വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > മുസ്‌ലിംകള്‍ കേരളത്തില്‍ > കേരള മുസ്‌ലിംകള്‍ അധഃസ്ഥിതിയിലേക്ക്

കേരള മുസ്‌ലിംകള്‍ അധഃസ്ഥിതിയിലേക്ക്

ഒരു കാലത്ത് വ്യാപാരം, വിദ്യാഭ്യാസം, സാമൂഹിക ഇടപെടല്‍ തുടങ്ങിയ മേഖലകളില്‍ സജീവമായ പങ്കുവഹിച്ചിരുന്ന  പിന്നീട് വിവിധ ചരിത്രപരമായ സാഹചര്യങ്ങളാല്‍ കേരള മുസ്‌ലിംകള്‍ അധഃസ്ഥിതിയിലേക്ക് നീങ്ങേണ്ടിവന്നു. കോളനിവല്‍ക്കരണം, വ്യാപാരമേഖലയിലെ മാറ്റങ്ങള്‍, രാഷ്ട്രീയ അധികാരനഷ്ടം, വിദ്യാഭ്യാസത്തിലെ പിന്നാക്കാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ ഈ അവസ്ഥയ്ക്ക് കാരണമായി. സാമൂഹികവും സാമ്പത്തികവുമായ ഈ തകര്‍ച്ച മുസ്‌ലിം സമൂഹത്തിന്റെ പൊതുജീവിതത്തെ ഗൗരവമായി ബാധിച്ചു. ഈ പശ്ചാത്തലം മനസ്സിലാക്കുന്നത്, കേരള മുസ്‌ലിംകളുടെ ചരിത്രയാത്രയും തുടര്‍ന്നുണ്ടായ നവോത്ഥാന ശ്രമങ്ങളും ശരിയായ രീതിയില്‍ വിലയിരുത്താന്‍ സഹായകമാണ്.

കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ശാന്തിയും സമാധാനവും കളിയാടിയിരുന്ന സുവര്‍ണകാലഘട്ടത്തിലേക്ക് അശനിപാതം പോലെയായിരുന്നു 1498 ല്‍ പോര്‍ത്തുഗീസ് നാവികന്‍ വാസ്‌കോഡഗാമ കടന്നുവന്നത്. അതിനെത്തുടര്‍ന്ന് നൂറ്റാണ്ടുകളോളം ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും അധിനിവേശം നടത്തിയ കേരളത്തില്‍, ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിംകള്‍ ഏറെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നു. കുരിശു യുദ്ധത്തിന്റെ ബാക്കിപത്രമായ മുസ്‌ലിം വിദ്വേഷവും ലോകവാണിജ്യത്തിന്റെ മേല്‍ക്കൈ കാരണം അറബികളോടുള്ള അസൂയയും സമം ചേര്‍ത്താണ് ബാഹ്യശക്തികള്‍-പാശ്ചാത്യര്‍- കേരളക്കരയില്‍ മുസ്‌ലിംകളെ അഭിമുഖീകരിച്ചത്. തത്ഫലമായി രാജാക്കന്‍മാരുടെ ഭരണ സഹകരണ വൃത്തത്തില്‍ നിന്ന് മുസ്‌ലിംകള്‍ അകറ്റപ്പെട്ടു. സാമ്പത്തിക സ്രോതസ്സായ കച്ചവടരംഗത്ത് നിന്ന് പിന്‍വാങ്ങേണ്ടി വന്നു. ഉള്‍പ്രദേശങ്ങളില്‍ സവര്‍ണ ജന്‍മിമാരുടെ കുടിയാന്‍മാരായി നിത്യവൃത്തി കഴിച്ചിരുന്ന മാപ്പിളമാരെ ജന്‍മിമാരും ബ്രിട്ടീഷുകാരും ചേര്‍ന്ന് വീണ്ടും ദുരിതക്കയങ്ങളിലേക്ക് തള്ളിവിട്ടു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഈ പുകിലുകള്‍ കാരണമായി മതകീയ ചൈതന്യം കെട്ടുപോയതിനാല്‍ മുസ്‌ലിംകളുടെ മതാചരണം കേവലം ചടങ്ങുകളില്‍ ഒതുങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ പതിനഞ്ചു മുതല്‍ പത്തൊന്‍പതു വരെ നൂറ്റാണ്ടുകള്‍ കേരള മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അധഃസ്ഥിതിയുടെ കാലഘട്ടമായിരുന്നു. ഇത് കേരളത്തിന്റെ മാത്രം സ്ഥിതിവിശേഷമായിരുന്നില്ല. ലോകത്തുടനീളം പാശ്ചാത്യ ശക്തികള്‍ തങ്ങളുടെ കൊളോണിയല്‍ ഭരണം അടിച്ചേല്‍പ്പിച്ച സന്ദര്‍ഭവുമായിരുന്നു അത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മുസ്‌ലിം പ്രഭാവം മങ്ങി വന്നിരുന്നു.

സാമൂഹികമായി അരികുവത്കരിക്കപ്പെടുന്നതില്‍ പരിമതമായിരുന്നില്ല കേരള മുസ്‌ലിംകളുടെ അധോഗതി. തങ്ങള്‍ ഉള്‍കൊള്ളുന്ന മതത്തിന്റെ-ഇസ്‌ലാം-പ്രതാപം (ഇസ്സത്ത്) ഉയര്‍ത്തിപ്പി ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. ഇസ്‌ലാം ഏറ്റവും ശുദ്ധമായ രൂപത്തില്‍ തന്നെയാണ് കേരളക്കരയില്‍ എത്തിച്ചേര്‍ന്നത്. എങ്കിലും കാലക്രമേണ മദ്ഹബുകളുടെ വിഭാഗീയതയും സൂഫി ചിന്തകളുടെ ഫലമായുണ്ടായ ഒറ്റപ്പെടലും വിവിധ ത്വരീഖത്തുകള്‍ സ്വീകരിച്ച പ്രവര്‍ത്തകര്‍ തമ്മിലുള്ള കിടമത്‌സരവും മുസ്‌ലിംകളിലെ ഇസ്‌ലാമിക ചൈതന്യം വിനഷ്ടമാകാന്‍ കാരണമായി. തത്ഫലമായി ‘മുറിവിദ്വാന്‍’മാര്‍ നയിക്കുന്ന പൗരോഹിത്യത്തിലേക്ക് മുസ്‌ലികള്‍ ആനയിക്കപ്പെട്ടു. അതിനും പുറമെ ഇവിടെ കടന്നുവന്ന ത്വരീഖത്തുകളില്‍ ചിലതെങ്കിലും ശിആ ചിന്താഗതിയുള്ളതായിരുന്നു. ശിആ ആശയങ്ങളും ആചാരങ്ങളും മുസ്‌ലിംകളില്‍ കടന്നുകൂടാന്‍ അത് നിമിത്തമായി.

ആദ്യം പോര്‍ത്തുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും ഭരണകൂട ഭീകരത മുസ്‌ലിംകളെ ശാക്തികമായി തകര്‍ത്തു. ഭരണത്തോടൊപ്പം ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിക്കൊണ്ടിരുന്ന പ്രചാരവേലകള്‍ മുസ്‌ലിം സമൂഹത്തെ വിശ്വാസപരമായി പിടിച്ചുലച്ചു. ഇസ്‌ലാമിനെ ഭത്‌സിക്കുകയും ക്രൈസ്തവത ഉയര്‍ത്തിക്കാട്ടുകയും ചെയ്ത പാതിരിമാരെ നേരിടാനായില്ല. മാതൃഭാഷാ പഠനത്തില്‍ നിന്നുപോലും പിന്നാക്കം പോയ മുസ്‌ലിംകളുടെ വ്യവഹാരഭാഷ ‘അറബിമലയാള’മായിരുന്നു. ക്രിസ്ത്യന്‍ പാതിരിമാര്‍ ബൈബിളിന്റെ അറബിമലയാളം പതിപ്പുകള്‍ മുസ്‌ലിംകളുടെ ഇടയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. അതേസമയം വിശുദ്ധ ഖുര്‍ആന്‍ അറബിമലയാളത്തിലേക്കു പോലും വിവര്‍ത്തനം ചെയ്യാന്‍ പാടില്ല എന്ന് മുസ്‌ല്യാര്‍മാര്‍ ശഠിച്ചു. നാനാഭാഗങ്ങളില്‍ നിന്നും പരീക്ഷണങ്ങളുടെ പദ്മവ്യൂഹത്തില്‍ അകപ്പെട്ടു പോയി മുസ്‌ലിംകള്‍.

ഈ ദൂഷിത വലയത്തില്‍ നിന്ന് രക്ഷപ്പെടാനും ദുസ്ഥിതിയില്‍ നിന്ന് കരകേറാനും മുസ്‌ലിംകള്‍ ഏറെ പണിപ്പെട്ടു. അതിന് പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, മതം പഠിച്ച പണ്ഡിതന്‍മാര്‍ സമുദായത്തെ നയിക്കാന്‍ ഉണ്ടായില്ല. രണ്ട്, ഭൗതികവും സാമൂഹികവുമായ രംഗങ്ങളില്‍ കൈപിടിക്കാനാവുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. മൂന്ന്, രാഷ്ട്രീയമായി കഴിവുള്ള നേതൃത്വമുണ്ടായില്ല. നാല്, സമുദായത്തിന് മൊത്തത്തില്‍ ദിശാബോധം നല്‍കാന്‍ സംവിധാനമുണ്ടായില്ല. അഞ്ച്, മുസ്‌ലിം ആചാരങ്ങളില്‍ ബഹുഭൂരിഭാഗവും ഹൈന്ദവാചാരങ്ങളില്‍ നിന്നു ഭിന്നമായിരുന്നില്ല. ആറ്, ആദ്യകാലത്ത് ഇസ്‌ലാമിന്റെ ആദര്‍ശ സൗന്ദര്യവും സാഹോദര്യവും ഉച്ചനീചത്വമില്ലായ്മയും കണ്ട്, പിന്നാക്ക സവര്‍ണജാതികളില്‍ നിന്ന് നിരവധി ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അവര്‍ പക്ഷേ, ഇസ്‌ലാം പഠിച്ചിട്ടില്ലായിരുന്നു. അവരുടെ മുന്‍ ആചാരങ്ങള്‍ക്കു പലതിനും മുസ്‌ലിം ‘വര്‍ഷന്‍’ ഉണ്ടായി എന്നുമാത്രം.

ഈയൊരു ദയനീയ പശ്ചാത്തലത്തിലാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്‌ലാമിക ജാഗരണത്തിന്റെ-നവോത്ഥാനത്തിന്റെ-രജതരേഖകള്‍ കാണാന്‍ തുടങ്ങിയത്. ആ വെളിച്ചം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ കേരളക്കരയിലുമെത്തിച്ചേര്‍ന്നു. ഈ വെളിച്ചമാണ് പില്കാലത്ത് സമുദായം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കാരണമായത്. ഇന്ന് ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തുള്ള മുസ്‌ലിംകളെക്കാളും കേരളമുസ്‌ലിംകള്‍ മികവു പുലര്‍ത്താന്‍ കാരണമായത് ആ നവോത്ഥനമായിരുന്നു.

നവോത്ഥാനം ലോക മുസ്‌ലിംകളില്‍

പതിനഞ്ചു മുതല്‍ പത്തൊന്‍പതു വരെ നൂറ്റാണ്ടുകള്‍ ലോകത്താകമാനം കോളനി വാഴ്ച്ചക്കാലമായിരുന്നു. പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് കോളനികള്‍ രാജ്യങ്ങളെ പങ്കിട്ടെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടിയാണ് ലോകത്ത് കോളനി വാഴ്ച്ച അവസാനിച്ചത്. കൊളോണിയല്‍ വടംവലിയുടെ ഭാഗമായി രണ്ടു ലോകമഹായുദ്ധങ്ങളുണ്ടായി. രാജ്യങ്ങള്‍ക്കിടയില്‍ പല തരത്തിലുള്ള വിഘടന-സംയോജനങ്ങളും സ്വയം ഭരണവും സ്വതന്ത്ര ഭരണകൂടങ്ങളും നിലവില്‍ വന്നു. ലോകരാഷ്ട്രങ്ങളുടെ പൊതുഇടം എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയും നിലവില്‍ വന്നു (1945). പാശ്ചാത്യന്‍ രാജ്യങ്ങളാണ് ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ കോളനികളാക്കി വെച്ചിരുന്നത്. പാശ്ചാത്യന്‍ കൊളോണിയല്‍ മേല്‍ക്കോയ്മ നൂറ്റാണ്ടുകളോളം ഇന്ത്യയും അനുഭവിച്ചിട്ടുണ്ടല്ലോ.

മധ്യനൂറ്റാണ്ടുകളില്‍ ലോകത്തിനു മുന്നില്‍ നാഗരിക-ശാസ്ത്രീയ-ഭരണരംഗങ്ങളില്‍ മികച്ചു നിന്നിരുന്ന മുസ്‌ലിം ഖിലാഫത്ത് ക്ഷയിച്ചു തുടങ്ങി. പത്തൊന്‍പതാം നൂറ്റാണ്ടായപ്പോഴേക്കും തുര്‍ക്കി കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഉസ്മാനിയാ ഭരണകൂടങ്ങളിലൂടെ (Ottomen Turkey) ഖിലാഫത്ത് പേരിന് മാത്രമായി നില നിന്നു. പ്രഭാവം നിലച്ച മുസ്‌ലിം സമൂഹം പിന്നാക്കാവസ്ഥയിലേക്ക് തള്ളപ്പെട്ടു തുടങ്ങി. വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും സരണിയില്‍ നിന്ന് അവരകന്നു. ആദര്‍ശജീവിതത്തിനു പകരം ഒട്ടേറെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടി. പ്രമാണബദ്ധമായ ആദര്‍ശവിശുദ്ധിക്ക് പകരം പാരമ്പര്യങ്ങളും നാട്ടാചാരങ്ങളും മുസ്‌ലിംകള്‍ പിന്തുടര്‍ന്നു. എല്ലാ അര്‍ഥത്തിലും പിന്നാക്കത്തിലും അധഃസ്ഥിതിയിലും ആയിത്തീര്‍ന്നു മുസ്‌ലിംകള്‍. ഏതാണ്ട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ.

പ്രാചീന സമൂഹങ്ങളിലേക്ക് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടിരുന്നു. മുഹമ്മദ് നബിക്കു ശേഷം പ്രവാചകന്‍മാര്‍ ഉണ്ടാവില്ല. ഇസ്‌ലാമിക പണ്ഡിതന്‍മാരാണ് ആ ദൗത്യം ഏറ്റെടുത്ത് നിര്‍വഹിക്കേണ്ടത്. ഒരു നിയോഗമെന്നോണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലബ്ധപ്രതിഷ്ഠരായ പണ്ഡിതന്‍മാരും മഹത്തുക്കളും മുസ്‌ലിംകള്‍ക്കിടയില്‍ നവജാഗരണ വുമായി രംഗത്തുവരികയുണ്ടായി. പണാധിപത്യമോ ഭരണാധികാരമോ സൈനിക ശക്തിയോ ആയിരുന്നില്ല അവരുടെ കൈമുതല്‍. വിശുദ്ധ ഖുര്‍ആനും നബിചര്യയും മുറുകെ പിടിച്ചുകൊണ്ടുള്ള ബോധവത്ക്കരണമായിരുന്നു അവര്‍ ചെയ്തത്. അന്തിമപ്രവാചകന്‍ ഉദയം ചെയ്ത ഹിജാസില്‍ നിന്നു തന്നെയായിരുന്നു നവോത്ഥാനത്തിന്റെയും തുടക്കം. മുഹമ്മദ് ബ്‌നു അബ്ദില്‍ വഹ്ഹാബ് (1701-1793) നയിച്ച വിശ്വാസ വിപ്ലവം മുസ്‌ലിംകള്‍ക്കിടയില്‍ ധൈഷണികമായ ഉണര്‍വുണ്ടാക്കി. അതേ കാലഘട്ടത്തില്‍ തന്നെ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (1703-1762) അതേ ദൗത്യനിര്‍വഹണവുമായി ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന് തുടക്കമിട്ടു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും ഇന്ന് കാണുന്ന മുസ്‌ലിം പ്രഭാവത്തിന് ഉയിരും ഊര്‍ജവും പകര്‍ന്നത് ആ നവോത്ഥാന സംരംഭങ്ങളായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്‌ലാമിക ജാഗരണം ഉണ്ടായി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിലുമായി ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിച്ച സയ്യിദ് റശീദ് റിദാ (1865-1935) ആ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കി. തന്റെ ‘അല്‍ മനാര്‍’ (പ്രകാശഗോപുരം) എന്ന പ്രസിദ്ധീകരണം ലോകത്ത് ചിന്താവിപ്ലവം സൃഷ്ടിച്ചു. അതേ കാലഘട്ടത്തില്‍ തന്നെയാണ് കേരളത്തില്‍ സനാഉല്ലാഹ് മക്തി തങ്ങളും (1874-1912) വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും (1873-1932) ഇസ്‌ലാമിക ജാഗരണത്തിന് വിത്തു പാകിയത്. ഇതെല്ലാം വ്യക്തിനിഷ്ഠമായ പ്രവര്‍ത്തനങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഈദൃശനവോത്ഥാന യജ്ഞങ്ങള്‍ക്ക് സംഘടിത രൂപം വന്നു. പരസ്പരം ബന്ധപ്പെടാനും തുടങ്ങി. ഇരുപതാം നൂറ്റാണ്ട് ലോകത്ത് മുസ്‌ലിംകള്‍ക്ക് മതകീയ-ധൈഷണിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം ഒട്ടേറെ പ്രഭാവം കൈവന്ന കാലമായിരുന്നു എന്നു പറയാം.

 

മുൻപത്തെ ലേഖനം കേരളത്തിന്റെ സുവര്‍ണ കാലഘട്ടം
അടുത്ത ലേഖനം കേരളം ഉണരുന്നു

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI