസ്സില്‍ സ്‌കൂളില്‍ ചേരാന്‍ ആഗ്രഹിച്ചുവെങ്കിലും ആഇശയുടെ മോഹം തിരസ്‌കരിക്കപ്പെട്ടു. മത പാശ്ചാത്തലമുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ പാഠശാലയില്‍ പോയി പഠിക്കുന്നത് അപരാധമായിക്കണ്ട സമൂഹത്തിലെ അംഗമായിരുന്നു പിതാവ്. ഒടുവില്‍ പിതാമഹനെ സ്വാധീനിച്ച് സ്‌കൂള്‍ പ്രവേശനത്തിന് അനുമതി സമ്പാദിക്കുമ്പോഴേക്കും സ്‌കൂള്‍ പ്രായവും അധ്യയനവര്‍ഷവും അവസാനിക്കാറായിരുന്നു. വാര്‍ഷിക പരീക്ഷയുടെ തൊട്ടുമുമ്പ് സ്‌കൂളില്‍ ചേര്‍ന്ന ആഇശ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് അധ്യാപകരില്‍ വിസ്മയമുളവാക്കിയതായി അലല്‍ ജസ്ര്‍ എന്ന ആത്മകഥയില്‍ പറയുന്നു. പത്താം വയസ്സില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയതോടെ തുടര്‍പഠനത്തിനു പിതാവ് അനുവാദം നല്‍കിയില്ല. തുടയെല്ല് പൊട്ടിക്കിടപ്പിലായ പിതാമഹനെ ശുശ്രൂഷിക്കലായി പിന്നത്തെ ജോലി. ഈ സമയത്ത് വല്യുപ്പക്കുവേണ്ടി പത്രങ്ങള്‍ വായിച്ചു വിശദീകരിച്ചു കൊടുക്കുമായിരുന്നു ആഇശ. ചിലതെല്ലാം എഴുതി പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കും. അത് പ്രസിദ്ധീകരിച്ചു വരികയും ചെയ്യും. അങ്ങനെയാണ് പത്രങ്ങളുമായുള്ള ബന്ധം തുടങ്ങുന്നത്.

പിതാമഹന്റെ മരണശേഷം അവര്‍ രഹസ്യമായി പഠനം തുടര്‍ന്നു. അധ്യാപക പരിശീലനത്തിനുള്ള തുല്യതാ കോഴ്‌സ് പൂര്‍ത്തീകരിച്ച അവര്‍ മന്‍സൂറയിലെ വനിതാ സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നു. ഇംഗ്ലീഷ-ഫ്രഞ്ച് ഭാഷ പഠിക്കുന്നത് ഈ സമയത്താണ്. മന്‍സൂറയില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടു. അന്നഹ്ദതുന്നിസാഇയ്യ അവരുടെ ധാരാളം കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. താമസം കൈറോവിലേക്ക് മാറ്റിയപ്പോള്‍ പ്രസ്തുത പത്രത്തിന്റെ എഡിറ്റര്‍ ഹാജ: ലബീബ അഹ്‌മദുമായി ബന്ധപ്പെട്ടു. ആദ്യം പത്രത്തിലേക്ക് അയച്ചുകിട്ടുന്ന ലേഖനങ്ങളിലെ ഭാഷാ പരിശോധനയും തുടര്‍ന്ന് എഡിറ്റോറിയല്‍ എഴുതുവാനും ആഇശയെ ഏല്പിച്ചു. അവസാനം അന്നഹ്ദയുടെ എഡിറ്റര്‍ പദവിയും ഏല്‍ക്കേണ്ടിവന്നു. പ്രമുഖ എഴുത്തുകാരുടെ മാത്രം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അല്‍ഹിലാല്‍, അല്‍ബലാഗ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ബിന്‍തുശ്ശാത്വിഅ് എന്ന പേരില്‍ എഴുതിത്തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. 1941ല്‍ മാസ്റ്റര്‍ ബിരുദം നേടി.

ആധുനിക അറബി സാഹിത്യത്തിലെ കുലപതിയായ ത്വാഹാ ഹുസൈന്റെ ശിഷ്യഗണങ്ങളില്‍ പ്രമുഖയാണ് അവര്‍. അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം ടേിയ അവര്‍ ത്വാഹാ ഹുസൈന്റെ മാര്‍ഗദര്‍ശനത്തില്‍ അബുല്‍അലാഉുല്‍ മഅര്‍രിയുടെ രിസാലതുല്‍ ഗുഫ്‌റാന്‍ (പാപമുക്തിയുടെ സന്ദേശം) എന്ന ഗ്രന്ഥത്തെക്കുറിച്ച് നടത്തിയ ഗവേഷണ പഠനത്തിനാണ് 1944ല്‍ അവര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.

കൈറോ യൂനിവേഴ്‌സിറ്റിയില്‍ തന്റെ അധ്യാപകനായിരുന്ന അമീനുല്‍ ഖൂലിയായിരുന്നു ആഇശയുടെ ഭര്‍ത്താവ്. 1944ലായിരുന്നു വിവാഹം. 1966ല്‍ മരണമടഞ്ഞ ഭര്‍ത്താവിനെക്കുറിച്ചുള്ള തപ്തസ്മരണകള്‍ അവരുടെ ആത്മകഥയില്‍ കാണാം.

ഐനുശ്ശംസ് യൂനിവേഴ്‌സിറ്റിയില്‍ അറബി സാഹിത്യവിഭാഗം അധ്യാപിക, യൂനിവേഴ്‌സിറ്റികളുടെ ഉന്നതാധികാര സമിതിയില്‍ അറബിഭാഷാ സ്ഥിരം സമിതി അംഗം, കൈറോ ആസ്ഥാനമായുള്ള കലാ-സാഹിത്യ സംരക്ഷണസമിതി ഉന്നതാധികാര സമിതി അംഗം, അറബ് ലീഗിന്റെ കീഴിലുള്ള അറബ് പഠന-ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍, ഉമ്മുദര്‍മാന്‍, ഖാര്‍ത്തും, കൈറോ, ഖുറഫിയ്യീന്‍, അള്‍ജീരിയ എന്നീ യൂനിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ് പ്രഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

രാഷ്ട്രത്തെയും യൂനിവേഴ്‌സിറ്റികളെയും പ്രതിനിധീകരിച്ച് അവര്‍ വിവിധ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അറബ്-ഇസ്‌ലാമിക സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച് ബിന്‍തുശ്ശാത്വിഅ് നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ തെരഞ്ഞെടുത്ത അധ്യായങ്ങളുടെ വ്യാഖ്യാനമായ അത്തഫ്‌സീറുല്‍ ബയാനിലില്‍ ഖുര്‍ആനില്‍ കരീം എന്ന ഗ്രന്ഥം പരമ്പരാഗതമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നിന്നു ഭിന്നമായി ഖുര്‍ആനിക പദസംഘാതങ്ങളുടെ അമാനുഷികതയും അത്യാകര്‍ഷണീയതയും അനാവരണം ചെയ്യുന്നു.

ഖുര്‍ആന്‍ വ്യാഖ്യാനത്തിനു പുറമെ ഉപന്യാസങ്ങള്‍, കവിത, കഥ, നോവല്‍ എന്നീ മേഖലകളിലും ഡോ.ആഇശ മായാത്ത മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. പ്രവാചക കുടുംബത്തിലെ മഹിളകള്‍ (തറാജുമുസയ്യിദാതിബൈതി ന്നുബുവ്വ) എന്ന ബൃഹത്തായ ഗ്രന്ഥത്തില്‍ നബിയുടെ മാതാവ് ആമിന ബിന്‍ത് വഹബു മുതല്‍ കര്‍ബല രക്തസാക്ഷി ഹുസൈന്‍ പുത്രി സക്കീന വരെയുള്ളവരുടെ ജീവിതകഥ വിവരിക്കുന്നു.

1973ല്‍ അന്‍വര്‍ സാദാതില്‍ നിന്ന് അവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കുവൈത്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും അവാര്‍ഡുകള്‍ നല്‍കി അവരെ ആദരിച്ചിട്ടുണ്ട്. 1978ല്‍ ഹുസ്‌നി മുബാറകില്‍നിന്നും അവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

1998 ഡിസംബര്‍ ഒന്നിന് കൈറോവില്‍ വെച്ച് അവര്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി.

 

മുൻപത്തെ ലേഖനം ഡോ.കെ അബ്ദുറഹ്‌മാന്‍
അടുത്ത ലേഖനം ഡോ.അബൂ അമീനാ ബിലാല്‍ ഫിലിപ്‌സ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI