വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

യൂസുഫ് നബി(അ)

ഉള്ളടക്കം

പ്രവാചകന്‍ യൂസുഫിന്റെ ജീവിത കഥ ഖുര്‍ആന്‍ ഹൃദ്യമായി വരച്ചിടുന്നുണ്ട്. ഒരു നബിയുടെ ചരിത്രം ഒരധ്യായത്തില്‍ ആദ്യാവസാനം വിവരിക്കുന്നത് യൂസുഫിന്റെതുമാത്രമാണ്. അതിങ്ങനെ:

സൂര്യചന്ദ്രന്മാരും പതിനൊന്ന് നക്ഷത്രങ്ങളും തനിക്ക് പ്രണാമമര്‍പ്പിക്കുന്നതായി ബാലനായ യൂസുഫിന് ഒരിക്കല്‍ സ്വപ്ന ദര്‍ശനമുണ്ടായി. പിതാവ് യഅ്ഖൂബിനു മുമ്പില്‍ യൂസുഫ് ഈ സംഗതി അവതരിപ്പിച്ചു. സ്വപ്ന വ്യാഖ്യാനജ്ഞാനമുണ്ടായിരുന്ന പിതാവിന് യൂസുഫിനോട് വാത്സല്യം കൂടി. തന്റെമകനെയും അല്ലാഹു ദൂതനായി തെരഞ്ഞെടുത്തിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം സ്വപ്നവിവരം രഹസ്യമാക്കിവെക്കാന്‍ മകനെ ഉപദേശിച്ചു. പക്ഷേ, കുട്ടി സഹോദരന്മാരോട് കാര്യം പറഞ്ഞു പോയി.

ഇനിയും യൂസുഫിനെ വെച്ചിരുന്നാല്‍ ഗതിമുട്ടുമെന്ന് തിരിച്ചറിഞ്ഞ സഹോദരങ്ങള്‍ യൂസുഫിനെ പിതാവില്‍ നിന്നകറ്റാന്‍ വഴിതേടി. അങ്ങനെ, പിതാവിനെ പറഞ്ഞ് വിശ്വസിപ്പിച്ച് കളിക്കാനായി കാട്ടിലേക്ക് കൊണ്ടുപോയ യൂസുഫിനെ അവര്‍ നിഷ്‌കരുണം ഒരു കിണറ്റിലെറിഞ്ഞു. അവനെ ചെന്നായ ഭക്ഷണമാക്കിയെന്ന കള്ളവും അവര്‍ ചമച്ചു.

ഈജിപ്തിലേക്ക്

കിണറ്റിലെ ഇരുട്ടില്‍ പിതാവിനെയോര്‍ത്ത് കരഞ്ഞ യൂസുഫിന് ദൈവം തുണയായി. ഈജിപ്തിലേക്ക് അതുവഴി പോവുകയായിരുന്ന യാത്രാസംഘം വെള്ളമെടുക്കാന്‍ കിണറിനെ സമീപിച്ചതാണ് യൂസുഫിന് മോചന വഴിയായത്. കൗമാരത്തിലെത്തിയ സുമുഖനായ യൂസുഫിനെ ഒരു പ്രഭു കച്ചവടസംഘത്തില്‍ നിന്ന് വിലകൊടുത്തു വാങ്ങി.

പ്രഭുവിന്റ കൊട്ടാരത്തില്‍ വളരവെ, വീണ്ടും പരീക്ഷണമെത്തി. പ്രഭുവിന്റെ ഭാര്യ സുന്ദരനായ യൂസുഫില്‍ അനുരക്തയായി. അദ്ദേഹത്തെ വശത്താക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും യൂസുഫ് അവര്‍ക്ക് വഴങ്ങിയില്ല. അല്ലാഹുവിനെ ഭയപ്പെട്ട യൂസുഫ് തന്റെ യജമാനനെ വഞ്ചിക്കാനും ഒരുക്കമല്ലായിരുന്നു.

വാശിമൂത്ത യജമാനഭാര്യ ഒടുവില്‍ യൂസുഫിനെതിരെ ആരോപണമൂന്നയിച്ചു. എന്നാല്‍ യജമാനന് യൂസുഫിനെ വിശ്വാസമായിരുന്നു വാര്‍ത്ത പുറം ലോകമറിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ നിരപരാധിയായ യൂസുഫിനെ ജയിലിലയക്കേണ്ടിവന്നു യജമാനന്. ജീവിത വിശുദ്ധി നിലനിര്‍ത്താന്‍ നല്ലത് തടവറയാണെന്ന് യൂസുഫും മനസ്സിലാക്കി.

തടവറയിലും യൂസുഫ് എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു. സുന്ദരനും ഉന്നത സ്വഭാവത്തിന്റെ ഉടമയുമായ യൂസുഫ് ജയില്‍വാസം ഏകദൈവ വിശ്വാസ പ്രബോധനത്തിനുകൂടി വിനിയോഗിച്ചു. പല ദേവന്‍മാരെയും പ്രതിഷ്ഠിച്ചാരാധിച്ചിരുന്നവരെ അദ്ദേഹം ഏകദൈവാരാധനയിലേക്ക് ക്ഷണിച്ചു. ഇതിനിടെ രണ്ട് സഹതടവുകാര്‍ക്ക് അവര്‍ കണ്ട സ്വപ്നങ്ങളുടെ വ്യാഖ്യാനം അദ്ദേഹം പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇത് ഒരു വഴിത്തിരിവായി. സ്വപ്നവ്യാഖ്യാനം സത്യമായി പുലര്‍ന്ന സഹതടവുകാരില്‍ ഒരാള്‍ അവിടുത്തെ രാജാവിന്റെ സേവകനായി മാറി. കാലം പിന്നെയും കടന്നുപോയി.

രാജാവ് ഒരിക്കല്‍ ഒരുകിനാവ് കണ്ടു. ഏഴു തടിച്ച പശുക്കളെ ഏഴു മെലിഞ്ഞ പശുക്കള്‍ ഭക്ഷണമാക്കുന്നു. ഏഴു പച്ചധാന്യക്കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. കിനാവിന്റെ പൊരുളറിയാന്‍ രാജാവ് സഭചേര്‍ന്നു. സ്വപ്ന വ്യാഖ്യാതാക്കളും ആസ്ഥാന പണ്ഡിതരും സ്വപ്നത്തെ കാര്യമായെടുത്തില്ല. ‘അത് പേക്കിനാവാകും’. അവര്‍ ഉറപ്പിച്ചു.

രാജപരിചാരകന്‍ അപ്പോഴാണ് ജയിലിലെ സുഹൃത്തായിരുന്ന യൂസുഫിനെ ഓര്‍ത്തെടുത്തത്. അയാള്‍ യൂസുഫിനെ തേടിയെത്തി. സന്തോഷപൂര്‍വം അദ്ദേഹം വ്യാഖ്യാനം നല്‍കി: ”രാജ്യത്ത് ഏഴുവര്‍ഷം ക്ഷേമം കളിയാടും, തുടര്‍ന്നുവരുന്ന ഏഴുവര്‍ഷം കടുത്ത ക്ഷാമവും നേരിടും. അതിനാല്‍ ക്ഷേമകാലത്തെ അധിക വിളവ് ക്ഷാമകാലത്തേക്ക് കരുതിവെക്കുക.”

സേവകന്‍ ഇക്കാര്യം രാജാവിനെ അറിയിച്ചു ആഹ്ലാദചിത്തനായ രാജാവ് യൂസുഫിനെ കാണാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തെ ജയില്‍മുക്തനാക്കാനും ഉത്തരവിട്ടു. എന്നാല്‍ തനിക്കെതിരായ ആരോപണം തെളിയിക്കപ്പെടാതെ ജയില്‍ മോചിതനാവില്ലെന്ന് സത്യസന്ധനായ യൂസുഫ് ശഠിച്ചു. രാജാവിന് അദ്ദേഹത്തില്‍ മതിപ്പ് കൂടിവന്നു.

പ്രഭുവിനെയും ഭാര്യയെയും അവരുടെ കൂട്ടുകാരികളെയും വിചാരണ ചെയ്യാന്‍ രാജാവ് കല്പിച്ചു. വിചാരണയില്‍ പ്രഭുപത്‌നിയും കൂട്ടുകാരികളും തെറ്റ് സമ്മതിച്ചു.

അധികാര പീഠത്തില്‍

ജയിലില്‍ നിന്നു പുറത്തുവന്ന യൂസുഫിന് അധികാരത്തില്‍ ഉന്നത പദവി നല്കി രാജാവ് ആദരിച്ചു. രാജ്യത്തെ ഖജനാവിന്റെ ചുമതലയാണ് നല്‍കിയത്. സാമ്പത്തിക അസമത്വവും അരാജകത്വവും നിലനിന്നിരുന്ന ഈജിപ്തില്‍ ധനികരും ദരിദ്രരും തമ്മിലുള്ള അകലം കൂടിവന്നിരുന്നു. ഇത് മാറ്റിയെടുക്കുകയെന്ന ലക്ഷ്യമാണ് യൂസുഫിനുണ്ടായിരുന്നത്.

ഈ രാജാവിന്റെ സ്വപ്നം പുലര്‍ന്നു, ഈജിപ്തിനെ ക്ഷാമം പിടികൂടി. കരുതിവെച്ച ധാന്യം ജനങ്ങള്‍ക്ക് നല്കി ഭരണകൂടം രക്ഷകരായി. പട്ടിണിയില്‍ കഴിഞ്ഞിരുന്ന അയല്‍ രാജ്യവാസികളും അന്നം തേടി ഈജിപ്തിലെത്തി. അവരില്‍ യഅ്ഖൂബിന്റെ മക്കളുമുണ്ടായിരുന്നു. സഹോദരന്‍മാരെ മാന്യമായി സ്വീകരിച്ച യൂസുഫ് പക്ഷേ, തന്നെ പരിചയപ്പെടുത്തിയില്ല. കൈ നിറയെ നല്‍കി യാത്രയാക്കുമ്പാള്‍ അദ്ദേഹം ഒരു നിബന്ധന മാത്രം വെച്ചു: ”ഇനി വരുമ്പോള്‍ ഇളയ സഹോദരനെ കൂടി കൊണ്ടുവരണം അല്ലെങ്കില്‍ ധാന്യം തരാനാവില്ല”.

എന്നാല്‍ മക്കളുടെ ആവശ്യം യഅ്ഖൂബ്(അ) തള്ളി. ”ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന മാറുന്നില്ല, ഇളയവനെ കൂടി നഷ്ടപ്പെടുത്താന്‍ ഞാനനുവദിക്കില്ല”. എന്നാല്‍ അവനില്ലാതെ പോകാന്‍ മക്കളും തയ്യാറായില്ല. അവസാനം അവനെ തിരിച്ചുകൊണ്ടുവരും എന്ന് അല്ലാഹുവിന്റെ നാമത്തില്‍ സത്യംചെയ്യിച്ച് ആ പിതാവ് അവനെ മക്കളോടൊപ്പം പറഞ്ഞയച്ചു.

പക്ഷേ, സംഭവിച്ചത് യഅ്ഖൂബ് ഭയപ്പെട്ടതു തന്നെയായിരുന്നു. യൂസുഫ് തന്റെ സഹോദരനെ തന്ത്രത്തിലൂടെ തന്നോടൊപ്പം നിര്‍ത്തി. ഇതറിഞ്ഞ സഹോദരങ്ങള്‍ നടുങ്ങി. ‘കരഞ്ഞു കരഞ്ഞു കാഴ്ച്ച മങ്ങിയ ഞങ്ങളുടെ വന്ദ്യപിതാവിനെയോര്‍ത്ത് അവനെ വിട്ടു തരണം’ അവര്‍ കെഞ്ചി. പക്ഷേ, യൂസുഫ് പിന്മാറിയില്ല.

ഒരു മകന്‍ കൂടി നഷ്ടപ്പെട്ടതറിഞ്ഞ യഅ്ഖൂബ്(അ)പക്ഷേ, അല്ലാഹു തന്നെ പരീക്ഷിക്കുകയാവാമെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം നിരാശനായില്ല, ദിവ്യകാരുണ്യത്തില്‍ പ്രതീക്ഷവെച്ച് ക്ഷമയവലംബിക്കുകയും ചെയ്തു.

കുഞ്ഞുമോന്റെ വിവരമറിയാന്‍ പിതാവ് മക്കളെ വീണ്ടും പറഞ്ഞയച്ചു. ഇത്തവണ യൂസുഫ് അവരുമായി സംസാരിക്കുകയും നിങ്ങള്‍ കിണറ്റിലെറിഞ്ഞ യൂസുഫ് താന്നെന്ന രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു! സഹോദരങ്ങള്‍ സ്തബ്ധരായി.

എന്നാല്‍ യൂസുഫ് അവരെ സാന്ത്വനിപ്പിച്ചു. ”അല്ലാഹു നിങ്ങള്‍ ചെയ്ത അവിവേകങ്ങളെല്ലാം പൊറുത്തുതരട്ടെ. അവന്‍ കരുണാവാരിധിയാണല്ലോ”(12:92).

പിതാവുമായി സമാഗമം

ആഹ്ലാദം അലതല്ലുന്ന ഹൃദയങ്ങളോടെ സഹോദരങ്ങള്‍ കന്‍ആനിലേക്ക് മടങ്ങി. അവരുടെ വശം യൂസുഫ് തന്റെ ഒരു വസ്ത്രവും കൊടുത്തുവിട്ടിരുന്നു. ഇത് മുഖത്തിട്ടതോടെ വന്ദ്യപിതാവിന് നഷ്ടപ്പെട്ട കാഴ്ച്ച തിരിച്ചുകിട്ടുകയും ചെയ്തു. മക്കള്‍ പിതാവിനോട് തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു, യഅ്ഖൂബ് മക്കളെ സമാധാനിപ്പിച്ചു:

”ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരാന്‍ പ്രാര്‍ഥിക്കാം. എന്റെ നാഥന്‍ മാപ്പ് നല്‍കുന്നവാനാണ്, കരുണാവാരിധിയും’‘(12:98).

പരീക്ഷണഘട്ടം വിജയകരമായി പിന്നിട്ട യഅ്ഖൂബ്(അ) നാഥന്റെ അനുഗ്രഹത്തണലില്‍ ഈജിപ്തിലെത്തി. മകന്‍ വന്ദ്യപിതാവിനെ സിംഹാസനത്തിലിരുത്തി. അന്നേരം പതിനൊന്ന് സഹോദരങ്ങളും മാതാപിതാക്കളും യൂസുഫിനെ കണ്‍കുളിര്‍ക്കെ നോക്കിനിന്നു. അതേ, ബാല്യത്തില്‍ യൂസുഫ് കണ്ട സ്വപ്നം സാക്ഷാത്ക രിക്കപ്പെടുകയായിരുന്നു അവിടെ.

എന്നാല്‍ യൂസുഫെന്ന ദൈവദൂതന്‍ വിനയത്തിന്റെ പ്രതിരൂപമായി പ്രാര്‍ഥനയിലലിഞ്ഞു: ‘‘എന്റെ നാഥാ, എനിക്കു നീ അധികാരം നല്‍കി. സ്വപ്നവ്യാഖ്യാനം പഠിപ്പിച്ചു. ആകാശഭൂമികളുടെ സ്രഷ്ടാവേ, ഇഹപരങ്ങളില്‍ എന്റെ രക്ഷാധികാരി നീ മാത്രമാണ്. എന്നെ നീ മുസ്‌ലിമായി മരിപ്പിക്കണേ, സദ്‌വൃത്തരില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ’‘(12:101).

യൂസുഫ് തന്റെ സൗന്ദര്യം കൊണ്ട് മാത്രമല്ല, വിട്ടുവിഴ്ച, ക്ഷമ, വിനയം എന്നിവകൊണ്ടെല്ലാം ചരിത്രത്തെ പുളകം കൊള്ളിച്ച ദൈവദൂതനാണ്. നബിതിരുമേനി(സ്വ) പല നിര്‍ണായക വേളകളിലും യൂസുഫിനെ അനുസ്മരിച്ചതായി ഹദീസുകളില്‍ കാണാം.

മുൻപത്തെ ലേഖനം രതിവൈകൃതങ്ങള്‍
അടുത്ത ലേഖനം യൂനുസ് നബി(അ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI