വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > ഇമാം മാലിക് (റ)

ഇമാം മാലിക് (റ)

ഉള്ളടക്കം

ഇസ്‌ലാമിക കര്‍മശാസ്ത്ര രംഗത്തും ഹദീസ് ക്രോഡീകരണ മേഖലയിലും വിസ്മരിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പണ്ഡിതനാണ് ഇമാം മാലിക് ബ്‌നു അനസ്(റ). മാലിക് ബ്‌നു അനസ് ബ്‌നു മാലിക് ബ്‌നു അബീ ആമിര്‍ ബിന്‍ അംറ് ബ്‌നുല്‍ ഹാരിസ് എന്നാണ് പൂര്‍ണ നാമം. ഇമാം അബൂഹനീഫയുടെ ശിഷ്യനും ഇമാം ശാഫിഈയുടെ ഗുരുവുമായിരുന്നു ഇമാം മാലിക്(റ). അഗാധമായ വിജ്ഞാനവും ഹദീസ് വിജ്ഞാനീയങ്ങളിലെ അവഗാഹവുമാണ് ഇമാം മാലിക്(റ) നെ പ്രശസ്തനാക്കിയത്.

Imam Malik bin Anas

ജനനം, പഠനം

മുഹമ്മദ് നബി(സ്വ)യുടെ സഹായിയായിരുന്ന അനസുബ്‌നു മാലിക് (റ) മരണപ്പെട്ടഹിജ്‌റ 93 ലാണ് ഇമാം മാലിക് ജനിക്കുന്നത്.പിതാവ് അനസ്ബുനു മാലികും മാതാവ് ആലിയ ബിന്‍ത് ഷുറൈക് അല്‍അസദിയ്യയുമാണ്. യമനീ ഗോത്രത്തിലാണ് അദ്ദേഹത്തിന്റെ വംശ പരമ്പര അവസാനിക്കുന്നത്. ‘ഇമാമു ദാറില്‍ ഹിജ്‌റ’, ‘മാലികുന്നജ്മ്’ എന്നീ പേരുകളിലൊക്കെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

മദീനയില്‍ ജനിച്ചു വളര്‍ന്നതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനും വൈജ്ഞാനിക ലോകത്തെ വിശാരദന്മാരായ ധാരാളം പണ്ഡിതരുടെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിക്കാനും ഹദീസുകള്‍ മനഃപാഠമാക്കുവാനും അദ്ദേഹത്തിന്ന് കഴിഞ്ഞു. മദീനയിലെ പണ്ഡിതനായിരുന്ന ഇബ്‌നു ഹര്‍മുശിന്റെ ശിഷ്യനായി ഏഴു വര്‍ഷത്തോളം കഴിഞ്ഞു കൂടി. കൂടാതെ നാഫിഅ് മൗലാ ഇബ്‌നു ഉമര്‍, ഇബ്‌നു ശിഹാബുസ്സുഹ്‌രീ, റബീഉര്‍റഅ്‌യ് എന്നിവരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി.

മദീനാ പള്ളിയിലെ മുഫ്തി

പതിനാറാം വയസ്സ് മുതല്‍ മസ്ജിദുന്നബവിയില്‍ മുഹദ്ദിസായും മുഫ്തിയായും ഇമാം മാലിക്(റ) സേവനം ആരംഭിച്ചു. ഫത്‌വകള്‍ നല്‍കാന്‍ താന്‍ യോഗ്യനാണെന്ന് മദീനയിലെ എഴുപത് പണ്ഡിതന്മാരെങ്കിലും സാക്ഷ്യപ്പെടുത്തുന്നത് വരെ താന്‍ ഫത്‌വ നല്‍കില്ല എന്ന് ഇമാം മാലിക്(റ) തീരുമാനമെടുത്തിരുന്നു. മതരംഗത്തെ ഇടപെടലുകളെ എത്ര ഗൗരവത്തോടെയായിരുന്നു അദ്ദേഹം സമീപിച്ചത് എന്നതിന്റെ ഉദാഹരണമായി ഇത് മാത്രം മതിയാവും. വൈജ്ഞാനിക മേഖലയിലെ തിരക്കുകള്‍ക്കിടയില്‍ ഉപജീവനത്തിനായി കച്ചവട രംഗത്തും ചെറിയ തോതില്‍ ഇടപെട്ടു.

ശിഷ്യന്‍മാര്‍ക്ക് ഹദീസുകള്‍ പകര്‍ന്നു നല്‍കിയും ഫത്‌വകള്‍ നല്‍കിയും അദ്ദേഹം മസ്ജിദുന്നബവിയില്‍ സജീവമായി. വൈജ്ഞാനിക സദസ്സിനും ചര്‍ച്ചകള്‍ക്കും വിധി പറയുന്നതിനുമെല്ലാം ഉമര്‍ (റ) ഉപയോഗിച്ചിരുന്ന മദീനാ പള്ളിയിലെ അതേ സ്ഥലമാണ് ഇമാം മാലിക് (റ) തിരഞ്ഞെടുത്തിരുന്നത്.
നബിചര്യ പഠിക്കുന്നതിലും മനഃപാഠമാക്കുന്നതിലും ഇമാം മാലിക്(റ) അഗ്രഗണ്യനായിരുന്നു. ഗുരുനാഥന്മാരായ ഇമാം സുഹ്‌രി, യഹ്‌യ ബ്‌നു സഈദില്‍ അന്‍സാരി തുടങ്ങിയവരില്‍ നിന്നു ശേഖരിച്ച ഒരു ലക്ഷത്തോളം ഹദീസുകള്‍ അദ്ദേഹം സ്വന്തം കൈപ്പടയില്‍ രേഖപ്പെടുത്തി വെച്ചിരുന്നു.

മസ്ജിദുന്നബവിയില്‍ നടന്നിരുന്ന അദ്ദേഹത്തിന്റെ പഠനസദസ്സ് ശാരീരികമായ അസുഖങ്ങള്‍ നിമിത്തം പിന്നീട് വീട്ടിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ വൈജ്ഞാനിക സദസ്സുകള്‍ ശാന്തഗംഭീരമായിരുന്നു. ഗൗരവവും സൂക്ഷമതയും ശാന്തതയും അറിവന്വേഷിക്കുന്നവര്‍ക്ക് നിര്‍ബന്ധമാണെന്ന് അദ്ദേഹം ശിഷ്യരോട് പറയാറുണ്ടായിരുന്നു.

പ്രവാചക വചനങ്ങള്‍ ശിഷ്യര്‍ക്ക് കൈമാറുന്നതിലും ഫത്‌വകള്‍ നല്‍കുന്നതിലുമെല്ലാം കണിശത പുലര്‍ത്തി. പ്രവാചകന്റെ വചനങ്ങള്‍ പഠിപ്പിച്ച് കൊടുക്കുമ്പോള്‍ അതിന് ഭംഗം സംഭവിക്കുന്നത് വെറുക്കുകയും ഒരു ഹദീസ് പൂര്‍ത്തിയാക്കാതെ മറ്റ് കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് ശിഷ്യന്മാരെ വിലക്കുകയും ചെയ്തു.

ഫത്‌വകള്‍ നല്‍കുന്നതിലും അദ്ദേഹം ഇതേ ശ്രദ്ധ വെച്ചു പുലര്‍ത്തി. തനിക്ക് അറിവില്ലാത്ത വിഷയങ്ങളില്‍ ‘എനിക്കറിയില്ല’ എന്ന് തുറന്ന് പറഞ്ഞു. ഒരിക്കല്‍ ഫത്‌വ തേടിക്കൊണ്ട് ഒരാള്‍ അദ്ദേഹത്തിനടുത്തെത്തി. ആറുമാസത്തെ വഴി സഞ്ചരിച്ചാണ് അദ്ദേഹം മാലിക്(റ)ന്റെ അടുത്തെത്തിയത്. പ്രശ്‌നം കേട്ടയുടെനെ ഇമാം മാലിക്(റ) ന്റെ മറുപടി എനിക്കറിയില്ല എന്നായിരുന്നു. ആഗതന്‍ ചോദിച്ചു: ‘പിന്നെ ആര്‍ക്ക് അറിയും?’ ‘അല്ലാഹുവിന്നറിയാം’ മാലിക് (റ) മറുപടി പറഞ്ഞു.

മദീനയിലെ വൈജ്ഞാനിക സദസ്സുകളിലൂടെ ആ നൂറ്റാണ്ടിലെ പ്രഗത്ഭരായ ധാരാളം പണ്ഡിതന്മാരുടെ ഗുരുസ്ഥാനം നേടിയെടുക്കാന്‍ മാലിക്(റ)ന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പ്രഗത്ഭനാണ് ഇമാം ശാഫിഈ(റ).

ഖലീഫമാരെ ഇമാം മാലിക്ക് ഉപദേശിക്കാറുണ്ടായിരുന്നു. ഹജ്ജാജിന്റെ കാലത്ത് ഹിജറ് ഇസ്മാഈലിനെ ഒഴിവാക്കിയാണ് കഅ്ബ പുനര്‍നിര്‍മിച്ചത്. അത് പൊളിച്ച്, അബ്ദുല്ലാഹിബ്‌നു സുബൈര്‍ നിര്‍മിച്ചതു പോലെ ഹിജ്‌റിനെ കഅ്ബയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മാണം നടത്തുവാന്‍ ഖലീഫ മന്‍സൂര്‍ ശ്രമിച്ചപ്പോള്‍ ഇമാം മാലിക്ക് അത് നിരുത്സാഹപ്പെടുത്തി. അധികാരത്തില്‍ വരുന്ന ഓരോരുത്തരും കഅ്ബ പൊളിച്ചു പണിയാന്‍ തുടങ്ങിയാല്‍ അതിന്നവസാനമുണ്ടാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത് ഖലീഫ സ്വീകരിക്കുകയും തന്റെ ഉദ്യമത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

ഹദീസ് ക്രോഡീകരണ രംഗത്തേക്ക്

നബി(സ്വ) ജീവിച്ചിരിക്കുന്ന സമയത്തു തന്നെ ഖുര്‍ആന്‍ പൂര്‍ണമായി ലിഖിത രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നു. അത് പിന്നീട് അബൂബക്ര്‍(റ) ന്റെയും ഉമര്‍(റ) ന്റെയും കരങ്ങളാല്‍ കൂടുതല്‍ ഭദ്രമാക്കപ്പെടുകയും ചെയ്തു. എന്നാല്‍ പ്രവാചകന്റെ ഹദീസുകള്‍ ഇങ്ങനെ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല.

സ്വഹാബികളുടെയും പിന്നീട് താബിഉകളുടെയും കാലം കഴിഞ്ഞതോടെ പ്രവാചകന്റെ പേരില്‍ കളവ് പ്രചരിക്കുന്നത് വലിയ തോതില്‍ വര്‍ധിച്ചു. പലരും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായും വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ചും ഫത്‌വകള്‍ പറയുകയും പലതും പ്രവാചകനിലേക്ക് ചേര്‍ക്കുകയും ചെയ്തു.
പ്രവാചകന്റെ വചനങ്ങള്‍ മാത്രമായി സൂക്ഷ്മതയോടെ ക്രോഡീകരിക്കാന്‍ പല ഭരണാധികാരികളും ശ്രമം നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല. ഇമാം മാലിക്(റ)ന്റെ കാലഘട്ടത്തില്‍ ഹദീസുകള്‍ ക്രോഡീകരിക്കേണ്ട ആവശ്യം വീണ്ടും വര്‍ധിച്ചു.

അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താല്‍ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ഈ കര്‍ത്തവ്യം ഇമാം മാലിക്(റ)നെ ഏല്പ്പിച്ചു. അബൂജഅ്ഫര്‍ ഇമാം മാലികിനോട് പറഞ്ഞു: ‘നിങ്ങള്‍ ഒരു ഗ്രന്ഥം രചിക്കുക. അതവലംബിക്കാന്‍ ജനങ്ങളെ ഞാന്‍ നിര്‍ബന്ധിക്കാം, നിങ്ങള്‍ ഈ വിജ്ഞാനത്തെ അവലംബിക്കാവുന്ന ഏക വിജ്ഞാനമാക്കുക’. അപ്പോള്‍ മാലിക് അദ്ദേഹത്തോട് പറഞ്ഞു: ‘പ്രവാചകന്റെ സ്വഹാബികളിലൊരാള്‍ വ്യത്യസ്ത നാടുകളിലേക്ക് യാത്ര ചെയ്തു. അവരെല്ലാവരും അവരുടെ വീക്ഷണമനുസരിച്ചാണ് ഫത്വ്വ നല്‍കിയത്. മക്കാനിവാസികള്‍ക്ക് ഒരു വീക്ഷണമുണ്ട്. മദീന നിവാസികള്‍ക്കും. ഇറാഖിലെ ആളുകള്‍ക്കും അവരുടേതായ വീക്ഷണമുണ്ട്’ (അല്‍ മദാരിക്, പേ:30).

അല്‍ മുവത്ത്വ

അബൂ ജഅ്ഫറിന്റെ നിര്‍ദേശപ്രകാരം പ്രവാചകന്റെതായി തനിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ മാലിക്(റ) ക്രോഡീകരിക്കാന്‍ ആരംഭിച്ചു. ഹിജ്‌റ 148 ല്‍ ആരംഭിച്ച പ്രയത്‌നം 11 വര്‍ഷത്തെ കഠിനാധ്വാനത്തിനും പരിശോധനയ്ക്കുമെല്ലാം ശേഷം ഹിജ്‌റ 159ല്‍ അദ്ദേഹം പൂര്‍ത്തീകരിച്ചു.

1760 ഹദീസുകളാണ് മുവത്വയില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. ഈ എണ്ണത്തിന്റെ വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും നിലനില്ക്കുന്നുണ്ട്.
ശേഷം ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളുടെയോ സ്വിഹാഹിസ്സ്വിത്തയുടേയോ പോലെ സമ്പൂര്‍ണ ഹദീസ് സമാഹാര രൂപമല്ല മുവത്ത്വഇല്‍ ഇമാം മാലിക്(റ) അവലംബിച്ചിട്ടുള്ളത്. മറിച്ച് പ്രവാചകന്റെ ഹദീസുകള്‍ക്കൊപ്പം കര്‍മ ശാസ്ത്രം ധാരാളം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു ശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നത്; പ്രത്യേകിച്ച് മദീനയിലെ കര്‍മ ശാസ്ത്രം
.
കര്‍മ ശാസ്ത്ര വീക്ഷണങ്ങള്‍ പറയുന്ന സ്ഥലത്ത് അതിന്ന് പിന്‍ബലമേകുന്ന ഹദീസുകള്‍ അദ്ദേഹം ഉദ്ധരിക്കും. മദീനയിലെ പണ്ഡിതന്മാരും മദീനാ നിവാസികളും എങ്ങനെ അതിനെ ഉള്‍ക്കൊണ്ടെതെന്നും വിശദീകരിക്കും. അതിനു പുറമെ റിപ്പോര്‍ട്ട് സ്വീകരിച്ചവരുടെ അഭിപ്രായങ്ങളും അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതായിരുന്നു മുവത്ത്വഇന്റെ രീതി.

ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ ഇമാം മാലിക്(റ)ന്ന് കൃത്യമായ രീതിശാസ്ത്രമുണ്ടായിരുന്നു. റിപ്പോര്‍ട്ടുകളുടെ സത്യത, റിപ്പോര്‍ട്ടര്‍മാരുടെ സ്വഭാവം, അടിസ്ഥാന പ്രമാണമായ ഖുര്‍ആനുമായുള്ള യോജിപ്പ് തുടങ്ങി കര്‍ക്കശമായ പരിശോധനാ മാനദണ്ഡങ്ങള്‍ അദ്ദേഹം സ്വീകരിക്കുകയും അതിനനുസരിച്ച് സ്വീകാര്യമാണെന്ന് മനസ്സിലാക്കിയവ മാത്രമാണ് അദ്ദേഹം അവ മുവത്ത്വഇല്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളത്. നബിയുടെ വചനങ്ങള്‍ ക്രോഡീകരിച്ച പ്രഥമഗ്രന്ഥമാണ് ഇമാം മാലിക്കിന്റെ മുവത്ത്വ. അദ്ദേഹത്തിന്റെ മുഖ്യസംഭാവനയും അതു തന്നെ. ഇമാം മാലികിന്റെ പേരിലാണ് മാലികി മദ്ഹബ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹം ഒരു മദ്ഹബും ഉണ്ടാക്കിയിട്ടില്ല.

ഹിജ്‌റ വര്‍ഷം 179 റബീഉല്‍ അവ്വല്‍ മാസത്തിലാണ് മാലിക്(റ) മരണപ്പെടുന്നത്. 84 വയസായിരുന്നു. മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി.

 

 

മുൻപത്തെ ലേഖനം ഇമാം ശാഫിഈ
അടുത്ത ലേഖനം ഇമാം ജൗഹരി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI