വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

സലഫി പ്രസ്ഥാനം

ഇസ്‌ലാമിനെ അതിന്റെ ആദ്യകാല ശുദ്ധിയിലേക്കും ലളിതത്വത്തിലേക്കും തിരിച്ചുകൊണ്ടുവരണമെന്ന ചിന്തയിലാണ് സലഫി പ്രസ്ഥാനം രൂപംകൊണ്ടത്. ഖുര്‍ആനും നബി(സ്വ)യുടെ സുന്നത്തും സഹാബികളും ആദ്യ തലമുറകളും മനസ്സിലാക്കിയ രീതിയെയാണ് (സലഫ്) ഈ പ്രസ്ഥാനം മാതൃകയാക്കുന്നത്. മതവിശ്വാസത്തിലും ആചരണത്തിലും തെളിവ് ആധാരമാക്കുകയും അനാവശ്യ പുതുമകള്‍ ഒഴിവാക്കുകയും ചെയ്യണമെന്ന നിലപാടാണ് സലഫി ചിന്തയുടെ അടിസ്ഥാന സ്വഭാവം.

‘ഉത്തമമായ തലമുറ എന്റേതാണ്. പിന്നെ അതിന് ശേഷമുള്ളത് പിന്നീട് തൊട്ടുശേഷമുള്ളത്’ എന്ന നബി വചനം പ്രസിദ്ധമാണ്. ഈ ശതകങ്ങളില്‍ ജീവിച്ചിരുന്നത് തിരുദൂതരും ഖലീഫമാരുള്‍പ്പെടെയുള്ള സ്വഹാബിമാരും സ്വഹാബിമാരില്‍ നിന്ന് ഖുര്‍ആനിക പാഠങ്ങളും തിരുചര്യയും കേട്ടു പഠിച്ച താബിഉകളുമാണ്. താബിഉത്താബിഉകളും ഒരുപക്ഷേ ഉള്‍പ്പെടും. ഇവരെ ‘സലഫുസ്സ്വാലിഹുകള്‍’ എന്നാണ് നാം വിളിക്കുന്നത്. അഥവാ സച്ചരിതരായ മുന്‍ഗാമികള്‍.

വിശുദ്ധ ഖുര്‍ആനും നബിചര്യയും ഈ മൂന്ന് തലമുറകള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിച്ചതുപോലെ വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് സലഫികള്‍. ഇവരുടെ കൂട്ടായ്മയാണ് സലഫി പ്രസ്ഥാനം. ഇവര്‍ ഏതെങ്കിലും വിശ്വാസസരണി(അഖീദ)യെയോ കര്‍മസരണിയെ(മദ്ഹബ്)യോ അന്ധമായി അനുകരിക്കുന്നില്ല. പൂര്‍ണമായും തള്ളിക്കളയുന്നുമില്ല. ഉത്തമ നൂറ്റാണ്ടിലെ മുഴുവന്‍ പേരെയും മാതൃകാപുരുഷരായി കാണുന്നില്ല. പിന്‍ തലമുറയിലെ എല്ലാവരെയും മാതൃകയില്ലാത്തവരെന്ന് പറഞ്ഞ് തള്ളുന്നുമില്ല. തികച്ചും മധ്യമ നിലപാട്. ചുരുക്കത്തില്‍ മൂന്ന് ഉത്തമ തലമുറകളാണ് സലഫുകള്‍.

വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വീകരിച്ച് ജീവിതം നയിക്കുന്നതില്‍ ‘സലഫി’ന്റെ മാതൃക എന്നാണ് ‘സലഫികള്‍’ എന്നത് കൊണ്ടര്‍ഥമാക്കുന്നത്. സലഫി എന്നത് ഒരു പ്രത്യേക മദ്ഹബോ ചിന്താസരണിയോ അല്ല. വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വീകരിക്കുന്നതിന്റെ രീതിശാസ്ത്രമാണ് എന്ന് പറയാം. അത്തരം ആളുകളുടെ കൂട്ടായ്മകള്‍ക്ക് സലഫി പ്രസ്ഥാനം എന്ന് പറയപ്പെടുന്നു എന്ന് മാത്രം. ഈ ആശയം സ്വീകരിക്കുന്നവര്‍ പില്കാലത്തും പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. ആയതിനാല്‍ ‘സലഫികള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യത്യസ്ഥ സംഘങ്ങളും പ്രസ്ഥാനങ്ങളും വ്യത്യസ്ഥ രാജ്യങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്.

സലഫി പ്രസ്ഥാനം: പശ്ചാത്തലം

മുഹമ്മദ് നബി(സ്വ)യുടെ ആഗമനം കൊണ്ടും അവിടുത്തെ പ്രബോധക ജീവിതം കൊണ്ടും ധന്യമായ അറേബ്യയും അയല്‍രാജ്യങ്ങളും ഖുര്‍ആനും നബിചര്യയും പ്രമാണങ്ങളാക്കി മുന്നോട്ടുപോയി. അവര്‍ക്കിടയിലുണ്ടായിരുന്ന കഴിവുറ്റ പണ്ഡിതര്‍ ഈ പ്രമാണങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് മുഖ്യ ആശ്രയമായി. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇസ്‌ലാം ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലുമെത്തി. അവിടങ്ങളില്‍ മുസ്‌ലിംകളുണ്ടായി. ഇസ്‌ലാമുമായി ഒരു സന്ധിയിലും യോജിക്കാത്ത വിശ്വാസാചാരങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നവരായിരുന്നു ഇവര്‍. ഇവരില്‍ പലര്‍ക്കും ഖുര്‍ആനും സുന്നത്തും യഥാവിധി മനസ്സിലാക്കാന്‍ കഴിയാതെ പോയി.

ഗ്രീക്ക് തത്ത്വചിന്തകരും യുക്തിശാസ്ത്രത്തിന്റെ വക്താക്കളും ക്രൈസ്തവതയും അഗ്നിപൂജക്കാരും മറ്റും ഈ സമൂഹങ്ങളുടെ പരിസരങ്ങളിലുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് ഇവരുമായി സംവാദം നടത്തേണ്ടിവന്നു. സംവാദങ്ങള്‍ ചിലപ്പോഴെങ്കിലും നിയന്ത്രണം വിട്ടു. ഇസ്‌ലാമിക വിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കാനും, ഇസ്‌ലാമിനെയും ശാസ്ത്രത്തെയും സമന്വയിപ്പിക്കാനും മുസ്‌ലിം പണ്ഡിതര്‍ ശ്രമിച്ചു. ഈ രംഗത്ത് ചിലരുടെയെങ്കിലും ശ്രമം ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തിലേക്കും ഒരു വേള നിഷേധത്തിലേക്കും വരെ എത്തിയെന്നതാണ് ഖേദകരമായ ഒരു വസ്തുത.

തത്ത്വചിന്ത വേരു പിടിച്ചപ്പോള്‍ അതിന്റെ അപഥ സഞ്ചാരത്തിന്റെ ഫലമായി മിക്കപ്പോഴും പടര്‍ന്നു വന്നത് നാസ്തികതയായിരുന്നു. സാന്‍മാര്‍ഗികതയെ നിഷേധിക്കുകയും, അരാജകത്വത്തിന് പ്രോത്സാഹനം നല്‍കുകയും ചെയ്തു ഇക്കൂട്ടര്‍. ജ്യോത്സ്യംപോലും അബ്ബാസിയ ഖലീഫമാര്‍ ചിലരെങ്കിലും വിശ്വസിച്ചിരുന്നതായി പറയുന്നു.

ഇതിനെല്ലാം പുറമെ മുഅ്തസിലി, മുര്‍ജിഈ, ശിഈ ചിന്താധാരകളും സമൂഹത്തില്‍ ആഴത്തില്‍ പ്രചരിച്ചു. ഖുര്‍ആന്‍ സൃഷ്ടിയാണോ, പാപി കാഫിറാണോ തുടങ്ങിയ ചോദ്യങ്ങളുതിര്‍ത്തും വിവാദങ്ങളിലേര്‍പ്പെട്ടും പണ്ഡിതര്‍ സമയം കളഞ്ഞു. ഇതും സമൂഹങ്ങളെ അധഃപതനത്തിലേക്ക് നയിച്ചു. ഇസ്‌ലാമിക വിരുദ്ധവും ജീര്‍ണവുമായ സംസ്‌കാരത്തെ അവര്‍ പുല്‍കി. സാഹിത്യത്തിന്റെ പേരില്‍ പുകഴ്ത്തലും സ്തുതി പാടലും വ്യാപകമായി. സമൂഹത്തില്‍ മദ്യാസക്തിയും ലൈംഗികതയും നടമാടി. രാജസദസ്സുകളില്‍ അപ്പോഴും ഇല്‍മുല്‍ കലാമും മെറ്റാഫിസിക്‌സും (ആത്മതത്ത്വശാസ്ത്രം) സംബന്ധിച്ച ചര്‍ച്ചയ്ക്ക് ആസ്ഥാന പണ്ഡിതര്‍ വിയര്‍ത്തൊലിച്ചു.

ഈയൊരു സവിശേഷ സാഹചര്യത്തിലാണ്, വഴിപിഴച്ച സര്‍വ ശാസ്ത്രങ്ങളെയും ഒഴിവാക്കി ദൈവത്തെയും അവന്റെ നിയമങ്ങളെയും അറിയാന്‍ ഉത്തമ നൂറ്റാണ്ടിലേക്ക് മടങ്ങണമെന്ന ആഹ്വാനവുമായി ലോകത്തിന്റെ വിവിധ മേഖലകളില്‍ ചില പണ്ഡിതന്മാര്‍ രംഗത്തു വന്നത്. അല്ലാഹുവിനെ അറിയാന്‍ ഖുര്‍ആനും അതിന്റെ വിശദീകരണമായ ഹദീസുമാണ് അവലംബിക്കേണ്ടതെന്നും അതിന് പ്രധാനമായി ആശ്രയിക്കേണ്ടത് അവ രണ്ടിന്റെയും സാക്ഷ്യങ്ങളായ സ്വഹാബികളെയാണെന്നും അവര്‍ പ്രഖ്യാപിച്ചു. ‘സലഫ്’ന്റെ മാതൃകയനുസരിച്ച് ഖുര്‍ആനിലേക്കും നബിചര്യയിലേക്കും മടക്കുക എന്ന തത്ത്വം ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഒരു കക്ഷിയിലും ചേരാതെ നിലകൊണ്ടവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്ന പേരില്‍ മാറി നിന്നത്. ഇസ്‌ലാമിക നവോത്ഥാനം (ഇസ്വ്‌ലാഹ്) സാധിതമാക്കിയ ഈ പണ്ഡിതന്മാരുടെയും സാധാരണക്കാരുടെയും കൂട്ടായ്മ തന്നെയാണ് സലഫി പ്രസ്ഥാനം എന്നു പറയുന്നതും. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്നതും സലഫിന്റെ സരണി എന്നു പറയുന്നതും ഒരേ ആശയമാണ്. അത് ഒരു സംഘമോ സംഘടനയോ അല്ല. അത് ഒരു നിലപാടാണ്.

സലഫികളുടെ ആദര്‍ശം

ഏറെ തെറ്റിദ്ധരിക്കപ്പെട്ട സമൂഹമാണ് സലഫികള്‍. യഥാര്‍ഥത്തില്‍ സലഫിയ്യത്ത് എന്താണ് എന്ന് പലരും മനസ്സിലാക്കുന്നില്ല. അല്ലാഹുവിന്റെ അസ്തിത്വം, ദാത്ത്(സത്ത), സ്വിഫാത്ത് (വിശേഷ ഗുണങ്ങള്‍) അവന്റെ സൃഷ്ടി എന്നിവയെപ്പറ്റി ഖുര്‍ആന്‍ എന്തു പറഞ്ഞോ അത് വിശ്വസിക്കുകയാണ് സ്വീകാര്യവും കരണീയവുമായ മാര്‍ഗമെന്നും അത് ചോദ്യം ചെയ്യല്‍ തെറ്റും യുക്തി വിരുദ്ധവുമാണത് എന്നും സലഫി പണ്ഡിതര്‍ സമൂഹത്തെ ഉണര്‍ത്തിയത്.

‘അല്ലാഹു പ്രപഞ്ച നാഥനാണ്. സര്‍വജ്ഞനും സര്‍വശക്തനുമാണ്. പരമ കാരുണികനും നീതിമാനുമാണ് തുടങ്ങിയ ഗുണങ്ങളിലൂടെ അവര്‍ ദൈവത്തെ പരിചയപ്പെടുത്തി. പ്രപഞ്ചത്തില്‍ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും അവന്റെ തീരുമാനങ്ങളാണ്. അവന് പങ്കുകാര്‍ ഇല്ലതന്നെ. മനുഷ്യ കഴിവുകള്‍ ദൈവം നല്‍കുന്നതാണ്. ആ കഴിവുകള്‍ക്ക് പരിധിയുണ്ട്. എന്നാല്‍ ദിവ്യകഴിവുകള്‍ക്ക് പരിധിയില്ല. ഖുര്‍ആനിന്റെയും ഹദീസുകളുടെയും വെളിച്ചത്തില്‍ ഈ കാര്യങ്ങളത്രയും സമൂഹത്തിനു മുന്നില്‍ പണ്ഡിതര്‍ സമര്‍പ്പിച്ചു.

വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം. അതു തന്നെയാണ് മുസ്‌ലിംകളുടെ ആദര്‍ശവും. ഇതിലപ്പുറം വ്യത്യസ്തമായ ആദര്‍ശമോ ദര്‍ശനങ്ങളോ സലഫികള്‍ക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി, അജ്ഞതമൂലമോ, അനുകരണം മൂലമോ മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ച വിശ്വാസ-കര്‍മ-ആചാരങ്ങളെ സലഫികള്‍ ശക്തമായി എതിര്‍ത്തു. പ്രമാണങ്ങളിലേക്കുമടങ്ങുക എന്നത് മാത്രമാണ് മുസ്‌ലിംകളുടെ ഇഹപര നേട്ടങ്ങള്‍ക്ക് നിദാനമെന്ന് പഠിപ്പിക്കുക മാത്രമേ സലഫികള്‍ ചെയ്തിട്ടുള്ളൂ. അതല്ലാതെ ‘സലഫി’ എന്നത് പ്രത്യേക ആദര്‍ശ സംഹിതയോ മദ്ഹബോ അല്ല. ഹിജ്‌റ രണ്ടാം ശതകത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച മദ്ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെട്ട മഹാപണ്ഡിതന്മാരെല്ലാംഈ ഗണത്തില്‍ പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിലേക്കു മാത്രമല്ല. ഇന്നും സലഫികള്‍ക്ക് നിര്‍വഹിക്കാനുള്ളതും ഈ ദൗത്യം തന്നെ.

മുഅ്തസിലീ, ശിഈ, മുര്‍ജിഈ വാദങ്ങളെയാണ് ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ അഹ്‌മദുബ്‌നു ഹംബല്‍ പ്രതിരോധിച്ചത്. ഈജിപ്തിലെ സൂഫി സിദ്ധന്മാരുടെ പൊള്ളത്തരങ്ങളെയും സ്വയം നിര്‍മിത കറാമത്തുകളെയുമായിരുന്നു ഏഴാം നൂറ്റാണ്ടില്‍ ഇബ്‌നുത്തൈമിയക്ക് നേരിടേണ്ടി വന്നത്. ശിര്‍ക്ക് ബിദ്അത്തുകളുടെ കൂടാരമായിരുന്ന നജ്ദിലെ പുരോഹിതന്‍മാരെയാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇബ്‌നു അബ്ദില്‍ വഹ്ഹാബ് ഇസ്‌ലാമിലേക്ക് ക്ഷണിച്ചത്. ഇവരെല്ലാം സലഫി പണ്ഡിതന്‍മാരായിരുന്നു; അഹ്‌ലുസ്സുന്നത്തിന്റെയും. ജനപ്രീതിയെ അവഗണിച്ച് ദൈവപ്രീതിക്കായി യത്‌നിച്ച ഈ നവോത്ഥാന നായകരെയെല്ലാം ആദ്യം ജനം തള്ളിയെങ്കിലും പിന്നീട് അവര്‍ തന്നെ ഈ മഹാന്മാരുടെ സഹായികളായി.

ശിര്‍ക്ക്, ബിദ്അത്ത്, തഖ്‌ലീദ് എന്നിവകള്‍ക്കെതിരെയായിരുന്നു സലഫികളുടെ എക്കാലത്തെയും പോരാട്ടമെന്ന് ചുരുക്കം. ഇന്നും തുടരുന്നതും ഈ പോരാട്ടം തന്നെയാണ്. ആയുധമാകട്ടെ വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വഹാബികളുടെ മാതൃകയും.

സലഫി പണ്ഡിതര്‍

‘സലഫി’ എന്നത് ഒരു പ്രത്യേക ആദര്‍ശമോ ആശയധാരയോ അല്ല. വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഏത് കാലത്ത് ജീവിച്ചവരുംസലഫികള്‍ തന്നെ. ആരെയും അന്ധമായിപിന്‍പറ്റാതെവിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രചരിപ്പിച്ച പണ്ഡിതന്മാരും സലഫികള്‍ തന്നെ. ഇവര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഹിജ്‌റയുടെ ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ച മുഹദ്ദിസുകളും മുഫസ്വിറുകളും ഫഖീഹുകളും എല്ലാം സലഫിന്റെ നിലപാട് പിന്‍തുടര്‍ന്നവരായിരുന്നു.

നജ്ദിലെ ശൈഖ് മുഹമ്മദു ബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആവേശമാര്‍ജിച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ സലഫി ആശയങ്ങള്‍ മുളപൊട്ടുകയുണ്ടായി. ഇതില്‍ എടുത്തുപറയേണ്ട മൂന്ന് നാമങ്ങളാണ് സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയും, ശൈഖ് മുഹമ്മദ് അബ്ദുവും, സയ്യിദ് റശീദ് രിദായും.

പതിനെട്ടാം നൂറ്റാണ്ടില്‍, ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയും സയ്യിദ് അഹ്‌മദ് ബറേല്‍വിയും സയ്യിദ് ഇസ്മാഈലും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ഒപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും വേണ്ടി പോരാടിയ ഭാരതീയരാണ്. മൗലാനാ ശിബ്‌ലി നുഅ്മാനിക്കും സയ്യിദ് സുലൈമാന്‍ നദ്‌വിക്കും മൗലാനാ അബുല്‍കലാം ആസാദിനും പ്രചോദനം നല്‍കിയതും സലഫി ആദര്‍ശധാര തന്നെയായിരുന്നു.

സയ്യിദ് സനാഉല്ല അമൃതസരി അഹ്‌ലേ ഹദീസ് പ്രസ്ഥാനത്തെ നയിച്ച ഇന്ത്യന്‍ പണ്ഡിതനും കെ എം മൗലവി, വക്കം മൗലവി മുതലായവര്‍ മലയാളക്കരക്ക് സലഫി പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയ പണ്ഡിതവരേണ്യരുമാണ്.

സുഊദി അറേബ്യയിലെ ശൈഖ് അബ്ദുല്‍ അസീസ് ബ്‌നു ബാസ്, ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി, ഇന്ത്യയിലെ അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയവര്‍ ആധുനിക കാലത്തെ തലയെടുപ്പുള്ള ലോക സലഫി പണ്ഡിതരായിരുന്നു. പ്രഭാഷണങ്ങള്‍, പഠന ക്ലാസുകള്‍, ഉന്നത സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും ആശയാദര്‍ശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും അറിവില്ലായ്മ മൂലം ജനങ്ങളില്‍ അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളെയും ജീര്‍ണതകളെയും വിപാടനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഈ പണ്ഡിതന്‍മാരെല്ലാം. ഓരോ കാലത്തും ഉന്നത മഹത്തുക്കളായ അനേകം മഹാപണ്ഡിതന്‍മാര്‍ ഉണ്ടായിട്ടുണ്ട്.

പ്രമുഖ സലഫി സംഘടനകള്‍

ലോകത്ത് എല്ലാ വന്‍കരകളിലും സലഫി പ്രസ്ഥാനം വിവിധ നാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരും മാതൃകയുള്‍കൊള്ളുന്നത് ഉത്തമ തലമുറകളില്‍ മാതൃകാപരമായി ജീവിച്ച സലഫുകളില്‍ നിന്നാണ് അറബ് രാജ്യങ്ങളായ സുഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, സിറിയ, യു എ ഇ എന്നിവിടങ്ങളിലേക്കെല്ലാം ഹിജാസില്‍ നിന്നാണ് സലഫി ആശയം പ്രചരിച്ചത്. ഇവിടങ്ങള്‍ ഇന്നും സലഫി ആദര്‍ശ ധാരയാല്‍ സമ്പന്നമാണ്.

ജമാലുദ്ദീന്‍ അഫ്ഗാനിയിലൂടെ സലഫി ആദര്‍ശം പരിചയപ്പെട്ട ഈജിപ്തില്‍ അന്‍സ്വാറുസ്സുന്നത്തില്‍ മുഹമ്മദിയ്യയാണ് സലഫി ആദര്‍ശക്കൂട്ടായ്മ. സുഡാനിലും ഇതുതന്നെ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അവിടത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനം കൂടിയായ സനൂസി പ്രസ്ഥാനമാണ് സലഫിന്റെ മാര്‍ഗത്തില്‍ പ്രബോധന വീഥിയിലുള്ളത്. അള്‍ജീരിയയില്‍ മുസ്‌ലിം ജംഇയ്യത്തുല്‍ ഉലമ, നൈജീരിയയില്‍ ജമാഅത്തു ഇഹ്‌യാഇസ്സുന്ന, ഇന്തോനേഷ്യയില്‍ ജംഇയ്യത്തുല്‍ മുഹമ്മദിയ്യ, അമേരിക്കയില്‍ മുസ്‌ലിം സൊസൈറ്റി, ബ്രിട്ടനില്‍ ജംഇയ്യത്തു അഹ്‌ലേ ഹദീസ് എന്നിവയെല്ലാം സലഫി ആദര്‍ശ പ്രബോധക സംഘങ്ങളാണ്.

പാക്കിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിജി എന്നിവിടങ്ങളിലും ഇന്ത്യയിലും അഹ്‌ലേ ഹദീസ് എന്ന പേരിലാണ് സലഫി കൂട്ടായ്മയുള്ളത്. എന്നാല്‍ താരതമേന്യ മുസ്‌ലിം ഉദ്ബുദ്ധത കൂടുതലുള്ള കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനമാണ് പ്രവര്‍ത്തന രംഗത്തുള്ളത്.

 

മുൻപത്തെ ലേഖനം ബോറകള്‍
അടുത്ത ലേഖനം ദയൂബന്ദികള്‍, ബറേല്‍വികള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI