വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > പ്രസ്ഥാനം > കക്ഷികളും പ്രസ്ഥാനങ്ങളും > ദയൂബന്ദികള്‍, ബറേല്‍വികള്‍

ദയൂബന്ദികള്‍, ബറേല്‍വികള്‍

ഇസ്‌ലാമിക ലോകത്ത് അഹ്‌ലുസ്സുന്നയുടെ വിവിധ ശാഖകളാണ് ദയൂബന്ദിയും ബറേല്‍വിയും. ഇവയുടെ പ്രാധാന്യം മതബോധനത്തിലെയും സാമൂഹിക ജീവചര്യയിലെയും സ്വാധീനത്തിലാണ്. ദയൂബന്ദി ചിന്താശാഖ ഹദീസ് പഠനത്തിലും ഖുര്‍ആന്‍ അധ്യായനത്തിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച്, ശുദ്ധ ഇസ്‌ലാമിക പാഠപദ്ധതി പിന്തുടരുന്നു. മറുവശത്ത്, ബറേല്‍വികള്‍ പ്രവാചകനെ ദൈവീക അനുഗ്രഹമുള്ളവനായി സവിശേഷമായി ഉയര്‍ത്തിപ്പറഞ്ഞ്, ആരാധനാപരമായ ശൈലിയും ആഴത്തിലുള്ള ആത്മീയതയും പ്രോത്സാഹിപ്പിക്കുന്നു.

ദയൂബന്ദികള്‍ (1867)

അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെയും മറിച്ചിട്ട് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം തുടങ്ങിയ 1860 കാലഘട്ടം. ഈസ്റ്റ് ഇന്ത്യാ കമ്പനി വഴി, ബ്രിട്ടീഷുകാരുടെ പാശ്ചാത്യ-ക്രൈസ്തവ സംസ്‌കാരാദികള്‍ ഉത്തരേന്ത്യയെ പിടിമുറുക്കാന്‍ തുടങ്ങി. പരാജയ ബോധവും നിരാശയും അരക്ഷിതത്വവും പിടികൂടിയ മുസ്‌ലിം സമൂഹം ആത്മീയ-ധാര്‍മിക പ്രതിസന്ധികളെ മുഖാമുഖം കണ്ടു. ഈ വേളയിലാണ് ഒരു കൂട്ടം പണ്ഡിതര്‍ ഈ പ്രതിസന്ധിയെ അതിജയിക്കാന്‍ പ്രതിജ്ഞയെടുത്തത്. പണ്ഡിതനും സൂഫി ഗുരുവുമായിരുന്ന ശൈഖ് മുഹമ്മദ് ഖാസിം നാനൂതവി (1832-1880) യുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ദയൂബന്ദ് ഗ്രാമത്തിലെ പള്ളിയില്‍ ഒരു സ്ഥാപനം തുടങ്ങി. ദാറുല്‍ ഉലൂം. 1867 മെയ് 30നായിരുന്നു ഇത്. ഇസ്‌ലാമിക പ്രചാരണ-പ്രബോധന വീഥിയില്‍ ഈ സ്ഥാപനം അളവറ്റ സംഭാവനകള്‍ നല്‍കി. ഇതിന് കീഴില്‍ നിരവധി സ്ഥാപനങ്ങളും നിലവില്‍ വന്നു. ദാറുല്‍ ഉലും പ്രിന്‍സിപ്പാള്‍ ശൈഖുല്‍ ഹിന്ദ് എന്നറിയപ്പെട്ടു. ഇന്ത്യന്‍ മുസ്‌ലിംകളുടെ കേന്ദ്രമായി മാറിയ ദാറുല്‍ ഉലൂം പിന്നീട് ദയൂബന്ദി പ്രസ്ഥാനം തന്നെയായി വളര്‍ന്നു.

ദയൂബന്ദി പ്രസ്ഥാനം: ആദര്‍ശം,നിലപാട്

പതിനെട്ടാം ശകതത്തിലെ ഇന്ത്യന്‍ നവോത്ഥാന നായകന്‍ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി (1703-1762)യുടെ സ്വാധീനമാണ് ദയൂബന്ദി പ്രസ്ഥാനത്തിന് നിമിത്തമായത്. ഇന്ത്യയിലെ മുസ്‌ലിംകളെ ആത്മീയ സംസ്‌കരണം നടത്തുക, ഇസ്‌ലാമിക നവോത്ഥാനമുണ്ടാക്കുക, ഇന്ത്യന്‍ മണ്ണിനെ വൈദേശിക ശക്തികളില്‍ നിന്ന് മോചിപ്പിക്കുക എന്നിവയായിരുന്നു ദയൂബന്ദി പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

മുഹമ്മദ് ഖാസിം നാനൂതവിക്കു പുറമെ മൗലാനാ മഹ്‌മൂദുല്‍ ഹസന്‍, മുഹമ്മദ് യഅ്ഖൂബ് നാനൂസി, മൗലാനാ റശീദ് അഹ്‌മദ് ഗംഗോഹി, ഇംദാദുല്ല മുഹാജിര്‍ മക്കീ തുടങ്ങിയവര്‍ ആത്മീയ നേതൃത്വത്തിലും സ്വാതന്ത്ര്യ സമരത്തിലും ഒരേ സമയം തിളങ്ങിയവരില്‍ ചിലരാണ്. ദാറുല്‍ ഉലൂമിന്റെ താക്കോല്‍ സ്ഥാനങ്ങളിലും ഇവരായിരുന്നു.

ദയൂബന്ദ്: വിവിധ ഘടകങ്ങള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കാനായി മാത്രം ദയൂബന്ദികള്‍ ഒരു പണ്ഡിത സംഘടനയുണ്ടാക്കിയിട്ടുണ്ടായിരുന്നു. 1919ല്‍ രൂപവല്‍ക്കരിച്ച ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. മൂഫ്തി കിഫായത്തുല്ലയായിരുന്നു ഇതിന്റെ പ്രഥമ പ്രസിഡണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ ജംഇയ്യത്ത്, മതേതര ഇന്ത്യക്കായി പോരാടേണ്ടത് മുസ്‌ലിംകളുടെ കടമയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പാക്കിസ്താന്‍ വാദവുമായി ജിന്ന രംഗത്ത് വന്നതോടെ ജംഇയ്യത്തിലും ഇതിന്റെ ചലനമുണ്ടായി. 1945ല്‍ ജംഇയ്യത്ത് പിളര്‍ന്നു. ശബീര്‍ അഹ്‌മദ് ഉസ്മാനി അധ്യക്ഷനായി ജംഇയ്യത്ത് ഉലമയെ ഇസ്‌ലാം രൂപവല്‍ക്കരിക്കപ്പെട്ടു.

തബ്‌ലീഗെ ജമാഅത്ത്, മജ്‌ലിസ് അഹ്‌റാറുല്‍ ഇസ്‌ലാം തുടങ്ങിയവയും ദയൂബന്ദി പ്രസ്ഥാനത്തിന്റെ ഭാഗങ്ങളാണ്. വിഭജനാനന്തരം പാക്കിസ്താനിലും ദയൂബന്ദികള്‍ സജീവമാണ്. ബംഗ്ലാദേശ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, കാനഡ, ഇറാന്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി സ്ഥാപനങ്ങളുമുണ്ട്. ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് ഇന്നും ഉത്തരേന്ത്യയിലെ ശക്തമായ പ്രസ്ഥാനമായി നിലനില്‍ക്കുന്നു.

 

ബറേല്‍വികള്‍ (1904)

ഹനഫീ കര്‍മശാസ്ത്രധാര പിന്തുടരുന്ന, ഉത്തരേന്ത്യയിലെ ഒരു സുന്നി വിഭാഗമാണ് ബറേല്‍വികള്‍. വിശ്വാസ, ആചാര കാര്യങ്ങളില്‍ കേരളത്തിലെ സമസ്ത വിഭാഗങ്ങളോട് പൂര്‍ണസാമ്യമുണ്ട്. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ച അഹ്‌മദ് റസാഖാന്‍ (1856-1921) ആണ് സ്ഥാപകനേതാവ്. ബറേലി എന്ന സ്ഥല നാമത്തില്‍ നിന്നാണ് ബറേല്‍വികള്‍ എന്ന പേരില്‍ അറിയപ്പെട്ടത്.

ജീര്‍ണതകളില്‍ അകപ്പെട്ട്, ഇസ്‌ലാം അന്യമായ ഉത്തരേന്ത്യയിലെ, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലെ സുന്നി സമൂഹത്തിന് വഴികാട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റസാഖാന്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ വ്യുല്പത്തി നേടി. ശാസ്ത്രങ്ങളും പഠിച്ചു. മക്കയിലും സുപരിചിതനായിരുന്ന റസാഖാനെ അഅ്‌ലാ ഹസ്രത്ത് ഇമാം എന്നാണ് പ്രദേശത്തുള്ളവര്‍ വിളിച്ചിരുന്നത്. പത്തൊമ്പതാം ശതകത്തില്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ ഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് നയിച്ച സര്‍സയ്യിദ് അഹ്‌മദ്ഖാന്റെ സമകാലികനാണ് മതവിജ്ഞാന പ്രചാരകനായ റസാഖാന്‍. അഹ്‌ലേ ഹദീസ്, തബ്‌ലീഗെ ജമാഅത്ത് പ്രസ്ഥാനങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുമുണ്ട് ഇദ്ദേഹം. ലഖ്‌നൗ നദ്‌വത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലത്ത് സഹകരിച്ചിരുന്നു. ബറേലിയിലെ റസാഖാന്റെ മഖ്ബറ ബറേല്‍വികള്‍ വിശുദ്ധ കേന്ദ്രമായാണ് ഗണിച്ചു വരുന്നത്.

ബറേല്‍വികളുടെ ആദര്‍ശം

ഇതര മുസ്‌ലിംകളെപ്പോലെ ബറേല്‍വികളും ഖുആന്‍, നബിചര്യ, എന്നിവ പ്രമാണങ്ങളായംഗീകരിക്കുകയും ഏകദൈവ വിശ്വാസം അംഗീകരിക്കുകയും ചെയ്യുന്നു. മാതുരിദീ ചിന്താസരണിയും ഹനഫീ മദ്ഹബും അനുധാവനം ചെയ്യുകയും ഖാദിരി, ചിശ്തി, സുഹ്‌റവര്‍ദീ ത്വരിഖത്തുകളും അംഗീകരിക്കുകയും ചെയ്യുന്നു

ഖബര്‍ സന്ദര്‍ശനം, അവ കേന്ദ്രീകരിച്ചുള്ള ആചാരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവക്ക് അമിത പ്രാധാന്യം കല്പിക്കുന്നു. പ്രവാചകന്‍ മുഹമ്മദി(സ്വ)നെക്കുറിച്ച് അതിശയോക്തി കലര്‍ന്ന വിശ്വാസവുമുണ്ട്. നബി(സ്വ)ക്ക് ഒരേസമയം നിരവധി സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയും. ലോകത്തു നടക്കുന്ന കാര്യങ്ങള്‍ ഇപ്പോഴും നബി(സ്വ) കണ്ടുകൊണ്ടിരിക്കുന്നു. നബി (സ)ക്ക് അദൃശ്യം അറിയാം തുടങ്ങിയവ അവയില്‍ ചിലതു മാത്രം. പ്രവാചക ജന്മദിനാഘോഷം വന്‍ പ്രാധാന്യത്തോടെ കൊണ്ടാടുന്നു. ‘ഖബ്‌റാരാധകര്‍’ എന്ന് ബറേല്‍വികളെക്കുറിച്ച് ഇതര മുസ്‌ലിം സംഘടനകള്‍ ആരോപിക്കാറുണ്ട്. ദയൂബന്ദ്, നദ്‌വത്തുല്‍ ഉലമ എന്നീ സ്ഥാപനങ്ങളോടും അഹ്‌ലേ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘനകളോടും അകലം പാലിക്കുന്നു.

മുഹമ്മദ് ഫസല്‍ കരീം, മുഹമ്മദ് മുനീബുര്‍റഹ്‌മാന്‍ തുടങ്ങിയവരാണ് സമകാലിക നേതാക്കള്‍. പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലായി ധാരാളം അനുയായികളുണ്ട്. ഉത്തര്‍പ്രദേശിലെ മഹ്‌ളറേ ഇസ്‌ലാം, ജാമിഅത്തുല്‍ അശ്‌റഫിയ എന്നിവയാണ് പ്രമുഖ സ്ഥാപനങ്ങള്‍.

2016 മെയ് മാസത്തില്‍ ന്യൂഡല്‍ഹിയില്‍ വിവാദ ‘ലോക സൂഫിഫോറം’ സംഘടിപ്പിച്ച ആള്‍ ഇന്ത്യാ ഉലമ ആന്‍ഡ് മശാഇഖ് ബോര്‍ഡ്, ബറേല്‍വി അനുബന്ധ സംഘടനയാണ്. കേരളത്തിലെ സമസ്തകളുമായി ആദര്‍ശബന്ധം സൂക്ഷിക്കുന്നു.

 

മുൻപത്തെ ലേഖനം സലഫി പ്രസ്ഥാനം
അടുത്ത ലേഖനം ജംഇയ്യത്തു അഹ്‌ലേ ഹദീസ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI