വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > മുഹമ്മദ് അസദ്

മുഹമ്മദ് അസദ്

ഉള്ളടക്കം

വിശ്രമമില്ലാത്ത യാത്രക്കാരനായിരുന്ന മുഹമ്മദ് അസദ്. 1900 ജൂലായില്‍ പൗരോഹിത്യ പാരമ്പര്യമുള്ള ഒരു ജൂത കുടുംബത്തില്‍ പോളണ്ടിലെ ലോവില്‍ ജനിച്ചു. മാതാപിതാക്കള്‍ നല്‍കിയ നാമം ലിയോ പോള്‍ഡ് വെയ്‌സ്. ഹിബ്രു-അരമായ ഭാഷകളിലും ജൂതവേദങ്ങളിലും കുട്ടിക്കാലത്തുതന്നെ വ്യുല്‍പത്തി നേടി. പതിനാലാം വയസ്സില്‍ സൈന്യത്തില്‍ ചേരാന്‍ ഒളിച്ചോടിയ മകനെ ബാരിസ്റ്ററായ പിതാവ് കണ്ടെത്തുകയും വിയന്ന സര്‍വകലാശാലയില്‍ ദര്‍ശനവും കലാചരിത്രവും പഠിക്കാന്‍ അയക്കുകയും ചെയ്തു. തന്നെപ്പോലെ മകന്‍ നിയമത്തില്‍ ഉപരിപഠനം നടത്തണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പത്രപ്രവര്‍ത്തകനായി കാണാന്‍ ആഗ്രഹിച്ചിരുന്നെങ്കെിലും എത്തിപ്പെട്ടത് സിനിമാരംഗത്ത്. എഫ് ഡബ്ലിയു മുന്‍ണോ എന്ന സംവിധായകന്റെ കീഴില്‍ സഹസംവിധായകനും തിരക്കഥാ കൃത്തുമായി പ്രവര്‍ത്തിച്ചു. ഡോക്യുമെന്ററി നിര്‍മാണത്തിനായി മധ്യയൂറോപ്യന്‍ രാജ്യങ്ങളില്‍ സുദീര്‍ഘമായി യാത്ര ചെയ്തു. ഒടുക്കം പത്രപ്രവര്‍ത്തകനായി. വിശ്വപ്രസിദ്ധ പത്രമായ ഫ്രാങ്ക് ഫര്‍ട്ടര്‍ സെയിറ്റൂങ്ങിന്റെ ലേഖകനായി.

Muhammad Asad

1922ലെ വസന്തകാലത്ത് വെയ്‌സിന്നൊരു കത്തുകിട്ടി. അമ്മാവനായ ഡോറയന്‍ ജറൂസലമില്‍ നിന്ന് എഴുതിയതായിരുന്നു അത്. വിശുദ്ധ നഗരം കാണാനുള്ള ക്ഷണമായിരുന്നു അത്. അങ്ങനെ ആ യാത്ര വിശുദ്ധിയിലേക്കുള്ള യാത്രയുടെ തുടക്കമായി. ‘ഭൂമിയില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്തൊരു ഭൂമി’ എന്ന പ്രചാരണം വിയന്നയിലും മധ്യയൂറോപ്യന്‍ നാടുകളിലും സയണിസ്റ്റ് വാദികള്‍ വ്യാപകായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. ക്രൈസ്തവ ഭീകരത ഏറെക്കണ്ട ജൂതന്മാര്‍ അതില്‍ ആകൃഷ്ടരാകാന്‍ കാലം ഏറെ എടുത്തില്ല. ഒരു സയണിസ്റ്റ് എന്ന നിലക്കായിരുന്നില്ല വെയ്‌സിന്റെ ഖുദ്‌സ് യാത്ര. പക്ഷേ ഖുദ്‌സ് എല്ലാം മാറ്റിമറിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്‌ലാമിക നാഗരികത ഫലസ്തീന്റെ ഞരമ്പുകളില്‍ തുടിക്കുന്നത് അദ്ദേഹം കണ്ടു. ആ പുണ്യഭൂമിയുടെ ചൈതന്യം ചോര്‍ത്തിക്കളയാനുള്ള നിഗൂഢ ശ്രമങ്ങളെ അദ്ദേഹം മനസ്സിലാക്കി.

ഫ്രാങ്ക് ഫര്‍ട്ടര്‍ സെയ്റ്റിങ്ങിനു വേണ്ടി അദ്ദേഹം യാത്ര തുടര്‍ന്നു. കൈറോ, അമ്മാന്‍, തുര്‍ക്കി, സിറിയ അങ്ങനെ പലതും.

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അലഞ്ഞുതിരിഞ്ഞ അസദ് ഒന്നു രണ്ടു പ്രാവശ്യം ഇന്ത്യയും സന്ദര്‍ശിക്കുകയുണ്ടായി. 1943ല്‍ ഗ്രന്ഥരചനയ്ക്കുവേണ്ടി അദ്ദേഹം കുറച്ചുകാലം കശ്മീരില്‍ താമസിച്ചിരുന്നു. വിശ്വാസത്തിന്റെ തീവ്രാന്വേഷണവുമായി അലഞ്ഞുതിരിയവെ കശ്മീരില്‍ എത്തിപ്പെട്ട വൈക്കം മുഹമ്മദ് ബഷീര്‍, അസദിനെ കണ്ട് പരിചയപ്പെട്ട കഥ തന്റെ ഓര്‍മയുടെ അറകള്‍’ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇങ്ങനെ വായിക്കാം. ‘കുളിച്ച് ആഹാരം കഴിച്ചു. എനിക്ക് മുഹമ്മദ് അസദിനെ പോയി കാണണം. അദ്ദേഹം ആസ്ട്രിയക്കാരനായ ജൂതനായിരുന്നു. ഞാന്‍ പറഞ്ഞില്ലേ, ലിയോ പോള്‍ഡ് വെയ്‌സ്. ഇസ്‌ലാം മതം സ്വീകരിച്ച് അറേബ്യയില്‍ പോയി അറബി പഠിച്ചു. ഒരു അറബ് സ്ത്രീയെ കല്യാണം കഴിച്ച് കശ്മീരില്‍ വന്ന് ശ്രീനഗറില്‍ താമസിക്കുന്നു. ഹദീസുകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജുമ ചെയ്തുകൊണ്ടിരിക്കുകയാണ്. കൂട്ടുകാരനായി കണ്ണുകാണാത്ത ഒരു അറബി പണ്ഡിതനുമുണ്ട്. ഞാന്‍ അവരുടെ കൂടെ അറബി മട്ടിലുള്ള ആഹാരം കഴിച്ചിട്ടുണ്ട്. മുഹമ്മദ് അസദ് ‘ഇസ്‌ലാം ഓണ്‍ ദി ക്രോസ് റോഡ്‌സ്’ എന്ന ഗ്രന്ഥവും ഹദീസിന്റെ ഒന്നാം വാല്യവും എനിക്കു തന്നു. ഞാന്‍ അദ്ദേഹത്തെ ഡോക്ടര്‍ എന്നാണ് വിളിച്ചിരുന്നത്. ഫ്രഞ്ചു മട്ടില്‍ കത്രിച്ച താടിയും നീണ്ട മുഖവും സൗന്ദര്യമുള്ള കണ്ണുകളും’ (പേജ് 123, 194 ഓര്‍മയുടെ അറകള്‍).

തിരക്കുപിടിച്ച ജീവിതവും യാത്രകളും അതിന്നിടയില്‍ എല്‍സ എന്ന നല്പത്തി ഒന്നുകാരിയെ അദ്ദേഹം വിവാഹം ചെയ്തു. 1926ല്‍ ബര്‍ലിനിലെ ഒരു ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ തലവനെ സന്ദര്‍ശിച്ച അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ഒട്ടും വൈകാതെ എല്‍സയും ഇസ്‌ലാം സ്വീകരിച്ചു. പിന്നെയും ഏറെക്കഴിഞ്ഞ് 1935ലാണ് പിതാവ് തന്റെ ന്യായീകരണങ്ങള്‍ അംഗീകരിക്കുന്നതെന്ന് അസദ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്നിടക്കും യാത്രയായിരുന്നു. കുറെ യൂറോപ്യന്‍ പത്രങ്ങളുടെ ലേഖകനായി അറേബ്യയിലേക്കും ലിബിയയിലേക്കുമൊരു യാത്ര. 1927 മുതല്‍ 32 വരെ ഇത് നീണ്ടു. ഈ യാത്രയില്‍ പ്രഗത്ഭരായ പലരെയും അദ്ദേഹം പരിചയപ്പെട്ടു. സുഊദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍അസീസ് ബിന്‍ സുഊദ്, ഫൈസല്‍ ബ്‌നു അബ്ദുല്‍അസീസ്, ലിബിയന്‍ വിപ്ലവ പോരാളി ഉമര്‍ മുഖ്താര്‍, വിശ്വമഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. അതിന്നിടയ്ക്ക് എല്‍സ മരിച്ചു. പിന്നെ അസദ് ഒരു അറബ് യുവതിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലുണ്ടായ സന്താനമാണ് പ്രമുഖ ചിന്തകനും ആക്ടിവിസ്റ്റുമായ തലാല്‍ അസദ്. മദീനയിലെ താമസക്കാലത്ത് അസദ് ബദവികളുമായി ഇടപഴകുകയും അറബി ഭാഷയിലുള്ള വൈവിധ്യമാര്‍ന്ന അര്‍ഥഭേദങ്ങള്‍ അവരുടെ മൗലിക പരിസരം വെച്ചുകൊണ്ട് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് ഖുര്‍ആന്‍ പരിഭാഷ ചെയ്യുമ്പോള്‍ ബദവികളില്‍ നിന്നു നേടിയ അറിവ് അസദിനു നല്ല പ്രയോജനമായിട്ടുണ്ട്.

പിന്നെയും അസദ് യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. ഇക്കാലത്ത് ഇന്ത്യയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ ആദ്യ ഇസ്‌ലാമിക കൃതി പുറത്തുവരുന്നത്. ഇസ്‌ലാം അറ്റ് ദ ക്രോസ് റോഡ്‌സ് (ഇസ്‌ലാം വഴിത്തിരിവില്‍ എന്ന പേരില്‍ ഒ അബു സാഹിബ് വിവര്‍ത്തനം ചെയ്ത കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്). 1934ലാണ് ഇംഗ്ലീഷില്‍ ആദ്യമായി ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത്. 1938ല്‍ സ്വഹീഹ് ബുഖാരിയുടെ ആദ്യാധ്യായങ്ങളുടെ പരിഭാഷയും അസദ് പ്രസിദ്ധീകരിച്ചു.

ഇന്ത്യാ വിഭജനത്തെതുടര്‍ന്ന് പാകിസ്താന്‍ രൂപീകൃതമായപ്പോള്‍ ഇസ്‌ലാമിക പുനര്‍നിര്‍മാണ വിഭാഗത്തിന്റെ തലവനായി അദ്ദേഹം ലാഹോറിലെത്തി. അതിന്നിടയില്‍ അറഫാത്ത് എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ചിരുന്നുവെങ്കിലും കൃത്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ചര്‍ച്ചയില്‍ അസദ് സജീവമായി പങ്കെടുത്തു. 1952ല്‍ പാകിസ്താന്‍ പ്രതിനിധിയായി അദ്ദേഹം യു എന്നിലെത്തി. പാകിസ്താന്‍ വിദേശകാര്യ മന്ത്രിയും അഹമ്ദിയുമായ സര്‍സഫറുല്ലാഖാനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് അസദ് ജോലി രാജിവെച്ചു. ഒരു അമേരിക്കന്‍ നവ മുസ്‌ലിമായ പോളഹമീദയെ വിവാഹം ചെയ്യാന്‍ അസദ് മുതിര്‍ന്നപ്പോള്‍ വിദേശകാര്യ വകുപ്പ് തടഞ്ഞതായിരുന്നു തുടക്കം. തന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കുകയില്ലന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി. അതൊരു അനുഗ്രഹമായി മാറുകയാണുണ്ടായത്. തന്റെ മാസ്റ്റര്‍ പീസായ മക്കയിലേക്കുള്ള പാത രചിക്കുന്നത് അക്കാലത്താണ്. ചരിത്രം കണ്ട ഏറ്റവും നല്ല യാത്രാവിവരണ ഗ്രന്ഥങ്ങളിലൊന്നാണ് മക്കയിലേക്കുള്ള പാത. അസദിന്റെ കണ്ടെത്തലുകളോട് വിയോജിക്കുന്നവര്‍ക്കു പോലും അതിന്റെ രചനാ ശൈലിയുടെ മനോഹാരിത അവഗണിച്ചുതള്ളാന്‍ കഴിയില്ല.

മുൻപത്തെ ലേഖനം മുഹമ്മദ് ഇദ്‌രീസ് ദാഹിരി
അടുത്ത ലേഖനം മുഹമ്മദ് അല്‍ഫസാരി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI